പ്രിയ സ്നേഹിതരേ. .....
നിങ്ങളിൽ മിക്കവരും പ്രവാസികളായത് ജീവിതസാഹചര്യങ്ങൾ കൊണ്ടായിരിക്കാം.പണം തന്നെയായിരുന്നിരിക്കും മിക്കവരുടെയും പ്രധാന പ്രശ്നം. ആദ്യത്തെ പോക്കിൽ തന്നെ കുറച്ചു പണം സമ്പാദിച്ചു പിന്നെ നാട്ടിൽ സെറ്റാവാം എന്നൊക്കെ കരുതി പിന്നെയും ഓരോരോ കാരണങ്ങൾ കൊണ്ട് പ്രവാസം നീണ്ടു പോയരാവും അധികപേരും.
(പ്രവാസികളെ കുറിച്ചുള്ള പോസ്റ്റുകൾക്ക് 'പ്രവാസി=പണം വാരുന്ന യന്ത്രം ' എന്ന തരത്തിലുള്ള കമൻറ്സ് ആണ് ഇങ്ങനെയൊരെഴുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്)
എങ്കിലും പണത്തിനു വേണ്ടി മാത്രമുള്ള മെഷീനായാണ് മറ്റുള്ളവർ നിങ്ങളെ കാണുന്നത് എന്ന ധാരണ തെറ്റാണ്.അങ്ങനെയുള്ളവർ ഉണ്ടാകാം.പക്ഷെ,എല്ലാവരും അങ്ങിനെ അല്ല.
പണത്തിനു പണം തന്നെ വേണം എന്നത് ശരി തന്നെ.പക്ഷെ ഒരു മനുഷ്യന് പകരം വെക്കാൻ പണം കൊണ്ട് കഴിയില്ല. പലപ്പോഴും കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് കൈയ്യിൽ പണമില്ലെങ്കിൽ പട്ടിയുടെ വില പോലും സമൂഹത്തിൽ ഉണ്ടാവില്ല എന്ന്. പക്ഷെ ഒരാങ്ങളയുടെയോ ഭർത്താവിൻറെയോ മകൻറെയോ പിതാവിന്റെയോ ധർമ്മം നിറവേറ്റാൻ പണത്തിനാവില്ല. പണത്തിനു മാത്രമല്ല മറ്റൊരാൾക്കും അവർക്ക് പകരം നിൽക്കാനാവില്ല.പകരക്കാരനാവാനേ മറ്റൊരു വ്യക്തിക്ക് കഴിയൂ.

മകനോട്/ഭർത്താവിനോട്/ആങ്ങളയോട്/പിതാവിനോട് പറയേണ്ടത് അല്ലെങ്കിൽ അവർ മകളോട്/ഭാര്യയോട്/പെങ്ങളോട്/മാതാവിനോട്
ചെയ്യേണ്ടത് ചെയ്തു കൊടുക്കാൻ അവർ തന്നെ വേണം.അവിടെ പകരക്കാരനോ പണമോ ഉണ്ടായിട്ട് കാര്യമില്ല.
ഉദാഹരണമായി ഒരു പെങ്ങൾക്ക് ആങ്ങളയോട് പറയാൻ പറ്റുന്ന പോലെ ചില കാര്യങ്ങൾ മറ്റൊരാളോടും പറയാൻ പറ്റില്ല. അപ്പോൾ ആങ്ങളക്ക് പകരം വേറാരുണ്ടായിട്ടും കാര്യമില്ല.
എൻറെ പ്രിയ പ്രവാസി സഹോദരങ്ങളോട് ഞാൻ പറഞ്ഞു വന്നത് നിങ്ങളെ പണം വാരുന്ന യന്ത്രമായി കാണാത്ത ഞാനുൾപ്പെടെയുള്ളവർ ഉണ്ട്.പണം വേണം.അത്യാവശ്യം അല്ലലില്ലാതെ മറ്റൊരാളുടെ മുൻപിൽ കൈ നീട്ടേണ്ടി വരാതെ ജീവിക്കാനുള്ള പണം.ധൂർത്തിനുള്ള പണത്തിനു വേണ്ടി നിങ്ങളെ ആരെങ്കിലും ബുദ്ധിമൂട്ടിക്കുന്നെങ്കിൽ അതെ അവർ അത്യാഗ്റഹികളും സ്നേഹമില്ലാത്തവരുമാകാം.അല്ലെങ്കിൽ ലോകമിനിയും മനസ്സിലായിട്ടില്ലാത്തവർ. പക്ഷെ, എല്ലാവരും ആ കൂട്ടത്തിലല്ല.നിങ്ങളെ ജീവനായി കരുതുന്നവരും ഉണ്ട്. നിങ്ങളുടെ പെങ്ങളുടെയോ മകളുടെയോ ഭാര്യയുടെയോ മാതാവിന്റെയോ രൂപത്തിൽ നിങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും സ്നേഹവുമായി ഒരു പക്ഷെ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾക്ക് ചുറ്റും. സർവ്വശക്തൻ എല്ലാരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
സസ്നേഹം
മുനീറ ഷംസുദ്ദീൻ
☺

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക