Slider

അനു എന്ന അനീഷ്

2

പറഞ്ഞതിലും ഒരു മണിക്കൂർ വൈകിപ്പോയ് നഗരത്തിലെ ഈ തിരക്കിലൂടെ വാഹനമോടിച്ച് അവിടെ എത്താൻ ഒത്തിരി പാടു പെടും..
എന്നെ കാണാത്ണതു കൊണ്ട് അവൾ പോയി കാണുമൊ....
ഒറ്റയ്ക്കുള്ള യാത്ര ആയതുകൊണ്ടാകാം ഓർമകൾ മനസിനെ ഒരിത്തിരി പുറകോട്ട് കൊണ്ടുപോകുന്നത്
പ്ലസ്ടു കഴിഞ്ഞ് നാട്ടിൽ നിന്നും ഒത്തിരി ദൂരെ ഒരു കോളേജിലാണ് തുടർ പടനത്തിനുള്ള അവസരം ലഭിച്ചത് അത്രമാത്രം ഉണ്ടായിരുന്നു പഠന നിലവാരം..
കിട്ടിയ കോളേജിൽ പഠിക്കുക എന്നതല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് കൂട്ടുകാരെ എല്ലാം വിട്ട് അപരിചിതമായ പുതിയ ഒരു ലോകത്തേക്ക് ചേക്കേറേണ്ടി വന്നത്..
വൈകി കിട്ടിയ അഡിമിഷൻ ആയതുകൊണ്ടു തന്നെ കോളേജിൽ ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം ആയിരിക്കുന്നു..
അഡ്മിഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് പ്രിൻസിപ്പലിന്റെ വക ഒരു ഇത്തിരി ഉപദേഷങ്ങളും കഴിഞ്ഞ് ക്ലാസ്സിലേക്ക നടക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി ഹലോ... ഫസ്ററ് ഇയർ ഫിസിക്സ് എവിടെയാ..
ആ ചോദ്യം കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു ..
ഞാനും അതു തന്നെയാണ് കൂട്ടുകാരാ നോക്കി നടക്കുന്നത് വാ ഇവിടെ നിന്നും നേരെ പോയ് രണ്ടാമത്തെ ക്ലാസ്സാണെന്നാണ് പറഞ്ഞത് വാ പോയി നോക്കാം
ക്ലാസ്സ് കണ്ടു പിടിച്ചു കയറി ഇരുന്നു രണ്ടു പേരും ഒരു ബെഞ്ചിൽ അടുത്തടുത്തു തന്നെ ഇരിക്കുകയും ചെയതു..
ആദ്യം പരിജയ പെട്ടതുകൊണ്ടാണൊ എന്നറിയില്ല ഞങ്ങൾ പെട്ടെന്ന് നല്ല അടുപ്പമായ്..
അനീഷ് എന്നാണ് അവന്റെ,പേര് അനു എന്നു വിളിക്കാനും പറഞ്ഞു അങ്ങനെ വിളിക്കുന്നതാ അവന് ഇഷ്ടം..
അവന്റെ ചില സമയങ്ങളിലെ പെരുമാറ്റവും സംസാരവും എല്ലാം കാണുമ്പൊ ഒരു കൗതുകമായിരുന്നു
നാണം കുണുങ്ങിയും തല കുനിച്ചുള്ള നടത്തവും ചിലപ്പോ തോന്നും ഇവനൊരു പെണ്ണാണൊ എന്നൊക്കെ...
വൈകാതെ അവനെ ക്ലാസ്സിലും കോളേജിലുമൊക്കെ ഒമ്പത് എന്ന വിളിപ്പേര് കിട്ടുകയും ചെയതു
എല്ലാവരും അവനെ അങ്ങനെ വിളിക്കുമ്പോഴും കളിയാക്കി ചിരിക്കുമ്പോഴും എനിക്കെന്തൊ വല്ലാത്തൊരു വിഷമം തോന്നിയിരിന്നു..
അന്നൊരു ദിവസം സീനിയേഴ്സ് ആരൊക്കെയൊ പാവത്തിനെ വളഞ്ഞു വച്ച് എന്തൊക്കെയൊ ചോദിക്കുന്നുണ്ടായിരുന്നു...
കാഴ്ച്ചക്കാരുടെ എണ്ണവും
പൊട്ടിച്ചിരിയുടെ ശബ്ദം കൂടികൊണ്ടിരിക്കുന്നു..
ഞാൻ നോക്കിയപ്പോൾ അവൻ തല താഴ്ത്തി നിന്ന് കരയുകയാണ് ..
എന്തോ എനിക്കത് നോക്കി നിൽക്കാൻ കഴിഞ്ഞില്ല
ആ കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒരു നായകൻ നായികയെ രക്ഷിച്ചു കൊണ്ടു പോകുന്ന പോലെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടു വന്നു...
ഇതിൽ പ്രകോപിതരായ സീനിയേർസുമായി ചെറുതായൊന്ന് ഉരസേണ്ടി വന്നു..
അപ്പോഴേക്കും ആരൊക്കെയൊ വന്ന് പ്രശ്നം ഒത്തു തീർപ്പാക്കിയിരുന്നു...
എന്റെ ദേഷ്യമെല്ലാം ഞാൻ അവനിൽ അങ്ങു തീർത്തു കണക്കിനു പറഞ്ഞു
നാണമില്ലേടാ നിനക്ക് ആണാണെന്നും പറഞ്ഞു നടക്കാൻ ആണാണെങ്കിൽ ആണുങ്കളെ,പോലെ നടക്കണം അല്ലാതെ ആണും പെണ്ണും കെട്ട് ജീവിക്കരുത്....
എല്ലാം കേട്ട് തലയും കുനിച്ച് അവന്റെയാ നിൽപ്പ് കണ്ടപ്പൊ എനിക്കും പാവം തോന്നി ...
പിന്നീട് അങ്ങോട്ട് അവൻ എന്റെ വാലു പോലെയായിരുന്നു എവിടെ പോവുന്നുണ്ടെങ്കിലും എന്റെ പുറകെ കാണും..
അങ്ങനെ കോളേജിൽ ഞങ്ങൾക്ക് ഭാര്യ ഭർത്ഥാക്കൻമാർ എന്ന പേരും വീണു....
ആ വിളിയിൽ അവൻ ആനന്ദം കണ്ടെത്തിയിരുന്ന പോലെ തോന്നി പോകാറുണ്ട് ചിലപ്പോൾ....
ആ സമയത്താണ് ഞാനും വീണയും തമ്മിൽ പ്രണയത്തിലാകുന്നത് ...
അനു വിന്റെ കൂടെ നടക്കുന്നതിൽ ഇത്തിരി നാണക്കേട് വീണ പലപ്പോഴായ് പ്രകടമാക്കിയിരുന്നു പിന്നെ അവൻ അങ്ങനെയാ പാവമാ എന്നൊക്കെ പറഞ്ഞ് ഞാനതങ്ങു ഒഴിവാക്കുമായിരുന്നു..
വീണയുമായുള്ള ബന്ധം അനുവിന് ഒട്ടും ഇഷ്ടവുമല്ലായിരുന്നു തമാശയക്ക് ഞാൻ അവനോട് ചോദിക്കാറുണ്ട്
എന്താടാ എന്റെ വീണയ്ക്കൊരു കുഴപ്പം..
അവൾക്ക് ഭയങ്കര ജാഡയാ എന്ന അവന്റെ മറുപടി കേൾക്കുമ്പൊ എനിക്ക് ചിരി വരാറുണ്ട് കാരണം അത്രയ്ക്കു പാവമായിരുന്നു വീണ
അങ്ങനെ വീണയും ഞാനുമായുള്ള പ്രണയം അതിന്റെ തീവ്രമായ ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് അവൾക്ക് വീട്ടിൽ കാര്യമായ കല്ല്യാണ ആലോചനകൾ നടക്കുന്ന വിവരം അറിഞ്ഞത് ..
ഞങ്ങളുടെ ബന്ധം എങ്ങനെയൊ വീട്ടിൽ അറഞ്ഞിട്ടുണ്ട്
അവളുടെ പഠിത്തവും നിർത്തിയ മട്ടാണ്
കുറച്ചു ദിവസമായ് അവളെ കണ്ടിട്ട് ബന്ധപെടാൻ ഒരു മാർഗവും കാണുന്നില്ല....
ഒടുവിൽ അവളുടെ ഒരു കൂട്ടുകാരി വഴി ഞങ്ങൾ വിവരങ്ങൾ കൈമാറി ഒളിച്ചോട്ടം അതു തന്നെയായിരുന്നു പ്ലാൻ
വളരെ രഹസ്യമായിരുന്നു ഞങ്ങളുടെ പ്ലാനിംഗ് അനുവിനോട് ഞാൻ കാര്യം പറഞ്ഞു
എന്റെ തീരുമാനം അവനെ വല്ലാതെ ഭയപെടുത്തിയ പോലെ തോന്നി പലകാരണങ്ങൾ പറഞ്ഞ് അവൻ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു പ്കഷെ ഞാൻ അതിനു തയ്യാറല്ലായിരുന്നു...
ഒടുവിൽ എന്നെ ഞെട്ടിച്ചുകൊണ്ട് ആ സത്യം അവൻ പറഞ്ഞു..
വീണയുടെ വീട്ടിൽ ഞാനാണ് നിങ്ങടെ ബന്ധത്തെ കുറിച്ച് പറഞ്ഞത്...
നീ അവളോടപ്പം പോയാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ല നീ എപ്പോഴും എന്നെ,സ്നേഹിക്കണം..
എനിക്ക ദേഷ്യവും സങ്കടവും എല്ലാം കൂടെ ഒരുമിച്ച് ഒരു ഭ്രാന്തന്റെ മാനസികാവസ്ഥ ആയിപ്പൊയി
അവന്റെ മുഖത്ത് നോക്കി ഒരടി വച്ചു കൊടുത്തു...
ആണും പെണ്ണും കെട്ട് ഇങ്ങനെ ജീവിക്കാതെ പോയ് ചാവടാ ഭൂമിക്ക ഭാരമായ് എന്തിനാടാ ഇങ്ങനെയൊരു കോമാളി ജൻമം..
എന്റെ മുന്നിൽ നിന്നും പോ അല്ലെങ്കിൽ നിന്നെ ഞാൻ തല്ലിക്കൊല്ലും എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും വീട്ടിലേക്ക് പോയ്..
നാളെയാണ് അവളുമായ് പോകേണ്ടത് ഇത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്
അരുണിന്റെ ബൈക്കും എടുത്ത് ടൗണിൽ പോകുന്ന വഴിക്കാണ് ഒരു ഫോൺ കാൾ വന്നത് ..
ഡാ നമ്മുടെ അനു കയ്യിലെ ഞാരമ്പറുത്ത് ഹോസ്പിറ്റലിൽ ആണ് ..
ഇത്തിരി സീരിയസ് ആണ് നീ പെട്ടെന്ന് വാ..
കേട്ടപ്പോൾ ദേഷ്യം തോന്നി അവൻ ചാവുന്നെങ്കിൽ ചാവട്ടെ എന്നും പറഞ്ഞ് ഫോൺ കട്ട ചെയതു....
പക്ഷെ എന്തോ ഒരു കുറ്റബോധം പോലെ ഞാൻ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചു..
അവൻ തീവ്ര പരിചരണ വിഭാഗത്തിലാണ്..
ഇത്തിരി സീരിയസാണെന്ന് ഡോക്ടർ പറയുകയും ചെയ്തു...
എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല..
നാളെ വീണയുമായ് പോകാനുള്ളതാണ് ..
ഒടുവിൽ വീണയെ കാര്യം അറിയിച്ചു..
തൽക്കാലത്തേക്ക് ഇപ്പൊ പോവാൻ കഴിയില്ല എങ്ങനെയെങ്കിലും രണ്ടു ദിവസം നീ അവിടെ നിൽക്ക ഞാൻ വിളിക്കാം....
കയ്യിലുണ്ടായിരുന്ന കാശും തീർന്നു..
പെട്ടെന്നാണ് വീണയുടെ ഫോൾ കാൾ വന്നത് എത്ര,യും പെട്ടെന്ന് എന്നെ വീട്ടിൽ നിന്നും കൊണ്ടു പോണം
ഞാനാണൊ ആ കോമാളിയാണൊ നിനക്ക് വലുത് ...
അവളുടെ ചോദ്യത്തിന് കൂടുതൽ ഉത്തരങ്ങൾ നൽകാതെ ഞാൻ ഫോൺ കട്ട് ചെയ്തു...
ഞാൻ തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് ഒരു ടെക്സ്ററ് മെസ്സേജും അയച്ചു...
നാലു ദിവസം ഊണും ഉറക്കവും ഇല്ലാതെ അവനു കൂട്ടിരുന്നു ബോധം വന്നു എന്ന് ഡോക്ടർ അവന്റെ ബന്ധുക്കളോട് പറയുന്നുണ്ട് പാതിമയക്കത്തിൽ അത് കേട്ടപ്പോൾ ഒരാശ്വാസം തോന്നി ...
ആരോടും ഒന്നും പറയാതെ അവനെ കാണാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി ..
വീണയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവൾ,സംസാരിക്കാൻ തയ്യാറായില്ല...
പിന്നീട് അവൾ കോളേജിൽ നിന്നും ടിസി വാങ്ങി പോയി എന്നറിയാൻ പറ്റി കൂടുതൽ തിരക്കാൻ ഞാനും നിന്നില്ല..
അനീഷ് പഠിത്തവും അവസാനിപ്പിച്ചതായ് അറിഞ്ഞു അവനെയും പിന്നീട് കാണാൻ കഴിഞ്ഞില്ല...
ഒത്തിരി കാലങ്ങൾക്കു ശേഷം ഇന്നലെയാണ് അവളുടെ ഫോൺ കാൾ വന്നത് ..
അവൾ പറഞ്ഞ സ്ഥലം എത്തിയിരിക്കുന്നു
കാറ് പാർക്ക് ചെയ്തു ഞാൻ മുന്നോട്ട് നടന്നു അതാ അവിടെ ആ തണൽമരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തിൽ കടൽ തിരമാലകളെ നോക്കി അവൻ ...
അല്ല അവൾ
ഇനി അവൻ എന്നു വിളിക്കാൻ കഴിയില്ല
അനീഷ് എന്ന അനു കഴിഞ്ഞ കുറച്ചു കാലങ്ങളായ് അലീന എന്ന,സ്ത്രീ ആയ് മാറിയിരിക്കുന്നു വളരെ ചുരുക്കം ചിലരെപോലെ ലിംഘ മാറ്റ ശസ്ത്ര കൃയയിലൂടെ ഒരു സ്ത്രീ ആയിരിക്കുന്നു....
എന്നെ കണ്ട് അടുത്തേക്ക് വന്ന അവൾ പറഞ്ഞു
നീ അന്നു പറഞ്ഞ ആണും പെണ്ണും കെട്ടവനിൽ നിന്നും ദൈവത്തിന്റെ വികൃതിയായ ഞാൻ സ്വയം തീരുമാനമെടുത്തു ഒരു പെണ്ണായ് ജീവിക്കാൻ
എന്റെ ആത്മ സന്തോഷം ഞാനിവടെ കണ്ടെത്തുന്നു ...
ഞാൻ കാരണം നിനക്ക് നിന്റെ വീണയെ നഷ്ടമായ് അതിൽ എനിക്ക് വിഷമമുണ്ട്
അതുകൊണ്ട് ഇന്ന് ഞാനതിന് ഒരു പ്രായചിത്തം ചെയ്യുകയാണ് എന്നും പറഞ്ഞ് അവൾ ദൂരേക്ക് കൈ ചൂണ്ടി...
അതാ എന്റെ വീണ ..
നിന്റെ വീണ അതെ അവൾ തന്നെ
അവൾ ഇന്നും നിനക്കു വേണ്ടിയും നീ അവൾക്കു വേണ്ടിയും കാത്തിരിക്കുന്നു..,
നിങ്ങളൂടെ നിസാരമായ വാശി നിങ്ങളെ ഇത്രയും കാലം അകറ്റി നിർത്തിയിരുന്നു എന്നും പറഞ്ഞ് അനു
അല്ല അലീന അവിടെ നിന്നുംഅവളുടെ ലോകത്തേക്ക് നടന്നു..
sai...
2
( Hide )
  1. കഥയുടെ അവസാനം ഇത്തിരി അവ്യക്തവും, തിടുക്കത്തിലും ആയിപ്പോയത് ഒഴിച്ചാൽ.... അടിപൊളി...

    ReplyDelete
  2. തുടർന്നും എഴുതുക.....

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo