Slider

വിലയം (ഓർമ്മയിൽനിന്ന്)

0
Image may contain: 1 person
------------------------------------
റാംജി..
ഹരിപ്പാട്‌ സെന്ററിൽ എന്റെ സുഹൃത്തും ഞാനുംകൂടി മാസ്‌ ഹിപ്നോട്ടിസത്തിന് ക്ലാസുകൾ നയിക്കുന്ന കാലം..
ജില്ലയുടെ പലഭാഗങ്ങളിൽനിന്നും, സമീപ ജില്ലകളിൽനിന്നുമൊക്കെ ധാരാളം പഠിതാക്കൾ പങ്കെടുത്തിരുന്നു.
ക്ലാസുകൾ ഏകദേശം കഴിയാറായി.
നടപടിക്രമങ്ങൾ ഒരുവിധംപൂർത്തിയാക്കിയ ചിലരെ പ്രത്യേകമായി തിരഞ്ഞെടുത്തുകൊണ്ട്‌ ആയാസകരമായ ഉദ്യമത്തിൽകുടി കടത്തിവിട്ട്‌ ,
അവരിൽ കാര്യശേഷിയുള്ള 5 പേരെ ഞങ്ങൾ തിരഞ്ഞെടുത്തു..
ഇനിയുള്ള പരിശീലനത്തിൽ സ്വന്തമായി സ്ക്രിപ്‌ തയ്യാറാക്കി ചെയ്യേണ്ടതാണ്.
പിറ്റേന്ന് രാവിലെതന്നെ മുൻ സൂചിപ്പിച്ചിരുന്ന അഞ്ചുപേരും വേഷവിധാനങ്ങളിൽ അത്യാവശ്യം കാര്യമായ ഭംഗിവരുത്തി സന്നിഹിതരായിട്ടുണ്ട്‌.
പഴയ വിദ്യാർത്ഥികൾ കാണികളും,
ഈ തിരഞ്ഞെടുത്തവർ പരിശീലകരായും ഉള്ള സ്ക്രിപ്റ്റുകൾ അരങ്ങേറി.
20 മിനിട്ടായിരുന്നു ഓരോർത്തർക്കും കൊടുത്തിരുന്നത്‌..
രണ്ടുപേരുടെ അവതരണം കഴിഞ്ഞ്‌ അവരിലെ
പോരായ്കകൾകുറിച്ചുവെച്ചുകൊണ്ട്‌ മൂന്നാമത്തെ ആളിനെ കയറ്റി.
അയാളുടെ മികവാർന്ന അവതരണത്തിൽ ഞങ്ങൾ ശ്രദ്ധകൊടുത്തു..
കോമളനായ ആ യുവാവ്‌,നീല ജീൻസും തൂവെള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്‌.
വെട്ടിയൊതുക്കിയ മുടി.
ക്ലീൻ ഷേവ്‌,കണ്ണട...
ശ്രദ്ധ പിടിച്ചുപറ്റുന്നരീതിയിലുള്ള ശരീരചലനങ്ങൾ..
പുള്ളിയുടെ പ്രകടനം മധ്യഭാഗം കഴിഞ്ഞപോൾതന്നെ കാണികളായിരുന്ന (പഴയ വിദ്യാർത്ഥികൾ) ആളുകൾ സെമി ട്രാൻസ്‌ സ്റ്റേറ്റിലേക്ക്ക്‌ പോയിരുന്നു.
പുള്ളിയുടെ അത്യുത്‌കൃഷ്ടമായ പ്രകടനം,
ഞങ്ങളെ ആകർഷിച്ചു..
ചില പോയിന്റുകൾ ചാർട്ടിൽ രേഖപെടുത്തിക്കൊണ്ടിരുന്നപ്പോൾ പുള്ളി
അടുത്തഘട്ടത്തിലേക്ക്‌ കടന്നു,
പെട്ടന്ന് കോമളന്റെ മട്ടും ശബ്ദവും മാറി..
കാണികളായവരെ ചിന്തകളുടെ അഗാധ തലങ്ങളിലേക്ക്‌ കൂട്ടികൊണ്ടു പോയിരിക്കുകയാണ്. അടുത്തത്‌ നിർദ്ദേശം കൊടുക്കുന്ന ഘട്ടത്തിൽ ആയപ്പോൾ ,
"വെള്ളിമേഘങ്ങൾക്കിടയിലൂടെ ഒരു മാലാഖയെപോലെ നിങ്ങൾ പറന്ന് എത്തിയിരിക്കുന്നത്‌ അതിമനോഹരമായ ഒരു കൊട്ടാരത്തിലാണ്..
അതാ അവിടെ
രണ്ടുകരങ്ങൾ നിങ്ങളെ ചേർത്തു പിടിക്കുന്നുണ്ട്‌..
സ്നേഹത്തോടെ നിങ്ങൾ മുഖമുയർത്തിയപ്പോൾ കരുണാമയനായ യേശുദേവൻ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്‌...
പിന്നെയും പുള്ളി കത്തിച്ചുകയറുന്നു..
ഞങ്ങൾ പരസ്പരം നോക്കി ..
പുള്ളിയുടെ ഉദ്ദേശ്യം പിടികിട്ടിയപ്പോൾ ഞങ്ങൾ എഴുന്നേറ്റ്‌ സ്റ്റേജിലേക്ക്‌ കയറി..
അപ്പോഴേക്കും പുള്ളി അടുത്ത നിർദ്ദേശം കൊടുത്തിരുന്നു...
നാഥന്റെ കണ്ണുകളുടെ പ്രഭാവലയത്തിൽ മുഴുകി,
ഓരോ നിമിഷം കഴിയും തോറും നിങ്ങൾ യേശുദേവന്റെ സേവകരായി മാറികൊണ്ടിരിക്കുകയാണ്..
ബാക്കിയുള്ള നാലുപേർക്കും സ്റ്റേജ്‌ കൈമാറിയിട്ട്‌ തവളയെ തൂക്കിയെടുക്കുന്നപോലെ ഞങ്ങൾ കോമളനെ തൂക്കി പുറത്തുകടത്തിയപ്പോഴും കോമളൻ പറയുന്നുണ്ട്‌..
കർത്താവിൽ വിലയംപ്രാപിച്ചാലേ, നിങ്ങൾ സ്വർഗ്ഗലോകം പൂകുകയുള്ളു,.
എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങൾക്കുവേണ്ടിയുള്ളതാണന്ന്..
സത്യത്തിൽ അന്ന് ഞങ്ങൾ മാത്രം ആയിരുന്നില്ല പകച്ചുപോയത്‌..

BY Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo