Slider

വിരഹത്തിന്റെ മൗനഗീതങ്ങൾ

0
Image may contain: 1 person, smiling, closeup
മധുരവാണികൾ സ്മൃതികളിലുണരും,
മഴമറന്നൊരീ ധനുമാസരാവിൽ..
മൻമഥന്റെ പ്രണയഗീതികൾ
മറുവസന്തം തേടുകയായി.....
മകരമഞ്ഞിൽ നേർത്തരശ്മികൾ
മിഴിതുറന്നൊരു വിരഹിണിയായി,
മദനമർമ്മര ശ്രുതി തരംഗം...
മൗനരാഗമായ് മിഴിനീരണിഞ്ഞു .
മകംതൊഴുമ്പോൾ മംഗലരൂപനായ്
മനം നിറച്ചതിന്നോർക്കാതിരിക്കുമോ
മറക്കുടയുമായ് കുംഭ വെയിലിൽ
മറുകരതാണ്ടാൻ മമ നാഥൻ വരുമോ..?
മീനവേനൽ ചൂടിലന്നുഞാൻ
മന്ദമാരുത മോഹിനിയായതും
മുരളികയാകും മോതിരവിരലിൽ
മായാമോഹന ലഹരി പകർന്നതും
മേടപ്പൂരത്തിൻ മേളംകാണാൻ
മതിമറന്നലിയാൻ കൊതിയേറുന്നു
മാല്യംകരിവള ചാന്തുപൊട്ടും
മനതാരിലാശയായി, മതിയായിജന്മം.
മഴ വരുന്നൊരീയിടവപ്പാതിയിൽ
മമ മുന്നിലണയണം മടിയാതെ വേഗം
മതിമറന്നാ മഴയിലലിയണം
മായികരാവിൻ കമ്പളമാവണം.
.................. ................. ...................
✍️ശ്രീധർ.ആർ.എൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo