നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴയേറ്റുകുതിർന്നപെണ്ണ്

Image may contain: 1 person, smiling, beard and closeup
സംതൃപ്തമായ വേഴ്ച്ചയുടെ
ആലസ്യത്തിലുംതമ്മിലകലാതെ
ഭർത്താവിനെ പുണർന്നുകിടക്കുന്ന
പുതുപ്പെണ്ണിന്റെ മനസ്സാണ്
മഴനനഞ്ഞു കുതിർന്നു
കിടക്കുന്ന മരുഭൂമിക്ക്.
അനുഭൂതിയുടെ മന്ത്രികസ്പന്ദനമായ്
ചാറ്റൽമഴയേൽക്കുമ്പോൾ അവളിൽ
പുറപ്പെടുന്ന വിറയാർന്ന ശീൽക്കാരങ്ങൾ
നീരാവിയായ് വാനിലുയരുമ്പോൾ
*ആവണിപ്പാടംപോലെ
ഇവളെത്ര വികാരവതിയാണെന്നോ?
ഭാര്യയുടെ വിയർപ്പുമണമാസ്വദിക്കുന്ന
ഭർത്താവിനേപ്പോലെ ഇവളുടെ ഗന്ധം
നുകരുവാൻ ശ്വാസമാഞ്ഞു വലിച്ച്
പ്രണയരസത്തിലലിഞ്ഞ് ഇവളെയിങ്ങനെ
നോക്കിനില്ക്കുമ്പോൾ ഞാനറിയുന്നു
പുതുമഴയേറ്റ്നാണിച്ചു നില്ക്കുന്ന
മാതൃഭൂമിയേപ്പോലെതന്നെ
ഇവളും എനിക്കെത്ര പ്രിയങ്കരിയാണെന്ന്.
വെയിലേറ്റ് ചുട്ടുപഴുത്ത് രൗദ്രരൂപംപൂണ്ടെന്നെ വിയർപ്പിക്കുമ്പോൾ ശപിച്ചുകൊണ്ടു
ഞാനിവളിൽനിന്നും പിണങ്ങിയകലുമെങ്കിലും
ഇവളെത്ര സുന്ദരിയാണെന്നോ?
കൊട്ടിയടച്ച കിടപ്പുമുറിയുടെ ജനലുകളുടെ
ഗ്ലാസിനിടയിലൂടെ ഇവളെയങ്ങനെ
ഏകാന്തനായി നോക്കിനില്ക്കുമ്പോൾ
ഇവൾക്കു നിറംമറ്റാൻ കഴിയുന്നയെന്റെ
ജീവിത സ്വപ്നങ്ങളുടെ മാസ്മരീകത
വീണ്ടുമെന്നെ പ്രണയബദ്ധനാകുന്നു.
ബെന്നി ടി ജെ
01/03/2019
* ആവണിപ്പാടം ഒ.എൻ.വിയുടെ കവിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot