Slider

കൃഷ്ണൻ പറഞ്ഞത്

0
കൃഷ്ണൻ പറഞ്ഞത്
-------------------------------------
ഞാൻ നിന്നോടൊപ്പമുണ്ടെന്നല്ല
നീ എന്നിലുണ്ടെന്നാണ്.
അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ശൈശവത്തിലെ കഥകളായി നൽകി.
യൗവ്വനാരംഭത്തിൽ തന്നെ ദോഷമാകാവുന്ന ശത്രുവേഷംമാറി വരുന്നത് വിശ്വസിക്കരുതെന്ന് പഠിപ്പിച്ചു തന്നു.
സർവ്വവും അർപ്പിച്ച സ്നേഹത്തിന് തിരിച്ചുനൽകുന്ന സ്നേഹമല്ലാതെ അമൂല്യമായൊന്നില്ലെന്നു ഗോപികമാരിലൂടെ..
ദുഷ്ട മനസ്സുള്ളവൻ ബന്ധുവായാലും പ്രബലനായാലും ശത്രുവായി തന്നെ കണ്ട് ജീവിതവിജയം നേടാൻ ഞാൻ തന്നെ പോരിനിറങ്ങി.
സൗഹൃദങ്ങൾക്ക് സ്വാന്തനമേകാൻ വാക്കു മാത്രം പോരെന്ന് സുധർമ്മാവിലൂടെ..
സംരക്ഷിക്കപ്പെടേണ്ട സ്ത്രീത്വം മാലോകർക്കു മുന്നിൽ വിവസ്ത്രയാകുമ്പോൾ,
അവളെ പൊതിയാൻ, അവളുടെ ശപഥങ്ങൾ വജ്രായുധത്തെക്കാളും മൂർച്ചയോടെ തിരിച്ചു വരുമെന്ന് ഓർമ്മിപ്പിച്ചതും ഞാൻ തന്നെ
വിശക്കുന്നവയറുകൾക്കാണ് സമാധാനം വേണ്ടെതെന്ന് അക്ഷയപാത്രം നൽകി ലോകത്തോട്..
സമാധാനത്തിന്റെ അവസാനശ്രമവും
ഒഴിവാക്കരുതെന്ന് യാചിച്ച്,
എന്നെ അറിയാത്തവരുടെ വെറുപ്പിക്കുന്നജൽപ്പനങ്ങൾ
ക്ഷമയോടെ കേൾക്കുന്ന മദ്ധ്യസ്ഥനായും .
തലചായ്ക്കാനൊരിടം ചോദിച്ചതും വരും കാലങ്ങളിലെസർവ്വനാശമകറ്റാൻ നിങ്ങൾക്കു വേണ്ടി തന്നെയായിരുന്നു.
എന്നെയും സൈന്യത്തേയും വരുംവരായ്കകളിറിഞ്ഞു പകുത്തപ്പോൾ
ആശ്രയം തേടുന്നവനെ കൈവെടിയില്ലെന്ന പാഠം ലോകത്തിന് കാണിച്ചു കൊടുത്തു.
അനിവാര്യമായ യുദ്ധത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമ്പോൾ
ത്രികാലജ്ഞാനിയായ നിരായുധനായി
നിന്റെ ആഞ്ജകളനുസരിക്കുന്ന
തേരാളി മാത്രമായി ശ്രീകൃഷ്ണൻ.
ഗുരുവര്യൻമാരേയുംസഹോദരങ്ങളെയും ബന്ധുമിത്രാദികളയും ശത്രുപക്ഷത്തു കണ്ട് നിസ്സഹായനായി നീ താമര തണ്ടു പോലെ തളർന്നു നിന്നപ്പോൾ..
സ്വയം കണ്ടെത്തേണ്ടതിനെ കുറിച്ച് വാചാലനായി,
ചിട്ടയായ കർമ്മത്തിന്റെ,
സത്യമായ മോഷത്തിന്റെ,
ശരിയായ വീക്ഷണത്തിന്റെ,
ഉറച്ച ലക്ഷ്യത്തിലേക്ക് ധൈര്യത്തിന്റെ,
പ്രചോദനം നൽകി.
നീയും ഞാനും സമസ്ത ലോകങ്ങളും
ആയിരക്കണക്കിന് സൂര്യചന്ദ്രൻ മാരുള്ള
മഹാപ്രപഞ്ചം തന്നെ,
ഇന്നലെയും ഇന്നും നാളെയും
എങ്ങിനെയാണെന്നും എന്നിലാണെന്നും കാണിച്ചുതന്ന്,
അല്ലയോ മനുഷ്യാ ഇതാണ് സത്യം
ഞാൻ പറയുന്നത് നിന്റെ യുക്തിബോധത്തിനു നിരക്കും വണ്ണം ശരിയായതെങ്കിൽ മാത്രം സ്വീകരിച്ചാൽ മതി.
എന്നു പറഞ്ഞ് മാറി നിന്ന,
എനിക്ക് ഇഷ്ടമുള്ള എന്തിലും വിശ്വസിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം തന്ന,
ഞാനാണ് ശരി ഞാൻ മാത്രമാണ് ശരി
എന്നു പറയാത്ത,
ശ്രീ കൃഷ്ണനെതന്നെയാണ് എനിക്കിഷ്ടം.
Babu Thuyyam.
21/01/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo