Slider

ടെക്കി (ചെറുകഥ)

0

മഴ തകർത്തു പെയ്യുകയാണ്. തന്റെ 13 ആം നിലയിലുള്ള ഫ്ലാറ്റിൽ നിന്നു അയാൾ താഴേക്കു നോക്കി. റോഡിലൂടെ കുട ചൂടി ആളുകൾ കഷ്ടപ്പെട്ട് പോകുന്നതും, ബൈക്ക് യാത്രക്കാർ ധൃതി പ്പെട്ടു ട്രാഫിക്കിനിടയിലൂടെ ബുദ്ധിമുട്ടി നീങ്ങുന്നതും അയാൾ നിർവികാരതയോടെ നോക്കി നിന്നു. അപ്പോൾ ഫോണിൽ രണ്ടാമത്തെ alarm മുഴങ്ങി. അതു റെഡി ആകാൻ ഉള്ളതാണ്. ടൈം 8:00Am. ഇന്ന് മോർണിംഗ് ആണ് ഷിഫ്റ്റ്. കമ്പനിയിലെ വണ്ടി 8;15. നു. എത്തും. അയാൾ തലേ ദിവസം ഇട്ട ഷർട്ട് വീണ്ടും എടുത്തണിഞ്ഞു. ഒരാഴ്ചയായി ഇടുന്ന ജീൻസിനും മാറ്റമില്ല. കണ്ണ് തിരുമി കണ്ണട എടുത്തു വച്ച് വാതിൽ പൂട്ടി അയാൾ ഇറങ്ങി. നടക്കുന്ന വഴിയിൽ തൊട്ടപ്പുറത്തെ അപ്പാർട്മെന്റിലെ അമ്മൂമ്മ പതിവ് പോലെ കുട്ടിക്ക് ചോറും കൊടുത്തു നോക്കി നില്പുണ്ട്. അയാൾ ലിഫ്റ്റിൽ കയറി, താഴെ എത്തി . വണ്ടി തന്നെയും കാത്തു നില്പുണ്ട്... 
സിറ്റിയിലെ തിരക്കിനിടയിലൂടെ നൂണ്ടു വണ്ടി മുന്നോട്ടു നീങ്ങി.
വൈകീട്ട് തിരിച്ചു ഫ്ലാറ്റിലെത്തിയപ്പോഴും മഴ തോർന്നിട്ടുണ്ടാരുന്നില്ല. ലിഫ്റ്റിൽ വച്ച് രാവിലെ കണ്ട സ്ത്രീയെയും കുട്ടിയെയും കണ്ടു. അവർ എന്താ തന്നെ അത്ഭുതത്തോടെ നോക്കുന്നത് ??.... റൂമിലെത്തി. ടീവിയിൽ കുറച്ചു നേരം എന്തൊക്കെയോ കണ്ടു. ബോർ അടിച്ചപ്പോ പിസ്സ ഓർഡർ ചെയ്യാമെന്ന് കരുതി. അങ്ങേ തലക്കിൽ ഫോൺ എടുത്ത പിസ്സ ഡെലിവറി ബോയ് പറയുകയാണ് മഴയും ബ്ലോക്കും കാരണം അങ്ങോട്ട് പിസ്സ ഡെലിവേര് ചെയ്യാൻ പറ്റില്ല പോലും, വേണ്ടാ, ഫ്രിഡ്ജിൽ താൻ ഇഷ്ടം പോലെ ബർഗറും, ഫുഡും, സ്റ്റോർ ചെയ്തിട്ടുണ്ട് ..ഇനി ഇവന്മാർ മൂന്നാഴ്ച ഡെലിവർ ചെയ്തില്ലേലും താൻ പട്ടിണി കിടക്കില്ല... വെറുതെ ഇരുന്നപ്പോൾ ഫേസ് ബുക്ക് on ആക്കി നോക്കി.... ഫ്രണ്ട് സ് ആയി ആരും ലിസ്റ്റിൽ ഇല്ല. പക്ഷെ അയാളും ഫേസ്ബുക്കിൽ ഉണ്ട്‌. അതാണ് സൗകര്യം ആരും തന്റെ കാര്യം അറിയില്ല, നമുക്കാണേൽ എല്ലാവരുടെ കാര്യവും അറിയാം.. ഫ്രണ്ട്‌സ് ഉണ്ടേൽ കണ്ട അവന്മാരും അവളുമാരും, കല്യാണം കഴിഞ്ഞതും, ഹണിമൂൺ പോയതും, കൊച്ചു ഇണ്ടായതും, കൊച് അപ്പി ഇട്ടതു മുതൽ എല്ലാം പോസ്റ്റും. എനിക്ക് സമയമില്ല ഇതൊന്നും കാണാൻ. അല്ല പിന്നെ ....പെട്ടെന്ന് ഫോൺ റിങ് ചെയ്തു, സംസാരിക്കുന്നതിനിടയിൽ അയാൾ ഫ്ലാറ്റിന്റെ ബാല്കണിയിൽ എത്തി... നല്ല കാറ്റ്. മഴ പെയ്യുന്നുണ്ട്.. സമയം 8 ആയിട്ടേ ഉള്ളൂ .... നിരത്തിൽ വണ്ടികൾ ഒന്നും തന്നെ ഇല്ല.. വെള്ളം തെല്ലു പൊങ്ങിട്ടിട്ടുണ്ട്....പെയ്തിറങ്ങുന്ന മഴയെ നോക്കി അയാൾ അങ്ങനെ നിന്നു കുറെ നേരം.. 
രാവിലെ 8നുള്ള അലാം കേട്ടാണ് എഴുന്നേറ്റത്. സമയം വൈകി എങ്കിലും അയാൾ പണിപ്പെട്ട് ധൃതിയിൽ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. ഇതെങ്ങോട്ടാണ് എന്ന ഭാവത്തിൽ അമ്മൂമ്മ ഇന്നും അവരുടെ ഫ്ലാറ്റിനു മുന്നിൽ നില്പുണ്ട്. ലിഫ്റ്റ് ഇറങ്ങി വന്ന റിയ അയാളോട് എന്തോ പറയുന്നുണ്ട്, അയാൾ ശ്രദ്ധിക്കാതെ ലിഫ്റ്റിൽ കയറി പോയി... 
*ആഹാ ഇവൾ ഇന്നെന്തെ ങ്കിലും കഴിച്ചോ അമ്മെ ?റിയ തന്റെ കുട്ടിക്ക് ചോറ് കൊടുത്തു കൊണ്ടിരുന്ന അമ്മയോട് ചോദിച്ചു...
എവിടെ ?കഷ്ടി ഒരപ്പതിന്റെ പകുതി.... 
അപ്പുവോ ?
*അവൻ സ്കൂളില്ലാത്തതു കൊണ്ട് താഴത്തെ ഫ്ളാറ്റിലെ നിത യോടൊപ്പം കളിക്കുവാൻ പോയി. 
, അല്ല മോളെ ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ധിക്കുന്നതാ അപ്പുറത്തെ ഫ്ളാറ്റിലെ അയാൾ ആരോടും മിണ്ടില്ലെ ?"എങ്ങനെ മിണ്ടാനാണമ്മേ,പറയുന്നത് വല്ലതും കേട്ടാലല്ലേ മിണ്ടാൻ പറ്റൂ. എപ്പോളും ചെവിയിൽ ഹെഡ്സെറ്റും കുത്തി പോകുന്നത് കാണാം.... 
ഫ്ലാറ്റിനു മുന്നിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ നടന്നു വരുന്നത് റിയ കണ്ടു... ചെറിയ ഒരു ചമ്മിയ ചിരി അവൾ പാസ് ആക്കി . പക്ഷെ അയാളത് കണ്ടതായി ഭാവിച്ചില്ല. ഫ്ലാറ്റിനകത്തേക്കു കയറുന്നതിനിടയിൽ 'അമ്മ ചോദിച്ചു "മോളെ റിയെ അയാൾ വല്ലതും കെട്ടു കാണുമോ ?"
"എവിടുന്നു ?'
അപ്പോഴേക്കും അപ്പു എത്തി. 
നീയിതെവിടാരുന്നെടാ ?റിയ ചോദിച്ചു. 
"'അമ്മ ഇന്ന് ഓഫീസിൽ പോയില്ലേ ?
"ഇല്ല, വെള്ളം കേറി കിടക്കുന്നതിനാൽ വണ്ടി ഒന്നും ഓടുന്നില്ല... ""
"അല്ല മോളെ അയാൾ കല്യാണം കഴിച്ചതാണോ ?
"എന്തിനാ അമ്മക്ക് വീണ്ടും എന്നെ അയാളെ കൊണ്ട് കെട്ടിക്കാനാണോ "
"വെറുതെ ചോദിച്ചതാ മോളെ ",അയാളുടെ നടത്തം കണ്ടാൽ ഈ ലോകത്തു ഒന്നുമല്ല ജീവിക്കുന്നത് എന്ന് തോന്നും.. 
"ഞങ്ങൾ ടെക്കി കൾ അങ്ങനാ അമ്മെ.... 
ഞങ്ങൾ ആരോടും മിണ്ടില്ല, മിണ്ടാൻ പാടില്ല... ഈ ലോകം തന്നെ ഞങ്ങളാ കോഡ് ചെയ്തു വച്ചിരിക്കുന്നെ, എന്നാണ് ഞങ്ങളുടെ ഭാവം,,, 
മറ്റുള്ളവരോടൊക്കെ ഞങ്ങൾക്കൊരു പുഛം ആണ്... 
"ഒന്ന് പോ മോളെ, നീ അന്നും ഇന്നും എല്ലാരോടും ഒരുപോലാ...."
"എല്ലാരും അങ്ങനെ ആണെന്നല്ല, എങ്കിലും ഇയാളുടെ പോലെ ഇണ്ട് കൊറേ എണ്ണം.... ഉള്ളിലെന്താണ് ആർക്കറിയാം.... 
കല്യാണം കഴിഞ്ഞതാണെന്നു താഴെത്തെ ഫ്ലാറ്റിൽ ആരോ പറയുന്ന കേട്ട്... but ഡിവോഴ്‌സാ... അല്ലേലും ആരോടും മിണ്ടാത്ത ഇയാളുടെ കൂടെ ആര് ജീവിക്കാനാ ??
അമ്മൂമ്മക്കറിയാമോ, ആതടിയൻ അങ്കിൾ ഇല്ലേ എപ്പോളും എന്തേലും തിന്നോണ്ടിരിക്കും.... എന്നിട്ടു.... ബാക്കി അമൂമ്മയുടെ ചെവിയിലാണ് അപ്പു പറഞ്ഞത്... ആ വാക്കിന്റെ സഭ്യമായ മലയാള പദം "കീഴ് വായു "എന്നാണു. 
"എന്റെ അമ്മൂമ്മേ എന്ത് മണമാണ് എന്നറിയാമോ ???ബോംബ് പൊട്ടുന്ന പോലത്തെ സൗണ്ടും ".
"ഒന്ന് മിണ്ടാതിരിയെഡാ ചേക്കാ....റിയയുടെ താക്കീതു.... 
മഴ പെയ്തു കൊണ്ടിരുന്നു. അയാൾ അസ്വസ്‌ഥനായിരുന്നു.... റൂമിലൂടെ അങ്ങോടും ഇങ്ങോടും. നടന്നു. അയാൾ ബാല്കണിയിൽ വന്നു നിന്നു... താഴത്തെ പാർക്കിംഗ് ഏരിയ മുഴുവൻ വെള്ളത്തിലായി. തന്റെ നാനോ കാർ, പോർച്ചിലാണുള്ളത് എന്ന് അയാൾ ഓർത്തു...താൻ അതു മാറ്റാനൊന്നും നിന്നില്ല... ഒരു സീറ്റുള്ള കാർ, അതു പോയാൽ ഒരു സ്കൂട്ടർ വാങ്ങും. കാറിന്റെ പിന്നി ലത്തെ സീറ്റ് താൻ സാധനങ്ങൾ സൂക്ഷിക്കാനും ഒപ്പം ഒരു dustbin ആയിട്ടും ഉപയോഗിക്കുകയാണ്... 
നയന തന്നെ ജീവിതത്തിൽ ഒറ്റക്കാക്കിയിട്ടു പോയപ്പോ എടുത്തു കളഞ്ഞതാണ്, ഇടതു വശത്തെ സീറ്റ്, അവളുടെ ഓർമ്മകൾ ഇല്ലാതിരിക്കാൻ... 
പക്ഷെ 
സീറ്റ് എടുത്തു മാറ്റിയെങ്കിലും, അവളും ,അവളുടെ, ഓർമകളും, മനസ്സിൽ നിന്നും പോയില്ല... 
നയന... അതൊരോർമ....
നോക്കി നിൽക്കുമ്പോൾ വെള്ളം കൂടി കൂടി വരികയാണ്... പുഴയുടെ തീരത്തുള്ള ഫ്ലാറ്റ് കൂടിയ വില കൊടുത്തു വാങ്ങിയപ്പോൾ ഇങ്ങനെ ഒരാപത്ത് കണ്ടില്ല.... 
ഏതോ അണക്കെട്ടിലെ വെളളം തുറന്നു വിട്ടതായി സെക്യൂരിറ്റി പറഞ്ഞതോർത്തു.... 
വെള്ളം തുറന്നു വിട്ടതാണോ, അതോ അണക്കെട്ടു പൊട്ടിയതാണോ, ആർക്കറിയാം ?ടി വി വക്കാമെന്നു കരുതിയാൽ കറന്റ് പോയിട്ടു മണിക്കൂറായി.... 
കറന്റ് വന്നില്ലേലും തനിക്കൊന്നും ഇല്ല. ലാപും, ഫോണും, ഫുൾ ചാര്ജആ.....പോരാത്തതിന് പവർ ബാങ്കും.... 
രാത്രി..... 
ഫോണിൽ റേഞ്ച് ഇല്ല.... കറന്റ് ഇല്ല.. ചുറ്റും ഇരുട്ട്.... 
ഫ്രിഡ്ജിൽ നിന്നു ബർഗർ എടുത്തു കഴിച്ചു.... ക റന്റില്ല്ലാത്തതു കൊണ്ട് ചിലതു ചീത്തയായി... എന്നാലെന്താ,,, കുക്ക് ചെയ്യാനുള്ള സാധനങ്ങൾ എല്ലാം റെഡി ആണ്.... 
മഴ തകർത്തു പെയ്യുന്നുണ്ട്, നല്ല തണുപ്പ്... അന്നയാൾ alarm വച്ചില്ല.... 
പിറ്റേന്ന് ഉച്ചക്ക് 12നാണു അയാൾ എഴുന്നേറ്റത്.... അലസം ആയി അയാൾ ബാല്കണിയിൽ എത്തി നോക്കി... വെള്ളം 6ആം നിലയെയും മുക്കിയിരുന്നു... 
6,7,8,....13....
13 ഇലേക്കെത്താൻ ഇനിയും സമയം എടുക്കും.... അപ്പോളേക്കും മഴ തോരും.... 
സമയം രാത്രി.... 
വാതിലിൽ ഒരു മുട്ട് കേട്ടു.. വാതിൽ തുറന്നപ്പോൾ അപ്പുറത്തെ അമ്മൂമ്മയാണ്... കുട്ടികൾ കരയുന്നു.... സാധനങ്ങൾ ഒന്നും സ്റ്റോക്ക് ഇരുപ്പില്ല.... പറഞു തീരുന്നതിനു മുന്നേ അയാൾ അകത്തേക്ക് പോയി ഫ്രിഡ്ജിൽ നിന്നും കുറച്ചു സാധനങ്ങൾ എടുത്തു കൊണ്ട് പോയി കൊടുത്തു... നന്ദി വാക്കു കേൾക്കാൻ നിൽക്കാതെ വാതിൽ കൊട്ടി അടച്ചു... താൻ നടക്കുന്നത് ആന പോലെയാണ് എന്ന് പറഞ്ഞ അമ്മൂമ്മയാണ്.... 
പിറ്റേന്ന് വാതിലിൽ മുട്ടുന്നത് കേട്ടാണ് എണീറ്റത്, വാതിൽക്കൽ അംമ്മൂമ്മ തന്നെ.... കുറച്ചു സാധനങ്ങൾ വീണ്ടും എടുത്തു കൊണ്ട് പോയി കൊടുത്തു... 
മഴ കുറഞ്ഞിട്ടുണ്ട് വെള്ളത്തിന് എട്ടാം നിലക്ക് മുകളിലേക്ക് ഉയാരാൻ കഴിഞ്ഞട്ടില്ല. 
സന്ധ്യക്ക്‌ വാതിലിൽ ആരോ മുട്ടുന്നു... തുറക്കുന്നില്ല... അവരാരിക്കും ശല്യം... തുറക്കുന്നില്ല.... ഈ ഫ്ലാറ്റിൽ താൻ മാത്രം അല്ലല്ലോ, വേറെയും താമസക്കാരില്ലേ... ?...അവരുടെ അടുത്ത് നിന്നും വാങ്ങട്ടെ.... കട്ടിലിൽ കിടന്നു മയങ്ങി... വാതിലിൽ മുട്ട് കേട്ടപ്പോളാണ് ഉണർന്നത്.... സമയം 12Am...രാത്രി... അയാൾ താക്കോൽ ദ്വാരത്തിലൂടെ പുറത്തേക്കു നോക്കി... അമ്മൂമ്മയുടെ കൂടെ വേറെ ആരൊക്കെയോ ഉണ്ട്‌.. തുറന്നില്ല, അവരെക്കൂടി താൻ സത്കരിക്കണമായിരിക്കും.... Mobile വെളിച്ചത്തിൽ അയാൾ ബാല്കണിയിൽ എത്തി, നല്ല മഴ, നല്ല തണുപ്പ്, വെള്ളം ഏതു നില വരെ എത്തി എന്ന് നോക്കാൻ ഫ്ലാഷ് ലൈറ്റ് അടിക്കുന്നതിനിടയിൽ മൊബൈൽ കയ്യിൽ നിന്നു തെന്നി താഴേക്കു പോയി... 
Ayaalഅയാൾ തപ്പി തടഞ്ഞു ബെഡ് റൂമിൽ വന്നു കിടന്നു.... വാതിലിൽ ആരോ ശക്തമായി മുട്ടുന്നുണ്ട്... തുറന്നില്ല.... ഉറക്കത്തിലെപ്പോഴോ വീണ്ടും വാതിലിൽ മുട്ടുന്നത് അയാൾ അറിഞ്ഞു...ഒപ്പം മഴ തകർത്തു പെയ്യുന്നതും.... 
രാവിലെ എഴുന്നേറ്റു താഴേക്കു നോക്കിയപ്പോൾ വെള്ളം പറ്റിയിരുന്നു... കോറിഡോറിൽ എവിടെയോ പാദസ്വരത്തിന്റെ കിലുക്കം... നയന... നയനയുടെ കാലുകൾ... അയാൾ അവളുടെ പുറകെ ഓടി... തന്റെ കാലിലാണോ ഇനി പാദസരം... അതെ... അതെങ്ങനെ കാലിൽ പാദസരം വന്നു... അതു മുറുകുന്നുണ്ട്... അയാൾ കാലു ശക്തിയായി കുടഞ്ഞു, അതു തെറിച്ചു poyi.... 
അയാൾ ചുറ്റും നോക്കി... താനിപ്പോഴും ഫ്ളാറ്റിലെ ബെഡിൽ തന്നെ... കാലിലേക്ക് അയാൾ നോക്കി, ഒന്നുമില്ല.... അപ്പോഴാണ് കട്ടിലിൽ നിന്നു കുറച്ചു മാറി എന്തോ ഒന്ന് ഇഴയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത്... പാമ്പ്‌... അയാൾ ബാൽക്കണിയിലേക്കു ഓടി... വാതിൽ തുറന്നതും അയാൾ ശക്തിയായി തറയിലേക്കെടുത്തെറിയപ്പെട്ടു.... 
വെള്ളം... വെള്ളം... 
വെള്ളം ശക്തിയായി ഫ്ലാറ്റിലേക്ക് അടിച്ചു കയറി കൊണ്ടിരുന്നു. നിമിഷ നേരം കൊണ്ട് അയാളുടെ അരയോളം വെള്ളം... അയാൾ പുറത്തേക്കോടി... ഹാളിലെ വാതിൽ അയാൾ കഷ്ടപ്പെട്ട് തുറന്നു... മുമ്പിൽ അതാ മറ്റൊരു വാതിൽ.... 
അല്ല അതു വാതിൽ അല്ല.. കട്ടിൽ, fridge, അങ്ങനെ വേണ്ടാ താഴെയും, മുകളിലും ഉള്ള ഫ്ളാറ്റിലെ കുറെ സാധങ്ങൾ.... തനിക്കു അതിനു മുകളിലൂടെ അപ്പുറത്തു കടക്കാൻ കഴിയില്ല എന്ന് അയാൾക്ക് മനസിലായി, തന്റെ ഫ്ലാറ്റ് ആ നിലയിലെ അങ്ങേ അറ്റത്തെ കോർണറിൽ ആണെന്നും അയാൾ ഓർത്തു.... ഇന്നലെ വാതിൽക്കൽ കേട്ട ശബ്ദം... അയാൾ പുറകിലേക്ക് മറിഞ്ഞു വീണു... വെള്ളത്തിലേക്ക്.... അയാൾക്ക്‌ തല കറങ്ങുന്ന പോലെ തോന്നി. ഈ ലോകത്തു താൻ മാത്രം ഉള്ളതായും അയാൾക്ക് തോന്നി. അയാൾ ബാൽക്കണിയിലേക്കു ഓടി...അരയോളം പൊങ്ങിയ വെള്ളത്തിലൂടെ.. അപ്പോഴാണ് റൂമിലെ ഏറ്റവും ഉയരമുള്ള അലമാര അയാളുടെ ശ്രദ്ധയിൽ പെട്ടത്.. അയാൾ അതിനു മുകളിലേറാൻ ഒരു ശ്രമം നടത്തി... പക്ഷെ അയാൾക്ക് മുന്ബെ ആ പാമ്പു അവിടെ സ്‌ഥാനം പിടിച്ചിരുന്നു... വെള്ളം ഉയർന്നു കൊണ്ടിരുന്നു....ജനാലക്കൽ എത്തി നോക്കിയ അയാൾ വെള്ളം തന്റെ ഫ്ലാറ്റിനും മുകളിലേക്ക് ഉയർന്നു പൊങ്ങുന്നത് ഭീതിയോടെ നോക്കി നിന്നു . അയാൾ ബാൽക്കണിയിലേക്കു ഓടി ... ചെറിയ ഒരു വെളിച്ചം അതവിടുന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ... അയാൾ ബാൽക്കണിയുടെ അങ്ങേ തലക്കലുള്ള തൂണിൽ കെട്ടിപിടിച്ചിരുന്നു.... താഴെ വെള്ളം ഉയർന്നു കൊണ്ടിരുന്നു... ഈ ഭൂമിയിൽ നിന്നു താൻ പോകുവാൻ പോകുകയാണെന്ന് അയാൾ ഓർത്തു. താൻ ഒരു പുൽക്കൊടിയായി ജനിച്ചിരുന്നെങ്കിൽ, ഈ ഭൂമിയിൽ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ.... വേണ്ടാ വെള്ളം കയറി തുടങ്ങിയപ്പോൾ നാട്ടിലേക്ക് പോകാൻ തോന്നാതിരുന്ന തിനെ ഓർത്തു അയാൾ സ്വയം ശപിച്ചു.. ആരെങ്കിലും തന്നെ വന്നു ഒന്ന് രക്ഷിച്ചിരുന്നെങ്കിൽ... അയാൾക്ക്‌ ഒന്നുറക്കെ കരയണം എന്ന് തോന്നി. പക്ഷെ സാധിക്കുമായിരുന്നില്ല. അവർ തന്റെ വാതിൽക്കൽ മുട്ടിയപ്പോൾ ആ വാതിൽ ഒന്ന് തുറന്നിരുമെങ്കിൽ.. മിനിഞ്ഞാന്ന് ബാൽക്കണിയിൽ നിന്നും 7ആം നില വരെ പോന്തിയ വെള്ളത്തിലേക്ക് മൂത്രം ഒഴിച്ചതോർത്തു.... വെള്ളം ഇപ്പോൾ കഴുത്തോളം എത്തി.ഇപ്പോൾ തല ബാല്കണിയുടെ റൂഫിൽ മുട്ടിയാണ് നിൽക്കുന്നത്... തനിക്കു ശ്വാസം മുട്ടുന്നുണ്ട്... കണ്ണുകൾ ഇറുക്കി അടച്ചു പ്രാര്ത്ഥിച്ചു "ഞാൻ കാണുന്നത് ഒരു സ്വപ്നം ആയിരിക്കണേ ദൈവമേ.... 
അയാൾ കണ്ണ് തുറന്നു... അല്ല സ്വപ്നമല്ല, താനിപ്പോഴും വെള്ളത്തിൽ തന്നെ.... വെള്ളം കണ്ണുകളെ മൂടിയിരുന്നു... ഇപ്പോൾ താൻ തന്റെ പഴയ ഗ്രാമത്തിലെ lp സ്കൂളിൽ മൂന്നാമ് ക്ലാസ്സിൽ ആണ്... അന്ന് പഠിച്ച ഒരു കടംകഥ മനസിലേക്ക് കടന്നു വന്നു.... വെള്ളം വെള്ളം സർവത്ര.. തുള്ളി കുടിക്കാൻ.. 
അയാൾ വെള്ളത്തിലേക്ക് ആണ്ടിറങ്ങി... ചുറ്റും വെള്ളം മാത്രം... വെള്ളത്തിൽ മുങ്ങിയ അയാൾ ഇടക്കൊരുവട്ടം പൊങ്ങി. അപ്പോൾ അയാൾക്ക് ദൂരെ അയാളുടെ ഫ്ലാറ്റ് കാണാമായിരുന്ന്... അതിനു ഏറ്റവും മുകളിലായി മഴ നനഞ്ഞു കുറച്ചാളുകൾ നിൽക്കുന്നു.. അവ്യക്തമായ കാഴ്ച.... അയാൾ വെള്ളത്തിലേക്ക് താണു പോയികൊണ്ടേ ഇരുന്നു.... തനിക്കു മുന്ബെ ഒരു ലാപ്ടോപ്പ് ഭൂമിയിലേക്ക് താഴ്ന്നു പോകുന്നത് വെള്ളത്തിനിടയിലൂടെ അവ്യക്തമായി അയാൾക്ക് കാണാമായിരുന്നു... 
ഷാഹിദ് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo