Slider

ഡിവോർസ്സ്‌

0
ഡിവോർസ്സ്‌ പേപ്പറിൽ ഒപ്പിടും നേരം എന്റെ കൈകൾ വിറച്ചിരുന്നു, അപ്പോഴും അവളുടെ കണ്ണിലെ കനലുകൾ അണഞ്ഞിരുന്നില്ല...
ഒപ്പിടിൽ കഴിഞ്ഞു ഇറങ്ങാൻ നേരമാണു സിനി എന്നെ പുറകിൽ നിന്ന് വിളിച്ചത്‌,
അച്ചായ...
എട്ട്‌ വർഷങ്ങൾക്ക്‌ ശേഷം ആദ്യമായി കേട്ട വിളി, ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി
ഇനി നമ്മൾ തമ്മിൽ എന്ന് കാണുമെന്ന് അറിയില്ല, എനിക്ക്‌ ഒരു ആഗ്രഹമുണ്ട്‌, സമയമുണ്ടകുമോ എനിക്കായി കുറച്ച്‌ നേരം..
സിനിയുടെ വാക്കുകൾ കേട്ട ഞാൻ അവളുടെ മുഖത്തെക്ക്‌ നോക്കി നിന്നു
ഇന്നത്തെ ഭക്ഷണം അച്ചായനോടോപ്പം കഴിക്കണമെന്നോരു ആഗ്രഹം, സമയമുണ്ടോ..
എന്നോടോപ്പം ഹോട്ടലിലെക്കുള്ള യാത്രയിൽ സിനി പുറത്തെക്ക്‌ നോക്കിയിരുക്കുകയായിരുന്നു, വണ്ടി മുന്നോട്‌ ഓടി തുടങ്ങിയപ്പോഴെക്കും എന്റെ ചിന്തകൾ എട്ട്‌ വർഷം പുറകിലെക്ക്‌ ഓടിയിരുന്നു...

ആദ്യമായി കണ്ട പെണ്ണുകാണലിൽ തനിക്ക്‌ കിട്ടിയ സൗഭാഗ്യം ആയിരുന്നു സിനി,കുടുമ്പ മഹിമ കൊണ്ടും, സൗന്ദര്യം കൊണ്ടും, വിദ്യഭ്യാസം കൊണ്ടും ഒത്തിണങ്ങിയ അവൾ തന്റെ ഭാഗ്യമാണെന്ന് കൂട്ടുകാരും വീട്ടുകാരും പറഞ്ഞപ്പോൾ, കുറച്ചൊന്നുമല്ല ഞാൻ അഹങ്കരിച്ചത്‌..
വിവാഹത്തിനു ശേഷം അവളുമായുള്ള ജീവിതം താൻ സ്വപ്നം കണ്ടതിലും അപ്പുറമായിരുന്നു. സന്തോഷത്തിന്റെ മാധുര്യം കൂട്ടി ദൈവം തന്ന രണ്ട്‌ മക്കളും,
കൂടെ ജോലി ചെയ്യുന്ന സിസിലിയുമായി ഏതോ ഒരു നശിച്ച നിമിഷത്തിൽ തുടങ്ങിയ ചങ്ങാത്തം ചെന്നെത്തിയത്‌ അവളുമായുള്ള ഒളിച്ചോട്ടത്തിൽ ആയിരുന്നു, താൻ അവളുമായി സുഖിച്ച്‌ നടക്കുന്നതിനിടയിൽ ഈ പാവത്തിനെയും എന്റെ രണ്ട്‌ മക്കളെയും ഞാൻ മറന്നു, നിറഞ്ഞോഴുകിയ കണ്ണുകൾ അവൾ കാണാതിരിക്കാൻ ഞാൻ പാടു പെട്ടു..
നിർത്തു ആ കാണുന്നതാണു ഹോട്ടൽ എന്ന സിനിയുടെ വാക്കു കേട്ട്‌ ഡ്രൈവർ ആ ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി,
ഹോട്ടൽ പാരഡൈസ്‌, പെണ്ണു കണ്ടതിനു ശേഷം ഞങ്ങൾ ആദ്യമായി കണ്ട ഹോട്ടൽ, വിവാഹ വാർഷികവും , മക്കളുടെ ബേർത്തിഡെ പാർട്ടിയും ഒരുമിച്ചിരുന്ന് ആഘോഷിച്ച അതെ ഹോട്ടലിൽ അവളോടോപ്പമുള്ള അവസാനത്തെ ഭക്ഷണം....
ഒന്നും മീണ്ടാതെ അവളോടോപ്പം ഞാനും അകത്ത്‌ കയറി, സ്ഥിരം സീറ്റുകൾ ആരോ കയ്യേറിയിരുക്കുന്നു, എന്റെ അരികിലായി അവൾ വന്നിരുന്നു..
സിസിലി എന്റെ പണം കണ്ട്‌ ഇറങ്ങി വന്നതാണെന്ന് മനസ്സിലാക്കൻ എനിക്ക്‌ നാലു വർഷം വേണ്ടി വന്നു, കയ്യിലുള്ളത്‌ വിറ്റ്‌ പെറുക്കി നാലു വർഷം അവളോടോപ്പം സുഖിച്ചു, പണം തീർന്നെന്ന് മനസ്സിലാക്കിയപ്പോൾ അവൾ വേറെ ഒരുത്തനെ തിരഞ്ഞു പിടിച്ചു, പിന്നിടുള്ള നാലു വർഷം അലച്ചിലായിരുന്നു, തന്റെ മക്കളെ പറ്റിച്ചതിനു, ഭാര്യയെ വഞ്ചിച്ചതിനു ദൈവം തന്ന ശീക്ഷ, തിരികെ വന്നു തിരഞ്ഞു ഇവരെ കണ്ടുമുട്ടിയപ്പോൾ മടിക്കുത്ത്‌ അഴിക്കാതെ ജോലി ചെയ്ത്‌ എന്റെ മക്കളെ വളർത്തുന്ന അവളെ കണ്ടപ്പോൾ എന്നോട്‌ ആവശ്യപ്പെട്ടത്‌ ഡിവോർസ്സ്‌ മാത്രമായിരുന്നു, കാലു പിടിച്ച്‌ മാപ്പ്‌ ചോതിച്ചെങ്കിലും കല്ലായി മാറിയ അവളുടെ മനസ്സിൽ എന്റെ കണ്ണിരിനു സ്ഥാനം ഉണ്ടായിരുന്നില്ല..
സാർ മെനു എന്ന സപ്ലൈറുടെ സംസാരമാണു ചിന്തയിൽ നിന്ന് ഉണർത്തിയത്‌, ആഹാരം കഴിക്കുന്നതിനിടയിൽ കൈയ്യിൽ കരുതിയ ലേയിസ്‌ താഴെക്കിട്ടിട്ട്‌ അവളുടെ കാലിലോന്ന് തൊട്ടു, മാപ്പപക്ഷേയാണെന്ന് മനസ്സിലായത്‌ കൊണ്ടാകണം അവൾ കാൽ പുറകിലെക്ക്‌ വലിച്ചു..
പോകാൻ ഇറങ്ങും നേരം അവൾ എന്നെ ഒന്ന് ചേർത്ത്‌ പിടിച്ച്‌ കവിളിൽ ഒരു മുത്തം തന്നു, അത്‌ വേരെ അടക്കി വെച്ചിരുന്ന അവളുടെ സങ്കടം അണപൊട്ടി ഒഴുകി, ഇറങ്ങാൻ നേരം അവൾ എന്റെ കൈയ്യിൽ പിടിച്ചു
അന്ന് ചോതിച്ചില്ലെ അച്ചായ ജഡ്ജി ഈ എട്ട്‌ വർഷം എന്തിനാണു നിങ്ങൾ കാത്തിരുന്നെതെന്ന്, എങ്ങനെ കാത്തിരുന്നെന്ന്? രാത്രിയിൽ കിടക്കുമ്പോൾ ഒരു കത്തിയോടോപ്പം തലയിണയുടെ അടിയിൽ ഞാൻ കരുതാറുള്ള എന്റെ ധൈര്യം, പുറത്തെക്ക്‌ പോകുമ്പോൾ ബാഗ്ഗിൽ കരുതാറുള്ള എന്റെ സുരക്ഷിതത്വം , ഒറ്റക്കാണെന്ന് തോന്നുന്ന നിമിഷങ്ങളിൽ നേഞ്ചോട്‌ ചേർത്ത്‌ വെച്ച്‌ പൊട്ടി കരയുന്ന എന്റെ ജീവിതം, അത്‌ ഇന്ന് നിങ്ങൾക്ക്‌ തിരിച്ച്‌ തരണം എന്ന് കരുതി വന്നതാണെന്ന് പറഞ്ഞ്‌ ബാഗിൽ നിന്ന് അവൾ ഞാൻ കെട്ടിയ താലിയെടുത്തപ്പോൾ നിറ കണ്ണുകളോടെ അവളുടെ മുന്നിൽ കൈ കൂപ്പി നിന്ന് പോയി...
അച്ചായ ഒരിക്കൽ കൂടി ഞാൻ വിശ്വസിച്ച്‌ കൂടെ പൊന്നെട്ടെന്ന് ചോതിച്ച്‌ അവൾ പൊട്ടി കരഞ്ഞപ്പോൾ നെഞ്ചിലെക്ക്‌ ചേർത്ത്‌ നിറുത്തി മാപ്പ്‌ അപേക്ഷിക്കുന്നുണ്ടായിരുന്നു ഒരായിരം തവണ അവളോടും എന്റെ മക്കളോടും....

Shanavas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo