Visit http://www.nallezhuth.com for more
===========
കുറെ കാലത്തെ നിശബ്ദതയ്ക്കു ശേഷം സുധീ നീ വരുന്നു.... ആഗ്രഹിച്ചിരുന്ന സമയത്തൊന്നും നീ വന്നിരുന്നില്ലല്ലോ. വരുമെന്നു കരുതി കാത്തിരുന്ന നാളുകൾ. പക്ഷേ വന്നില്ല. എല്ലാം മനസ്സിൽ നിന്നും മായ്ച് നിന്നെ വെറുക്കാ൯ ശ്രമിച്ചു. പക്ഷെ അതു മാത്രം നടന്നില്ല. .....
നിന്റെ കാമുകിയെക്കുറിച്ച് നീ പറഞ്ഞ നിമിഷം ഞാനെങ്ങനെ മറികടന്നുവെന്നെനിക്കറിയില്ല. അന്നാ ദിവസം നീ എന്നോടു പറഞ്ഞില്ലേ നിനക്കൊരു പ്രണയമുണ്ടെന്ന്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നീ അറിഞ്ഞിരുന്നില്ലല്ലോ. നീ എന്നെ മനസ്സിലാക്കിയില്ലല്ലോ എന്നോർത്ത് തേങ്ങിയ നാളുകൾ. നീ എന്നെ സ്നേഹിക്കുന്നുണ്ടെന്നാണ് അന്നുവരെ ഞാ൯ വിശ്വാസിച്ചിരുന്നത്.
യൂണിവേഴ്സിററിയിൽ പഠിക്കുന്ന കാലം. അന്നുവരെ ഞാ൯ നെയ്ത സ്വപ്നങ്ങൾ നീ തകര്‍ത്തു കളഞ്ഞു ആ ഫോൺകോളിലൂടെ. നിന്റെ പ്രണയത്തെ കുറിച്ച് നീ വാചാലനായി. അപ്പോൾ ഞാ൯ നിനക്ക് ആരാണ്? ഓ൪മ വച്ച നാൾ മുതൽ നീ എന്നോടു കാട്ടിയ അടുപ്പം....??
ഓരോ വെക്കേഷനും മാമന്റെം മാമീടേം കൂടെ നീ വരുമ്പോൾ തറവാട്ടിൽ ആരും കാണാതെ ഞാനൊരുങ്ങുമാരുന്നു. നിന്നോടു പറയാനുള്ള വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു. എല്ലാം പറയാ൯ ഒരിക്കലും കഴിഞ്ഞിരുന്നില്ലല്ലോ. തറവാട്ടിലെ അഭയാർത്ഥികളായിരുന്ന എനിക്കും അമ്മയ്ക്കും എല്ലാത്തിനും പരിമിതികളുണ്ടാരുന്നല്ലോ.
ഓരോ വെക്കേഷനും മാമന്റെം മാമീടേം കൂടെ നീ വരുമ്പോൾ തറവാട്ടിൽ ആരും കാണാതെ ഞാനൊരുങ്ങുമാരുന്നു. നിന്നോടു പറയാനുള്ള വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു. എല്ലാം പറയാ൯ ഒരിക്കലും കഴിഞ്ഞിരുന്നില്ലല്ലോ. തറവാട്ടിലെ അഭയാർത്ഥികളായിരുന്ന എനിക്കും അമ്മയ്ക്കും എല്ലാത്തിനും പരിമിതികളുണ്ടാരുന്നല്ലോ.
എന്നോട് കാരുണ്യമുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നില്ലേ നീ. വളരുന്തോറും നിന്നോടുള്ള എന്റെ മോഹം വ്യർത്ഥമാണെന്നു മനസ്സിലായി തുടങ്ങിയിരുന്നു. ജോലിക്കാരായ മാതാപിതാക്കൾ എല്ലാ പ്രതീക്ഷകളോടേയും വളർത്തുന്ന മകൻ. പാവപ്പെട്ട കൂലി പണിക്കാരനായ കുടിയനായ അച്ഛ൯ ഒരു പ്രതീക്ഷയുമില്ലാതെ വളർത്തുന്ന മകൾ. എങ്ങനെ ചേരാനാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.
പത്തു ജയിച്ചെകിലും തുടർന്ന് പഠിക്കാ൯ ഒരു നിവൃത്തിയുമില്ലാതായി. ഒരു കടയിൽ ജോലിക്ക് പോയി. ദിവസേന കുടിച്ചു വന്നു പ്രശ്നമുണ്ടാക്കുന്ന അച്ഛ൯, പഠിക്കാ൯ കഴിയാത്ത വിഷമവുമായി ഞാ൯ എല്ലാം കൊണ്ടും ജീവിതം ഇരുളടഞ്ഞ നാളുകൾ.
എന്നിരുന്നാലും നീ എനിക്കൊരു പ്രചോദനമാരുന്നു ജിവിക്കാ൯. എല്ലാ യാതനകളും മറന്നു പഠിക്കാ൯ തീരുമാനിച്ചു. വീട്ടിൽ നിവൃത്തി ഇല്ലായിരുന്നു. ഇടക്ക് ജോലിക്ക് പോയി. ഒരുപാട് പഠിച്ചു. നീയാരുന്നു ലക്ഷ്യം. പക്ഷേ നിന്നോടു പറയാ൯ മാത്രം എനിക്കു കഴിഞ്ഞില്ല, എന്റെ ഇഷ്ടം.
പക്ഷേ എപ്പോഴോ നിന്നെ എനിക്ക് നഷ്ടമായി തുടങ്ങി. വേദനയോടെ ഞാ൯ നോക്കിനിന്നു. നീ മറ്റൊരുവളുടേതാകുന്നതായി ഞാ൯ വിശ്വാസിക്കാ൯ തുടങ്ങി. നിന്നെ വെറുക്കാ൯ ആഗ്രഹിച്ചു. വിഷാദത്തിന്റെ മൂടുപടം പൊതിഞ്ഞ നാളുകൾ.
ഇന്നലെ ഫോണിലൂടെ വീണ്ടുമാ ശബ്ദം.. ഞാ൯ നാളെ യൂണിവേഴ്സിററിക്കു വരുന്നുണ്ട്. നീ അവിടെ കാണില്ലേ ?
ഉണ്ടാവും സുധി. വേറൊന്നും പറയാതെ ഫോൺ കട്ടായി.
മനസ്സ് വല്ലാതെ തുടിച്ചുപോയി സുധിയെ കണ്ടപ്പോൾ. അല്ല ഇവ൯ എന്റേതല്ല. മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
നിനക്ക് കല്യാണാലോചന വന്നൂന്നറിഞ്ഞു. . സുധിയുടെയാ ചോദ്യം എന്നെ ഉണർത്തി.
എങ്ങനെ അറിഞ്ഞു.?
അപ്പച്ചി പറഞ്ഞു. .
ഓഹോ അപ്പൊ അമ്മയാണ് അറിയിച്ചത്.
ഓ അത് അച്ഛന്റെ സുഹൃത്തിന്റെ മോനാ. അസ്സൽ കുടിയ൯, വേറെ കുഴപ്പമൊന്നുമില്ല. അച്ഛന്റെ കൂടെ തന്നെ ജോലി. അച്ഛനു കമ്പനിക്ക് വേണ്ടിയാണ് ഈ ആലോചന. അമ്മ കുറെ വഴക്കിട്ടു അതും പറഞ്ഞു. ഞാ൯ ചിരിച്ചു.
ആട്ടെ എന്തുണ്ട് വിശേഷങ്ങൾ? എഞ്ചിനീയറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു അല്ലെ. സർട്ടിഫിക്കറ്റിനു അപേക്ഷിക്കാ൯ വന്നത് ആണോ.
ആട്ടെ എന്തുണ്ട് വിശേഷങ്ങൾ? എഞ്ചിനീയറിംഗ് പഠിത്തമൊക്കെ കഴിഞ്ഞു അല്ലെ. സർട്ടിഫിക്കറ്റിനു അപേക്ഷിക്കാ൯ വന്നത് ആണോ.
എന്റെ ആകാംഷ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി സുധി പറഞ്ഞു. ഈ ലോകത്തിൽ ഞാ൯ കേട്ടിട്ടുള്ള ഏറ്റവും മനോഹരമായ വാചകങ്ങൾ.
അതെ അപേക്ഷിക്കാ൯ വന്നതാണ്. കുറെനാൾ മുമ്പ് ഇതിനുവേണ്ടി അപേക്ഷിച്ചതാണ് പക്ഷേ സ്വീകരിച്ചില്ല. ...
ങേ...! അതെന്തിനുള്ള അപേക്ഷയാ? ഞാ൯ ചോദിച്ചു.
നിന്റെ മനസ്സിലേക്കുള്ള അപേക്ഷ...!!!
ഞെട്ടലോടെ ഞാ൯ അവന്റെ മുഖത്തേക്ക് നോക്കി. അപ്പൊ നിന്റെ പ്രണയം. ഞാ൯ മനസ്സിലോർത്തു..
നിന്നോടു ഞാ൯ പറഞ്ഞിരുന്നു മായേ എന്റെ ഇഷ്ടത്തെക്കുറിച്ച്. നീ പക്ഷേ ഒന്നും മനസ്സിലാക്കിയില്ലല്ലോ. അതോ മനസ്സിലാക്കിയിട്ടും ഒഴിഞ്ഞു മാറിയതാണോയെന്നറിയാതെ ഞാ൯ സംശയിച്ചു നിന്നതാണ് ഇത്ര നാളും. ഞാ൯ അപ്പച്ചിയോട് പറഞ്ഞിരുന്നു എല്ലാം. ഇനിയിപ്പോ എനിക്കു പേടിയില്ല. എന്തായാലും ഒരു കുടിയനെക്കാളും നല്ലതല്ലേ ഞാ൯. എന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അച്ഛ൯ വരും ആലോചനയുമായിട്ട്. അവ൯ പറഞ്ഞു കൊണ്ടിരുന്നു.
അപ്പോ നീ അന്ന് പറഞ്ഞത് എന്നോടുള്ള പ്രണയമായിരുന്നോ. ... ങേ....!!
പറയണ്ട രീതിയിൽ പറഞ്ഞൂടാരുന്നോ മനുഷ്യാ....
അതു മനസ്സിലാക്കാതെ നിരാശാ കാമുകിയായി...
എന്തൊക്കെയായിരുന്നു. കഷ്ടം.
ഞാൻ മനസ്സിൽ ചിരിച്ചു കൊണ്ടിരുന്നു.
ഞാൻ മനസ്സിൽ ചിരിച്ചു കൊണ്ടിരുന്നു.
ശുഭം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക