Slider

പൂജ്യം

1

പൂജ്യം എന്റെ സ്വന്തം പൂജ്യം
കണക്കുകൾ കൂട്ടാതിരിക്കുക
എങ്കിൽ കുറയ്ക്കേണ്ടി വരുന്ന
കണക്കുകളെയോർത്തൊരിക്കലും
പരിതപിക്കേണ്ടി വരില്ല!!
അക്കങ്ങൾ ചിതറിക്കിടക്കട്ടെ
ചുറ്റിലുമായങ്ങനെ !!
ചേർത്തുവച്ചു സംഖ്യകളാക്കുമ്പോൾ
കിട്ടുന്ന ഒരു ആനന്ദമുണ്ടല്ലോ ,അതിന്റെ
നൂറു മടങ്ങു വലുതായിരിക്കും
അവ നമ്മെ ഒന്നുതിരിഞ്ഞുപോലും
നോക്കാതെ ഒന്നുംപറയാതെ
ഒന്നുംബാക്കിവയ്ക്കാതെ
ഇറങ്ങിപ്പോകുമ്പോഴുണ്ടാകുന്ന
വേദന ,ഹൃദയത്തെ കീറിമുറിച്ചുകൊണ്ടുള്ള
ആ ഒറ്റപ്പോക്കിൽ ബാക്കിവരുന്നത്
പൂജ്യം മാത്രം !!
പൂജ്യം തന്നെ വിശ്വസിക്കാവുന്നത്
പൂജ്യം തന്നെ തന്നോട് ചേർത്തു
വയ്ക്കാവുന്നത് !!.
ഒരിക്കലും ഒരാഘാതവും ഏല്പിച്ച്
കടന്നു പോകുവാൻ തുനിയാത്തത് !!
എങ്കിലും ആപത്തിൽ തന്നെ
സഹായിക്കാൻ കെല്പുള്ളത് !!
പൂജ്യങ്ങൾ ഓരോന്നായി നിരന്നു നിന്നങ്ങനെ
തങ്ങളുടെ ഇടത്തെയോരം ചേർത്തു
നമ്മളെയും നിർത്തി ഒരു കോട്ട തന്നെ
പണിതു കളയും നമ്മുടെ രക്ഷയ്ക്കായി
ഒരു ശത്രുവിനെപ്പോലും അകത്തുകടത്താതെ
വിജയകിരീടം നമ്മുടെ തലയിലേറ്റിത്തരും!!
അഴിക്കാം അബദ്ധത്തിൽ കൂട്ടിവച്ച
അക്കങ്ങളോരോന്നോരോന്നായി !!
ചിതറിക്കിടക്കട്ടെ അവയോരോന്നും
ചുറ്റിലായങ്ങനെ !!
ചുറ്റും കിടന്നവ വിലയില്ലാത്ത പൂജ്യത്തെ
കൂട്ടുപിടിച്ചിരിക്കുന്ന നമ്മെ നോക്കി
പരിഹസിക്കുന്നതും കണ്ടില്ലെന്നു നടിക്കാം !!
വിലയില്ലാതെ ത്യജിച്ചിരുന്ന പൂജ്യം
ഇനി മുതൽ എന്റെ സ്വന്തം പൂജ്യം !!
സുജ്
1
( Hide )
  1. നല്ലെഴുത്തിന്റെ എല്ലാ നല്ല ഉദ്യമങ്ങൾക്കും ഹൃദയഗംമമായ ആശംസകൾ !! ദ്യു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo