ചിലന്തി ! (കഥ )
" യു ആർ മൈ വേൾഡ് ...
മൈ വേൾഡ്.. മൈ ബേബി”
മൈ വേൾഡ്.. മൈ ബേബി”
വെളുപ്പിനെ നാലു മണിക്ക് തലയണക്കടിയിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പാടാൻ തുടങ്ങി.. സുനിക്ക് വേണ്ടി പ്രത്യേകം മാറ്റിയിട്ടിരിക്കുന്ന റിങ് ടോൺ. കണ്ണ് തിരുമ്മികൊണ്ടു ആരതി ഫോൺ കൈയിലെടുത്തു..
രാത്രി ഒരു മണീ വരെ അവനുമായി സംസാരിച്ചതാണ്.. നല്ല ക്ഷീണം. ഇന്ന് ക്ലാസ്സിലിരുന്നു മിക്കവാറും ഉറക്കം തൂങ്ങും..
ഗുഡ് മോർണിംഗ് മെസ്സേജിന്റെ കൂടെ രണ്ടു സ്മൈലി ഉണ്ട്..
ചുവന്ന ചുണ്ടുകളുടെ..
ആരതിയുടെ ഉറക്കം പമ്പ കടന്നു.. ശരീരമാകെ തരിപ്പ് പടർന്നു കയറി.
ഗുഡ് മോർണിംഗ് മെസ്സേജിന്റെ കൂടെ രണ്ടു സ്മൈലി ഉണ്ട്..
ചുവന്ന ചുണ്ടുകളുടെ..
ആരതിയുടെ ഉറക്കം പമ്പ കടന്നു.. ശരീരമാകെ തരിപ്പ് പടർന്നു കയറി.
തിരിച്ചു ചുണ്ടുകളുടെ കുറെ സ്മൈലി ഇട്ടു. പിന്നെ കള്ള പരിഭവം തുടങ്ങി..
“ ഡാ ദുഷ്ടാ.. ഇന്ന് ക്ലാസിലിരുന്ന് ഉറങ്ങിയാൽ നിന്നെ ഞാൻ കൊല്ലും..”
“ ഡാ ദുഷ്ടാ.. ഇന്ന് ക്ലാസിലിരുന്ന് ഉറങ്ങിയാൽ നിന്നെ ഞാൻ കൊല്ലും..”
“ഇടക്ക് വരണേടി .ഞാൻ നൈറ്റ് ഡ്യൂട്ടിയിലാണ് . പകല് ബോർ അടിക്കും. പിന്നെ നിന്നെ മിസ് ചെയ്യും” സുനിയുടേ കരയുന്ന മുഖം .
“ലാംഗ്വേജ് പീരിയഡിൽ നോക്കാം.. I will miss you too“
ഗൾഫിലെ ഒരാശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന സുനിയെ ഏഴു മാസം മുന്നെയാണ് ഫേസ് ബുക്ക് വഴി ആരതി പരിചയപ്പെട്ടത്..
പിന്നെ മുടിഞ്ഞ പ്രേമം.. കോളേജ് കുമാരിയും സുന്ദരിയുമായ അവൾക്കു എന്ത് കൊണ്ടും ചേരുന്ന പുരുഷനാണ് സുനിൽ നായർ എന്ന 28ക്കാരൻ.
അടുത്ത വര്ഷം കല്യാണ ആലോചനകൾ തുടങ്ങും അപ്പോൾ സുനിയുടെ കാര്യം ഗൾഫ് കാരനായ അച്ഛനോട് പറയണം. അവനെ ഇഷ്ടപ്പെടാതിരിക്കില്ല..

“ആരതി എഴുനേറ്റില്ലേ ..?”അമ്മയുടെ വിളി കേട്ട് ദിവാസ്വപ്നം മുറിഞ്ഞ മൂഡിൽ ആരതി കട്ടിലിൽ നിന്നും മടിയോടെ എഴുന്നേറ്റു.
ഇംഗ്ലീഷിൽ പീരിഡിൽ ആരതി പതിയെ മുങ്ങി.. സുനിയുമായി ചാറ്റ് ചെയ്യാൻ നോക്കിയപ്പോൾ അവൻ ഓഫ് ലൈൻ.. പാവം ഡ്യൂട്ടി കഴിഞ്ഞുറങ്ങുകയാവും. അപ്പോഴാണ് വേറെ ഒരു മെസ്സേജ് വന്നു കിടക്കുന്നത് ആരതി കണ്ടത്..
കൃഷ്ണേച്ചി !
കൃഷ്ണേച്ചി !
കുറെ നാൾ നാളായി ചേച്ചിയെ ഓൺലൈനിൽ കണ്ടിട്ട്. ആരതി ഇടുന്ന ഫോട്ടോകൾക്ക് ചേച്ചിയാണ് കമെന്റുകൾ ആദ്യമിടുന്നത്. ചേച്ചി കമന്റ് ഇട്ടപ്പോഴാണ് അവൾക്കു കാവ്യാ മാധവന്റെ ചായ കണ്ണാടിയിൽ തോന്നി തുടങ്ങിയത്. കുറെ നാളായി ചേച്ചിയുടെ കമന്റുകൾ അവൾക്കു അവരെക്കാൾ കൂടുതൽ മിസ് ചെയ്യുന്നു.
“ഹായ് മോള് “എന്ന കംമെന്റിൽ മറുപടിയായി അവൾ ചുവന്ന സ്മൈലി ഇട്ടു
“ഹായ് മോള് “എന്ന കംമെന്റിൽ മറുപടിയായി അവൾ ചുവന്ന സ്മൈലി ഇട്ടു
“എന്താ ചേച്ചി എവിടെയായിരുന്നു? കാണാൻ ഇല്ലല്ലോ ?”
അപ്പുറത്തു നിന്നും പെട്ടെന്ന് വന്നു ഒരു സങ്കട സ്മൈലി.
“എന്താ ചേച്ചി ?” ആരതി കണ്ണ് തുറുപ്പിച്ചു ..
അപ്പുറത്തു നിന്നും പെട്ടെന്ന് വന്നു ഒരു സങ്കട സ്മൈലി.
“എന്താ ചേച്ചി ?” ആരതി കണ്ണ് തുറുപ്പിച്ചു ..
“മോളെ ഞാൻ പറഞ്ഞിരുന്നില്ലേ ?ഭർത്താവിന് നല്ല സുഖമില്ല എന്ന്.. മൂന്നാഴ്ച മുന്നേ.”. പിന്നെ കുറെ കണ്ണീരൊലിപ്പിക്കൽ!
“അയ്യോ.. “സംഭവം മനസിലായ ആരതിയും കൂടെ സങ്കടമിട്ടു സീൻ കൊഴുപ്പിച്ചു..
“അയ്യോ.. “സംഭവം മനസിലായ ആരതിയും കൂടെ സങ്കടമിട്ടു സീൻ കൊഴുപ്പിച്ചു..
നാലു മാസം മുന്നെയാണ് അവൾ കൃഷ്ണേന്ദുവിനെ ഒരു fb ഗ്രൂപ്പിൽ വെച്ച് പരിചയപ്പെട്ടത്.. രണ്ടു പ്രസവത്തിലായി അവർക്കു നാല് കുട്ടികളുണ്ട് .കുട്ടികളുടെ ഫോട്ടോ ഇടക്ക് അവൾക്കു അയച്ചു കൊടുക്കും .ഭർത്താവ് രോഗിയായതിനാൽ അടുത്ത കാലത്തു ഫോട്ടോ ഒന്നുമില്ലെന്ന് പറഞ്ഞു അയാളുടെയൊരു പഴയ ഫോട്ടോയും കൊടുത്തു..
രണ്ടു മൂന്ന് തവണ അവരോടു അവൾ സംസാരിച്ചിട്ടുണ്ട്. ഈ സമയത്തു അവരോടു സംസാരിക്കുന്നതാണ് ഉചിതം . ആരതി കൃഷ്ണയെ വിളിച്ചു.
വിശേഷങ്ങൾക്കെല്ലാം ഒടുവിൽ കൃഷ്ണ പറഞ്ഞു-
“ഒന്നും ഞാൻ അറിഞ്ഞില്ല മോളെ .. കുറെ ഫേസ് ബുക്ക് ഫ്രണ്ട്സ് സഹായിച്ചു.. അവരൊക്കെ ഇത്ര നല്ല ആളുകളാണെന്നു ഞാൻ വിചാരിച്ചതേയില്ല. അത് കൊണ്ട് തന്നെ പണത്തിനു ബുദ്ധിമുട്ടും ഒന്നും തോന്നിയില്ല.. ആശുപത്രിയിൽ വെച്ചും പിന്നെ ദേ ഈ നേരം വരെയും.. “

അടുത്ത പീരിഡിന് ബെൽ അടിച്ചപ്പോൾ ആരതി സംസാരം അവസാനിപ്പിച്ചു.
ചെറിയൊരു മനസാക്ഷി കുത്തോടെ അവൾ അടുത്ത ക്ലാസ്സിലേക്ക് നടന്നു.
ചെറിയൊരു മനസാക്ഷി കുത്തോടെ അവൾ അടുത്ത ക്ലാസ്സിലേക്ക് നടന്നു.
**
“നിങ്ങള് പറഞ്ഞ പോലെ അത്ര പൈസക്കാരിയൊന്നുമല്ല ആ പെണ്ണ്.. വെറും ദരിദ്രവാസി” കട്ടിലിൽ തന്നെ നോക്കി കമിഴ്ന്നു കിടക്കുന്ന ഭർത്താവിനോട് ഗ്രേസി പറഞ്ഞു.
“നോക്കിയേ ആയിരം രൂപയാ അക്കൗണ്ടിലിട്ടതു. ഞാൻ അയ്യായിരം പ്രതീക്ഷിച്ചു.”

“സാരമില്ലെടി.. കിട്ടിയതാവട്ടെ. കോളേജിൽ പഠിക്കുന്ന പെണ്ണല്ലേ .. ഇക്കാലത്തു കെട്ടിയവള്മാരാണ് നല്ലതു. കൈയും കണക്കുമില്ലാതെ വല്ലോം തരും.” അയാൾ അവളെ പിടിച്ചു കട്ടിലിലിരുത്തി .
“ങ്ഹാ മതി ..ഇനിയവളെ നോക്കിയുള്ള പഞ്ചാരയടി.. കാശു കിട്ടിയയുടനെഞാനവളെ ബ്ലോക്കി . നിങ്ങളൂം വേഗം ചെയ്തോ.. ദേ ... ഞാൻ വേറൊരുത്തിയെ പരിചയപ്പെട്ടു.. നോക്കിയേ “
ഗ്രേസി അയാളുടെ തലയെടുത്തു മടിയിൽ വെച്ച് മുടിയിൽ തലോടുമ്പോൾ അയാളുടെ ശ്രദ്ധ പൊട്ടിപൊളിഞ്ഞ പഴയ വീടിന്റെ ചുവരിൽ വല നെയ്യുന്ന ചിലന്തിയിലായിരുന്നു.
ഗ്രേസിക്കും അതിനും തമ്മിലുള്ള സാമ്യതയോർത്തു അയാൾ ചിരിച്ചു.. പിന്നെ അവളെ വലിച്ചു കട്ടിലിലേക്കിട്ടു ** Sanee Marie John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക