നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പകരം

Image may contain: 1 person, standing

നീ തൊട്ടു വിളിക്കുന്നതും കാത്തിരിക്കുകയായിരുന്നു ഞാൻ
നിന്നെ തഴുകിയിറങ്ങിയ
നീർക്കണങ്ങളിൽ ഉയിരെടുത്ത്
വേരുകളാഴ്ത്തി പുറംന്തോട് പിളർന്ന്
ജീവനായുയർന്ന് ഇലകൾ വിടർത്തണം.
തണുത്തുറഞ്ഞ സ്വപ്നങ്ങളെ
തളിരിലകൾ കൊണ്ട് പ്രതീക്ഷയൊരുക്കണം.
വരണ്ട വേനലിലും നിറയെ പൂത്തു നിന്ന്
മനം നിറയെ നിന്നെ പ്രണയിക്കണം.
ആശയറ്റ മോഹങ്ങളെ പതിച്ചു നൽകിയ
നരച്ച കണ്ണുകളുടെ കാഴ്ച്ചകൾക്ക്
ഹരിതാഭയുടെ നിത്യവസന്തമൊരുക്കണം.
അതു കണ്ട് നീ അത്ഭുതപ്പെടുമ്പോൾ
അത്യാഹ്ളാദത്തോടെ പൊട്ടിച്ചിരിക്കണം.
വിത്തിനുള്ളിലെ മോഹങ്ങളെ ഒതുക്കി വെച്ച്
ഋതുക്കൾ നിഷേധിച്ചനിനക്ക്
ഇതിലും മനോഹരമായി
ഞാനെന്താണ് പകരം നൽകുക.
Babu Thuyyam.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot