#പൊരിച്ചമീനിലെ_അസമത്വം
-----------------
-----------------
അതേടീ പെണ്ണെ ചെറുപ്പത്തിൽ ഞാൻ പൊരിച്ച മീനിനായി വിണ്ണുമ്പോൾ അമ്മ നിന്നെക്കാൾ ഒന്നു എനിക്ക് കൂടുതൽ തന്നു വിവേചനം കാണിച്ചിരുന്നു .
പിന്നീട് ഞാൻ നിന്റെ പൊരിച്ച മീൻ ഞാൻ തട്ടിപറിച്ചെടുക്കുമ്പോൾ ''അവൻ ഒരു ആൺകുട്ടിയല്ലേ.. അവൻ കഴിച്ചോട്ടെ എന്നു പറഞ്ഞ് അച്ഛനും അമ്മയും എനിക്ക് വേണ്ടി വക്കാലാത്ത് പറഞ്ഞ് നിന്നോട് വിവേചനം കാണിച്ചിരുന്നു .
പൊരിച്ച മീനിൽ മാത്രമായിരുന്നില്ലലോ വേറെയും ഒരുപാട് കാര്യത്തിലും അവർ എന്നോടപ്പമായിരുന്നല്ലോ ..
ഞാൻ നിന്നെ ''കറുത്തവളെ .. അണ്ണാച്ചി''... എന്നു വിളിക്കുമ്പോൾ നീ അവരോട് പരാതി പറയുമ്പോൾ ...
നിന്നെ പിണ്ണാക്ക് കൊടുത്ത് നാടോടിസ്ത്രീയുടെ കയ്യിൽ നിന്ന് വാങ്ങിയതാണെന്ന് പറഞ്ഞു അവരും നിന്നെ കളിയാക്കി നിന്നോട് വർണ്ണ വിവേചനം നടത്തിയിരുന്നില്ലേ ...
എനിക് ഏതു പാതിരാത്രിക്കും എങ്ങോട്ടു പോകാനും സമ്മതം തരുമ്പോൾ നിന്റെ യാത്രകളിൽ നേരങ്ങളുടെയും കാലങ്ങളുടെയും കണക്കു പറഞ്ഞു നിന്റെ യാത്ര സ്വാതന്ത്രവും അവർ നിഷേധിച്ചിരുന്നില്ലേ ...
ഞാൻ എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ എടുക്കുമ്പോൾ വസ്ത്രത്തിന്റെ അളവിന്റെ കാര്യം പറഞ്ഞ് നീ എന്ത് ധരിക്കണം എന്നും തീരുമാനിച്ചിരുന്നത് അവരായിരുന്നില്ലേ ...
അതൊക്കെ നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നും ഞാൻ ആണും നീ പെണ്ണും ആണെന്നുള്ള വിവേചനം ആണെന്നും നീ കരുതിയിരുന്നുവോ ...!
അമ്മ എനിക് അധികമായി തന്നിരുന്നത് അമ്മയുടെ ഓഹരി ആയിരുന്നെന്ന് നീ അറിഞ്ഞിരുന്നുവോ..
അതിനു പകരം അച്ഛന്റേ ഓഹരി നിനക്ക് തന്ന് അച്ഛൻ ഞങ്ങളെ തോൽപ്പിച്ചത് നീ മനസ്സിലാക്കിയിരുന്നില്ലയോ ..
അതിനു പകരം അച്ഛന്റേ ഓഹരി നിനക്ക് തന്ന് അച്ഛൻ ഞങ്ങളെ തോൽപ്പിച്ചത് നീ മനസ്സിലാക്കിയിരുന്നില്ലയോ ..
നീ അച്ഛന്റെ രാജകുമാരി ആണെന്നും ഞാൻ അമ്മയുടെ രാജകുമാരൻ ആണെന്നും അവർ നമ്മുടെ രാജാവും രാഞ്ജിയുമാണെന്ന് നീ തിരിച്ചറിഞ്ഞിരുന്നുവോ ..!
നിന്റെ പൊരിച്ച മീൻ ഞാൻ തട്ടിപ്പറിക്കുമ്പോൾ അവർ എനിക്ക് വേണ്ടി വക്കാലത്ത് പറഞ്ഞിരുന്നത് നിന്റെ കുറുമ്പ് കാണാൻ ഇഷ്ടമുള്ളത് കൊണ്ടാണെന്ന് നീ മനസ്സിലാക്കിയിരുന്നുവോ ...
ഞാൻ നിന്നെ ''അണ്ണാച്ചി'' എന്നു വിളിക്കുമ്പോൾ ആ പരിഹാസത്തിൽ അവരും കൂടിയത് അപ്പോഴുണ്ടാവുന്ന കോഴിക്കുഞ്ഞിനെ പിടിക്കാൻ വരുംമ്പോൾ തള്ളക്കോഴിക്കുണ്ടാവുന്നതു പോലുള്ള നിന്റെ ദേഷ്യംപിടിച്ച മുഖഭാവം കാണാൻ ആയിരുന്നെന്ന് നീ അറിഞ്ഞിരുന്നുവോ ..
അന്ന് നീ വീട്ടിൽ തല കറങ്ങി വീണപ്പോൾ നിന്നെ കൈകളിൽ കോരിയെടുത്തു ഈ നെഞ്ചോടു ചേർത്ത് ആശുപത്രിയിലേക്ക് പായുമ്പോൾ ഈ ഏട്ടന്റെ നെഞ്ചിലെ പെടപെടപ്പ് നീ അറിഞ്ഞിരുന്നുവോ ..
നിനക്കു കരളിൽ ബാധിച്ച രോഗം കാരണം കരൾ മാറ്റിവെക്കലെ രക്ഷയുള്ളൂ.. എന്നു ഡോക്ടർ പറഞ്ഞപ്പോൾ നിനക്ക് വേണ്ടി കരൾ പകുത്തു തരാൻ തയ്യാറായ ആ അമ്മക്ക് കരളിനേക്കാൾ വലുതായിരുന്നു നീ എന്ന് നിനക്ക് മനസ്സിലായിരുന്നുവോ ..
നിന്റെ ചികിത്സക്കായി ഉണ്ടായിരുന്ന വീടും സ്വത്തും എല്ലാം വിറ്റു പെറുക്കിയത് ആ അച്ഛന് അതിനേക്കാൾ വലുതായിരുന്നു ''നീ'' എന്നു നീ അറിഞ്ഞിരുന്നുവോ ...
രാവും പകലുമില്ലാതെ ഈ നാട് മുഴുവൻ ഓടി നടന്ന് കണ്ണിൽ കണ്ട ജോലിയൊക്കെ ചെയ്ത് നിന്റെ ചികിത്സക്ക് വേണ്ടി പണം സ്വരൂപിക്കാൻ ധൈര്യം വന്നത് അന്ന് എനിക് അച്ഛൻ നിന്നെക്കാൾ കൂടുതൽ തന്ന സഞ്ചാര സ്വാതന്ത്രം കൊണ്ടാണെന്ന് നീ തിരിച്ചറിഞ്ഞിരുന്നുവോ ...
സ്വന്തം അച്ഛനാൽ വരെ പിഞ്ചു പൈതങ്ങൾക്ക് പീഡനമേൽക്കുന്ന ഈ കാലത്ത് നിന്റെ സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നു നിന്റെ വസ്ത്രത്തിന് അവർ അളവ്കോൽ വെച്ചിരുന്നെന്ന് നീ
മനസ്സിലക്കിരുന്നുവോ ...
മനസ്സിലക്കിരുന്നുവോ ...
ഇങ്ങനൊക്കെ ചെയ്തിട്ടും സ്നേഹിച്ചിട്ടും എന്തിനാണ് പെണ്ണെ നീ ഞങ്ങളെ വിട്ടു പോയത് ..
എന്തിനാണ് ഖൽബെ നീ ദൈവത്തിന്റെ തിരിച്ചു വിളിക്ക് ഉത്തരം നൽകിയത് ..
എന്തിനാണ് പൊന്നേ ഈ വീടിനെ തീരാദുഃഖത്തിലാഴ്ത്തിയത് ..
മാസങ്ങൾക്ക് ശേഷം ഇന്ന് ഈ വീട്ടിൽ മീൻ പൊരിച്ചിരുന്നല്ലോ ...
എന്തെ ഞാൻ നീ ഇല്ലെന്ന് കരുതി നിന്റെ ഓഹരി മുഴുവൻ ഞാൻ തിന്നില്ലാ...
എന്തെ ആരും ശരിക്കും പോലെ ഭക്ഷണം കഴിച്ചില്ലാ ..
കഴിയില്ല പെണ്ണെ ആർക്കും അതിനു പറ്റില്ലാ ...
സ്വന്തം അമ്മയുടെ കയ്യാലെ മക്കൾ കൊല്ലപ്പെടുന്ന ഈ കാലത്ത് നിന്നെയോർതോർത്ത് ഭ്രാന്തിയെപ്പോലെ മുറുമുറുക്കുന്ന ഒരു അമ്മയുണ്ടിവിടെ ..പെണ്ണെ ..
നീ ദൈവത്തിന്റെ ഇഷ്ടങ്ങളായ ആകാശത്തെ താരകങ്ങൾക്കിടയിലെ പൊൻതാരകമായി ഞങ്ങളെ നോക്കി ചിരിക്കുമ്പോൾ നിന്റെ ഓർമ്മകൾ തത്തികളിക്കുന്ന ഈ വീട് രാജകുമാരിയില്ലാത്ത കൊട്ടാരം പോലെ നിശബ്ദമാണ് പെണ്ണെ ..
കാരണം നീ ഞങ്ങളുടെ രാജകുമാരി ആയിരുന്നല്ലോ.ഞാൻ രാജകുമാരനും .
നമ്മുടെ അച്ഛനും അമ്മയും രാജാവും രാഞ്ജിയും ആയിരുന്നല്ലോ ....
നമ്മുടെ അച്ഛനും അമ്മയും രാജാവും രാഞ്ജിയും ആയിരുന്നല്ലോ ....
വിണ്ണിലേക്ക് പറന്നു പോയ ഞങ്ങളുടെ മാലാഖകുട്ടിക്ക് വേണ്ടി ....
സസ്നേഹം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക