ഭർത്താവിൻറെ കൈപിടിച്ചു നടന്നപ്പോൾ അവൾക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.
‘ എടി… നീങ്ങി നടക്കു.. ആൾക്കാർ ശ്രദ്ധിക്കുന്നു… എപ്പോഴും ഇങ്ങനെ ഒട്ടി നടക്കുന്നതെന്തിനാ.. ഞാൻ എവിടേലും ഓടി പോകുമോ..’
അവളുടെ കണ്ണുകൾ നിറഞ്ഞു. മാറി നടന്നു.
കല്യാണം കഴിഞ്ഞിട് ആറുമാസം ആയതെയുള്ളൂ. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. ഇപ്പൊ ശ്രീയേട്ടന് ഒരു അകൽച്ച പോലെ.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ശ്രീരാജിന്റേതും അമൃത എന്ന അമ്മുവിന്റെയും. എൻഗേജ്‌മെന്റ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞായിരുന്നു വിവാഹം. അതു കൊണ്ട് ഫോണിലൂടെയും അല്ലാതെയും അവർ ഒരുപാട് അടുത്തിരുന്നു. പ്രണയവിവാഹം അല്ലാതിരുന്നിട്ടു കൂടി അവർ ഒരുപാട് പരസ്പരം പ്രണയിച്ചു. ഒരുപാട് സ്വപ്നങ്ങൾ പങ്കുവച്ചു.
അമ്മുവിന്റെ അച്ഛൻ ഒരു വലിയ കമ്പനി മാനേജർ ആയിരുന്നു. ഇഷ്ടം പോലെ പണം. ഒരേയൊരു മകൾ. വീട്ടിൽ എന്തിനും ഏതിനും ഒന്നു വിളിച്ചാൽ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ പരിചാരകർ. ഒന്നിനും ഒരു കുറവുമില്ലാത്ത ജീവിതം.

ഇടത്തരം കുടുംബത്തിൽ നിന്നായിരുന്നു ശ്രീരാജ്. ശ്രീരാജിൻറെ കയ്യിൽ മകൾ സുരക്ഷിതയായിരിക്കുമെന്നു അവളുടെ അച്ഛന് ഉറപ്പുണ്ടായിരുന്നു. അയ്യാളുടെ മാന്യമായ പെരുമാറ്റവും എല്ലാവരെയും കയ്യിലെടുക്കുന്ന സംസാരവും ആരെയും ആകർഷിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞു മധുവിധു സമയം കഴിഞ്ഞപ്പോഴേ അമൃതക്കു മനസിലായി കുടുംബം നോക്കുന്നത് അത്ര എളുപ്പമല്ലാന്നു. അവൾ ഒരുപാട് ശ്രമിച്ചു. അതാണ് ശ്രീരാജിന് അവളോട് ഇപ്പോഴുള്ള അടുപ്പക്കുറവിന് കാരണം. കൂടാതെ എരി തീയിൽ എണ്ണ ഒഴിക്കാൻ വീട്ടിലെ മറ്റുള്ളവരും കൂടി.

അധികം താമസിക്കാതെ അവരുടെയിടയിലേക്ക് ഒരാളുകൂടി വരാൻ പോകുന്നു ർന്ന ശുഭ വാർത്ത അവരാറിഞ്ഞു. അന്ന് മുതൽ ശ്രീരാജ് അവളെ ഒരു രാജകുമാരിയെ പോലെ കൊണ്ടു നടന്നു. അമ്മുവിന് ഒരുപാട് സന്തോഷമായി. പക്ഷെ കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ വീണ്ടും എല്ലാം പഴയതുപോലെ.
അങ്ങനെയിരിക്കെയാണ് ശ്രീരാജ് ഒരു കടക്കെണിയിൽ പെടുന്നത്. എല്ലാം തകർന്നടിഞ്ഞു. അമ്മു അവളുടെ കയ്യിലുണ്ടായിരുന്ന സ്വർണം മുഴുവൻ എടുത്തു കൊടുത്തു. ഇതിനിടെ ശ്രീരാജിന് ജോലിയും നഷ്ടപ്പെട്ടു. അവളുടെ വീട്ടിൽ അറിയിക്കാനോ ചോദിക്കാനോ അവന്റെ അഭിമാനം അനുവദിച്ചില്ല. സഹാഹസ്തവുമായി അമ്മുവിന്റെ അച്ഛൻ വന്നപ്പോഴും ഒന്നും വാങ്ങിയുമില്ല. നല്ല പഠിപ്പുണ്ടായിരുന്ന അമ്മു ജോലിക്ക് പോയി തുടങ്ങി. അവൾ ഒന്നിനെ പറ്റിയും പരാതി പറഞ്ഞില്ല. സാഹചര്യത്തിനൊത് നിൽക്കാൻ അവൾ തനിയെ പഠിക്കുകയായിരുന്നു. ശ്രീരാജ് അപ്പപ്പോൾ കിട്ടുന്ന ചെറിയ ജോലികൾക്ക് പോകും.
ശ്രീരാജിന് അവളെ പതിയെ പതിയെ മനസിലാകാൻ തുടങ്ങി. അടുക്കള കാര്യങ്ങൾ അവൾക് എത്ര നോക്കിയിട്ടും വഴങ്ങുമായിരുന്നില്ല. ബാക്കി പുറം പണികളൊക്കെ ചെയ്ത് അവൾ അമ്മായിയമ്മയെ സഹായിക്കും.
അമ്മുവിന് അവളുടെ വിദ്യാഭ്യാസം വച്ച് നല്ലൊരു ജോലി വിദേശത്തു ശരിയായി. താമസിക്കാതെ അവളുടെ ശ്രീയേട്ടനെയും കുഞ്ഞിനെയും അങ്ങോട്ടു കൊണ്ടു പോയി. നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിച്ചു.
അടുക്കള പണിക്കു കുക്ക് ഉണ്ട് കേട്ടോ. ആരും പട്ടിണി അല്ല.

NOTE:-
• എല്ലാവർക്കും കാണും ഓരോ കഴിവുകളും കഴിവുകേടുകളും. ചിലപ്പോൾ വളർന്ന സാഹചര്യത്തിന്റേതാകാം. അതു ആരുടെയും കുറ്റമല്ല. എല്ലാവർക്കും നന്നായി പാചകം ചെയ്യാനോ. അല്ലെങ്കിൽ എല്ലാർക്കും പുറത്തുപോയി ഒറ്റക്ക് ജോലി ചെയ്തു ജീവിക്കാനോ കഴിഞ്ഞെന്നു വരില്ല. പലർക്കും പല കഴിവുകളാകും.

• കല്യാണത്തിനു മുൻപോ പ്രണയിക്കുന്ന സമയത്തോ പരസ്പരം ഓരോ വാഗ്ദാനങ്ങൾ കൊടുക്കാതിരിക്കുക. വിവാഹ ശേഷം ചിലപ്പോൾ സാഹചര്യം വേറെയാകും. എല്ലാം നടത്താൻ പറ്റി എന്നു വരില്ല. ചിലപ്പോൾ കുടുംബം തകരാനും അതു കാരണമാകാം. എല്ലാവരും എല്ലാം മനസിലാക്കണമെന്നില്ല.
• ഇത് എന്റെ മാത്രം അഭിപ്രായമാണ്
ദീപാ ഷാജൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക