നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രതിസുഖസാരമായി ദേവി…

Image may contain: Saji M Mathews, smiling, selfie and closeup
ഒരവധിദിവസത്തിന്റെ മുക്കാൽ ഭാഗവും ഉറങ്ങി തീർത്തുകഴിഞ്ഞു .
ബാക്കിയുള്ള കാൽ ഭാഗം എങ്ങിനെയാണ് തള്ളിനീക്കേണ്ടത് എന്ന ചിന്തയോടെയാണ് സാംസൺ ബെഡിൽ നിന്നെഴുന്നേറ്റത്.
ഒറ്റയാൻമാർക്ക് തിമിർത്തു മറിയാൻ നഗരത്തിൽ കുറെയധികം ഡിസ്കോ ക്ലബുകളും കുടിച്ചു മദിക്കാൻ അതിലേറെ ബാറുകളുമുണ്ട്. അവിടെക്കൊന്നും പോകാൻ പറ്റുന്ന അവസ്ഥയിലല്ല, ഈ സമയത്ത് പരിചയമുള്ള ആരെങ്കിലും, തന്നെ അവിടെവെച്ച് കണ്ടാൽ എന്ത് കരുതും.
പിന്നെ ആകെയുള്ള ഒരു മാർഗ്ഗം ബെഡ്റൂമിന് പുറത്തുള്ള ഈ ബാൽക്കണിയാണ്. പുറത്തെ കാഴ്ചകൾ കണ്ടു കുറച്ചു നേരം നിൽക്കാം. അത് കഴിഞ്ഞ് കുറച്ചു നേരം ടീവി കാണാം. പിന്നെ വല്ലതും കഴിച്ചിട്ട് വീണ്ടും കിടക്കാം, ഉറക്കം വന്നാൽ ഉറങ്ങാം. നാളെ ഉണർന്നാൽ എഴുന്നേറ്റ് ജോലിക്ക് പോകാം.
വാഷ് റൂമിൽ ചെന്ന് മുഖം കഴുകി, കബോർഡിൽ നിന്ന് ഒരു ടീഷർട്ട് എടുത്ത് ധരിച്ചു, ബാൽക്കണിയിലേക്ക് കാലെടുത്തു വെച്ചു.
അകലെ സൂര്യൻ അസ്തമയത്തിനൊരുങ്ങുകയാണ്. നല്ല ചെംചുവപ്പ് നിറത്തിൽ - രാവിലെ വരുമ്പോൾ ഉള്ള സൗന്ദര്യം അതേപടി നിലനിർത്തി കൊണ്ടുള്ള ഈ മടക്കം സൂര്യന്റെ മാത്രം ഭാഗ്യമാണ്.
ഉദയാസ്തമയങ്ങൾ ഉണ്ടെങ്കിലും ചന്ദ്രിക പലപ്പോഴും സൂര്യന്റെ പ്രകാശത്തിൽ മങ്ങി പോകുന്നു. ചില രാത്രികളിൽ പ്രണയം നിറഞ്ഞ മനസ്സുകൾക്ക് മുൻപിൽ സുന്ദരിയായി അവൾ പ്രത്യക്ഷപ്പെടാറുണ്ട് അല്ലാത്തപ്പോൾ കാർമേഘങ്ങൾക്കിടയിൽ സ്വയം ഒളിച്ച്, ആരും അറിയാതെ വന്ന് ആരും അറിയാതെ തന്നെ ചക്രവാളങ്ങളിൽ മറയുന്നു.
തൊട്ടടുത്തുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരാളനക്കം. 'പൂനം പട്ടേൽ' - അയൽവാസിയായ മാർവാടി അജിത് പട്ടേലിന്റെ ഭാര്യ,
ബാൽക്കണിക്കൾക്കിടയിൽ ഗ്രിൽ പിടിപ്പിച്ചിട്ടുള്ളത്കൊണ്ട് സൂക്ഷിച്ചു നോക്കിയാലേ ഇവിടെ ആൾ നിൽക്കുന്നത് കാണാൻ സാധിക്കുകയുള്ളൂ. എങ്കിലും സാംസൺ കുറച്ചു കൂടി ഉള്ളിലേക്ക് മറഞ്ഞു നിന്നു.
പൂനംസുന്ദരിയാണെന്ന് നേരത്തെ തന്നെ അറിയാം. പക്ഷെ ഇത്രയധികം സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാണ് കാണുന്നത്.
ഇതിനു മുൻപെല്ലാം അവളുടെ മുഖം മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു. ഇപ്പോളാണ് അവളുടെ ആകാര വടിവ് നേരിൽ കാണുന്നത്. കാരണം അവൾ ധരിച്ചിരുന്നത് മാറിടം മറയ്ക്കുന്ന ഒരു സ്പോർട്സ് വെസ്റ്റും, മുട്ടിന് താഴെ വരെ നീളമുള്ള കാലുകളിൽ ഇറുകി കിടക്കുന്ന ലെഗ്ഗിങ്‌സുമായിരുന്നു. കറുപ്പ് കളറിലുള്ള ആ രണ്ട് വസ്ത്രങ്ങൾ വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള പൂനത്തിന്റെ ശരീരകാന്തി പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
"42 - 28 -44 "
സാംസൺ അവളുടെ അഴകളവുകൾ മനസ്സ് കൊണ്ട് വെറുതെ അളക്കാൻ ശ്രമിച്ചു. എന്തൊരു ഷേപ്പ്.. ഒരു സാലഭഞ്ജിക പോലെ പൂനം എന്ന മാർവാടി സുന്ദരി അപ്പുറത്തെ ബാൽക്കണിയിൽ അസ്തമയ സൂര്യന്റെ പൊൻപ്രഭയേറ്റു നിൽക്കുന്നു.
തന്റെ ശരീരത്തിലെ ഊഷ്മാവ് മെല്ലെ കൂടുന്നതവനറിഞ്ഞു.
സൂര്യതാപത്തിൽ വെന്തുരുകിയ ഭൂമിയെ കുളിർപ്പിക്കാനെന്നവണ്ണം ആകാശത്ത് മഴമേഘങ്ങൾ നിറയുന്നുണ്ട്.
പൂനം ബാൽക്കണിയിൽ നിറുത്തിയിരിക്കുന്ന വ്യായാമോപാധിയായ സൈക്കിളിന്റെ സീറ്റ് അഡ്ജസ്റ്റ് ചെയ്തു. ചുറ്റും നോക്കി ഒരൽപ്പം ഭയത്തോടെ മെല്ലെ അതിൽ കയറി, സാവകാശം അതിന്റെ പെഡൽ ചവിട്ടാൻ തുടങ്ങി.
സാംസന് എതിർമുഖമായാണ് അവൾ സൈക്കിൾ ചവിട്ടുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ധൈര്യത്തോടെ സാംസൺ ഗ്രില്ലിനോട് കൂടുതൽ ചേർന്ന് നിന്നു.
പതിഞ്ഞ താളത്തിൽ തുടങ്ങി, പെഡൽ ചവിട്ടുന്നതിന്റെ വേഗത മെല്ലെ കൂടി കൂടി വന്നു. പൂനത്തിന്റെ മിനുസമുള്ള ഒതുങ്ങിയ ഇടുപ്പും വീണയുടെ കോലംബകം പോലുള്ള നിതംബവും താളാത്മകമായി ചലിക്കുന്നത് നോക്കി നിന്നപ്പോൾ ഒരുവേള ആ സൈക്കിൾ താനായിരുന്നെങ്കിൽ എന്ന് സാംസൺ കൊതിച്ചു പോയി.
ഏകദേശം ഇരുപത് മിനിട്ടിനു ശേഷം പൂനം വേഗത കുറച്ച് സൈക്കിളിൽ നിന്നിറങ്ങി. മുത്തുമണികൾ പോലെ അവളുടെ ദേഹത്താകമാനം വിയർപ്പുകണികകൾ പൊടിഞ്ഞു. അവ ഒന്നൊന്നായ് പട്ടുപോലെ മൃദുലമായ ആ ദേഹത്തിലൂടെ മെല്ലെ താഴേക്കൊഴുകാൻ തുടങ്ങി, ചിലത് നാഭിച്ചുഴിയിൽ സന്തോഷത്തോടെ പോയൊളിച്ചു. സ്വതവേ ഇറുകിയ അവളുടെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്ന് ദേഹത്തോട് കൂടുതൽ ഇഴുകി ചേർന്നു.
രണ്ടു ബാൽക്കണികൾക്കുമിടയിൽ മനുഷ്യന് ചാടിക്കടക്കാനാവാത്ത വിധമൊരു വിടവ് ഫ്ലാറ്റുകളുടെ നിർമ്മിതിയിൽ എൻജിനിയർമാർ ഉൾപ്പെടുത്തിയിരുന്നത് ഇത്തരമൊരു സാഹചര്യം മുൻകൂട്ടി കണ്ടു തന്നെയാകണം,. അല്ലെങ്കിൽ ഇതിനകം സാംസൺ അവളുടെ അരികിൽ എത്തിയേനെ.
ഇത്ര മനോഹരിയായ പൂനത്തിന്റെ ഭർത്താവിനെ കുറിച്ചോർത്തപ്പോൾ സാംസണ് സഹതാപം തോന്നി. കൊഴുത്തുരുണ്ട് പത്തു നൂറു കിലോയോളം ഭാരമുള്ള ആ മനുഷ്യൻ ഇന്നുവരെ ഈ സൗന്ദര്യം വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയം മനസ്സിൽ തെളിഞ്ഞു. എങ്കിൽ അവൾക്ക് ആ സൈക്കിളിൽ ഇത്ര കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കിയാൽ ഒരുപക്ഷെ ഈ സുന്ദരിയെ വളച്ചെടുക്കാൻ സാധിക്കുമെന്ന ചിന്ത അവനിൽ ഒരു പുത്തനുണർവ്വ് നിറച്ചു.
സാംസൺ ബെഡ്‌റൂമിനുള്ളിലേക്ക് തിരികെ വന്നു. ടീ ഷർട്ട് മാറ്റി വാർഡ്രോബിൽ നിന്ന് പണ്ടെങ്ങോ വാങ്ങിയ ജിം വെസ്റ്റ് എടുത്തു ധരിച്ചു. എട്ടു പത്തു പുഷ്അപ് എടുത്തു. കൈയ്യിലേയും മാറിലെയും മസിലുകൾ പുറത്തേക്ക് കാണും വിധം ത്രസിച്ചു നിൽക്കുന്നുണ്ടെന്ന് കണ്ണാടിയിൽ നോക്കി ഉറപ്പു വരുത്തി. മുടിയും താടിയും ഒന്ന് ചീകി മിനുക്കി. ബാൽക്കണിയിലേക്കുള്ള വാതിൽ ഒരൽപം ശക്തമായി തുറന്നു. വാതിൽ തുറക്കുന്ന ശബ്ദം അവൾ കേൾക്കണം, താനിപ്പോൾ ആദ്യമായാണ് ബാൽക്കണിയിലേക്ക് വരുന്നതെന്നേ കരുതാവൂ. ഒളികണ്ണിട്ട് നോക്കി, ഭാഗ്യം പൂനം അവിടെത്തന്നെയുണ്ട്. ദേഹത്തെ വിയർപ്പകറ്റാൻ കാറ്റ് കൊള്ളുകയാണ്.
ആകാശത്ത് നിറഞ്ഞ മഴമേഘങ്ങൾ ഇരുൾ വീഴ്ത്തി തുടങ്ങിയിരുന്നു. എവിടെയോ മഴപെയ്തു തുടങ്ങിയിട്ടുണ്ട്. അന്തരീക്ഷം തണുത്തു തുടങ്ങി.
ബാൽക്കണിയിലെ റയിലിൽ ചാഞ്ഞ് ദൂരേക്കെന്നവിധം നോക്കി കുറച്ചു നേരം നിന്നു. പിന്നെ ആകസ്മീകമായി കാണുന്നത് പോലെ പൂനത്തിന്റെ നേരെ നോക്കി. ഒരു കുളിർ തെന്നലിന് തലോടാൻ തന്റെ ദേഹം വിട്ടു കൊടുത്തിട്ട് അവൾ സ്വയം മറന്നു നിൽക്കുകയാണ്.
"ഹായ് പൂനം "
പെട്ടെന്ന് ഞെട്ടിയുണർന്ന പൂനം തിരികെ വിഷ് ചെയ്തു
"ഹായ് സർ " സൈക്കിളിനുമേൽ വിരിച്ചിട്ടിരുന്ന ടവൽ എടുത്ത് മാറിനുകുറുകെ ഒരു ഷാൾ പോലെ ധരിച്ചു.
"നൈസ് വെതർ "
"യെസ് .. ഐ ലൈക് ഇറ്റ് "
"ഒരു നല്ല മഴ പെയ്യാൻ സാധ്യത കാണുന്നു "
"നന്നായി പെയ്യട്ടെ ഈ ചൂടൊന്ന് കുറയണം ..അല്ലെ സർ "
അതെ ഈ ചൂടൊന്ന് കുറയണം, അതിന് പുറത്തു മഴപെയ്താൽ മാത്രം പോരാ.. അവൻ മനസ്സിലോർത്തു.
'മകൾ എന്ത് പറയുന്നു അവൾക്ക് സുഖമാണോ " പൂനത്തിന്റെ അനവസരത്തിലുള്ള ആ ചോദ്യം ഇഷ്ടമായില്ല. എങ്കിലും പുറത്തു കാണിച്ചില്ല.
"അവൾ മുത്തച്ഛന്റേയും മുത്തച്ഛിയുടെയും കൂടെ സുഖമായിരിക്കുന്നു ..." കുറച്ചിടവേളക്ക് ശേഷം ഒരു ദീർഘനിശ്വാസത്തോടെ ആത്മഗതമെന്നവിധം പറഞ്ഞു.
"ഞാൻ മാത്രം ഒറ്റയ്ക്കിങ്ങനെ.... .." സെന്റിമെന്റ്സ് വർക്ക് ഔട്ട് ആകാൻ ഒരൽപ്പം ശോകഭാവം മുഖത്തെടുത്തണിഞ്ഞു.
"വിഷമിക്കേണ്ട സർ .. we all are here, don’t ever think you are alone"
"but no one can replace my ......... "
തൊണ്ടയിടറിയത് കൊണ്ട് മുഴുമിക്കാനാകതെ അർത്ഥവിരാമത്തിൽ നിർത്തി. ശോകാർദ്രനായി കണ്ണടച്ചു നിന്നു, കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. സ്വന്തം മനസ്സ് അവനെ പ്രോത്സാഹിപ്പിച്ചു , " കൊള്ളാം നല്ല അഭിനയം, ഇങ്ങനെത്തന്നെ തുടരട്ടെ "
അത് കണ്ടപ്പോൾ പൂനത്തിന്റെ മിഴികളും നിറഞ്ഞു. ഒരുപക്ഷെ കൈയ്യെത്താവുന്ന ദൂരത്തിലായിരുന്നെങ്കിൽ അവൾ വന്ന് കണ്ണ് നീർ തുടക്കുമായിരുന്നെന്ന് അവന് തോന്നി. ഇര കൊത്തിത്തുടങ്ങിയിരിക്കുന്നു, ഇനി സൂക്ഷിച്ചു വേണം ചരട് വലിക്കാൻ.
"എത്ര നാൾ ഇങ്ങനെ, ഒരു പങ്കാളിയില്ലാതെ ഒറ്റയ്ക്ക് കഴിയും സർ.. you should start thinking about a partner now”
സത്യമാണ് - നിന്നെ, കുറച്ചു മുൻപ് പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള വേഷത്തിൽ കാണും വരെ എനിക്ക് ഒരു പങ്കാളി വേണമെന്ന് തോന്നിയിരുന്നില്ല. മനോഗതമടക്കി സാംസൺ പറഞ്ഞു.
“Not now .. let me, stay alone for some more time …”
കുറച്ചു നേരം അവനെത്തന്നെ നോക്കി നിന്നിട്ട്, പൂനം വിഷയം മാറ്റാനെന്ന വിധം മെല്ലെ ചോദിച്ചു.
"Shall I invite you for a dinner today..."
ചൂണ്ടയിൽ കൊത്തി ഇനി മെല്ലെ വലിക്കാൻ തുടങ്ങാം, പൂനം എന്ന സ്വർണ്ണ മൽസ്യത്തെ ഒരു ദിവസത്തേക്കെങ്കിലും ഈ കൂടയ്ക്കകത്താക്കണം.
മുഖത്തു പ്രസന്നത വരുത്തി ഒരു തമാശപോലെ ചോദിച്ചു-
"ഡിന്നറിന് വരുന്നതിന് വിരോധമില്ല, പക്ഷെ ഞങ്ങളുടെ നാട്ടിൽ അതിഥികളെ ക്ഷണിക്കുന്നത് ബാൽക്കണിയിൽ നിന്നല്ല. മുൻവാതിലിൽ വന്നിട്ടാണ്"
"I am so sorry sir,… ഞാൻ വരാം, അങ്ങയെ ഔപചാരികമായി തന്നെ ക്ഷണിക്കാം.. പക്ഷെ അങ്ങ്‌ വരാതിരിക്കരുത്"
പറഞ്ഞതും അവൾ ഫ്ലാറ്റിനുള്ളിലേക്ക് പോയി. അത്താഴത്തിന് നേരിട്ട് വന്ന് വിളിക്കാൻ അവൾ വരുന്നു.
ഇനി ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂനം തന്റെ ഫ്ലാറ്റിലെത്തും. സാംസൺ വേഗത്തിൽ ബെഡ് റൂമിലെത്തി, ബെഡ് ഷീറ്റ് വൃത്തിയായി വിരിച്ചിട്ടു. കൊളോൺ ബോഡി ലോഷൻ എടുത്ത് ദേഹത്തു പൂശി.
ബെഡ്‌റൂം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ പൂജാ മുറിയിൽ തൂക്കിയിരുന്ന രേണുവിന്റെ ഫോട്ടോ അവനെ നോക്കി. ആറേഴു വർഷം പ്രണയിച്ചു വിവാഹം കഴിച്ചതാണ്, വിത്യസ്ത മതത്തിൽ പെട്ടവരായിരുന്നത് കൊണ്ട് പൂജാമുറിയിൽ ഒരു ദൈവത്തിന്റെയും ചിത്രം കയറ്റിയില്ല. ആറു മാസം മുൻപാണ് രേണുവിന്റെ ചിത്രം പൂജാ മുറിയിൽ വയ്‌ക്കേണ്ടി വന്നത്. ചുറ്റും അലങ്കാര വിളക്കുകൾ തൂക്കിയിട്ടിരുന്നു. ആദ്യമൊക്കെ ദിവസവും രാത്രി അവൾക്കിഷ്ടമുള്ള മുല്ലപ്പൂ മാല വാങ്ങി കൊണ്ട് വന്ന് വയ്ക്കുമായിരുന്നു. ഈയിടെയായി അത് മിക്കവാറും മറന്നു പോകും.
ഫോട്ടോയുടെ ചുറ്റുമുള്ള അലങ്കാര വിളക്കുകൾ അണച്ചു. പൂജാമുറിയെ കർട്ടൻ വലിച്ചിട്ട് മൂടി. രേണുവിന്റെ ഫോട്ടോ കാണുമ്പോൾ ഒരു പക്ഷെ പൂനത്തിന് മനസ്താപം ഉണ്ടാകാം. കുറച്ചു കാലത്തേക്കെങ്കിലും അവർ നല്ല സുഹൃത്തുക്കളായിരുന്നു.
പുറത്തു മഴ തിമിർത്തു പെയ്യാൻ തുടങ്ങി. ഇടിയും മിന്നലും ഉണ്ട്, വൈകിട്ട് ആറു മണി ആയിട്ടേയുള്ളൂ പക്ഷെ നല്ലപോലെ ഇരുൾ വീണു കഴിഞ്ഞു.
കാളിങ് ബെൽ അടിച്ചു ...
സാംസൺ വാതിൽ തുറന്നു .. പുറത്ത് അവൾ- പൂനം.. കുറച്ചു മുൻപ് കണ്ട അതേ വേഷം.. ദേഹത്ത് നിന്ന് കൊതിപ്പിക്കുന്ന വിയർപ്പിന്റെ ഗന്ധം.
"ഡിന്നറിന് നേരിട്ട് ക്ഷണിക്കാൻ വന്നതാണ് .. Now you can’t resist my invitation" അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു.
" ഞാൻ ഇപ്പോഴേ റെഡി .. എനിക്ക് വേണ്ടി എന്താണ് കരുതിവെച്ചിരിക്കുന്നത് "...
അവൾ എന്തോ പറയാൻ തുടങ്ങവേ, പെട്ടെന്നാണ് കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഒരു ഇടിയിടിച്ചത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, ചുറ്റും ഇരുൾ പരന്നു. ഇടിയുടെ ശബ്ദത്തിൽ ഭയന്നു പോയ പൂനം ഓടിവന്ന് സാംസണെ കെട്ടിപ്പിടിച്ചു. ഒരു ചെറു ചിരിയോടെ അവൻ മെല്ലെ വാതിലടച്ചു. കൃത്യസമയത്ത് തന്നെ ഇടിമിന്നലടിച്ചതിന്
പ്രകൃതിയോട് നന്ദി പറഞ്ഞു.

ബെഡ്റൂമിലേക്ക് എടുത്ത് കൊണ്ട് പോകുമ്പോൾ പൂനം മയങ്ങിയത് പോലെ അവന്റെ തോളിൽ ചാഞ്ഞു കിടന്നു.
ചെറു ചുംബനങ്ങൾ കൊണ്ടും, തരളിതമായ സ്പർശനങ്ങൾ കൊണ്ടും സ്ത്രീ ശരീരത്തിലെ വികാരബിന്ദുക്കളെ ഓരോന്നായി തൊട്ടുണർത്തി, പോകപ്പോകെ അവയെ ചെറു അഗ്നിപർവ്വതങ്ങളാക്കി മാറ്റി ഒടുവിൽ അവയോരോന്നും പൊട്ടിത്തെറിക്കുമ്പോൾ അതിനുമുകളിൽ ഒരു മഴയായി പെയ്തിറങ്ങി അവയിലെ തീയണക്കണം, അതാണ് സാംസണിന്റെ രീതി.
കുറച്ചു ചുംബനങ്ങൾ ഏറ്റപ്പോൾ തന്നെ അവൾ മയക്കത്തിൽ നിന്നുണർന്നു . പിന്നെ അവൻ തുടങ്ങി വെച്ചത് അവളും ഏറ്റെടുത്തു. തുടക്കത്തിലുണ്ടായിരുന്ന മേൽക്കൈ സാംസണ് നഷ്ടമായി. രാസക്രീഡയുടെ കടിഞ്ഞാൺ മെല്ലെ അവൾ ഏറ്റെടുത്തു. ഒരു നാഗത്തെപ്പോലെ അവനെ ചുറ്റിവിരിഞ്ഞു, നിയന്ത്രണമില്ലാത്ത കാട്ടുകുതിരയെപ്പോലെ അവനെ വഹിച്ചുകൊണ്ട് രതിയുടെ മേടുകളിലും താഴ്വാരങ്ങളിലും വന്യമായലഞ്ഞു.
അവൾക്കൊപ്പമെത്താൻ അവൻ നന്നേ പാടുപെട്ടു, ശരീരത്തിലെ ഊർജ്ജം മുഴുവനുമായി അവളിലൂടെ ഒഴുകിയിറങ്ങുന്നു. വലിഞ്ഞു മുറുകി നിന്ന ഓരോ പേശികളും പതിയെ സുഖകരമായ ഒരാലസ്യത്തിലേക്ക് വഴുതി വീഴുന്നു..
ഒരു യുദ്ധക്കളം പോലെ അലങ്കോലമായ മെത്തയിൽ തളർന്നു കിടക്കുമ്പോൾ അവൾ മെല്ലെ അവനിൽ നിന്നടർന്നു മാറി, എങ്കിലും അവളെ വീണ്ടും തന്നിലേക്കണച്ചുപിടിച്ച് ആ ചുണ്ടുകളിൽ അവൾ സമ്മാനിച്ച സുന്ദരനിമിഷങ്ങൾക്ക് നന്ദി സൂചകമായി ഗാഢമായൊരു ചുംബനമേകി.
ചിതറിക്കിടന്ന വസ്ത്രങ്ങളുമെടുത്ത് ബാത്റൂമിനുള്ളിലേക്ക് അവൾ കയറുന്നത് അവനറിഞ്ഞു. ഷവർ ഓൺ ചെയ്യുന്ന ശബ്ദം കേട്ടു. അവളുടെ കൂടെ ആ ജലനൂലിഴകളിൽ ഒന്ന് നനയാൻ തോന്നി. മെത്തയിൽ നിന്ന് മെല്ലെ എഴുന്നേറ്റു.
പുറത്തെ വാതിലിൽ ആരോ തട്ടുന്നു, വൈകിട്ടത്തെ ഭക്ഷണം ഏൽപ്പിച്ചിരുന്ന കടയിൽ നിന്ന് പാർസൽ വന്നതായിരിക്കണം. മുൻവാതിലിനു നേരെ നടന്നു. ഇടിമിന്നലിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ഹാളിൽ നേരിയ നാട്ടുവെളിച്ചമുണ്ട്. മുൻവശത്തെ വാതിലിനരുകിൽ എത്തിയപ്പോൾ പെട്ടെന്ന് കറന്റ് വന്നു.
വാതിൽ മെല്ലെ തുറന്നു... മുന്നിൽ നിൽക്കുന്ന ആളെ കണ്ട് സാംസൺ ഞെട്ടി പുറകോട്ടു മാറി .
ചന്ദനനിറ ചുരിദാറണിഞ്ഞ് അവൾ - 'പൂനം പട്ടേൽ, അവൾക്ക് പിറകിലായി ഭർത്താവ് അജിത് '
"ഞാൻ പറഞ്ഞില്ലേ സാർ, അത്താഴത്തിന് ക്ഷണിക്കാൻ ഞങ്ങൾ വരുമെന്ന്... Now you can’t resist our invitation.
"ഭക്ഷണം റെഡിയാണ്, സാർ ഫ്രഷായിട്ട് വരൂ ഞങ്ങൾ കാത്തിരിക്കാം"
അവരിരുവരും പോയ ശേഷം സാംസൺ ബെഡ്റൂമിലേക്ക് ഓടുകയായിരുന്നു.
ബെഡ് റൂമിന് മുൻപിലുള്ള പൂജാമുറിയുടെ കർട്ടൻ നീക്കിയിരുന്നു, അല്പം മുൻപ് അണച്ചിട്ടുപോയ അലങ്കാരവിളക്കുകൾ തെളിഞ്ഞുകത്തുന്നു, ഫോട്ടോയിൽ രേണുവിന്റെ നെറ്റിയിൽ ഒരിക്കൽ താൻ ചാർത്തിയ കുങ്കുമം അവളുടെ മുഖമാകെ പടർന്നിരിക്കുന്നു.
ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചിട്ടില്ല, അവൻ ബാത്റൂമിന്റെ വാതിലിൽ കൈ വെച്ചപ്പോൾ അകത്തു നിന്ന് ഒരു തേങ്ങൽ ...
ആറു മാസങ്ങൾക്ക് മുൻപ് കാൻസർ വാർഡിൽ വെച്ചാണ് ഈ തേങ്ങൽ അവസാനമായി അവൻ കേട്ടത്. മരിക്കുന്നതിന് തൊട്ട് മുൻപ് -മകളെയും തന്നെയും ഇരു കരങ്ങൾകൊണ്ടും ചേർത്തണച്ഛ്,
ഒരിക്കലും നിങ്ങളെ വിട്ടു ഞാൻ പോകില്ലെന്ന് വാക്ക് തന്ന രേണുവിന്റെ തേങ്ങൽ ....

by
Saji M Mathews

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot