നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 13


ഛത്രപതി ശിവജി മഹാരാജ് എയർപോർട്ട് - മുംബൈ. ഡൽഹിയിലേക്കു പുറപ്പെടുന്ന ഇൻഡ്യൻ എയർലൈൻസ് വിമാനം
*********************************************************************************************
വിമാനത്തിനുള്ളിൽ...
തന്റെ സീറ്റിലിരുന്ന് ബെൽട്ടിട്ടതും ആശ്വാസത്തോടെ ഗോകുൽ കണ്ണുകളടച്ചു. ഇനിയൊന്നും പേടിക്കാനില്ല. യാത്രക്കാരെല്ലാവരും തന്നെ കയറി ഇരുന്നു കഴിഞ്ഞു. കാബിൻ ക്രൂ കാര്യങ്ങളെല്ലാം ഭംഗിയാണെന്നുറപ്പു വരുത്തി ക്യാപ്റ്റനെ അറിയിച്ചു കഴിഞ്ഞു. വാതിലടഞ്ഞു.
വിമാനം നീങ്ങാൻ തുടങ്ങുകയാണെന്നു മനസ്സിലായതും അവൻ പോക്കറ്റിൽ നിന്നും തന്റെ ഫോണെടുത്ത് ഓണാക്കി ഫ്ലൈറ്റ് മോഡിലേക്കിട്ടു. എന്നിട്ട് ഹെഡ് സെറ്റ് കണക്റ്റ് ചെയ്ത് മനോഹരമായ ഒരു ഹിന്ദി ഗാനത്തിലേക്ക് ലയിച്ച് പതിയെ പുറകോട്ടു ചാഞ്ഞു.
അടുത്ത നിമിഷം സ്പീക്കറിലൂടെ ഒരു അനൗൺസ്മെന്റ് മുഴങ്ങി.
“യാത്രക്കാരുടെ ശ്രദ്ധക്ക്... അപ്രതീക്ഷിതമായ ചില തടസ്സങ്ങളുണ്ടായതിനാൽ
, യാത്ര ഒരല്പ്പം വൈകിയേക്കും. അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു.”
അപകടം!
ഗോകുൽ ഞെട്ടി കണ്ണുകൾ തുറന്നു! പക്ഷേ നിമിഷങ്ങൾക്കുള്ളിൽ മനസ്സാന്നിധ്യം വീണ്ടെടുത്തു.
ഡോർ തുറക്കപ്പെട്ടത് പെട്ടെന്നായിരുന്നു.
മിലിട്ടറി വേഷധാരികളായ നാലു പേർ ഉള്ളിലേക്കിരച്ചു കയറി വന്നു.
“എല്ലാവരും ദയവായി സഹകരിക്കുക. This is Indian Army. ആരും സീറ്റിൽ നിന്ന് എഴുന്നേല്ക്കരുത്. നിങ്ങളിലൊരു യാത്രക്കാരനെ ഞങ്ങൾക്കു വേണം. സീറ്റ് നമ്പർ 18-ബി. അതു കഴിഞ്ഞാൽ നിങ്ങൾക്ക് സുരക്ഷിതമായി യാത്ര തുടരാവുന്നതാണ്..” വിശാൽ ഉറക്കെ വിളിച്ചു പറഞ്ഞു. തന്റെ ഐഡി കാർഡ് അയാൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു.
സീറ്റ് നമ്പർ 18 ബി.
“മിസ്റ്റർ ഗോകുൽ ?” വിശാൽ പുഞ്ചിരിയോടെ അവനരികിലെത്തി കുനിഞ്ഞു. “ഞാൻ വിശാൽ. വിശാൽ സത്യനാഥ്. മിലിട്ടറി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നാണ്. താങ്കൾ അത്യാവശ്യമായി ഞങ്ങളോടൊപ്പം വരണം.”
ഗോകുലിന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. പുഞ്ചിരിയോടെ അയാൾ വിശാലിനെ നേരിട്ടു.
“താങ്കൾ ആദ്യം കാര്യം പറയൂ ഓഫീസർ !”
“കൊള്ളാം...” വിശാലും പുഞ്ചിരിച്ചു. “ ഒരല്പ്പം റെസിസ്റ്റൻസ് പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ വന്നത്. എന്താണ് ഏതാണ് എന്നൊക്കെ അറിഞ്ഞിട്ടേ നീ വരൂ. അല്ലേ ?”
“അതുകൊണ്ടല്ല. അല്പ്പം നിയമം പഠിച്ചിട്ടുണ്ട്. ഇൻഡ്യൻ ആർമി ഉദ്യൊഗസ്ഥർക്ക് സിവിലിയൻസിനെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടോ സർ ?” തല ചെരിച്ചു പിടിച്ച്, ഒരു കുസൃതിച്ചിരിയോടെയാണവന്റെ ചോദ്യം.
“അതിന് നീ സിവിലിയനാണെന്നാരു പറഞ്ഞു ? നീയൊരു ഹൈലി ഡെക്കറേറ്റഡ് ആർമി കമാൻഡോ ആയിരുന്നില്ലേ ഗോകുൽ ?” മറുപടിയിലും അതേ കുസൃതി നിഴലിച്ചു.
അവന്റെ മുഖത്തെ നടുക്കം നന്നായി ആസ്വദിച്ചുകൊണ്ട് വിശാൽ തുടർന്നു. “എല്ലാം എനിക്കറിയാം. നിങ്ങൾ നാലു സുഹൃത്തുക്കൾ, ജെനറൽ സാവന്ത്, ഡോ. രഘുചന്ദ്ര... എല്ലാം. എഴുന്നേല്ക്ക്!”
“I am not military! and I am not going anywhere! Please leave mr. Vishal!. നിങ്ങളീ ചെയ്യുന്നത് Highly illegal ആണ്.”
വിശാലിന്റെ മുഖത്തൊരു പരിഹാസച്ചിരി വിടർന്നു.താൻ എത്ര ശ്രമിച്ചാലും പ്രയോജനമില്ല എന്ന് ഗോകുലിനറിയാം. പക്ഷേ അവസാനം വരെ പിടിച്ചു നില്ക്കാനുള്ള ഒരു ശ്രമമാണിതൊക്കെ. അത് കൃത്യമായി വിശാലിനു മനസിലാകുകയും ചെയ്തു.
“ഹ്യൂമൻ റൈറ്റ്സ് വയലേഷനാണിത്. നിങ്ങൾക്കെന്നെ വേണമെങ്കിൽ, ആദ്യം ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെ അറസ്റ്റ് ചെയ്യണം. പിന്നെ, മജിസ്ട്രേറ്റ് തീരുമാനിക്കും എന്നെ നിങ്ങൾക്കു വിട്ടു തരണോ എന്ന്. അതിനൊക്കെ ദിവസങ്ങൾ എടുക്കും. നിങ്ങളും ബോംബേ പോലീസുമായി ഒരു എഗ്രിമെന്റ് ഉണ്ടാക്കി അതിനു ശേഷം-”
“നിയമം എനിക്കറിയാം ഗോകുൽ.” വിശാൽ അവനെ തടഞ്ഞു. “പക്ഷേ... ഈ പ്ലെയിനിൽ എന്നേക്കാളും അധികാരമുള്ള മറ്റൊരാളുണ്ട്. അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്നു കേട്ടു നോക്കട്ടെ.”
അപ്പോഴേക്കും കോക്ക്പിറ്റിൽ നിന്നും പൈലറ്റ് ഇറങ്ങി വിശാലിനു പുറകിൽ തന്നെ നിലയുറപ്പിച്ചിരുന്നു.
“മിസ്റ്റർ ഗോകുൽ... ദയവു ചെയ്ത് അവരുമായി സഹകരിക്കുക. നിങ്ങൾ കാരണം, ഒരു ഫ്ലൈറ്റിലെ യാത്രക്കാർ മുഴുവനും ബുദ്ധിമുട്ടുകയാണ്.“ അദ്ദേഹം വളരെ ശാന്തനായിരുന്നു. ”ഒരു യാത്രക്കാരൻ എന്ന നിലയിൽ തന്റെ മേൽ എനിക്ക് ജൂറിസ്ഡിക്ഷൻ ഉണ്ടെന്നറിയാമല്ലോ.“
”സർ...“ ഗോകുൽ പ്രതീക്ഷയോടെ പൈലറ്റിന്റെ മുഖത്തേക്കു നോക്കി. ”ഇങ്ങനൊരു സംഭവം നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടോ ? മിലിട്ടറിയാണോ ഒരു സാധാരണക്കാരനെ കസ്റ്റഡിയിലെടുക്കുക ?“
”ATC പറയുന്നത് താൻ ഓൺ ബോർഡ് ആണെങ്കിൽ, ഈ ഫ്ലൈറ്റ് പറത്താൻ അവർ അനുവദിക്കില്ലെന്നാണ്. സോ... എനിക്കു മറ്റു വഴികളില്ല മി. ഗോകുൽ.“ പൈലറ്റ് തന്റെ മനോഹരമായ പുഞ്ചിരി വിടാതെ തന്നെ മുൻപോട്ടാഞ്ഞ് ഗോകുലിന്റെ സീറ്റ് ബെൽട്ട് വിടുവിച്ചു.
”I am not leaving! അവൻ അയാളുടെ കൈ തട്ടി മാറ്റാൻ ശ്രമിച്ചപ്പോഴാണ് പുഞ്ചിരിക്കു പുറകിൽ ജ്വലിക്കുന്ന രണ്ടു കണ്ണുകൾ അവന്റേതുമായി ഇടഞ്ഞത്!
“Get the fuck out of my plane Mister !” കോളറിൽ പിടിച്ച് അവനെ വലിച്ചെഴുന്നേല്പ്പിച്ചു കൊണ്ടാണദ്ദേഹം അലറിയത്. നിമിഷാർദ്ധത്തിലുണ്ടായ ആ ഭാവമാറ്റം വിശാൽ പോലും പ്രതീക്ഷിച്ചില്ല.
പിന്നീട് കുറേ സമയത്തേക്ക് ഗോകുലിന്റെ കാലുകൾ നിലം തൊട്ടില്ല. ആരോഗദൃഢഗാത്രരായ നാലു പട്ടാളക്കാർ അവനെ തൂക്കിയെടുത്തുകൊണ്ട് വിമാനത്തിനു വെളിയിലേക്കിറങ്ങി അപ്രത്യക്ഷരായി.
എയർ പോർട്ടിനുള്ളിലെ ഹെലി പാഡിന് പ്രത്യേകമായൊരു ഗേറ്റുണ്ടായിരുന്നു. കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപ് അവർ ഗോകുലുമായി നേരേ അവിടേക്കാണു പോയത്. സത്യത്തിൽ ഗോകുൽ പറഞ്ഞത് മുഴുവൻ സത്യമാണ്. എയർ പോർട്ടിലെ ഒരു പൊലീസുദ്യോഗസ്ഥൻ വിചാരിച്ചാൽ തടുക്കാവുന്നതേയുള്ളു ഇതെല്ലാം.
കുതറിക്കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരനെ തൂക്കിയെടുത്തുകൊണ്ട് ഹെലികോപ്റ്ററിലേക്ക് അതിവേഗം ഓടുന്ന ആ മിലിട്ടറി ഓഫീസേഴ്സിനെ അന്തം വിട്ടു നോക്കി നില്ക്കുന്നുണ്ടായിരുന്നു എയർപോർട്ട് ജീവനക്കാരും യാത്രക്കാരുമെല്ലാം.
ഹെലികോപ്റ്ററിനുള്ളിലേക്ക് കടന്ന് ഡോറടച്ചതും വിശാലിനൊപ്പമുണ്ടായിരുന്ന ഒരുദ്യോഗസ്ഥൻ ഗോകുലിന്റെ മുടിക്കുത്തിൽ പിടിച്ച് തന്റെ കാല്മുട്ടുകൊണ്ട് അവന്റെ തലക്കിടതുവശത്തായി കനത്ത ഒരു പ്രഹരമേല്പ്പിച്ചു. ഒരു ഞെരക്കം പോലുമുണ്ടാക്കാതെ ഗോകുൽ പണ്ഠിറ്റ് ബോധരഹിതനായി.
നിമിഷങ്ങൾക്കുള്ളിൽ എല്ലാവരും കോപ്റ്ററിനുള്ളിൽ കടന്നിരുന്നു കഴിഞ്ഞു. പൈലറ്റ് ഞെട്ടി പുറകോട്ടു തന്നെ നോക്കി ഇരിക്കുകയാണ്.
“എന്തൊക്കെയാണ് സർ ഇത് ? എത്ര പേരുടെ മുൻപിൽ വെച്ചാണ്...”
“Mind your own business, man! Fly the bloody chopper!” വിശാലിന് അയാളുടെ സംസാരം ഇഷ്ടപ്പെട്ടില്ല.
16 മിനിറ്റുകൾക്ക് ശേഷം അവർ TAU ആസ്ഥാനത്തെത്തിയപ്പോളേക്കും ഗോകുലിന് വീണ്ടും ബോധം വന്നു തുടങ്ങിയിരുന്നു. അയാൾ ഞെരങ്ങാനും മൂളാനും തുടങ്ങി.
നേരേ അവനെ ഒരു ഇന്റൊരഗേഷൻ റൂമിലേക്കു കൊണ്ടുപോയി കസേരയിലിരുത്തി, മേശമേലുള്ള ഒരു സ്റ്റീൽ റോഡിലേക്ക് വിലങ്ങിട്ടു.
“ഗോകുൽ!” വിശാലിന്റെ സകല സൗഹൃദ ഭാവങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതൊരു ബാർഗെയിനിങ്ങ് അല്ല. എങ്കിലും ഒരു കാര്യം ഞാൻ നിനക്കുറപ്പു തരാം. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായ ഉത്തരം തന്ന് പൂർണ്ണമായും സഹകരിക്കുകയാണെങ്കിൽ, നീ നേരത്തെ പറഞ്ഞ ഹ്യൂമൻ റൈറ്റ്സ് പ്രകാരം എന്തൊക്കെ ചെയ്യാമോ അതെല്ലാം ഞാൻ ചെയ്തു തരാം. അല്ലെങ്കിൽ...റോബിക്ക് പറ്റിയതു തന്നെ നിനക്കും പറ്റും.“
”റോബി ...“ അവന്റെ ചുണ്ടുകൾ വിറച്ചു. ”എവിടെയാണ് റോബി ? ആദ്യം അവനെ കാണണമെനിക്ക്. എന്നിട്ട് തീരുമാനിക്കാം സഹകരിക്കണോ വേണ്ടയോ എന്ന്.“
”ഇതൊരു ബാർഗെയിനിങ്ങ് അല്ല എന്ന് നിന്നോട് ഞാൻ പറഞ്ഞ് തീർന്നതേയുള്ളൂ!“ വിശാൽ പല്ലു ഞെരിച്ചു. ”ഞങ്ങൾ ആരാണെന്നാണ് നിന്റെ വിചാരം ?“
ഗോകുൽ ചിരിച്ചു...പതിയെ പതിയെ ചിരി ഉച്ചത്തിലായി. തല കുനിച്ചു കൊണ്ടു വന്ന് പതിയെ നെറ്റി മേശമേലിടിച്ചുകൊണ്ടാണ് പൊട്ടിച്ചിരി.
”നന്നായി ചിരിക്ക് നീ! അതു കഴിഞ്ഞിട്ട് നമുക്ക് തുടങ്ങാം.“ വിശാൽ പതിയെ നടന്ന് അവനു പുറകിൽ പോയി രണ്ടു കൈകളും അവന്റെ ഇരു ചെവികളിലുമായി പതിയെ അമർത്തി.
അടുത്ത നിമിഷം തന്റെ ചെവി അട്ച്ച് ഒരു ഉഗ്ര താഢനമുണ്ടാകുമെന്ന് മനസ്സിലാക്കിയ ഗോകുൽ പതിയെ ചിരി നിർത്തി നിവർന്നിരുന്നു.
”കുറച്ചു കൂടി ചിരിക്കാമായിരുന്നില്ലേ ?“ വിശാൽ തല ചെരിച്ച് അവന്റെ മുഖത്തേക്കു നോക്കി.
”നിങ്ങൾ ഈ വിരലിലെണ്ണാവുന്ന കുറച്ചു പട്ടാളക്കാർക്ക് എന്തു ചെയ്യാനാകുമെന്നാണ് കരുതുന്നത് സർ ? ആരാണ് എതിരിൽ നില്ക്കുന്നതെന്ന് നിങ്ങൾക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ ? ഒരു ബ്രിഗേഡിയർ ജെനറലിനു കീഴിൽ എത്ര ബറ്റാലിയൻ പട്ടാളക്കാരുണ്ടാകുമെന്ന് നിങ്ങൾക്കറിയാമോ ? ഇത്ര എളുപ്പത്തിൽ ഇതങ്ങ് തീർക്കാമായിരുന്നെങ്കിൽ, പണ്ടേ ഞങ്ങൾ തന്നെ ഇതിനൊരവസാനമുണ്ടാക്കിയേനേ. അറിയാമോ ? ട്രെയിൻഡ് കമാൻഡോസ് നാലു പേർ! അന്നേ ഞങ്ങൾക്ക് ജെനറലിനെ അങ്ങ് തീർക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം ഇങ്ങനെ നരകത്തിലാകില്ലായിരുന്നു. നിങ്ങൾക്കറിയാമോ ? നേരിട്ട് ഞാനാരെയും കൊന്നിട്ടില്ല. പക്ഷേ എത്ര പേരുടെ മരണത്തിന് ഞാൻ ഉത്തരവാദിയായിരുന്നു എന്നറിയാമോ ? സമാധാനമായിട്ട് ഒന്നുറങ്ങിയിട്ട് എത്ര വർഷങ്ങളായെന്നറിയാമോ ? “
”നിനക്ക് ‘ആകാൻഷ തൃപാഠി’ എന്നൊരു പെൺകുട്ടിയെ അറിയുമോ ?“ പെട്ടെന്നായിരുന്നു വിശാലിന്റെ ചോദ്യം.
ഗോകുൽ ഞെട്ടി മുഖമുയർത്തി.
”എല്ലാം നന്നായി അറിഞ്ഞിട്ടു തന്നെയാണ് ഗോകുൽ ഞങ്ങൾ നില്ക്കുന്നത്. Why did you kill her ? നീയല്ലേ ഇപ്പൊ തന്നെ പറഞ്ഞത് ആരെയും നേരിട്ട് കൊന്നിട്ടില്ലെന്ന്.“
”അബ്ദ്ധം പറ്റിയതാണ്.“ അവന്റെ തല കുനിഞ്ഞു. ”she was only 22. എനിക്കു തോന്നുന്നു അവൾ നതാലിയായുടെ ഗേൾഫ്രണ്ട് ആയിരുന്നു എന്ന്.“ അവന്റെ മുഖത്തെ വേദന ആത്മാർത്ഥമാണെന്ന് വിശാലിനു മനസ്സിലായി.
ഒരു ഏജന്റ് കൊക്കോക്കോളയുടെ ഒരു ബോട്ടിൽ തുറന്ന് അവന്റെ വായിലേക്ക് ചെരിച്ചു പിടിച്ചു കൊടുത്തു. ദാഹിച്ചു വരണ്ടു പോയിരുന്നു അവൻ. ആർത്തിയോടെ അതു വലിച്ചു കുടിക്കുന്നത് അക്ഷമയോടെ നോക്കി നിന്ന വിശാൽ പെട്ടെന്ന് വാച്ചിൽ നോക്കി. സമയം കളയാനില്ല. എത്രയും പെട്ടെന്ന് അടുത്ത നീക്കത്തിലേക്കു കടക്കണം.
“നതാലിയ എവിടെ ഗോകുൽ?” അവനതു കുടിച്ചു കഴിഞ്ഞതും വിശാൽ പ്രധാന ചോദ്യത്തിലേക്കു കടന്നു.
“ഇതെല്ലാം ഒരു വേസ്റ്റ് എക്സർസൈസ് ആണ് മി. വിശാൽ... ഞാൻ പറഞ്ഞു തന്നാൽ തന്നെ നിങ്ങൾക്ക്-”
അന്തരീക്ഷത്തിലൂടെ മൂളിപ്പാഞ്ഞു വരുന്ന ഒരു കൊക്കൊക്കോള ബോട്ടിൽ അവന്റെ സംസാരം ഇടക്കു വെച്ചു നിർത്തിക്കളഞ്ഞു. വായിൽ നിന്നും ചോരയോടൊപ്പം മൂന്നോ നാലോ പല്ലുകൾ ഇളകിത്തെറിച്ചതവനറിഞ്ഞു.
“കമോൺ മാൻ!” വിശാൽ ആ ഏജന്റിന്റെ മുഖത്തു നോക്കി കൈ മലർത്തി. “ഞാൻ ചോദിക്കട്ടെ അയാളോട്. You guys are bloody Animals!!”
ആ ഏജന്റ് ഒന്നും മിണ്ടാതെ കൈ കെട്ടി മാറി നിന്നു. ചിരിയടക്കാൻ പാടു പെടുന്നുണ്ടായിരുന്നു അയാൾ.
“I Want to see Roby first! Then we will talk..." ചോരയൊലിക്കുന്ന മുഖവുമായി ഗോകുൽ വിക്കി.
”റോബി ഇപ്പോൾ നിനക്ക് കാണാൻ പറ്റിയ അവസ്ഥയിലല്ല ഗോകുൽ. വെറുതേ കോമ്പ്ലിക്കേഷനുണ്ടാക്കരുത്. എവിടെയാണ് ഏജന്റ് നതാലിയ ?“
”എനിക്ക് റോബിയെ കാണണം!“ ഗോകുൽ ചുമച്ചപ്പോൾ വായിൽ നിന്ന് ധാരധാരയായി രക്തമൊഴുകി.
വിശാൽ തിരിഞ്ഞ് തന്റെ സഹപ്രവർത്തകരെ നോക്കി.
”ആയ്ക്കോട്ടെ. അവന്റെ ആഗ്രഹമല്ലേ.“ അവർ അടക്കിച്ചിരിച്ചുകൊണ്ട് അവന്റെ വിലങ്ങുകളഴിച്ചു.
”കൂടി വന്നാൽ എന്നെ അങ്ങു കൊല്ലുമായിരിക്കും. അതിലപ്പുറമൊന്നുമില്ലല്ലോ ? ഞാൻ ഇതൊക്കെ ധാരാളം കണ്ടിട്ടു തന്നെയാ!“
”കൊല്ലില്ല ഗോകുൽ...“ ശാന്തനായിരുന്നു വിശാൽ. ” നിന്നെ കൊല്ലാനായിട്ട്, നിന്റെ പേരു കൊത്തിയ ഒരു ബുള്ളറ്റുമായി ഒരു പെൺകുട്ടി ഒരിടത്ത് കാത്തിരുപ്പുണ്ട്. “
ഗോകുൽ ഞെട്ടി മുഖമുയർത്തി.
തുടർന്ന് അവനെ അവർ അടുത്ത മുറിയിലേക്കു നടത്തി. പക്ഷേ ആ മുറിയിലേക്ക് കാലെടുത്തു വെക്കുന്നതിനു മുൻപ് വിശാൽ തടഞ്ഞു.
”ഗോകുൽ... നീ ‘Melting the evidence away’ എന്നൊരു Phrase കേട്ടിട്ടുണ്ടോ ? അക്ഷരാർത്ഥത്തിൽ അതാണിപ്പോൾ ആ മുറിക്കുള്ളിൽ നടക്കുന്നത്. നിന്റെ സുഹൃത്തിനെ ഒരു പ്ലാസ്റ്റിക്ക് ബാരലിലേക്കിട്ട് സൾഫ്യൂരിക്കാസിഡ് നിറച്ച് അലിയിപ്പിച്ചു കളയുകയാണവർ. തമാശ പറയുകയല്ല ഞാൻ. ഇതാണ് ഞങ്ങളുടെ രീതി. സോ, അവനെ മുഴുവനായിട്ട് ആ ബാരലിലേക്കിടാനാകില്ല. പത്തു പന്ത്രണ്ട് കഷണങ്ങളായി മുറിച്ചിട്ടു വേണം. നീയിപ്പോൾ കാണാൻ പോകുന്നത് ആ കാഴ്ച്ചയാണ്. Are you sure you want to see that ?“
”കമോൺ മാൻ!“ ഗോകുൽ വീണ്ടും പൊട്ടിച്ചിരിച്ചു പോയി. ഒന്നു നിർത്താമോ നിങ്ങളുടെ ഈ ചീപ് സൈക്കോളജിക്കൽ ഗെയിംസ് ?”
“Suit yourself!” കമാൻഡർ വിശാൽ വാതിൽ തുറന്ന് ഗോകുലിനെ അകത്തേക്കു തള്ളിക്കയറ്റിവിട്ടു.
“FUCK!!!!!!”
ഉറക്കെയൊരലർച്ച കേട്ടു ഉള്ളിൽ നിന്നും
അടുത്ത നിമിഷം തന്നെ അലറിക്കൊണ്ട് പുറത്തേക്കോടിയിറങ്ങിയ ഗോകുലിനെ വിശാലും സഹപ്രവർത്തകരും ചേർന്ന് നിയന്ത്രിച്ചു നിർത്തി.
“WHO THE FUCK ARE YOU GUYS ??" തലച്ചോറിൽ ഷോക്കേറ്റതു പോലെയായിരുന്നു അവന്റെ മുഖഭാവം. വായ് തുറന്ന പടിയിരുന്നു. കണ്ണുകൾ തുറിച്ച് മുഖത്തെ ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകി, ശ്വാസം പോലും എടുക്കാനാകാത്ത വിധം അവൻ വിറങ്ങലിച്ചു പോയിരുന്നു.
”നിന്നോട് കൃത്യമായി ആ മുറിയിലെന്താണ് നടക്കുന്നതെന്നു ഞാൻ ആദ്യമേ പറഞ്ഞിരുന്നു.“ വിശാൽ അവനെ മുൻപത്തെ മുറിയിലേക്കു തന്നെ നടത്തിക്കൊണ്ട് പറഞ്ഞു.
”Why did you kill him ?“ അവന്റെ വാക്കുകൾ കുഴഞ്ഞു. ” On what Authority ?"
“ഞങ്ങളല്ല അവനെ കൊന്നത് ഗോകുൽ. സത്യം! അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. Where is Agent Natalia ?" അതു പറഞ്ഞിട്ടു മതി ബാക്കി എന്താണെങ്കിലും. നമ്മൾ സമയം വല്ലാതെ വേസ്റ്റാക്കുകയാണ്.”
“ഞാനതു പറഞ്ഞു കഴിഞ്ഞാൽ പിന്നെ എന്നെ നിങ്ങൾക്കാവശ്യമില്ല. സോ...” അവൻ വാക്കുകൾ വിഴുങ്ങി.
“നിന്റെ ഒരു മുടി നാരിഴക്കു പോലും ഒന്നും സംഭവിക്കില്ല. വാക്കു തരാം ഞാൻ!”
തൊട്ടു മുൻപിൽ കണ്ട ഭീകര ദൃശ്യം അവൻറെ കൺമുന്നിൽ നിന്ന് മാഞ്ഞതേയില്ല. തുറിച്ചു നിന്ന അവൻറെ കണ്ണുകൾ ആ ദൃശ്യം വീണ്ടും വീണ്ടും ആവർത്തിച്ചു കാണുകയാണ് എന്ന് വ്യക്തമായിരുന്നു. മരണത്തെ ഭയമില്ല എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്ര ഭീകരമായ ഒരു മരണത്തെപ്പറ്റി ഒരിക്കൽ സങ്കൽപ്പിച്ചു കൂടി ഇല്ലായിരുന്നു അവൻ എന്നതായിരുന്നു സത്യം. സപ്തനാഡികളും തളർന്ന് ഗോകുൽ വേച്ചു വേച്ച് നടന്നു. അവൻറെ കാലുകൾ കുഴയുന്നത് കണ്ടു വിശാൽ അവനു മുൻപിലേക്ക് കസേര നീക്കി വച്ചുകൊടുത്തു..
“ഓക്കേ! ഞാൻ പറയാം.” ഒടുവിൽ അവൻ മുഖമുയർത്തി. “ഒരേ ഒരു കാര്യം മാത്രം എനിക്കു വാക്കു തരണം. നിങ്ങൾ നേരത്തെ പറഞ്ഞതു പോലെ, എന്നെ ഒരാൾ കൊല്ലുന്നെങ്കിൽ... അതാ പെൺകുട്ടിയായിരിക്കണം. ഏജന്റ് നതാലിയ! അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ. പ്ലീസ് പ്രോമിസ് മി.”
വിശാൽ തള്ളവിരലുയർത്തിക്കാട്ടി.
“അവർക്ക് എലിഫെന്റ ഐലൻഡ്സിനുള്ളിൽ, വനത്തിനകത്ത് ഒരു ഫെസിലിറ്റി ഉണ്ട്. അവിടേക്കാണ് നതാലിയായെ കൊണ്ടുപോയിരിക്കുന്നത്. ഡോ. ശങ്കർ ആണ് ആ ഫെസിലിറ്റിയുടെ ഇൻ-ചാർജ്ജ്. അദ്ദേഹമാണ് എന്നോട് നതാലിയായെ അവിടെ എത്തിക്കാൻ ആവശ്യപ്പെട്ടത്.”
“അവിടെ എക്സാക്റ്റ് ലൊക്കേഷൻ നിനക്കറിയാമോ ?”
“ഇല്ല. പക്ഷേ കോപ്റ്ററിൽ മാത്രമേ അവിടേക്കെത്താനാകൂ. അത്ര വലിയ ഏരിയാ ഒന്നുമല്ല. കണ്ടുപിടിക്കാനാകും. വലിയൊരു ഹെലിപ്പാഡ് ഉണ്ട്. അവർ അത് മറച്ചു വെക്കാറാണ് പതിവ്. പക്ഷേ എങ്കിലും, ആ ഏരിയ കണ്ടാൽ തിരിച്ചറിയാനാകും. പിന്നെ...
ഒഫീഷ്യലി അതൊരു No Fly Zone ആണ്. അവരുടെ കയ്യിൽ ആന്റി എയർക്രാഫ്റ്റ് ഗൺസ് ഉണ്ട്. Unauthorized Aircrafts will be shot down! ”
“ആ പ്രശ്നം വരുന്നില്ല ഗോകുൽ. കാരണം, നീയും വരുന്നുണ്ടല്ലോ ഞങ്ങളോടൊപ്പം. നീ അവരുമായി സംസാരിക്കുന്നു. നമ്മൾ അവിടെ ലാൻഡ് ചെയ്യുന്നു. അത്ര തന്നെ.”
“നടക്കില്ല! ആദ്യം ജെനറൽ, പിന്നെ ഡോ. ശങ്കർ പിന്നെ അവിടത്തെ സ്റ്റാഫ്... അങ്ങനെ പല ലെവലുകളിൽ ആദ്യം നമ്മൾ ഇൻഫോം ചെയ്തെങ്കിലേ ഒരു കോപ്റ്റർ ലാൻഡ് ചെയ്യാനൊക്കൂ.“
”ലെറ്റ്സ് സീ!“ പുഞ്ചിരിച്ചുകൊണ്ട് കമാൻഡർ വിശാൽ സത്യനാഥ് ഗോകുലിനെ പിടിച്ചെഴുന്നേല്പ്പിച്ചു.
********************
Temporary Military Facility – Elephanta Island – Mumbai.
********************
ഐഗ്വോയുടെ മുകളിൽ നിന്നും എഴുന്നേറ്റ് തന്റെ നേരേ നടന്നടുക്കുന്ന ആ ചെറുപ്പക്കാരിയുടെ മുഖത്തേക്കു പോലും നോക്കാനാകാതെ ഡോ. രഘുചന്ദ്ര തല കുനിച്ചു കളഞ്ഞു.
ഡോക്ടർക്കു തൊട്ടു മുന്നിലെത്തിയതും, അവൾ പെട്ടെന്നൊന്നു കുനിഞ്ഞു. ഡോക്ടർ ഭയന്നു പിന്നിലേക്കാഞ്ഞു പോയി.
അവൾ കുനിഞ്ഞ് നിലത്തു നിന്നും ഐഗ്വോ നേരത്തെ വലിച്ചെറിഞ്ഞ ഗ്രനേഡ് എടുത്തു കൊണ്ടു പതിയെ നിവർന്നു. മുഖത്ത് ആ കൊല്ലുന്ന പുഞ്ചിരി വീണ്ടും. നോട്ടം ഡോ. രഘുചന്ദ്രയുടെ അവശേഷിച്ച ഒറ്റക്കണ്ണിൽ ഉറച്ചു നിന്നു.
“നിങ്ങളിൽ നിന്ന് എനിക്കൊന്നും കിട്ടാൻ പോകുന്നില്ല എന്നെനിക്കറിയാം ഡോക്ടർ. സോ, സമയം വേസ്റ്റാക്കുന്നതെന്തിനാണ്.”
“ഒരല്പ്പം പോലും ക്യൂരിയോസിറ്റി തോന്നുന്നില്ലേ നിനക്ക് ? ഇതെല്ലാം കണ്ടിട്ടും ? ഇത്രയധികം അനുഭവിച്ചിട്ടും ?”
“സംസാരം നീട്ടിക്കൊണ്ടു പോയി അവസാനം ആരെങ്കിലും രക്ഷിക്കാനെത്തുമെന്നുള്ള പ്രതീക്ഷ. അല്ലേ ഡോക്ടർ ?” അവൾ ആ ഗ്രനേഡ് ഡോക്ടറുടെ കവിളിലുരസ്സി.
“എനിക്കു പറയാനുള്ളതു മുഴുവൻ കേട്ടാൽ, ഒരു പക്ഷേ നിനക്കു മനസ്സിലാകും. ഞാനല്ല ഈ കഥയിലെ വില്ലൻ. രാജ്യത്തെ സഹായിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ എന്നും.”
“യെസ്! നിന്നെ സഹായിക്കാൻ ഒരു ചൈനാക്കാരൻ ഓടിവരുന്നതു കണ്ടപ്പോഴേ എനിക്കതു തോന്നി.”
“നിനക്കു കഥകൾ മുഴുവനറിയില്ല നതാലിയ. എടുത്തുചാട്ടക്കാരിയാണ് നീ. എനിക്കൊരവസരം തരൂ. നിനക്കു കൂടി പ്രയോജനമുള്ള കാര്യമാണ് ഞാൻ പറയാൻ പോകുന്നത്.“ രഘുചന്ദ്രയുടെ സ്വരത്തിൽ വെണ്ണയുടെ മാർദ്ദവം കലർന്നതു പോലെ തോന്നി
അവളുടെ മുഖത്ത് പരിഹാസച്ചിരി വിടർന്നു. അവൾ ഡോക്ടറുടെ കോളറിൽ പിടിച്ച് വലിച്ചടുപ്പിച്ചു. പിന്നീട് പുറത്തേക്ക് വന്ന വാക്കുകളിൽ കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയുണ്ടായിരുന്നു..
”നമുക്ക് നിന്റെ ലാബിലേക്കു പോകാം. അവിടെ വെച്ചു കഥ പറയാം. എന്താ ? ഒരു ലാപ്പ്ടോപ്പില്ലേ നിനക്ക് ? എനിക്കതു കൂടി വേണം. എങ്കിലേ എന്റെ മിഷൻ പൂർത്തിയാകൂ.“
പെട്ടെന്നാണ് ഒരു തോക്കിന്റെ ക്ലിക്ക് ശബ്ദം കേട്ടത്.
നേരത്തേ ഓടി രക്ഷപ്പെട്ട പട്ടാളക്കാർ തിരിച്ചെത്തിയിരുന്നു. AK-47 ചൂണ്ടി ആ മേജർ മുൻപിൽ തന്നെയുണ്ട്. പക്ഷേ നതാലിയായുടെ ഓരോ ചലനങ്ങളും അയാളുടെ കണ്ണുകളിൽ നടുക്കമുണർത്തുന്നത് വ്യക്തമായി കാണാമായിരുന്നു.
“മേജർ...” നതാലിയ അയാളെ അടുക്കലേക്കു മാടി വിളിച്ചു. എന്നാൽ അയാൾ നിന്നിടത്തു നിന്നും അനങ്ങിയില്ല. തല നിക്ഷേധാർത്ഥത്തിൽ ആട്ടുന്നത് അയാളുടെ റിഫ്ലക്സ് ആണെന്ന് തോന്നി.അതൊരു പക്ഷേ അയാൾ തന്നെ അറിയുന്നുണ്ടായിരുന്നില്ല.
“അതു ശരി...” അവൾ ഒരു കൈ കൊണ്ട് മുഖം തുടച്ചു. “ആ കിടക്കുന്നത് ഒരു ചൈനീസ് നാഷണലാണ്. എന്നിട്ടും നിങ്ങൾക്ക് മനസ്സിലാക്കാനാകുന്നില്ലെങ്കിൽ...സുഹൃത്തേ.. I have to ask...What the hell is wrong with you ?”
“Madam, we have our orders.” അയാൾ തോക്ക് അവളുടെ തലയിലേക്കു ചൂണ്ടി.
“Fuck your orders! ” ക്രൂദ്ധയായ നതാലിയ ഡോക്ടറുടെ മുടിക്കുത്തിനു പിടിച്ച് തനിക്കു മറയായി നിർത്തി. “ചെയ്യുന്നത് തെറ്റാണെന്നറിയാം. എന്നിട്ടും നീയൊക്കെ ഇതിനു കൂട്ടു നില്ക്കുന്നെങ്കിൽ, I have to know Doctor! എനിക്കറിയണം ഈ പരീക്ഷണമെന്താണെന്ന്. എന്തു ജാലവിദ്യയാണ് നിങ്ങളീ ചെയ്യുന്നതെന്നെനിക്കറിയണം! നടക്ക്!” അവൾ ശക്തിയായി ഡോക്ടറെ മുൻപോട്ടു തള്ളി.
അപ്പോഴേക്കും പ്രവീണും പുറത്തെത്തിയിരുന്നു.
ഡോക്ടറുടെ തലക്കു പുറകിൽ ചൂണ്ടിപ്പിടിച്ച പിസ്റ്റളുമായി അവർ ആ മെറ്റൽ സ്റ്റെയറിനടുത്തെത്തി.
“Now, doctor, I'm going to ask this only once. Where is your lab?" നതാലിയ ബലമായി അയാളുടെ മുഖം തനിക്കു നേരേ തിരിച്ചുകൊണ്ട് ചീറി..
”ഏജന്റ് നതാലിയ...“ പെട്ടെന്നാണ് ഘനഗംഭീരമായ ഒരു സ്വരം മുഴങ്ങിയത്.
സ്റ്റെയറിനു മുകളിൽ ഡോ. ശങ്കർ നില്ക്കുന്നുണ്ടായിരുന്നു.
”Everybody! lower your weapons!" അദ്ദേഹം ഓർഡർ കൊടുത്തു. “ഇത് RAW സ്പെഷ്യൽ ഏജന്റ് നതാലിയ മിഷെലേന. നിയമപ്രകാരം, ഇവർക്കെതിരേ തോക്കു ചൂണ്ടുന്നതു പോലും കുറ്റകരമാണ്. She is just doing her duty, just like you guys.”
മേജർ അമ്പരന്ന് അദ്ദേഹത്തെ നോക്കി. അയാൾക്കത് വിശ്വസിക്കാനായില്ല. “ജെനറലിന്റെ ഓർഡർ...”
“ഉടൻ തന്നെ ജെനറൽ ഇവിടെയെത്തും. അദ്ദേഹത്തിന്റെ കോപ്റ്റർ ലാൻഡിങ്ങ് പെർമിഷനു വേണ്ടി വിളിച്ചിരുന്നു.” ഡോ. ശങ്കർ ചിരിച്ചു. “എല്ലാം ഭംഗിയായി തീർത്ത്, കച്ചവടവും നടത്തി രാജ്യം വിടാനാണയാളുടെ വരവ്. അതു കഴിഞ്ഞ് നിങ്ങളെ ആരെയും അയാൾക്ക് ആവശ്യമുണ്ടാകില്ല. ഈ കെട്ടിടത്തിന്റെ അടിയിൽ, ഒരു 4 ടൺ എക്സ്പ്ലോസ്സീവ്സ് സൂക്ഷിച്ചിരിക്കുന്നതറിയാമല്ലോ ? എല്ലാം തീർത്തിട്ടേ അയാൾ പോകൂ. നിങ്ങൾ അപ്പോഴും, അയാളുടെ ഓർഡറും കാത്തു സൂക്ഷിച്ച് ഇതിനകത്തു തന്നെയുണ്ടാകും.”
“എനിക്കറിയാമായിരുന്നു...” ഡോ. രഘുചന്ദ്ര പല്ലുകൾ ഞെരിച്ചമർത്തിക്കൊണ്ട് ശങ്കറിനെ നോക്കി. “എനിക്കറിയാമായിരുന്നു നീയൊരു ചതിയനായിരുന്നെന്ന്.“
പൊട്ടിച്ചിരിച്ചുകൊണ്ട് ഡോ. ശങ്കർ തിരിഞ്ഞു നടന്നു.
”വരൂ നതാലിയാ. നമുക്ക് ലാബിലേക്കു പോകാം. നിനക്കറിയണ്ടേ ഇതെന്ത് മരുന്നാണിവൻ ഈ ഉണ്ടാക്കുന്നതെന്ന് ?“
To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot