Slider

പത്തുമണിപ്പൂവ് (കവിത)

0

സഖീ നീ നാണിച്ചു നിൽക്കുന്നതെന്തേ
കതിരവൻ ഉയരുന്ന കണ്ടിട്ടും
നീ മിണ്ടാതെ നിൽക്കുന്നതെന്തേ
രാത്രിയിലുറങ്ങാതെ സ്വപ്നങ്ങൾ കണ്ടു കിടന്നോ
പത്തു മണിയാകുമ്പോൾ വിടരും നിൻ യൗവ്വനം
ഞാനൊന്നു കണ്ടിടട്ടേ ഞാനോന്നു തൊട്ടിടട്ടേ
കാർവർണ്ണം നിറഞ്ഞയി എന്റേ ചിറകിനാൽ
മെല്ലെ തലോടിടാം ഞാൻ
നിന്റെ കവിളിൽ തഴുകിടാം ഞാൻ
നിന്നിൽ നിറയുന്ന പൂന്തേൻ കുടിച്ചു ഞാൻ
പാറിപ്പറന്നിടട്ടേ ചുറ്റും തുള്ളിക്കളിച്ചിടട്ടേ
പുലർകാലേ വിരിയുന്ന മുല്ലതൻ മൊട്ടുകൾ
നാണിച്ചു നോക്കിച്ചിരിച്ചു
നമ്രശിരസ്കയായ് നിൽക്കുന്ന നീയും
അവളെയും നോക്കിച്ചിരിച്ചു
പ്രിയ കാമുകൻ വണ്ടിന്റെ പ്രണയസംഗീതം
ചുറ്റിലും തത്തിക്കളിച്ചു
പൂന്തെന്നൽ പാടിയ പ്രണയഗാനത്തിൽ
അവർ മൂവരും ഒന്നായി മാറി
ബെന്നി ടി ജെ
12/12/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo