Slider

കഥ.

0
Image may contain: 1 person, standing
മൗനത്തിന് മരവിച്ചു പോകുന്ന കോടമഞ്ഞിന്റെ തണുപ്പാണ്,
മൗനത്തിന്റെ മുനകൂർത്ത ഐസുപാളിക്ക് ഒരു തെളിവുമവശേഷിക്കാതെ ഹൃദയം തുളച്ചുകയറി ജീവനെടുക്കാനുമാവും,
അവ നീരസത്തിന്റെ രക്തത്തോടൊപ്പമലിഞ്ഞ് ഇല്ലാതാകും.
രാത്രിയാമങ്ങളുടെ നിശബ്ദതയിലാണ് ഈയിടെയായി അയാൾ വീടു കാണാനെത്താറുള്ളത്,
അയാൾക്കേറേ പ്രിയങ്കരമായ ഗന്ധരാജൻ മുറിച്ചു മാറ്റിയിരിക്കുന്നു.
അത് എന്നും പൂക്കൾ വിരിയിച്ച് അയാളുടെ രാത്രികളെ മനംമയക്കുന്ന സുഗന്ധം കൊണ്ട് അനുഗ്രഹിച്ചിരുന്നു.
അവരുടെതുമാത്രമായൊരു ലോകം ആ മരവും മനുഷ്യനും തമ്മിൽ അവിടെ സൃഷ്ടിച്ചിരുന്നു.
കൈവിട്ടു പോയ ജിവിതം തിരിച്ചു കിട്ടാനാശിച്ച് മുഖമൊളിപ്പിച്ചു കരഞ്ഞതും.
അവസാനത്തെ അഭയവും അതിന്റെ കൊമ്പിലായിരുന്നു.
ഓരോ തവണയുമെത്തുമ്പോൾ മക്കളെയും ഭാര്യയേയും കാണണമെന്ന് തോന്നും ഒരു ചെറുകാറ്റായെങ്കിലുമൊന്ന് തഴുകാനും.
പക്ഷെ വെറുപ്പിന്റെ മതിൽക്കെട്ടു പണിഞ്ഞ് തനിച്ചാക്കിയവരോട് ഇപ്പോഴും പൊറുക്കാൻ കഴിയുന്നില്ല.
ഓരോ വ്യക്തിയും ചില അടയാളങ്ങൾ ബാക്കി വെച്ചിട്ടുണ്ടാകും വേരോടെ പിഴുതെടുത്ത മരങ്ങൾ പിന്നീട് തളിർക്കില്ലല്ലോ, അതു കൊണ്ടല്ലേ തന്നോടുള്ള വൈരാഗ്യം അതിനോടു തീർത്തത്.
താനറിയാത്തൊരു തെറ്റിന് രൂക്ഷമായൊന്നു പ്രതികരിച്ചതിന് അസഹനീയമായ മൗനത്തിന്റെ ശിക്ഷ വിധിച്ച് അവൾ മുഖം തിരിച്ചപ്പോൾ,
ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ തന്നെ കണ്ടാൽ നിശബ്ദമാവുന്ന കുട്ടികളിലേക്കും മൗനത്തിന്റെ മഹാവ്യാധി വ്യാപിപ്പിച്ച് നെഞ്ചു പൊരിഞ്ഞ്,
അവളവാസാനമായി തന്നോട് പറഞ്ഞ വാക്ക് എന്തായിരുന്നു..?
പൂക്കളിൽ നിന്നും മഞ്ഞുതുള്ളികൾ
ഇറ്റിച്ച് എന്നെ ആശ്വസിപ്പിച്ച രാത്രിയിൽ ഗന്ധരാജനും കരഞ്ഞിട്ടുണ്ടാവും.
എന്തിനായിരുന്നു
അവൾ മൗനത്തിലൊളിച്ചത്..?
എന്തിനായിരുന്നു ഞാൻ...?
ആത്മാവിനുപോലും അറിയാത്ത മനസിന്റെ സങ്കീർണ്ണതകളുമായി അയാൾ വീണ്ടും പടിയിറങ്ങുകയാണ്.
Babu Thuyyam.
12/03/19.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo