Slider

തേന്മാവും കുറുക്കൻ കല്ലും

0
തേന്മാവും
കുറുക്കൻ കല്ലും
കൗശലപൂർവ്വം കാത്തിരുന്ന്
കല്ലെറിഞ്ഞവർ മാമ്പഴം
താഴെ വീഴ്ത്തി അതവസാനിച്ചെന്ന്
അവർ ആർത്തുപാടി
അറിയില്ല കുരുത്തം കെട്ടവരേ
ഇല്ലായ്മ ചെയ്യുവാൻ കഴിയില്ല
നിനക്ക് തേന്മാവിനെ
കല്ലും കൊഴിയുമായ് ഇല്ലാതെയാക്കുവാൻ
തേന്മാവിൻ തേൻരുചിയെന്നും
ഒഴുകുംവഴികളിൽ
തടയണ കെട്ടുവാൻ.
ഇളംകാറ്റിലതു തരും
സുഗന്ധം തടയുവാൻ
കാലം വരും മാവ് പൂങ്കുലയിട്ടിടും
തേനിച്ചകളന്ന് പാറിപ്പറന്നിടും
തളിരൊന്നു ചൂടിടും
കുയിൽ വന്ന് പാടിടും
തളിർപായ് വിരിച്ചിട്ട്
ശിശുപാദമോടീടും
പൂമെത്തയായിടും
സമയം വരും തേന്മാവ് പിന്നെയും
മാമ്പഴം ചാർത്തിടും
കാറ്റിന്റെ തേരിലാ
കനിവന്നു വീഴുമ്പോൾ
മുത്താം ചിരിക്കുട്ടൻ
മുത്തശ്ശിയോടൊത്ത്
പഴംപാട്ട് മൂളും
മടിശ്ശീലയാകെ
മാമ്പഴം നിറയ്ക്കും
VG.വാസ്സൻ.
തളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo