Slider

അപമാനം

0

ലജ്ജതോന്നുന്നല്ലോ മലനാടേ നിന്നുടെ
മക്കള്‍ ചെയ്തിടും അപരാധങ്ങള്‍ കേട്ട്
നൂറുകഴിഞ്ഞൊരു മുത്തിയ്ക്കുമീമണ്ണില്
മാനത്തിനായി ചെയ്യണോ യുദ്ധം
അപമാനഭാരത്താല് ശിരസുകുനിഞ്ഞുപോയ്
വീണുടഞ്ഞല്ലോ നിന്‍ ഗര്‍വ്വപ്രബുദ്ധത
ദൈവത്തിനാരോമല് നാടെന്നു കേട്ടിന്നു
നാളേ ഞാന്‍കേള്‍ക്കുമോ രിപുക്കള്‍സ്വദേശം
ഞണ്ടിന്‍ഗേഗത്തില് വസിക്കുമാ പാവം
തൊണ്ണൂറു കഴിഞ്ഞൊരു മുത്തശ്ശിയെ
കാമവെറിയനാം ഭ്രാന്തന്‍രിപു തന്‍
ദംഷ്ട്രയാല് കശക്കിയെറിഞ്ഞല്ലോമൃഗീയമായ്
പെറ്റവയറിന്‍റെ മുൻ ജന്മശാപമോ
നീയിത്ര ക്രൂരനാമതിന്‍ ഹേതു
വസിക്കുന്നതെങ്ങനെ കൂരയിലൊരുമിച്ചു
അമ്മയും പെങ്ങളും പെൺമക്കളും
തന്‍ മടിക്കുത്തഴിക്കുവാന്‍ എപ്പോള്‍വരുമെന്ന
ഭയത്തോടെയല്ലോ നിദ്രപൂകു
നാരിയെ അമ്മയായ്കാണുന്ന മണ്ണില്
സ്വ ജനനിക്കുപോലും രക്ഷയില്ലേ
മാറണം നമ്മുടെ നീതി നിയമങ്ങള്‍
മാറ്റിയെഴുതുവാന്‍ സമയമായി
കണ്ണു തുറക്കേണമധികാരവര്‍ഗ്ഗം അല്ലെങ്കില്
വീണ്ടും തുടങ്ങണം സ്വാതന്ത്രസമരം
ബെന്നി ടിജെ
26/10/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo