Slider

ചിലത് പറയട്ടെ

0
Image may contain: 1 person

കടയിലെ തിരക്കിനിടയിൽ വീണു കിട്ടുന്ന കുറഞ്ഞ സമയങ്ങളാണ് എഫ് ബിയിലെ സുഹൃദ് ബന്ധങ്ങൾ നിലനിർത്താൻ ഉപയോഗിക്കുന്നത്. സുഹൃത്തുക്കളെ നിലനിർത്താനും അത് കെട്ടുറപ്പുള്ള ഒരു സുഹൃദ് ബന്ധമാക്കാനും പരസ്പരമുള്ള സഹകരണം കൂടിയേ തീരൂ. അതു കൊണ്ടാണ് ഞാനും ചില ചിതറിയ, നിറം മങ്ങിയ ചിന്തകൾ അന്തവും കുന്തവുമില്ലാതെ, കഥകൾ എന്ന പേരിലും കവിതകൾ എന്ന പേരിലും എഴുതിവിടുന്നത്.
സുകാമി സാർ പറഞ്ഞ കാര്യങ്ങളിൽ ചിലത് എങ്ങിനെ പ്രാവർത്തികമാക്കും എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആശാരി മരപ്പണി എടുക്കുമ്പോൾ അത് പൂർത്തിയാകണമെങ്കിൽ മിനുക്കുപണി അത്യാവശ്യമാണ്. എന്നാൽ കഥയും കവിതയും സന്ദർഭോചിതവും ഭാവനാസമ്പന്നവുമാണ്. ശരീരത്തിന്റെയും മനസിന്റെയും അവസ്ഥയ്ക്കനുസരിച്ചാണ് ഒരു വ്യക്തിയിൽ ഭാവന രൂപപ്പെടുന്നത്.രാവിലത്തെ അവസ്ഥയല്ല ഉച്ചക്ക്.വൈകുന്നേരത്തെ അവസ്ഥയല്ല രാത്രിയിലേത്.
രാവിലെ ഒരു രണ്ട് വരി കവിത വന്നാൽ അതപ്പോൾ തന്നെ എഴുതി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ വൈകുന്നേരത്തോടെ ആശയം തന്നെ മാറിപ്പോയേക്കാം. എന്നിരിക്കെ ദിവസങ്ങളോളം വച്ച് എഴുതി ആശയവും ബിംബങ്ങളും മാറ്റിമറിച്ച് പൗഡറിട്ട് മിനുക്കിയെടുക്കുന്ന രചനകൾ കച്ചവട താൽപര്യത്തോടെയല്ലാതെ മറ്റെന്താണ്?.
അക്ഷരത്തെറ്റുകളും നിയമങ്ങളും ശരിയാക്കിയെടുക്കാനാണെങ്കിൽ എത്ര സമയമെടുത്താണെങ്കിലും ശരിയാക്കിയെടുക്കുക തന്നെ വേണം.
എന്നാൽ ഗ്രൂപ്പുകളിലെ ഇന്നത്തെ വായനാ തൽപരതയെക്കുറിച്ച് സാർ പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോചിക്കുന്നു. പൈങ്കിളി ആസ്വാദകരാണ് വായനക്കാരിൽ ഏറെയും.ഇൻഡോർ കഥകളുടെ കുത്തൊഴുക്കാണ് ഗ്രൂപ്പുകളിലെല്ലാം. വീട്ടിനകത്ത് നടക്കുന്ന ചെറിയ ചെറിയ വിഷയങ്ങൾ വൈകാരികമായി അവതരിപ്പിച്ച് വായനക്കാരന്റെ കൈയടി നേടുക എന്നതാണ്ഓരോ രചയിതാവും ലക്ഷ്യം വെയ്ക്കുന്നത് എന്ന് തോന്നിപ്പോകും.
നിലവാരം പാടെ കുറഞ്ഞ പോസ്റ്റുകൾക്കും പെട്ടെന്ന് കിട്ടുന്ന ഉയർന്ന ലൈക്കിനും കമന്റുകൾക്കും പിന്നിലെ അണിയറ നീക്കങ്ങൾ മനസിലാകുന്നത് ഇൻബോക്സിലെ തുടരെ തുടരെയുള്ള മുട്ട് കേൾക്കുമ്പോഴാണ്.നിർബന്ധിതാവസ്ഥയിൽ ലൈക്കും കമന്റും കൊടുക്കേണ്ടി വരുന്നത് വായനക്കാരന്റെ നല്ലത് തിരഞ്ഞെടുക്കാനുള്ള അവകാശത്തെഹനിക്കലാണ്. രചയിതാവിനെ ഇഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ള കമന്റും നൽകേണ്ടി വരുന്നു. അതു കൊണ്ട് തന്നെ രചയിതാവിന് നല്ല സൃഷ്ടികളെയും മോശം സൃഷ്ടികളെയും മനസ്സിലാക്കാൻ കഴിയാതെ വരുന്നു.
കഠിനദ്ധ്വാനം കൊണ്ട് ഉയരത്തിലെത്തിയവരുമുണ്ട്. മറ്റുള്ളവരുടെ രചനകൾ ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ പ്രോത്സാഹിപ്പിക്കുന്നവർ. അവർ എന്നും വലിയവർ തന്നെയായിരിക്കും.
തീരെ പരിഗണന കിട്ടുന്നില്ലാ എന്ന് പറഞ്ഞ് ചിലർ ഗ്രൂപ്പ് വിട്ടു പോകാറുണ്ട്. എന്തുകൊണ്ടാണ് അർഹമായ പരിഗണന കിട്ടാത്തതെന്നും മറ്റുള്ളവർക്ക് എന്തുകൊണ്ടാണ് പരിഗണന കിട്ടുന്നതെന്നും ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.
ചിലർ പോസ്റ്റ് ചെയ്ത ആദ്യ രണ്ട് മണിക്കൂറിൽ തന്നെ ശരാശരിയെ മറികടന്നിട്ടുണ്ടാകും. ഇൻബോക്സിലോ വാട്ട് സാപ്പിലോ ഗ്രൂപ്പുകളുണ്ടാക്കി അതിൽ ലൈക്കർമാരെ കുത്തിനിറച്ച് ലിങ്കിട്ട് യാചിക്കുകയാണ് പോസ്റ്റർ മാർചെയ്യുന്നത്.
മറ്റു ചിലർ ചെയ്യുന്നത് ഗ്രൂപ്പിലെ സ്ഥിരം ലൈക്കർമാരെ കണ്ടു പിടിച്ച് ടൈം ലൈൻ ഫ്രണ്ടുകളാക്കുന്നു. അയ്യായിരം ആളുകൾ അതും ഗ്രൂപ്പിലെ സ്ഥിരം ലൈക്കർമാർ അയാളുടെ ഫ്രണ്ടുകളായിരിക്കും. ഒരു രചന പോസ്റ്റിയാൽ ഈ അയ്യായിരം ഫ്രണ്ടുകൾക്കും നോട്ടിഫിക്കേഷൻ എത്തുന്നു. അതിൽ പത്ത് ശതമാനം ആളുകൾ ലൈക്കടിച്ചാൽ തന്നെ പോസ്റ്റർക്ക് നിർവൃതിയടയാം.
ഇങ്ങിനെ ലൈക്കധിഷ്ഠിതമായ ഒരു രചനാ സംസ്കാരം ഇന്ന് നിലനിൽക്കുന്നുണ്ട്.
എന്നാൽ ലൈക്കധിഷ്ഠിതമല്ലാത്തവയാണ് കവിതകൾ. ജന്മിയുടെ പറമ്പിലെ തേങ്ങ പോലെ ആർക്കും വേണ്ടാതെ അങ്ങിങ്ങ് കിടക്കുന്നത് കാണാം. പ്രണയാതുരമാണ് കവിതകളെല്ലാം. കവിതകൾ നർമ്മഭാവേന എഴുതാനാണ് എനിക്കിഷ്ടം. എന്നാൽ എന്റെ നാടിന്റെ സംസ്കാരങ്ങളിലൊന്നായ മൈലാഞ്ചി ഗാനങ്ങൾ കവിതാ രൂപത്തിൽ ധാരാളമായി എഴുതാറുണ്ട്..
ഇത്രയും പറയാൻ കാരണം ചിലർ കാര്യമായ പരിഗണന കിട്ടാത്തതിനാൽ ഗ്രൂപ്പ് വിട്ടു പോകുന്നുണ്ട് എന്നറിഞ്ഞതിനാലാണ്.
നിരാശയുടെ വക്താക്കളാണവർ.പ്രതീക്ഷയുടെ അണു മണിത്തൂക്കം ഹൃദയത്തിലില്ലാത്തവർ.
താൻ മഹാനാണെന്നും തന്റെ സൃഷ്ടികൾ മഹത്തരമാണെന്നും സ്വയം ചിന്തിക്കുന്നവർ. കുടുസ്സായ ഹൃദയത്തിന്നു ടമയായവർ എന്നല്ലാതെ അവരെപ്പറ്റി എന്തു പറയാൻ. ചിലന്തിവല നെയ്യുന്നത് കണ്ടിട്ടുണ്ടോ?.
അതിന് എത്താത്ത ദൂരം എത്തിപ്പിടിക്കാൻ നിരവധി തവണയാണ് അത് ചാടുന്നത്. ചെറുജീവികളിൽ നിന്നും നമുക്ക് ഒരു പാട് പാoങ്ങളുണ്ട്.
തൽക്കാലം നിർത്തട്ടെ...
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo