Slider

ഒരു സ്നേഹഗാഥ

0
Image may contain: 1 person, indoor
ഒരു പൂന്തോട്ടത്തിൽ ഒരു ദിവസം
ഒരു തൈമരം എങ്ങനെയോ വന്നുപെട്ടു.
പൂന്തോട്ടത്തിലെ മറ്റു ചെടികളോടൊപ്പം
തൈമരവും ജീവിതമാരംഭിച്ചു.
കുറച്ചു കാലം കഴിഞ്ഞ്, തൈമരം തളിരിട്ട്
പൂത്തുവിരിഞ്ഞപ്പോളാണ്
പൂന്തോട്ടത്തിലെ മറ്റു ചെടികൾ
തൈമരത്തിലെ പൂക്കളുടെ ഭംഗി കാണുന്നത്.
തന്റെ ഭംഗിയേക്കുറിച്ചും
താനെങ്ങനാണ് മറ്റു ചെടികളിൽനിന്നും
വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും
തന്റെ ശിഖരങ്ങളോടു നിങ്ങളും
ചേർന്നു നിന്നാൽ എന്നേപ്പോലെ
നിങ്ങളുടെ പൂക്കൾക്കും ഭംഗിയുണ്ടാകുമെന്നും
മറ്റും തൈമരം വിളിച്ചു പറഞ്ഞപ്പോൾ
കുറേ ചെടികൾ
തൈമരത്തോട് ചേരുവാൻ തീരുമാനിച്ചു.
താമസിയാതെ അനേകം ചെടികൾ
തങ്ങളുടെ വേരുകൾ അറുത്തുമാറ്റി
തൈമരശാഖയിലേക്ക് പറിച്ചുനടപ്പെട്ടു.
തഴച്ചുവളർന്ന തെെമരം സമാധാനമായി
ജീവിക്കുമ്പോളാണ്
കാര്യങ്ങൾ തകിടംമറിഞ്ഞത്.
ലോകസമധാനത്തിനായി കൂട്ടംചേർന്നു പ്രാർത്ഥിക്കുന്ന തൈമരശാഖകളുടെ ഇടയിലേക്ക്
ഒരു ദിവസം വഴിതെറ്റി ഒരു
ശവംനാറിപ്പൂവ് കടന്നുവന്നു.
തന്റെയുള്ളിലെ വർഗ്ഗീയവിഷം ചീറ്റിത്തെറുപ്പിച്ച്
തൈമരശിഖരങ്ങളിലെ ഒരുപാടു മൊട്ടുകളെയും പൂക്കളെയും നാശത്തിലേക്കും എന്തിന്
മരണത്തിലേക്കുംവരെ കൂട്ടിക്കൊണ്ടുപോയി, ആ ശവംനാറിപ്പൂവ്.
വിവരമറിഞ്ഞ് ഓടിക്കൂടിയ പൂന്തോട്ടത്തിലെ
മറ്റു ചെടികൾ എല്ലാംകൂടി
ശവംനാറിപ്പൂവിനെ പിടിച്ചുകെട്ടി,
എന്തിനാണു നീയിങ്ങനെ ചെയ്തതെന്നും
ആർക്കുവേണ്ടിയാണ് ചെയ്തതെന്നും
ചോദിച്ചപ്പോൾ, ശവംനാറിപ്പൂവ് പറഞ്ഞു:
"ലോകസമാധനത്തിനു നീയൊരു
തടസ്സമാകുന്നുവെന്നും
ഞങ്ങളുടെ പൂക്കളെ നീ മനസ്സു മാറ്റി
നിന്റേതാക്കുന്നുവെന്നും."
ഉടനെതന്നെ പൂന്തോട്ടത്തിലെ
കാവൽക്കാരായ ചെടികളും മറ്റുള്ളചെടികളും ചേർന്ന്
ശവംനാറിപ്പൂവിനെ
വെടിവെച്ചുകൊല്ലുകയും
തൈമരശാഖകളെ ആശ്വസിപ്പിക്കുകയും
ഇനിയൊരു ശവംനാറിപ്പൂവും
കടന്നുവരാതിരിക്കാൻ
തൈമരത്തിന് ചുറ്റുംകാവൽ നില്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഈ പ്രവൃത്തിയിലൂടെ തങ്ങളുടെ പൂന്തോട്ടം സാഹോദര്യത്തിനും സ്നേഹത്തിനും ഒരു ഉത്തമമാതൃകയാണെന്നു തെളിയിച്ചപ്പോൾ,
ലോകംമുഴുവൻ പൂന്തോട്ടത്തിന്റെ സന്മനസ്സ് ഏറ്റുപാടുകയും ചെയ്തു.( ശുഭം)
ബെന്നി ടി ജെ
21/03/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo