Slider

വിളി കേൾക്കാത്ത ഈശ്വരൻ.

0
വിളി കേൾക്കാത്ത ഈശ്വരൻ.
(ഒരു മംഗ്ലീഷ് ഹാസ്യ കവിത)
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
പ്രാർത്ഥിക്കുവാനൊരു കാരണം 
എല്ലാവർക്കുമെന്ന പോലെ
എനിക്കുമുണ്ട്.
പക്ഷേ,
എന്റെ പ്രാർത്ഥനകൾ
അൺ റീച്ചബിൾ ആണ്,
എന്നും, എല്ലായ്പ്പോഴും.
ഈശ്വരാ
അങ്ങയുടെ നെറ്റ്‌വർക്കിന്റെ
കവറേജ് ഇവിടെ ലഭിക്കുന്നില്ലല്ലോ..
എല്ലാം ഈ കണക്ഷന്റെ വിധി,
എല്ലാം ഈ നമ്പറിന്റെ കർമ്മ ഫലം.
മൂല്യ വർദ്ധിത സേവനങ്ങൾക്ക്
വരിക്കാരനാകുവാൻ
എന്റെ കയ്യിൽ
മൂലധനം ഒട്ടുമില്ല.
ഈശ്വരാ,
എനിക്കു മാത്രമായി
ഒരു മൊബൈൽ ടവർ
സ്ഥാപിച്ചു തരേണമേ...
മറ്റൊരു നെറ്റ്‌വർക്കിലേക്ക്
എന്നെ പോർട്ട്‌ ചെയ്യണം
എന്നാണുദ്ദേശമെങ്കിൽ,
ഈശ്വരാ
തുറന്നു പറയൂ..
എങ്കിലും
എന്നെ ബ്ലോക്ക്‌ ചെയ്യരുതേ
എന്നു തന്നെ യാണ്
എന്റെ പ്രാർത്ഥന.
ഈശ്വരാ,
എന്റെ കോളുകൾ എടുക്കൂ
പ്രാർത്ഥനകളോട്
പ്രതികരിക്കൂ...
--------------------------
(ഒരു തമാശക്ക് എഴുതിയതാണ്.കൊല്ലരുത്, ഇനി ആവർത്തിക്കില്ല )
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°`
സായ് ശങ്കർ,മുതുവറ
===================
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo