ലാലേട്ടനും ഞാനും തമ്മിൽ
***************************
***************************
"ആരെങ്കിലും ഒന്ന് കൈ പൊക്ക് പ്ലീസ്.."
താളവട്ടം സിനിമയിൽ ലാലേട്ടൻ ഒരു പാട്ട് കൂടി കേൾക്കാൻ കൊതിച്ച് എല്ലാരോടും കാലുപിടിക്കുന്ന രംഗം....
ഓരോ തവണ ഇൗ രംഗം കാണുമ്പോഴും കണ്ണുകൾ നിറയും..ഹൃദയം ഉള്ള ആരുടെയും..
ഒരു പാട്ടിനോ ഒരു സിനിമക്കോ ഡാൻസിനോ നാടകത്തിനോ വേണ്ടി എത്രപേർ കാലു പിടിച്ചു കാണും..
പക്ഷേ ...ഇത് സംഭവം വേറെ..
കാലുപിടുത്തം നമ്മുടെ സാക്ഷാൽ പുലിക്കളിക്ക് വേണ്ടിയാണ്..
പക്ഷേ ...ഇത് സംഭവം വേറെ..
കാലുപിടുത്തം നമ്മുടെ സാക്ഷാൽ പുലിക്കളിക്ക് വേണ്ടിയാണ്..
പുലിക്കളി എന്ന് പറഞ്ഞാല് നമ്മുടെ തൃശൂരിന്റെ സ്വന്തം പുലിക്കളി...
ഓർമ വെച്ച നാൾ മുതൽ കാണുന്ന പുലിക്കളി..
കുടവയറും കുലുക്കി അരമണി കെട്ടി പുലികൾ സ്വരാജ് ഗ്രൗണ്ട് നിറഞ്ഞാടുമ്പോൾ എങ്ങിനെ ഒരു തൃശൂർക്കാരിക്ക് അടങ്ങി ഇരിക്കാനാവും..
കുടവയറും കുലുക്കി അരമണി കെട്ടി പുലികൾ സ്വരാജ് ഗ്രൗണ്ട് നിറഞ്ഞാടുമ്പോൾ എങ്ങിനെ ഒരു തൃശൂർക്കാരിക്ക് അടങ്ങി ഇരിക്കാനാവും..
ഓണത്തിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ്...നാലാം ദിവസം പുലികൾ നാട്ടിൽ ഇറങ്ങുന്നത് കാണാൻ..ദൂരെ നിന്നും ബസ്സും പിടിച്ച് കുട്യോളും കെട്യോളും ഒക്കെയായി നഗരത്തിൽ എത്തുന്ന തൃശൂർക്കാരൻ..
പൂരം എക്സിബിഷനും കണ്ട് രാഗം ..സ്വപ്ന..രാംദാസ്..ജോസ് ഇതിൽ എവിടെയെങ്കിലും കേറി സിനിമയും കണ്ട് പാർക്കിലും കേറി.. ചെണ്ടക്കാരുടെ താളത്തിനൊത്ത് കൈകൾ ഉയർത്തി വീശി പുലികളെ ഹരം പിടിപ്പിച്ച് ..വീട് പിടിക്കുമ്പോ ഒരു ശരാശരി തൃശൂർക്കാരന് തന്റെ പോക്കറ്റ് കാലി ആയാലും വീട്ടുകാരുടെ കണ്ണും മനസ്സും നിറക്കാൻ കഴിഞ്ഞിരുന്നു അന്ത കാലത്ത്..
അങ്ങനെ ഓരോ വർഷവും പുലിക്കളി കാണാതെ ഒരു ഓണാവധി ഒരിക്കലും പൂർത്തിയാവില്ല തന്നെ!
ഇനിയിപ്പോ ഒരു കൊല്ലം പുലിക്കളി കാണാതെ പോയാൽ എന്താ. ?
ഒരു ചുക്കും സംഭവിക്കില്ല..
ഇൗ പെൺകുട്ടി കളി കാണാൻ പോയില്ലെങ്കിൽ കൂടി പുലികൾ നാട്ടിൽ ഇറങ്ങും..
ഒരു ചുക്കും സംഭവിക്കില്ല..
ഇൗ പെൺകുട്ടി കളി കാണാൻ പോയില്ലെങ്കിൽ കൂടി പുലികൾ നാട്ടിൽ ഇറങ്ങും..
പക്ഷേ ആൺകുട്ടികൾക്ക് എല്ലാം പുലിക്കളി കാണാൻ അനുമതി കൊടുക്കാമെങ്കിൽ പെണ്ണായ എനിക്ക് എന്ത്കൊണ്ട് പോയിക്കൂടാ.. ?
പതിനാറ്കാരി ഉണ്ണിയാർച്ച ചോദ്യം ചോദിച്ചു വീട്ടുകാരോട്...
താമസം സ്വരാജ് ഗ്രൗണ്ടിൽ നിന്നും വെറും ഒന്നര കിലോമീറ്റർ മാറിയുള്ള ക്വാർട്ടേഴ്സിലാണ്..അവിടെയുള്ള ആൺപ്രജകൾ എല്ലാം കൂടി പുലിക്കളി കാണാൻ പോയികഴിഞ്ഞൂ..
എനിക്കും പോണം..
കൂടെ കൂട്ടാൻ പറ്റില്ല എന്ന് പൊന്നാങ്ങള മൊഴിഞ്ഞു . പൊന്നാങ്ങള ബാക്കി ഉള്ള വീരശൂര പരാക്രമികൾക്കൊപ്പം പുലികൾക്ക് ടാറ്റാ കൊടുക്കാൻ പോയി.
നിരത്തിൽ വണ്ടികൾ എല്ലാം ഉച്ചയോടെ കടത്തി വിടൽ നിർത്തി..പകരം ജനാവലി ഒഴുകി തുടങ്ങി...
എല്ലാരും ചാടിതുള്ളി ഓട്ടത്തിലാണ്..
എന്റെ ഹൃദയമിടിപ്പ് കൂടി...
ആദ്യം ചെന്ന് മാതാശ്രീയുടെ കാലു പിടിച്ചു..പിതാശ്രീയുടെ അടുത്ത് ചെന്ന് അവതരിപ്പിച്ചാൽ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ള ബോംബ് ചുമ്മാ എന്തിനാ ഞാൻ ആയിട്ട് കൊളുത്തുന്നത് .
അതോണ്ട് അപേക്ഷ എപ്പോഴും ഭരണ കാര്യ മന്ത്രി വഴി സമർപ്പിക്കുന്നതാണ് എന്റെ തടിക്ക് നല്ലത് എന്ന് അനുഭവങ്ങൾ പഠിപ്പിച്ചിരുന്നു..

നിവേദനം ഒന്നടങ്കം തള്ളി...
പോണ്ടാ..
ഒരു വർഷം കണ്ടില്ലെങ്കിൽ എന്താ..?
പോണ്ടാ..
ഒരു വർഷം കണ്ടില്ലെങ്കിൽ എന്താ..?
അപ്പീൽ വീണ്ടും സമർപ്പിച്ചു...
വീണ്ടും തള്ളി..
ഇനി സുപ്രീം കോർട്ട് തന്നെ ശരണം..
വീണ്ടും തള്ളി..
ഇനി സുപ്രീം കോർട്ട് തന്നെ ശരണം..
നേരെ ചെന്നു കാര്യം അവതരിപ്പിച്ചു..
ഇന്നത്തെ പോലെ കോടതിയെ വിശ്വസിക്കാൻ പറ്റാത്ത കാലം അല്ല..കോടതി പരാതിക്കാരിയുടെ ഹൃദയം വായിച്ചെടുത്ത്..ഒരൊറ്റ ചോദ്യം..
ഇന്നത്തെ പോലെ കോടതിയെ വിശ്വസിക്കാൻ പറ്റാത്ത കാലം അല്ല..കോടതി പരാതിക്കാരിയുടെ ഹൃദയം വായിച്ചെടുത്ത്..ഒരൊറ്റ ചോദ്യം..
ആരുടെ കൂടെ പോകും...?ആരുടെ കൂടെ പോയാലും അറിയിക്കണം....ഒറ്റക്ക് പോണ്ട
ഇൗ സ്വരാജ് ഗ്രൗണ്ടെന്ന് പറയുന്നത് നുമ്മന്റെ കളിക്കളം പോലെയാണ്... അത്ര പരിചിതം..
ഒറ്റക്കു പോണ്ടാന്ന്..
"എന്താ ഞാൻ പുലിക്കളി കാണാൻ ഒറ്റക്ക് പോയാല്..?"
മണിച്ചിത്രത്താഴ് ഇറങ്ങാത്ത കാലം ആയതോണ്ട് അങ്ങനെ ചോദിച്ചില്ല ..ഇനി ഇപ്പൊ അങ്ങനെ എങ്ങാനും ചോദിച്ചിരുന്നു എങ്കിൽ കോടതി എന്റെ വാ തന്നെ താഴിട്ടു പൂട്ടിയെനേ!
ഇനി അടുത്ത ചോദ്യം ..ആര് കൂടെ വരും..?
കോടതിക്കു ഡ്യൂട്ടി ഉണ്ട്...അല്ലേലും കോടതി ഇൗ വക പണിക്കൊന്നും നേരിട്ട് ഇറങ്ങാറില്ല
അതിന് വിശേഷാൽ ദിവസങ്ങൾ പിറക്കണം
കോടതിക്കു ഡ്യൂട്ടി ഉണ്ട്...അല്ലേലും കോടതി ഇൗ വക പണിക്കൊന്നും നേരിട്ട് ഇറങ്ങാറില്ല
അതിന് വിശേഷാൽ ദിവസങ്ങൾ പിറക്കണം
അടുത്തത് മന്ത്രി പുങ്കവത്തി..
കാലു പിടിച്ചു നോക്കി.
"മമ്മി..പ്ലീസ്.."
കാലു പിടിച്ചു നോക്കി.
"മമ്മി..പ്ലീസ്.."
മമ്മി പുറങ്കാലു കൊണ്ട് എന്നെ തട്ടി തെറിപ്പി ച്ചു
ആരുടെ കൂടെ പോയാലും കുഴപ്പമല്ല.. ഒരാള് കൂടെ വേണം...
സമയം എക്സ്പ്രസ് പിടിച്ചാണ് പോകുന്നത്
ഇനിയും ആളെ കിട്ടിയില്ലെങ്കിൽ ശരിയാവില്ല
കുറെ സഖിമാരുണ്ട്..
ചെന്നു കാര്യം അവതരിപ്പിച്ചു..അവരുടെ ഒക്കെ മാതാപിതാക്കൾക്കു പേടി..
പെൺകുട്ടികൾ മാത്രം പൂവെ...!അത് ശരിയാവില്ല ..
ചെന്നു കാര്യം അവതരിപ്പിച്ചു..അവരുടെ ഒക്കെ മാതാപിതാക്കൾക്കു പേടി..
പെൺകുട്ടികൾ മാത്രം പൂവെ...!അത് ശരിയാവില്ല ..
എന്നാ ഇൗ പറയുന്ന ആന്റിക്ക് അങ്കിൽസിന് ഒന്ന് വന്ന് കൂടെ..?
ഹേയ് ..അത് പറ്റില്ല
ടിവിയിൽ എന്തോ പരിപാടി ഉണ്ട് പോലും..!
ജാമ്പവന്റെ കാലത്തെ സിനിമ ആയിരിക്കും..എന്നാലും ...വിടില്ലാലോ..
ടിവിയിൽ എന്തോ പരിപാടി ഉണ്ട് പോലും..!
ജാമ്പവന്റെ കാലത്തെ സിനിമ ആയിരിക്കും..എന്നാലും ...വിടില്ലാലോ..
എനിക്ക് കലി കേറി തുടങ്ങി..
ഞാൻ ചെല്ലാത്ത സഖിമാരുടെ വീടുകളില്ല
മുട്ടാത്ത വാതിലുകൾ ഇല്ല..
ഞാൻ ചെല്ലാത്ത സഖിമാരുടെ വീടുകളില്ല
മുട്ടാത്ത വാതിലുകൾ ഇല്ല..
ആർക്കും കാണണ്ട പുലിക്കളി.
ആരെങ്കിലും പ്ലീസ്...
ഞാൻ കാലു പിടിച്ച് പറഞ്ഞു..
ഞാൻ കാലു പിടിച്ച് പറഞ്ഞു..
ഒരാളും എന്റെ കരച്ചിൽ കേട്ടില്ല
പുലിക്കളി കാണാൻ കഴിയാതെ പോയതിൽ അല്ല...ഒരാള് പോലും എനിക്കു വേണ്ടി..കൈ ഉയർത്തിയില്ല...ആവശ്യം എന്റേത് മാത്രം ആയിരുന്നു..
ഒരു നാടിനെ സ്നേഹിച്ച...നാടിന്റെ താളത്തെ സ്നേഹിച്ച....എന്റെ വേദന .
വരും കാലത്ത് ഒരു പറിച്ചു നടൽ ഉണ്ടാവും എന്ന് മുൻകൂട്ടി അറിഞ്ഞത് കൊണ്ടോ...ഞാൻ വാശി പിടിച്ചത്...?
ഇന്നും അനന്തം അജ്ഞാതത്തിൽ ആ ചോദ്യം കുരുങ്ങി കിടന്നു..
ഇന്നും അനന്തം അജ്ഞാതത്തിൽ ആ ചോദ്യം കുരുങ്ങി കിടന്നു..
കൊട്ടിയടക്കപ്പെട്ട് വാതിലുകൾക്ക് പിന്നിലെ കഠിന ഹൃദയരായ കൂട്ടുകാരികളെ ഓർത്ത് ഞാൻ വേദനിച്ചു..അവരല്ല...അവരിൽ അടിച്ചെല്പിക്കാപ്പെട്ട ചിന്ത..
പെൺകുട്ടികൾ മാത്രം ഇത്തരം സന്ദർഭങ്ങളിൽ പോകാൻ പാടില്ല...
പെൺകുട്ടികൾ മാത്രം ഇത്തരം സന്ദർഭങ്ങളിൽ പോകാൻ പാടില്ല...
കിടക്കയിൽ വീണ് കിടന്നു ഞാൻ തേങ്ങികരഞ്ഞൂ...നിഷേധിക്കപ്പെടുന്ന സ്വാതന്ത്രം....
ഒരു കൗമാരക്കാരിയുടെ വെറും ചപലമായ മോഹം മാത്രം..പുലിക്കളി...എന്നിരുന്നാലും..എന്നിൽ എഴുതപ്പെട്ടത് സമൂഹത്തിൽ അന്ന് വരെ എഴുതപ്പെട്ട അലിഖിത നിയമാവലിയുടെ കരട് രൂപരേഖ ആയിരുന്നു...
നക്ഷത്രങ്ങൾ നിറഞ്ഞ മാനത്ത് സ്വന്തം പേരെഴുതി കാണാൻ മോഹിച്ച പെൺകുട്ടി..
അറിയാതെ അറിയാതെ അവള് പോലും അറിയാതെ...അടിച്ചേൽപിക്കെട്ട നിയമാവലിയെ ചോദ്യം ചെയ്ത് തളർന്ന് കിടന്നു ഉറങ്ങി....
ഉറക്കത്തിൽ അവൾ കണ്ടൂ...
മനോഹരമായ ചിറകുകൾ ഉള്ള ഒരു പൂമ്പാറ്റ ... പാറി പാറി നടന്ന് ...ഒടുവിൽ ഏതോ ഒരു കിളിയുടെ കൊക്കിന്റെ ഇടയിൽ ഇരയായി...
മനോഹരമായ ചിറകുകൾ ഉള്ള ഒരു പൂമ്പാറ്റ ... പാറി പാറി നടന്ന് ...ഒടുവിൽ ഏതോ ഒരു കിളിയുടെ കൊക്കിന്റെ ഇടയിൽ ഇരയായി...
മനസ്സിൽ നിറച്ച ഭീതിയോടെ... അവൾ കണ്ണുകൾ തുറന്നു...
ആരൊക്കെയോ അവളോട് വിളിച്ച് പറഞ്ഞു..
ഓടി ഒളിക്കു ...
ആരൊക്കെയോ അവളോട് വിളിച്ച് പറഞ്ഞു..
ഓടി ഒളിക്കു ...
സമൂഹം അടിച്ചേൽപ്പിച്ച ഭീതിയിൽ അവളിന്നും കൂട്ടിലാണ്..
സ്വാതന്ത്ര്യത്തിന്റെ തേൻ നുകരുന്നവർക്ക് ഇൗ വേദന വെറും ചാപല്യം ആയോ പരിഹാസം കലർന്ന ചിരിക്കുള്ള വകയായോ തോന്നാം..
ചിലർക്ക് മീനിന്റെ നടുംകഷണം ആവാം...ചിലർക്ക് പുലിക്കളി ആവാം...
എല്ലാം ചെറിയ ചെറിയ മോഹങ്ങൾ ആണ്..

നിഷേധിക്കപ്പെടുന്ന യാഥാർത്ഥ്യങ്ങൾക്ക് പൊള്ളൽ കൂടുതൽ ആണ്..
താളവട്ടം സിനിമ വീണ്ടും വീണ്ടും വന്നു..
ലാലേട്ടൻ വീണ്ടും കെഞ്ചി കൊണ്ടിരുന്നു..
ലാലേട്ടൻ വീണ്ടും കെഞ്ചി കൊണ്ടിരുന്നു..
"ആരെങ്കിലും ഒന്ന് കൈ പോക്ക് എനിക്ക് വേണ്ടി....പ്ലീസ്.."
Shabna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക