നീയെനിക്കു നൽകിയ നഷ്ടങ്ങളുടെ
മുൾകിരീടങ്ങൾ കൊണ്ടെന്റെഹൃദയത്തിൽ
നിന്നുംവാർന്നൊഴുകിയ ചുടുചോരയുടെ
ചുമപ്പ് കണ്ടിട്ടും കണ്ണുനിറയാത്ത നിന്റെമനസിന്റെ കാഠിന്യത്തെ കൈകോർത്തുനടന്ന നാളുകളിൽ എവിടെയാണ് നീയൊളിപ്പിച്ചുവച്ചതു ?
ചോരക്കണ്ടറപ്പുമാറിയനീയും.
ചോരക്കെന്തിനിത്ര കട്ടചുവപ്പെന്നു ഞാനും ..
എപ്പോഴോത്തുടങ്ങിയ പൊരുത്ത കേടുകളുടെ കോലാഹലങ്ങളും .,
എവിടെയോ നഷ്ടപെട്ട സ്നേഹവും
By: Sheeba Mathew

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക