Slider

പ്രതീക്ഷയുടെ നാളം (ചെറുകഥ)

0


പ്രവീണേട്ടാ...... എഴുനേൽക്കു....
എന്താടി പെണ്ണെ വെളുപ്പാൻ കാലത്തു തന്നെ...
ഏട്ടാ... ഇന്നു റിസൾട്ട് വരുന്നത്...
കിടന്ന കിടപ്പിൽ ഞാൻ ചാടി എഴുന്നേറ്റു...
ഈശ്വര അത് ഇന്നാണ്.... ഞാൻ മറന്നു.....
ഈ ഏട്ടന് ഒരു ശ്രെദ്ധയും ഇല്ല.... പക്ഷെ ഈ കാര്യം മാത്രം മാറാകരുതായിരുന്നു .. നമ്മുടെ 6വർഷത്തെ കാത്തിരിപ്പാണ്.....
ഞാൻ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.... ഒരു നിമിഷം എന്റെ തൊണ്ട ഇടറി...
മുത്തേ പിണങ്ങല്ലേ.... എനിക്കും... നീ പോയി ചായ എടുത്തേ.....
ഞാൻ വേഗം വിഷയം മാറ്റി... അവൾ കണ്ണ് തുടച്ചു....
അയ്യടാ.... ആദ്യം കുളിച്ചു വാ... എന്നിട് തരാം....
അവൾ നടന്നു പോകുന്നത് ഞാൻ നോക്കി.... പാവം.... അവളുടെ കൂട്ടുകാരികൾ കുട്ടികളുമായി അവളുടെ മുൻപിൽ വരുമ്പോൾ നെഞ്ചിൽ അള്ളിപിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇനിയിപ്പോൾ ഇന്നറിയാം... ടെസ്റ്റ് പോസറ്റീവ് അയാൾ മതി.... ഡോക്ടർ മീന പറഞ്ഞത് പ്രതിഷേക് വകയുണ്ട് എന്നാണ്.... ഞാൻ എന്തായാലും വേഗം കുളിച്ചു റെഡി ആയി... ഹാളിൽ എത്തി....
ചായയും കുടിച്ചു ഇറങ്ങി....അവൾ എന്നോട് ചോദിച്ചു....
ഞനും വരട്ടെ....
വേണ്ടാ.... അത് ശരിയാവില്ല....
റിസൾട്ട് അറിഞ്ഞാൽ അപ്പോൾ തന്നെ വിളിക്കണം....
ഞാൻ ഇടറിയ ശബ്ദത്തിൽ...
വിളികാം...
മറക്കരുത്.....
കൂടുതൽ നിന്നില്ല ഞാൻ വണ്ടിയെടുത്തു മുന്നോട് പോയി....വണ്ടിയിലെ കണ്ണാടിയിൽ ഞാൻ കണ്ടു അവൾ എന്നേ നോക്കി നില്കുന്നത്.... വണ്ടി ഓടിക്കുമ്പോൾ എന്റെ മനസ്സ് വളരെ അസസ്‌ഥയായിരുന്നു.... റിസൾട്ട് എന്താവും...
പത്തു മിനിറ്റു വേണ്ടിവന്നില്ല.. ഹോസ്പിറ്റലിൽ ഏതാൻ.... ഞാൻ പാർക്കിങ്ങിൽ വണ്ടി വെച്ചു. അവിടെത്തെ സെക്യൂരിറ്റി എന്നേ അറിയാം... നാളുകളായി ഞാൻ ഇവിടെ വരുന്നതാണ്.... അയാൾ എന്റെ അരികിൽ എത്തി.... അപ്പോൾ ഞാൻ .
എന്താ ദിവാകരേട്ടാ... സുഖം തന്നെയല്ലേ...
എന്ത് സുഖം.....ഇന്നാണോ റിസൾട്ട് അറിയുന്നത്....
അതെ....
മോൻ വിഷമിക്കേണ്ട... എല്ലാം ശരിയാവും....
ഏട്ടാ പിങ്കി മോൾക്... സുഖമല്ലേ....
ആ.. കുഴപ്പമില്ല....
ഞാൻ വേഗം നടന്നു... അപ്പോൾ ആ ചേട്ടൻ എന്റെ തോളിൽ കൈ വെച്ചു... ഞാൻ തിരിഞ്ഞു നോക്കി.... പെട്ടന്നു നെറ്റിയിൽ ചന്ദനം ചാർത്തി...
ഏട്ടാ....
ഇത്... കാവിലെ പ്രസാദമാണ്... നല്ലതേ വരൂ....
ഞാൻ മുന്നോട് നടന്നു... കണ്ണുകൾ നിറയുന്നോ. ഏയ് ഇല്ല...
ഞാൻ റിസെപ്ഷൻ എത്തി... നമ്പർ പറഞ്ഞു... നേരെ ക്ലിനിക്ക് എത്തി.... അവിടെ ഇരിക്കുന്ന എല്ലാവർക്കും ഒരേ മുഖഭാവം... എല്ലാവരുടെയും തൊണ്ടയിൽ ശബ്‌ദം കുടുങ്ങിയോ.... തോന്നിയതാവും...
പ്രവീൺ.....
ഞെട്ടലോടെയാണ് വിളി കേട്ടത്... ശബ്ദം പുറത്തു വന്നില്ല.. ഞാൻ എഴുനേറ്റു...
നേഴ്സ് എന്നേ നോക്കി...
വരൂ...
മിടിക്കുന്ന ഹൃദയത്തോടെ ഞാൻ റൂമിൽ കയറിയത്... ഡോക്ടർ എന്നേ കണ്ടു...
വരൂ .... പ്രവീൺ...... മിസിസ് വന്നില്ലേ....
ശബ്ദം വരുവാൻ മടിക്കുന്നപോലെ . .. ഒരുവിധം..
ഇല്ല...
അത് നന്നായി.... പ്രവീൺ... നിന്നോട് ഞാൻ എങ്ങന്നെ.. ഇത് പറയും എന്നാണ് ആലോചിക്കുന്നത്.....
കുഴപ്പമില്ല... പറഞ്ഞോളു.....
പ്രവീൺ... ഐ ആം സോറി.... റിസൾട്ട്....
തലയാട്ടലിൽ ഉത്തരം പറഞ്ഞു... ഇല്ല എനിക്കി ഭാഗ്യം ഇല്ല . ...
എന്റെ ശബ്ദം ഇടറി.... വാക്കുകൾ പുറത്തു വന്നില്ല.... എങ്കിലും ഞാൻ ചോദിച്ചു.....
എനിക്ക് ആണോ...... പ്ര...ശ്നം....
നോ.....
പറയുവാൻ വാക്കുകൾ ഇല്ലാതെ പോയി....
പ്രവീൺ ഇപ്പോളത്തെ നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും.. പക്ഷെ ഇതിന്റെ പേരിൽ നിങ്ങൾ അവളെ കുറ്റപെടുത്തിയൽ......
ഡോക്ടർ.... മറ്റു മാർഗം.....
നോക്ക്... പ്രവീൺ.... ഞാൻ നിങ്ങൾക്കു സർട്ടിഫിക്കറ്റ് തരാം... അത് ഉപയോഗിച്ചു... ഒരു അനാഥാലയത്തിൽ നിന്നും......
ഇനി ഒന്നും കേൾക്കേണ്ട ആവശ്യം ഇല്ലാലോ.... ഞാൻ എഴുന്നേറ്റ് പുറത്തേക് നടന്നു.... ഞാൻ ഇനി എന്തു ചെയ്യും.....ഞാൻ നടന്നു വണ്ടിക്കരികിൽ എത്തി... എന്നേ കണ്ടതും ദിവാകരേട്ടൻ ഓടിയെത്തി...
മോനെ...എന്തായി......
ഞാൻ ദിവകേട്ടനെ നോക്കി.. ആ നോട്ടത്തിൽ ചേട്ടന് എല്ലാം മനസ്സിലായി... പതിയെ തോളിൽ തട്ടി... തിരിച്ചു നടന്നു... ഞാൻ വണ്ടിയിൽ കയറി..... വണ്ടി മുന്നോട് പോയി എല്ലാം യാന്ത്രികമായി മുന്നോട് പോയി... വണ്ടി വീടിന്റെ പടിയെത്തിയതും അവൾ ഓടി വന്നു...
ഏട്ടാ എത്ര നേരമായി വിളിക്ക്... ഏട്ടൻ എന്താ ഫോൺ എടുക്കാതിരുന്നത്....
അവൾ പരാതിയുടെ കെട്ടഴിച്ചു...എനിക്ക് അവളുടെ മുഖത്തു നോക്കാൻ തോന്നിയില്ല.... വണ്ടിയിൽ നിന്നും ഇറങ്ങി.... വീട്ടിലേക് നടന്നു... എന്റെ ഈ പെരുമാറ്റം അവളെ ഭയം ജനിപ്പിച്ചു.. അവൾ വണ്ടിയിൽ നിന്നും താക്കോൽ ഊരി അകത്തേക്കു വന്നു.... അവൾ ഭയത്തോടെ എന്നേ നോക്കി... അവളുടെ മുഖം കണ്ടപ്പോൾ എന്റെ മനസ്സ് തകർന്നു.....
നീ കുറച്ചു വെള്ളം എടുക്കു..... അവൾ വേഗം വെള്ളം എടുക്കുവാൻ പോയി....
ഞാൻ ഇവളോട് എന്താ പറയേണ്ടത് .. അവളുടെ പ്രതീക്ഷകൾ... തല്ലിത്തകർക്കണോ... പ്രേമിച്ചകാലത് എല്ലാം വിട്ടയെറിഞ്ഞു എനിക്കൊപ്പം വന്നതാണ് ഇവൾ.... ആ ഇവളെ...
അവൾ വെള്ളവും കൊണ്ടു അരികിൽ എത്തി....
ഏട്ടാ വെള്ളം.....
ഞാൻ അത് വാങ്ങി കുടിച്ചു.....
എന്താ... ഏട്ടാ റിസൾട്ട്... എന്തായാലും... പറഞ്ഞോ....
റിസൾട്ട് വന്നില്ല.... ഡോക്ടർ ലീവ് ആണ്.....
ഒരു നിമിഷം അവൾ നെടുവീർപ്പ് ഇട്ടു... എന്റെ തോളിൽ കൈ വെച്ചു.....
സാരമില്ല.... അടുത്ത അപ്പോയ്‌മെന്റ് എടുത്ത് പോകാം.....
അറിയാതെയാണെങ്കിലും ഞാൻ വിതുമ്പിപ്പോയി....
അവൾ എന്നെ ചേർത്തു പിടിച്ചു....
അയ്യേ.... എന്റെ പഞ്ചാരകുട്ടൻ...
അവൾ എന്റെ കണ്ണുകൾ തുടച്ചു.... നെറ്റിയിൽ ചുംബനം തന്നു.... അവൾ നടന്നു അകന്നു.....
വേണ്ടാ. നാളെ ഞാൻ റിസൾട്ട് പറയും..... പക്ഷെ അത്...നോ എന്നാല്ലാ... കാത്തിരികാം എന്ന്....
അന്ന് രാത്രി...
ആര്യ.... ഫുഡ് എടുക്....
അവൾ ചൂട് ദോശയും ചമ്മന്തിയും ആയിട് എന്റെ അരികിൽ എത്തി...
അവൾ ഒരു പ്ലെയ്റ്റ് നിവർത്തി....
ഇതെന്താ ഒരു പ്ലെയ്റ്റ്... എനിക്കില്ലേ.....
ഏട്ടനാണ് ഇത്....
ങേ.....
ഞാൻ അവളെ നോക്കി . ..
നോക്കേണ്ട.... ഇന്ന് എനിക്ക് വൃതം ആണ്.....
ഞാൻ അമ്പരപ്പോടെ ചോദിച്ചു.. ...
എന്തിന്.....
എനിക്ക് മുഖം താരത്തെ അവൾ.... ദോശ ഇട്ടു... ഞാൻ അത് നുള്ളി ചമ്മന്തിയിൽ മുക്കി വായിൽ വെച്ചു.. ... അപ്പോൾ...
നമുക്ക് നല്ലൊരു ആൺകുട്ടിയെ കിട്ടാൻ.....
ഭക്ഷണം എന്റെ തൊണ്ടയിൽ കുടുങ്ങി.... ഇറക്കുവാൻ കഴിയുന്നില്ല..... വ്രതം അത്.... അതിലൂടെയെങ്കിലും..... ..........
പ്രതീക്ഷയുടെ തിരിനാളം
രചനാ :ശരത് ചാലക്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo