Slider

ചതുരംഗം

0
Image may contain: 1 person, eyeglasses and closeup

ഒരേ
കരുക്കൾക്ക്
വ്യത്യസ്തനിയമങ്ങളാണ്
പണ്ട്
രാജാവിന്റെ
കാലത്തും
ഇന്ന്
മന്ത്രിമാരുടെ
രാജ്യത്തും ....
ആദ്യ ഊഴത്തിന്റെ
ആനുകൂല്യം
പിൻപറ്റി
എന്റെ
കറുത്ത
കുതിരകളെ
നിന്റെ
വെള്ളാനകൾ
കുത്തി വീഴ്ത്തി
തോൽക്കുമെന്നുറപ്പായപ്പോൾ
രണ്ടു കളം നീ
ഒരുമിച്ചു ചാടി
പിന്നെ
മന്ത്രിയായി
തിരിച്ചു വന്നു!
വീണ്ടും
വീണ്ടും
ചെക്കു നൽകി
ക(ബ)ളിപ്പിച്ചു...
എന്റെ
പടയാളികൾ
ചത്തുതീർന്നു
നിന്റെ
കൊലയാളികൾ
മന്ത്രിമാരായി
എല്ലാ കള്ളികളിൽ നിന്നും
ചാടിച്ചാടി
ഒടുവിൽ
നിൽക്കക്കള്ളിയില്ലാതെ
എനിക്ക്
സമനില തെറ്റി
അങ്ങനെ നീ
ജേ(നേ)താവായി......!
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo