Slider

ഒരു സ്നേഹത്തിൻ്റെ കഥ...

0
ഒരു സ്നേഹത്തിൻ്റെ കഥ...
...............................
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ആ അതിഥി എൻ്റെ(ഞങ്ങളുടെ)വീട്ടിലേക്ക് വരുന്നത്..തൂവൽ മാത്രം മുളച്ച പറക്കാൻ പഠിച്ചിട്ടില്ലാത്ത ഒരു തത്ത കുഞ്ഞ്.വീട്ടിലുണ്ടായിരുന്ന മുയലിനെ കൊടുത്ത് ചേട്ടൻ ചേട്ടൻ്റെ കൂട്ടുക്കാരൻ്റെ കൈയിൽ നിന്നും വാങ്ങിയത്.. അതൊരു പെണ്ണാണോ ആണാണോ എന്ന് അറിയില്ല. എല്ലാവരും ആ തത്ത കുഞ്ഞിനെ ചിന്നു എന്ന് വിളിച്ചു..ചത്ത് പോകുമെന്ന് തോന്നിയപ്പോൾ ഒരു തുണിയിൽ പൊതിഞ്ഞ് അതിന് ചൂട് കൊടുത്തു..ഞങ്ങൾ നാല് മക്കളെ പോലെ അമ്മആ തത്ത കുഞ്ഞിനെയും സ്നേഹിച്ചു..ഞങ്ങളുടെ ഓരോ വളർച്ചയും കണ്ട മറ്റൊരാൾ.. ഞങ്ങൾ കഴിക്കുന്നതെന്തും കഴിച്ചിരുന്നു..എല്ലാവരും പറയും തത്ത പഠിപ്പിച്ചാൽ എല്ലാം പഠിക്കുമെന്ന്..എന്നാൽ ഞങ്ങളുടെ ചിന്നുവിന് ആകെയറിയാവുന്നത് അമ്മ എന്ന വാക്കും പിന്നെ എൻ്റെ പേരും മാത്രമാണ്...എന്നോട് മാത്രം ചിന്നുവിന് പ്രത്യേക സ്നേഹമാണ്.ഞാനതിന് ഭക്ഷണം കൊടുക്കാറില്ല.എന്നിട്ടും എന്നെ ഇങ്ങനെ സ്നേഹിക്കുന്നതിൻ്റെ കാരണം എനിക്ക് ഇന്നുമറിയില്ല..എനിക്കതിനെ എന്തും ചെയ്യാം.പിടിക്കാം ഉമ്മകൊടുക്കാം.മറ്റാരെങ്കിലും എന്തിന് അമ്മയ്ക്ക് പോലും അതിനെ തൊട്ടു കൂടാ അപ്പോൾ ദേഷ്യത്തോടെ കൊത്തും..അതിനെ കൂട്ടിൽ നിന്ന് തുറന്ന് വിട്ടാൽ ആദ്യം അന്വേഷിക്കുന്നത് എന്നെയായിരിക്കും.ഒരു ദിവസം രാത്രിയിൽ കൂട് അടയ്ക്കാൻ മറന്നുപോയി..രാവിലെ ഞാൻ കിടക്കുന്ന കട്ടിലിൽ വന്ന് എന്നെ വിളിച്ചുണർത്തിയത് ചിന്നുവായിരുന്നു..തൊട്ടടുത്ത് ഏട്ടൻ കിടന്നുറങ്ങിയിട്ടും മറ്റ് റൂമിലേക്ക് പോകാതെ ഞങ്ങളുടെ റൂമിലേക്ക് വന്ന് എന്നെ വിളിച്ചുണർത്തിയത് ഏത് സ്നേഹത്തിന്റെ പേരിലാണെന്ന് അറിയില്ല..ഗൾഫിൽ വന്ന് ആദ്യത്തെ ലീവിന് പോയപ്പോൾ ഞാൻ അതിനെ തുറന്നു വിട്ടു...അന്നും അത് എൻ്റെടുത്ത് വന്ന് എനിക്കും ചിന്നുവിനും മാത്രമറിയാവുന്ന ഭാഷയിൽ ഞങ്ങൾ സംസാരിച്ചു..വർഷങ്ങളായി കാണാതെ പിരിഞ്ഞിരിക്കുന്ന കാമുകി കാമുകന്മാരെ പോലെ...അന്നാണ് വിരഹത്തിന്റെ ശരിയായ അർത്ഥം എനിക്ക് മനസ്സിലായത്..
രണ്ട് മാസം മുമ്പ് അന്നാണ് ആ സംഭവം. രാത്രിയിലെ ഓട്ടം കഴിഞ്ഞു വൈകിയാണ് വന്ന് കിടന്നത്.കിടന്നപ്പാടെ ഉറങ്ങിപോയി.അല്പം കഴിഞ്ഞു എന്നെ ആരോ വിളിക്കുന്നത് പോലെ..അതേ അതെൻ്റെ ചിന്നു തന്നെ..ചിന്നുവിൻ്റെ ചിറകടിയൊച്ച ഞാൻ ശരിക്കും കേട്ടു..ഞെട്ടി ഉണർന്നപ്പോൾ അത് വെറും സ്വപ്നമായിരുന്നു.. പിറ്റേന്നു വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഞാനറിയുന്നത് എൻ്റെ ചിന്നു ഞങ്ങളെ വിട്ടു പോയെന്ന്.. തലേന്ന് രാത്രിയിലെ സംഭവം അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു..ലോകത്തിൽ ഏറ്റവുമധികം സ്നേഹിക്കുന്നവരുടെ അടുത്തേക്ക് അവസാന നിമിഷം ഏതൊരു ആത്മാവും എത്തുമെന്ന്...അതിന് മാത്രം ചിന്നു എന്നെ സ്നേഹിച്ചിരുന്നോ?ഇരുപത്തിയഞ്ച് വർഷം ഞങ്ങളുടെ എല്ലാ സുഖത്തിലും ദുഃഖത്തിലും പങ്ക് ചേർന്ന ആ നല്ല ജീവി ഞങ്ങളെ വിട്ടു പോയപ്പോൾ എന്തൊ ഒരു നഷ്ടം സംഭവിച്ചത് പോലെയായിരുന്നു..ഈ ലീവിന് വരുമ്പോൾ പരിഭവങ്ങൾ പറയാനും എൻ്റെ തോളത്ത് വന്നിരുന്ന് ചെവിയിൽ പതുക്കെ കൊക്കുരുമാനും നീയില്ലാതെ പോയല്ലോ...
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo