Slider

ഖൽബിലേ നറുമണം (ചെറുകഥ)

0

രാവിലെ ഉമ്മായുടെ വിളികേട്ടുകൊണ്ട ഞാൻ കിടക്കപ്പായീന്ന് എഴുനേൽക്കുന്നത്‌,
എടാ അനീസെ ,
നീ എഴുനേൽക്കുന്നില്ലേ ?
നേരം എന്തായെന്ന വിജാരം, കിടക്കുന്ന കിടപ്പ്‌ കണ്ടില്ലേ . അതെങ്ങന നേരുത്തെ കിടന്നുറങ്ങില്ലല്ലോ.
പടച്ചോനേ സമയം ഇത്രയും ആയോ ?
ഞാൻ ചാടി എഴുനേറ്റ്‌ താഴെ കിടന്ന പായ ചുരുട്ടി കട്ടിലിന്റെ ഒരു ഭാഗത്തേക്ക്‌ വച്ചിട്ട്‌ പുറത്തേക്ക്‌ ഓടി , ഇന്ന് ലങേരുടെ കയ്യിൽ നിന്ന് വാങ്ങിയത്‌ തന്നെ .
ഉമ്മിച്ചാ ഉമിക്കരി എവിടാ ? ഒന്നാമത്‌ സമയം കുറേ ആയി , ഇന്ന് ഞാൻ വാങ്ങിക്കൂട്ടുമെന്ന തോനുന്നത്‌ .
അതിരിക്കുന്നിടത്ത്‌ നോക്കടാ എങ്കിലല്ലേ കിട്ടൂ .
ഇടക്കൂടെ വപ്പായുടെ കവ്ണ്ടർ വന്നു.
ആഹാ ഇവിടുണ്ടായിരുന്നോ ?
ഇന്ന് യുദ്ദമൊന്നുമില്ലേ ഞാൻ വാപ്പയോടു ചോദിച്ചു.
കുറേ പരതിയപ്പൊൾ ഉമിക്കരിപ്പാട്ട കിട്ടി , അടപ്പ്‌ തുറന്നു കയ്യിലേക്ക്‌ തട്ടി ഇട്ടു, കയ്യിലേക്ക്‌ വീണത്‌ അവസാനരൂപമായ ഉമിക്കരിയുടെ പൊടി.
ഉമിക്കരിക്കും ക്ഷാമമോ ?
ആ പൊടിയെങ്കിൽ പൊടി, പല്ലുതേച്ചു കിണറ്റിൽനിന്ന് ഒരു തൊട്ടി വെള്ളം കോരി വായും മുഖവുമൊക്കെ കഴുകി നേരെ അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ്‌ ചായകുടിച്ചോണ്ട്‌ കുളിക്കാനായി പുറത്തേക്കിറങ്ങിവന്നു.
മറയിൽനിന്ന് ( ഇന്നത്തെ ബാത്ത്‌ റൂം , അന്ന് നാലുചുറ്റും മെടഞ്ഞ ഓലവച്ചു മറച്ച ഒരു ബാത്രൂം ) ബക്കറ്റ്‌ എടുത്തോണ്ട് വന്നു കിണറ്റിന്റെ അടുത്തു വച്ചു, വെള്ളം കോരാനായി തൊട്ടി കിണറ്റിലേക്കിട്ടപ്പോൾ കയ്യിലിരുന്ന കയറുംകൂടി കിണറ്റിലേക്ക് പോയി.
പണികിട്ടിയല്ലോ പടച്ചോനേ ,
അത്‌ നീ കിണറിലിട്ടൊ ?
ആ ഇരിക്കുന്ന തോട്ടിയിൽ തൈപ്പ്‌ കെട്ടി അതെടുത്ത്‌ തന്നിട്ട്‌ പോയാൽ മതി അല്ലെങ്കിൽ ഇന്നത്തെ എന്റെ കാര്യം കഷ്ടമ, ഉമ്മിച്ചാ മുറ്റത്തിരുന്നു അരിപ്പത്തിരി ചുട്ടുകൊണ്ടിരിക്കുന്നതിന്റിടയിൽ പറഞ്ഞു .
ഇനി തൈപ്പ്‌ കെട്ടിയൊക്കെ വരുമ്പോൾ ഒരു സമയമാകും ഞാൻ ഇറങ്ങിയെടുക്കാം ,
നീ ഇറങ്ങിയും എടുക്കണ്ട ഇറങ്ങാതെയും എടുക്കണ്ട അതവിടെ കിടന്നോട്ടെ ഞാൻ എങ്ങനെങ്കിലും എടുത്തോളാം നീ സുലാമ്മയുടെ വീട്ടിൽ പോയി പൈപ്പീന്ന് കുളിച്ചിട്ട്‌ പോകാൻ നോക്കു . മാതാവിന്റെ മനസ്സീന്നുള്ള ഡയലോഗ്‌ വന്നു.
ഞാൻ കേട്ടപാതി കേൾക്കാത്തപാതി മൊന്തയും സോപ്പും എടുത്തുകൊണ്ട്‌ സുലാമ്മയുടെ വീട്ടിലേക്കോടി. അന്നത്തെക്കാലത്ത്‌ മൊട്ടറും,പൈപ്പും,ടാങ്കും,മേൽക്കൂരയുള്ള കുളിമുറിയുമൊക്കെയുള്ളത്‌ അവിടാ , അവിടുന്ന് കുളിപാസാക്കി വീട്ടിലേക്ക്‌ വന്നപ്പോൾ ഉമ്മിച്ചായുടെ അരിപ്പത്തിരി ചുടൽ പരിപാടി കഴിഞ്ഞു , ആളിനെ പുറത്തെങ്ങും കാണുന്നതുമില്ല, ഞാൻ നൈസ്‌ ആയിട്ട്‌ കിണറ്റിൽ ഇറങ്ങി തൊട്ടിയെടുത്ത്‌ കിണറ്റിന്റെ സൈഡിൽ കുത്തിവചിട്ടുള്ള കമ്പിൽ കമഴ്ത്തി വച്ചു.
അടുക്കളയിൽ ചെന്ന് എണ്ണകുപ്പിയിൽനിന്ന് കുറച്ചെണ്ണയെടുത്ത്‌ തലയിൽപിരട്ടിയിട്ട്‌ യൂണിഫോം ഇടാനായി മുറിയിലേക്ക്‌ കയറി,
ഇത്‌ കഴുകിയില്ലെ ഉമ്മിച്ചാ , എന്ത്‌ ചെയ്യാനാണെന്ന് പറ , ഞാൻ ഇന്നലെ പറഞ്ഞതല്ലേ ഇത്‌ കഴുകണമെന്ന് .
ഞാൻ ഈ രണ്ട്‌ കൈകൊണ്ട്‌ എന്തൊക്കെ ചെയ്യാനാണനീസെ ? വേറൊരെണ്ണം ഉണ്ടല്ലോ അതെടുത്തിട്ടോണ്ട്‌ പോ തൽക്കാലം ,
ഏത്‌ മൂത്താപ്പ തന്ന ഉടുപ്പോ?
എനിക്ക്‌ വയ്യ അത്‌ ഭയങ്കര വലുതാണു, എനിക്ക്‌ പറ്റില്ല.
ആഹ്‌ , പറ്റില്ലെങ്കിൽ നീ പോകണ്ട അല്ലാതെ ഞാൻ എന്ത്‌ പറയാനാ.
പോയില്ലെങ്കിലും അനുഭവിക്കേണ്ടത്‌ ഞാൻ തന്നാണല്ലോ എന്ന തിരിച്ചറിവുള്ളതുകൊണ്ട്‌ മൂത്താപ്പടെ ഉടുപ്പിട്ടോണ്ട്‌ പോകാൻ ഞാൻ അവസാനം തയ്യാറായി . പടിപ്പിക്കുന്നത്‌ കിട്ടില്ലല്ലോ എന്നത്‌ കൊണ്ടല്ല, ഇന്ന് ട്യൂട്ടോറിയലിൽ English ഇലെ പദ്യം കാണാതെഴുതി കാണിക്കണം ഇന്നു പോയില്ലേൽ പോകാത്തതിനും കിട്ടും , എന്തായാലും വീണ്ടും എന്നെക്കൊണ്ട്‌ മാത്രം എഴുതിക്കുകയും ചെയ്യും.
ഈ ഒറ്റക്ക്‌ എഴുതിച്ചാൽ കുറേ പ്രശ്നങ്ങളുണ്ട്‌.
ഒന്നു ആരോടും ഒന്നും ചോദിച്ചെഴുതാൻ പറ്റില്ല, പിന്നെ ഇത്‌ എഴുതിക്കഴിഞ്ഞു സാർ നോക്കുംബോൾ ഫുൾ തെറ്റായിരിക്കുമല്ലൊ! അപ്പോൾ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ മുന്നിൽ വച്ചു ഞാൻ ഈ എഴുതിയത്‌ വായിക്കും എന്നിട്ട്‌ അതിലെ ഓരോ തെറ്റും വിളിച്ചുപറഞ്ഞു കളിയാക്കും, എന്തിനാ അതിനു പോകുന്നത്‌ ? അതുമാത്രമല്ല അടി ഷെയർ ചെയ്യാൻ നമ്മുടെ ബാക്ക്‌ ബെഞ്ചേർസ്സ്‌ ആരും ഉണ്ടാകുകയുമില്ല. ഇതൊക്കെ ആലോജിച്ച പോകണ്ടാന്നുള്ള തീരുമാനം ഞാൻ മാറ്റിയത്‌.
മൂത്താപ്പ തന്ന ആ വെള്ള ഷർട്ട്‌ അതൊരു സംഭവമാണു,
പത്താംക്ലാസിലൊക്കെ പടിക്കുന്ന സമയത്തൊക്കെ ഒട്ടുമിക്ക വീടുകളുടേയും അവസ്ത വളരെ പരിതാപകരമാണു , സാമ്പത്തികമായി വളരെ ബുദ്ദിമുട്ട്‌ അനുഭവിക്കുന്ന സമയമാണതൊക്കെ.
ഞാൻ പടിക്കുന്നിടത്തേയും,നമ്മുടെ പ്രദേശത്തുള്ളവരുടെയുമൊക്കെ വാപ്പാമാരുടെ തൊഴിൽ കൂലിപ്പണിയാണു.
ഒരു ദിവസം പണിയുണ്ടേൽ അതുകഴിഞ്ഞ്‌ ചിലപ്പോൾ 3 ദിവസം ജോലിയുണ്ടാകില്ല, മഴയുടെ സീസൺ ആണേൽ പണിയേ കാണില്ല എന്ന അവസ്തയാണു , അന്ന് ദാരിദ്ര്യം അനുഭവിക്കാത്ത വീടുകൾ വളരെ വിരളമാണു , ഓരോ വീട്ടിലേയും അവസ്ത മനസ്സിലാക്കി മുന്നോട്ട്‌ ജീവിതം കൊണ്ട് പോകുന്നവരായിരുന്നു അന്നത്തെ ഗ്രഹനാതനും , ഗ്രഹനാധയും അവരുടെ മക്കളും .
അതിൽ ഞാനും എന്റെ കൂടെപടിക്കുന്നവരുമൊക്കെ ഉൾപ്പെടും.
അന്നൊക്കെ മിക്കവീട്ടിലും വർഷത്തിൽ ഒരു പെരുന്നാളിനേ ട്രസ്സ്‌ എടുക്കൂ, അത്‌ മിക്കവീട്ടിലും കൊച്ചുപെരുന്നാളിനായിരിക്കും, നോമ്പൊക്കെ പിടിച്ചിട്ട്‌ നിൾക്കുന്നതല്ലേ, എന്നിട്ട്‌ കുട്ടികൾക്ക്‌ ഒരു കുപ്പായം വാങ്ങിക്കൊടുത്തില്ലേൽ എങ്ങന. എന്നുള്ള വിഷമത്തിൽനിന്നാ മിക്ക വീട്ടിൽ നിന്നും പെരുന്നാളിനു തുപ്പാശ്ശേരിലേക്ക്‌ വണ്ടികയറുന്നത്‌. അതും വീട്ടിലെ കുട്ടികൾക്ക്‌ മാത്രം വാങ്ങും , വാപ്പായും ഉമ്മായും അവിടെയും പെരുന്നാൾ ഒരു ചിരിയിലൊതുക്കും.
ഒരുവെടിക്ക്‌ രണ്ട് പക്ഷി എന്ന നിലയിൽ പലപ്പോഴും കുപ്പായം വാങ്ങാറുണ്ട്‌ , പെരുന്നാളിനു വാങ്ങുന്നത്‌ സ്കൂൾ യൂണിഫോമായ നീല പാന്റ്സും വെള്ള ഉടുപ്പും. പെരുന്നാളിനു പുത്തൻ കുപ്പായവുമായി സ്കൂളിലേക്കുള്ള യൂണിഫോമുമായി . ഇതിട്ട്‌ കൊണ്ട്‌ രാവിലെ പെരുന്നാൾ നമസ്കാരത്തിനു പള്ളിയിലേക്ക്‌ പോകുന്നത വളരെ വേദനാജനകമായ കാര്യം , കിഴക്കുന്നു പള്ളിയിലേക്ക്‌ കയറുന്നതും കാത്ത്‌ പള്ളിയുടെ തിണ്ണക്ക്‌ ഒരുപറ്റം കൂട്ടുകാരുണ്ടാകും ഓരൊരുത്തരുടേയും കുപ്പായം നോക്കിക്കാണാൻ . എന്നെക്കാൾ മൊഞ്ചുള്ള ഷർട്ട്‌ ആരാണു ഇട്ടൊണ്ട്‌ വരുന്നതെന്നും , അപ്പോഴത്തെ ട്രന്റ്‌ ഷർട്ട്‌ ഇട്ടുകൊണ്ട്‌ വരുന്നതാരാണെന്നൊക്കെ അറിയാനുള്ള ജിക്ഞ്ഞാസയിൽ .
അവരുടെ ഇടയിലേക്ക്‌ ഈ യൂണിഫോം ഇട്ടോണ്ട്‌ ചെല്ലുമ്പോഴുള്ള ഒരാളുടെ മാനസികാവസ്ത പറഞ്ഞറിയിക്കാൻ പറ്റാത്തതാണു .
അന്നത്തെ കാലത്ത്‌ എനിക്ക്‌ ഷർട്ട്‌ ഇല്ലാത്തതിന്റെ പേരിൽ മൂത്തപ്പ തന്ന ഷർട്ടാണു അന്ന് ഞാൻ ഇട്ടോണ്ട്‌ പോകാൻ പോകുന്നത്‌ , അത്‌ മൂത്താപ്പ ഉപയോഗിച്ചതാണു. എന്റെ ഷർട്ടിനേക്കാൾ വലുതാണത്‌ . പിന്നെ ബട്ടൺസിന്റെ നിര ഇത്തിരി തെറ്റിയാണു ഘടിപ്പിച്ചിരിക്കുന്നത്‌ മുഴുവൻ ബട്ടൺസും ഇട്ടാൽ വൃത്തികേടായിരിക്കും. എന്തായാലും അതെടുത്തിട്ട്‌ , നീല പാന്റ്സും ഇട്ടു ഭക്ഷണം കഴിക്കാനായി അടുക്കളയിൽ ചെന്ന് ,
അരിപ്പത്തിരിക്ക്‌ കറിയൊന്നുമില്ലേ ?
തേങ്ങാപ്പാൽ ദേ ഇരിക്കുന്നു പഞ്ചസാരയും ഉണ്ട്‌ ഇനിയെന്ത വേണ്ടത്‌ ?
ഉമ്മിച്ചായുടെ വക പഞ്ച്‌ .
രണ്ടാമത്തെ നിലയിൽ ഇറച്ചിക്കറി ഇരിപ്പുണ്ടടാ അതുകൂട്ടി കഴിച്ചിട്ട്‌ പോ.
വാപ്പിച്ചായുടെ വകയായിട്ടും തന്നു ഒരെണ്ണം . ഞാൻ ഒന്നും മിണ്ടാതെ അതിൽനിന്നും കുറച്ചു കഴിച്ചിട്ട്‌ കവറും എടുത്തുകൊണ്ട്‌ പുറത്തേക്കിറങ്ങി . ( ബാഗ്‌ ഒന്നുമില്ല അന്നത്തെ ബാഗ്‌ തുപ്പാശ്ശേരിലെ കവറാണു ) .
നേരം ഇത്രയുമായില്ലേ, നീ വാപ്പിച്ചാടെ സൈക്കിൾ എടുത്തുകൊണ്ട്‌ പൊയിക്കോ എന്ന വാക്ക്‌ ഒരു ആശ്വാസമായി.
സൈക്കിളിൽ നേരെ ട്യൂട്ടോറിയലിന്റെ മുറ്റത്തെത്തിയപ്പോൾ കണ്ടകാഴ്ച ക്ലാസ്സിലുള്ളവർ ക്ലാസ്സിനു പുറത്ത്‌ പല ഭാഗത്തായി ഇരുന്നു പദ്യം എഴുതുന്നതാണു, എന്നേക്കാൽ അൽപ്പം മുൻപ്‌ വന്നവർ എഴുതാൻ പോകുന്ന പേപ്പറിൽ സൈൻ വാങ്ങുന്നുണ്ട്‌ ബിജു സാറിന്റെ കയ്യിൽ നിന്നും. വീട്ടിൽ നിന്ന് എഴുതിക്ക്കോണ്ട്‌ വന്ന് പിൻ ചെയ്ത്‌ കൊടുക്കാതിരിക്കാനാണു എഴുതാൻ പോകുന്ന പേപ്പറിൽ സൈൻ ചെയ്യുന്നത്‌.
എന്നെക്കണ്ടതും ബിജുസാർ ,
ഒന്നു അനങ്ങിവാടാ .
ഞാൻ വേഗം സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിന്റെ ഇടക്ക്‌ ഒരു ചേറിയ ഷബ്ദം കേട്ട്‌ , പാന്റ്സിന്റെ അടിഭാഗം തപ്പി നോക്കിയപ്പോൾ മനസ്സിലായി പണിപാളി. സൈക്കിളിന്റെ എവിടെയോ കൊണ്ട്‌ അടിഭാഗം കീറി.
ഓരു പരുവത്തിൽ ഷർട്ടൊക്കെ പരമാവതി പിടിച്ചുതാഴ്ത്തി അത്‌ മറച്ചോണ്ട്‌പോയി പേപ്പർ സൈൻ ചെയ്ത്‌ , ചുറ്റിനും നോക്കി എല്ലാവരും ഭയങ്കര എഴുത്ത്‌ , ഒരുത്തൻ മാത്രം എന്നെ നോക്കി ചിരിച്ചോണ്ടിരിപ്പുണ്ട്‌ . ചങ്ക്‌ ബ്രോ അനീസ്‌ ആണത്‌. നേരെ പോയി അവന്റടുത്തിരുന്നു. ഡിസംബർ മാസത്തെ തണുപ്പ് പാന്റ്സിന്റെ അടിഭാഗത്ത്‌ അറിയാനുണ്ടായിരുന്നു, ഒരു ഭാഗത്ത്‌ അൽപ്പം കൂടുതൽ തണുപ്പും ഫീൽ ചെയ്തു.
ടാ വല്ലതും അറിയാമോ ? ഞാൻ ചോദിച്ചു.
ആ രണ്ട്‌ വരി കിട്ടിയിട്ടുണ്ട്‌ , സാബിത്ത്‌ പറഞ്ഞുതന്നത .
ആ രണ്ടെങ്കിൽ രണ്ട്‌ നീ ഒന്നു കാണിച്ചെ. അവൻ മാന്യമായി കാണിച്ചുതന്നു.
പിന്നെ രണ്ടുപേർക്കും ഒന്നും എഴുതാനില്ലാത്തതുകൊണ്ട്‌ കാര്യം പറഞ്ഞിരുന്നു. പറയുന്ന കൂട്ടത്തിൽ എന്റെ അടിഭാഗം കീറിയ കാര്യവും അവനോട്‌ പറഞ്ഞു.
അങ്ങേരു ചന്തിക്കാണടിക്കുന്നത്‌ അങ്ങനാണേൽ എല്ലാവരും നിന്റെ ചന്തി കാണും, കാണാൻ കൊള്ളാവുന്നതാണേൽ വേണ്ടീല്ല. അവന്റെ ആ ഡയലോഗിൽ ഞാൻ ആകെ തകർന്നു.
ആ മതി എഴുതിയത്.‌ സമയമായി, എല്ലാവരും ഇങ്‌ കൊണ്ട് വാ ,
സാറിന്റെ എന്തോ കൈവശം വച്ചിരിക്കുന്നവരോട്‌ തിരികെകൊണ്ടുവരാൻ കൽപ്പിക്കുന്നതുപോലെ ബിജു സർ കൽപ്പിച്ചു.
പടിപ്പിസ്റ്റുകളൊക്കെ സാറെ ഒരു മിനിറ്റ്‌ പ്ലീസ്‌ എന്നൊക്കെ പറയുന്നുണ്ട്‌ ,
ഞങളുടെ ഗാങ്ങ്‌ ഇത്തിരി വെയ്റ്റ്‌ ചെയ്ത്‌ , കാരണം ഈ പേപ്പർ നോക്കിയിട്ട്‌ തിരിച്ചുതരുമ്പോൾ ആദ്യവും കിട്ടരുത്‌ ,അവസാനവും കിട്ടരുത്‌ , ഇടക്ക്‌ കിട്ടണം. അത ഉദ്ദേഷം , മാത്രമല്ല തിരക്കിനിടക്ക്‌ കൊടുത്താൽ ഈ രണ്ട്‌ വരി സ്രദ്ദിക്കില്ല.
അങ്ങനെതന്നെ പേപ്പർ കൊടുത്ത്‌ ക്ലാസിൽ പോയിരുന്നു.
ക്ലാസ്സിൽ വച്ചുതന്നെ പേപ്പർ നോക്കിയിട്ട്‌ അപ്പോൾതന്നെ ശിക്ഷ നടപ്പാക്കുന്ന രീതിയാണു ബിജു സാർ സ്വീകരിക്കുന്നത്‌. ഓഫീസ്‌ റൂമിൽ നിന്നും പേപ്പറും ചൂരലുമായി ക്ലാസ്സിലേക്ക്‌ വരുന്ന ബിജുസാറിനെനോക്കി ഞാൻ അനീസിനോട്‌ പറഞ്ഞു , അടി. അതുറപ്പാ, കയ്യിലായാൽ മതിയാർന്നു , ചന്തിക്കാണേൽ നാണം കെടും. നീ കയ്യിൽ മതീന്ന് പറഞ്ഞാൽ മതിയടാ എവിടായാലും അങ്ങേർക്ക്‌ അടിച്ചാൽ പോരെ ? അനീസിന്റെ പഞ്ച്‌.
പക്ഷേ അത്‌ ഇങ്ങേരോട്‌ ആരുപറയും , നീ പറയുമോ? ഞാൻ സ്നേഹത്തോടെ അവനോട്‌ ചോദിച്ചു,
നിന്റെ ചന്തിയല്ലേ കീറിയത്‌ എന്റെയാർന്നേൽ ഞാൻ പറഞ്ഞേനെ ,
അവന്റെ ആത്മവിശ്വാസം കണ്ടപ്പോൾ എന്റെ എന്റെ പാന്റ്സൂരി അവനു കൊടുത്താല്ലോന്നാലോജിച്ക്ഘുപോയി.
ബിജുസാർ ക്ലാസിൽ വന്നു, പതിവുപോലെ ചൂരലും എഴുതിക്കൊടുത്ത പേപ്പറും ഉണ്ട്‌. ഓരോരുത്തരുടേയും ഹൃദയമിടിപ്പ്‌ കൂടി , ആ സൈസ്‌ അടിയാണു പുള്ളി അടിക്കുന്നത്‌ . മുകളിലിരുന്ന പേപ്പർ എടുത്ത്‌ പേരുവായിച്ചു.
മനോജ്‌
എന്റെ ബഞ്ചിലിരുന്ന മനോജ്‌ മനസ്സില്ലാ മനസ്സോടെ എഴുനേറ്റു, പേപ്പറിലേക്ക്‌ നൊക്കിയിട്ട്‌ സർ അതെടുത്ത്‌ അവന്റെ മുഖത്തേക്കെറിഞ്ഞുകൊടുത്തിട്ട്‌ പറഞ്ഞു " നിർത്തിയിട്ട്‌ വല്ല പണിക്കും പോടാ, ആർക്ക് വേണ്ടിയാ നീയൊക്കെ ഇങോട്ട്‌ വരുന്നത്‌. ടാ, നീയൊക്കെ സ്വയം തീരുമാനിക്കണം , എനിക്ക്‌ പടിക്കണം, നന്നാവണം , രക്ഷപെടണം എന്നൊക്കെ അല്ലാതെ നിന്നെയൊന്നും അടിച്ചിട്ടോ , പറിച്ചിട്ടോ ഒരു കാര്യവുമില്ല " ഇതെല്ലാം കേട്ട്‌കൊണ്ട്‌ തല താഴേക്ക്‌ കുനിച്ചുനിൾക്കുന്ന മനോജിനെ നോക്കി സർ പറഞ്ഞു ,എന്തായാലും നിന്നെയൊന്നും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ഇങ്ങോട്ട്‌ മാറിനിൾക്ക്‌, ചാണകത്തിൽ വച്ചു പഴുപ്പിച്ചതാണെന്ന് പറയപ്പെടുന്ന ആ ചൂരലുകൊണ്ട്‌ അവനെ തലങ്ങും വിലങ്ങും അടിച്ചു, അപ്പോഴേക്ക്‌ സാറിന്റെ ദേശ്യം ഇരട്ടിയായി.
പെൺകുട്ടികളുടെ കയ്യിലും ആൺകുട്ടികളുടെ ചന്തിക്കുമാണു അടിക്കുന്നത്‌. അത്‌ ഒട്ടുമിക്ക സാറന്മാരും അങ്ങനാണു ചെയ്യാറു . ഒരോരുത്തരേയും അവർ എഴുതിയതിന്റെ അടിസ്താനത്തിൽ ശിക്ഷിച്ചുവരികയാണു, ഞാൻ എന്റെ ഊഴവും കാത്ത്‌ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണു, ആദ്യമേ അടിവാങ്ങിയവരുടെ വേധന പൊയിത്തുടങ്ങിയതിനാൽ ഇപ്പോൾ ശിക്ഷിക്കുന്നവരുടെ വേധനകണ്ട്‌ ആസ്വതിക്കുകയാണു ആദ്യം അടിവാങ്ങിയവർ.
ഒടുവിൽ എന്റെ സമയവും വന്നെത്തി, "മുഹമ്മദ്‌ അനീസ്‌ " ആ വിളികേട്ട്‌ ഞാൻ ഒന്നു നടുങ്ങി, ഞാൻ നേരെ എഴുനേറ്റു . ആഹ്‌ വാ , നീ ഇന്നെന്ത അവസാനമായിപ്പോയത്‌ ? എന്റെ മനസ്സ്‌ മുഴുവൻ കീറിക്കിടക്കുന്ന പാന്റ്സിന്റെ ചിന്തയായിരുന്നു. വേഗം വാ ഇതുകൂടികഴിഞ്ഞിട്ട്‌ പടിപ്പിക്കാനുള്ളത. സമയം കളയാതെ,
ബിജു സാറിന്റെ ക്ഷണത്തിനു വേഗം ഉത്തരം കൊടുത്തുകൊണ്ട്‌ ആൺകുട്ടികളുടെ ഇടയിലൂടെ ഷർട്ട്‌ പിടിച്ചു താഴ്ത്തി വച്ചുകൊണ്ട്‌ ഞാൻ ബോർഡിന്റെ അരികിലേക്ക്‌ ചെന്നു.
സാർ , എന്നെ കയ്യിൽ അടിച്ചാൽ മതി.
എന്താ പറഞ്ഞേ ?
വയ്യാതുരിക്കുവ അത, ഞാൻ വിക്കി വിക്കി പറഞ്ഞു.
നിനക്ക്‌ മൂലക്കുരുവിന്റെ അസുഖം വല്ലതുമുണ്ടോ ?
ഞാൻ ഒന്നും മിണ്ടിയില്ല
ടാ ഉണ്ടോന്ന് ?
ഇല്ല,
ആ , പിന്നെ രാവിലേ കക്കൂസിലൊക്കെ പോയിട്ടല്ലേ വന്നത്‌, വേറെ കുഴപ്പമൊന്നുമില്ലല്ലൊ അല്ലേ ?
ക്ലാസ്സിൽ കൂട്ടച്ചിരി പടർന്നു.
ഞാൻ അപ്പോഴേക്ക്‌ കൈവിട്ടുപോയിരുന്നു.
ഇനി പിടിച്ചുനിൾക്കാൻ കഴിയുമൊന്ന് തോനുന്നില്ല എന്ന് എന്റെ മനസ്സ്‌ പറഞ്ഞു.
ഞാൻ ഒരു കൈ കൊണ്ട്‌ ബോർഡിൽ പിഡിച്ചു മറുകൈ കീറിയ ഭാഗത്തും വച്ചു ,
ടാ രണ്ട്‌ കയ്യും പിടിക്കടാ ബോർഡിൽ
വേറെ മാർഗ്ഗം ഇല്ലന്നു കണ്ടപ്പോൾ ഞാൻ കൈ രണ്ടും ബോർഡിൽ പിഡിച്ചിട്ട്‌ നടുഭാഗം കൊണ്ട്‌ പിറകിലേക്ക്‌ ഒന്നു വളഞ്ഞു . അപ്പോൾ കീറ്റൽ ഷർട്ടിന്റെ അകത്തുപോകും എന്ന ഉദ്ദേശത്തിലാണന്നരം അങ്ങനെ ചെയ്തത്‌.
ഉദ്ദേശം നടന്നു . എന്നാൽ ആദ്യത്തെ അടിയുടെ വേദനകൊണ്ട്‌ തന്നെ ഞാൻ പൂർവ്വ സ്തിതിയിലേക്ക്‌ വരുകയും കീറിയ ഭാഗം മുഴുവൻ കുട്ടികളും കാണുകയും ചെയ്തു.
ക്ലാസ്സിൽ നിറയെ ചിരി പടർന്നു, കൂടെ സാറിന്റെ കളിയാക്കുംകൂടി ആയപ്പോൾ ക്ലാസ്സിൽ ഇരിക്കുന്നവർക്ക്‌ ചിരിക്കാനുള്ള സ്വാതന്ത്ര്യവും കിട്ടി . എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി , മനസ്സിൽ അപ്പോൾ ജീവിതത്തിലെ ഇല്ലായ്മയുടെ കാര്യങ്ങളാണു ഓർമ്മ വന്നത്‌, അതിനിടയിൽ ക്ലാസ്സിനു പുറത്തിരിക്കുന്ന ക്യാരിയറിൽ ചണച്ചാക്ക്‌ കെട്ടിയ വാപ്പയുടെ സൈക്കിൾകൂടി കണ്ടപ്പോൾ എന്റെ അവസ്ത വാപ്പ നേരിട്ട്‌ കാണുന്നതുപോലൊരു തോന്നൽ ഉണ്ടായി. സാധാരണക്കാരിൽ സധാരണക്കാരായ അവർക്കൊന്നും ഈ രങ്ങം താങ്ങാൻ കഴിയില്ലയെന്ന് എനിക്കറിയാമായിരുന്നു.
ശിക്ഷ കഴിഞ്ഞു തിരിച്ചു ബഞ്ചിലേക്ക്‌ പോകുന്നതിനിടയിൽ ക്ലാസ്സിലെ എല്ലാവരെയും ഒന്നു സ്രദ്ദിച്ചു, എല്ലവരുടേയും മുഖത്ത്‌ ആ ചിരി നിൾക്കുന്നുണ്ടായിരുന്നു , ചിലർ ആ സമയവും ആസ്വധിച്ച്‌ ചിരിക്കുന്നുണ്ട്‌, എന്നാൽ ഒരു മുഖം ഞാൻ കണ്ടു . എന്നെ സിസ്സഹായതയോടെ നോക്കി നിൾക്കുന്നത്‌, വലതുവശത്ത്‌ മൂനാമത്തെ ബഞ്ചിൽ പലകയോട്‌ ചേർന്നിരിക്കുന്ന വെള്ള ഷാൾ ഇട്ട ആ കുട്ടിയെ,
" ക്ലാസ്സ്‌ മുറിയിലെ കൂക്കുവിളികൾക്കിടയിൽ നിന്ന് എന്റെ ഖൽബിലേക്ക്‌ നറുമണം വീശുന്നൊരു പുഷ്പം പോലവളെന്റെ മനസ്സിലന്ന് കയറിക്കൂടി "
ഞാൻ ഇത്‌ ഇന്നലെ വൈകിട്ട്‌ എഴുതി തീർന്നപ്പോൾ ആരോ തോളിൽ തട്ടി,‌
അനീസെ ചായ,
ആ. ഇങ്ങുകൊണ്ട് വാ,
ഇതെന്ത ഈ എഴുതികൂട്ടുന്നത്‌ ?
ഓ , വെറുതെ ഓരോന്ന് എഴുതിനോക്കിയതാ.
ഈ ചായ കൊണ്ട് വന്ന ആളെ മനസ്സിലായില്ലേ ?
എന്റെ ഭാര്യയാണു . അങ്ങനെ പറയുന്നതിലും വേഗം മനസ്സിലാകും ഇങ്ങനെ പറഞ്ഞാൽ,
ഞാൻ പറഞ്ഞില്ലേ മുൻപ്‌ ഖൽബിലേക്ക്‌ നറുമണം വീശിയ ആ പുഷ്പം എന്ന്, ഇതാ ആ പുഷ്പം .
ഇന്നവളെന്റെ ഭാര്യയാണു .
നന്ദി .........
സ്നേഹത്തോടെ : അനീസ്‌ മുഹമ്മദ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo