നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുലൈമാൻ്റെ വെണ്ടയ്ക്ക

.
ലോക് ഡൗണായതോടെ ഫ്രീക്കൻ സുലൈമാൻ്റെ ചില്ലറ ജോലിയെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്തേലും പണി കൊടുത്തില്ലേൽ ഇവൻ മുഴു മടിയനാകുമെന്ന് സുലൈമാൻ്റെ വാപ്പയും മനസ്സിലാക്കി.
അത് കൊണ്ട് തന്നെ സുലൈമാന് തീരെ താൽപര്യമില്ലാത്ത കൃഷിയിലേക്കാണ് വാപ്പ പിടിച്ച് വലിച്ചുകൊണ്ട് പോയത്.
പാടത്ത് സീസൺ പച്ചക്കറി വിളവെടുപ്പിൻ്റെ സമയമായിരുന്നു അത്.
ആദ്യ ദിവസം തന്നെ വിളവെടുത്തത് നല്ല മൂത്തകുമ്പളങ്ങ.
നല്ലോണംമൂത്തത് മാത്രം നോക്കി പൊട്ടിക്കാൻ വാപ്പ അവനോട് കൽപിച്ചു.
ഇരുട്ടാകാനായപ്പോഴേക്കും കുമ്പളങ്ങയെല്ലാം ഒരു വിധം സുലൈമാൻ വീട്ടിലെത്തിച്ചു.
പിറ്റേ ദിവസം പൊട്ടിക്കാനുള്ളത് വെണ്ടയ്ക്കയാണല്ലൊ എന്ന സമാധാനത്തോടെ അന്ന് കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേ ദിവസം വൈകുന്നേരം വെണ്ടയ്ക്ക നുള്ളാനായി സുലൈമാനെ വാപ്പ പാടത്തേക്ക് പറഞ്ഞയച്ചു. വാപ്പായ്ക്ക് ചെറിയൊരു ശാരീരികസ്വസ്ഥത. അതു കൊണ്ട് വാപ്പ അന്ന് പോയില്ല.
വെയിലാറിയ നേരത്ത് ഇളം കാറ്റ് കൊണ്ട് സുലൈമാൻ ഒരു മൂളിപ്പാട്ടും പാടി വെണ്ടയ്ക്ക നുള്ളാൻ തുടങ്ങി.
അപ്പോഴാണ് നമ്മുടെ ചുളുവിൽ കുഞ്ഞാപ്പു അത് വഴി വന്നത്. ഏത് സാധനം കണ്ടാലും അത് ചുളുവിൽ കൈക്കലാക്കുന്ന ആളാണ് ചുളുവിൽ കുഞ്ഞാപ്പു.
കണ്ടപാടെ കുഞ്ഞാപ്പു സുലൈമാനോട് പറഞ്ഞു!, "നല്ല ഇളയ വെണ്ടയ്ക്ക ല്ലെ?.
അത് കേട്ട പാടെ സുലൈമാൻ വെണ്ടയ്ക്കയിലേക്കും കുഞ്ഞാപ്പുവിൻ്റെ മുഖത്തേക്കും മാറി മാറി നോക്കി.
ഇന്നലെ കുമ്പളങ്ങ നുള്ളിയത് ഏറ്റവും മൂത്തത് നോക്കിയാണല്ലൊ.
അപ്പൊ വെണ്ടയ്ക്ക മൂത്തിട്ടില്ല.
ശ്ശൊ ഈ കുഞ്ഞാപ്പുവിൻ്റെ ഒരു കാര്യം. അവൻ വന്നത് കൊണ്ട് രക്ഷപ്പെട്ടു, എന്ന് സുലൈമാൻ വിചാരിച്ചു.
എന്നിട്ട് സുലൈമാൻ നുള്ളിയ വെണ്ടയ്ക്ക യെടുത്ത് കുഞ്ഞാപ്പുവിന് കൊടുത്ത് ഒരൊറ്റ ഓട്ടം വീട്ടിലേക്ക്.
അത് കണ്ട് കുഞ്ഞാപ്പു ആകെ അന്തം വിട്ടു.
എന്തോ പന്തികേട് തോന്നിയതിനാൽ കുഞ്ഞാപ്പു വേഗം സ്ഥലം കാലിയാക്കി.
ഓടി വരുന്ന സുലൈമാനെ കണ്ട് വാപ്പ ആകെ അന്തം വിട്ടു .
എന്താടാ,,, എന്ന് ചോദിക്കുന്നതിന് മുന്നെ സുലൈമാൻ ഉറക്കെ പറഞ്ഞു:
'വെണ്ടയ്ക്ക മൂത്തിട്ടില്യാ,,,, വെണ്ടയ്ക്ക മൂത്തിട്ടില്യാ'.
തനിക്കൊരു വിജ്ഞാനം കിട്ടിയ ഭാവത്തോടെയാണ് സുലൈമാൻ അത് പറഞ്ഞത്.
എന്നിട്ട് വീട്ടിലേക്ക് കയറാൻ ചെരുപ്പിൻ്റെ വള്ളിയഴിക്കാൻ വേണ്ടി കുനിഞ്ഞതും തലക്കു മുകളിലൂടെ എന്തോ പായുന്നതും സുലൈമാൻ കണ്ടു.
സുലൈമാൻ നോക്കിയപ്പൊ വാപ്പാൻ്റെ കാലിലെ ഒരു ചെരിപ്പ് കാണാനില്ല.
രണ്ടാമത്തെ ചെരിപ്പ് ശരവേഗത്തിൽ വരുന്നതിന് മുമ്പ് സുലൈമാൻ താഴെ കണ്ടത്തിൽ എത്തിയിരുന്നു.
എന്നാലും ഞമ്മളെ സുലൈമാൻ്റെ ഒരു വിധിയേ,,,,! പെണ്ണ് കെട്ടാത്ത ചെക്കനാ,,,,!
എന്താല്ലെ?
ഹുസൈൻ എം കെ

3 comments:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot