നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 10


ഭാഗം - 10 ( Read previous parts here - Click here - https://goo.gl/YQ1SLm )
Copyrighted Work- In Accordance with section 45 of the copyright act 1957 (14 of 1957)
വൈകിയതിന്‌ ക്ഷമാപണം. കാരണം കാണിച്ച് പോസ്റ്റ് ഇട്ടിരുന്നു. തുടർന്നും സപ്പോർട്ട് ചെയ്യുമെന്നു കരുതുന്നു.
****************************************************************
Temperory Military Fecility – Elephanta Island - Mumbai
*****************************************************************
കഴിഞ്ഞ ഭാഗം തുടരുന്നു...
ചാടിയെഴുന്നേല്ക്കാനാഞ്ഞ ഗാർഡിനരികിലേക്ക് അവൾ പതിയെ ചുവടു വെച്ചു. മുഖം ഗൗരവം പൂണ്ടു.
എഴുന്നേറ്റ് ഭിത്തിയിൽ ചാരിയിരുന്നു കഴിഞ്ഞിരുന്നു ആ ഗാർഡ്. തന്റെ തുടയിലെ ഹോൾസ്റ്ററിൽ ഒരു പിസ്റ്റൾ കൂടിയുണ്ട്. പക്ഷേ... തന്റെ കണ്ണുകൾക്കു നടുവിലേക്കു ചൂണ്ടിയ തോക്കിൻ കുഴലിനു പുറകിൽ ഒരു കഴുകനെപ്പോലെ കുനിഞ്ഞു വരുന്ന നതാലിയായുടെ മുഖം!
അയാളുടെ ശ്വാസം നിലച്ചു പോയി.
“നിനക്ക് ആ തോക്ക് വേണമായിരിക്കും അല്ലേ ? ” അവൾ അയാളുടെ തുടയിലെ ഹോൾസ്റ്ററിലേക്കു കണ്ണുകൾ പായിച്ചു.
“പ്ലീസ് മാഡം! ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഒരു പട്ടാളക്കാരനാണ് ഞാൻ. ആജ്ഞ അനുസരിക്കുകയാണെന്റെ ജോലി.” ആ മനുഷ്യന്റെ മുഖത്ത് നിസ്സഹായത നിഴലിച്ചു.
നതാലിയായുടെ മുഖത്ത് ഒരു മയവുമുണ്ടായിരുന്നില്ല. അവൾ യാതൊരു ഭാവവ്യത്യാസവും കൂടാതെ അയാളുടെ കാലുകൾ തട്ടി നിവർത്തി. തുടർന്ന് തന്റെ കയ്യിലിരുന്ന AK-47 അയാളുടെ മാറിലേക്ക് കുത്തിപ്പിടിച്ചു കൊണ്ട് ആ പിസ്റ്റൾ ഹോൾസ്റ്ററിൽ നിന്നും ഊരിയെടുത്ത് തന്റെ പോക്കറ്റിലേക്കു തിരുകി.
ഈ സമയം, ഡോ. രഘുചന്ദ്ര സാവധാനം വാതിലിനെ ലക്ഷ്യമാക്കി ഇഴയുന്നത് അവൾക്ക് കൺകോണിലൂടെ കാണാമായിരുന്നു.
അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.
“Sorry about this!” അവൾ പിറുപിറുത്തുകൊണ്ട് അയാളുടെ തലക്കു പിറകിൽ ഒരു കൈകൊണ്ട് താങ്ങിപ്പിടിച്ച് തന്റെ വലതുകാൽ മുട്ട് ആ ഗാർഡിന്റെ മുഖത്തേക്കു താഴ്ത്തി. കൃത്യം മൂക്കിനു മുകളിൽ, ഇരു കണ്ണുകൾക്കും മദ്ധ്യത്തിൽ ... ഒരൊറ്റ താഢനത്തിൽ തന്നെ ആ ചെറുപ്പക്കാരൻ ബോധരഹിതനായി നിലം പതിച്ചു.
“Now!” അവൾ ചിരി മായാതെ തന്നെ ഡോക്ടർക്കു നേരേ തിരിഞ്ഞു. “താങ്കൾ ഇതുവരെ ഒച്ചയുണ്ടാക്കി ആളെക്കൂട്ടാത്തതെന്താണെന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്താ ഡോക്ടർ ? മരിക്കാൻ പേടിയില്ലേ നിങ്ങൾക്ക് ?“
ഡോക്ടർ പതിയെ പുറകിലെ ഭിത്തിയിലേക്കു ചാരി ഇരുന്നു. ആ ഒരവസ്ഥയിലും ആ മനുഷ്യന്റെ മുഖത്തെ ധൈര്യം അവളെ അമ്പരപ്പിച്ചു. വല്ലാത്തൊരു നിശ്ചയ ദാർഢ്യം!
കയ്യിലെ സിറിഞ്ച് അപ്പോഴും മാറോടു ചേർത്തു പിടിച്ചിരുന്നു അയാൾ. നതാലിയ ഏല്പ്പിച്ച പ്രഹരം അയാൾക്ക് സാരമായ പരുക്കേല്പ്പിച്ചിട്ടുണ്ട്. വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ടാകുമെന്നുറപ്പാണ്. പക്ഷേ ആ വേദനയൊന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല.
തനിക്കു പുറത്തു കടക്കണമെങ്കിൽ, ഡോക്ടറുടെ സഹായം വേണ്ടിവരുമെന്ന് നതാലിയക്കറിയാമായിരുന്നു.അവളുടെ മനസ്സിലൂടെ പല ചിന്തകൾ കടന്നു പോയി.
പുറത്തെ അവസ്ഥയെന്താണെന്നറിയില്ല. ഒരു പക്ഷേ ഇതൊരു മിലിട്ടറി ഫെസിലിറ്റി ആയിരിക്കാം. അവൾ കയ്യിലിരുന്ന AK-47 ലേക്കു നോക്കി. ഇത്തരം ആയുധങ്ങളൊന്നും സാധാരണക്കാർക്ക് കിട്ടാൻ സാധ്യത കുറവാണ്. കൂടാതെ ആ ഗാർഡ് ധരിച്ചിരിക്കുന്നത് ഇൻഡ്യൻ ആർമി യൂണിഫോമാണ്. ആ മുറിയിലെ മിക്ക സാധനങ്ങളിലും ആർമി മുദ്രയുണ്ട്.
സീലിങ്ങിലെ ക്യാമറ അവളെത്തന്നെ ഫോക്കസ് ചെയ്താണിരിക്കുന്നത്. അവൾ അനങ്ങുമ്പോൾ ആ ക്യാമറയും അനങ്ങുന്നുണ്ട്. അതിനർത്ഥം മോഷൻ ഡിറ്റക്ടർ പോലെ എന്തോ സംവിധാനമാണത്. ഒരു പക്ഷേ ആരും അപ്പുറത്തിരുന്ന് ഈ ക്യാമറ നിരീക്ഷിക്കുന്നുണ്ടാകില്ല. അല്ലെങ്കിൽ പണ്ടേ മറ്റാരെങ്കിലുമൊക്കെ പാഞ്ഞെത്തിയേനേ.
വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളതുകൊണ്ടായിരിക്കണം, നതാലിയക്ക് ഒരു കാര്യം ഉറപ്പായിരുന്നു. ഡോ. രഘുചന്ദ്ര ഒരിക്കലും തന്നോട് സംസാരിക്കാൻ പോകുന്നില്ല. ഈ രഹസ്യങ്ങൾ ഒരിക്കലും അയാൾ വെളിപ്പെടുത്താൻ പോകുന്നില്ല. ആ മുഖഭാവം കണ്ടാൽ തന്നെ അറിയാം. തന്റെ മിഷൻ അനുസരിച്ച് അതൊന്നും നതാലിയ അന്വേഷിക്കേണ്ട കാര്യവുമില്ല. ഡോക്ടറെ യും അയാളുടെ റിസർച്ചും ഇല്ലാതാക്കിയാൽ തന്റെ ജോലി കഴിഞ്ഞു. പക്ഷേ...
ഇതെന്താണ് ഈ എക്സ്പെരിമെന്റ്... താൻ എന്തിനാണിതെല്ലാം അനുഭവിച്ചത് ? ഓരോ നിമിഷം കഴിയുന്തോറും മനുഷ്യ സഹജമായ ആ കൗതുകം അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.
നതാലിയ പതിയെ ഡോക്ടർക്കു മുൻപിൽ കുനിഞ്ഞു.
“എന്റെ ഊഹം ശരിയാണെങ്കിൽ...” അവൾ മുൻപോട്ടാഞ്ഞ് ഒരൊറ്റ വലിക്ക് ഡോക്ടറുടെ ഷർട്ടിന്റെ മുകളിലെ ബട്ടനുകൾ തുറന്നു.
അടുത്ത നിമിഷം ഡോക്ടർ തന്റെ കഴുത്തിലെ ചെയിനിൽ മുറുക്കി പിടിച്ചു. അതിന്റെ അഗ്രത്ത് ഒരു ലോക്കറ്റിനുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ക്യാപ്സ്യൂളിനുള്ളിൽ എന്തായിരിക്കാമെന്ന് അവൾക്ക് നന്നായി അറിയാം! അവൾ അയാളെ നോക്കി പുഞ്ചിരിയോടെ മുഖം വെട്ടിച്ചു കൊണ്ട് അയാളുടെ കയ്യിൽ കടന്നു പിടിച്ചു.
“ഞാനിതെത്ര കണ്ടിരിക്കുന്നു ഡോക്ടർ! അങ്ങനെ എളുപ്പവഴിയിൽ രക്ഷപ്പെടാമെന്നു കരുതിയോ ? അതും എന്റെ കയ്യിൽ നിന്ന് ?”
“ഏജന്റ് നതാലിയാ...” ഡോക്ടറുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. “ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ ?”
“ആദ്യം മാലയിൽ നിന്നു കൈ വിടൂ.”
ഡോക്ടർ കൈ വിടുവിച്ചതും അവൾ അതു വലിച്ചു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. ആ ലോക്കറ്റ് നിലത്തേക്കിട്ട് അവൾ കാലു കൊണ്ട് തട്ടി ദൂരേക്കു മാറ്റി.
“ഇനി ആ സിറിഞ്ച്...” അവൾ കൈ നീട്ടി.
“സിറിഞ്ചിനുള്ളിൽ എന്താണെന്നറിയാതെ നീ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടാകും. അല്ലേ ?” ഡോക്ടർ ഇരു കൈകളും കൊണ്ട് മുഖമൊന്നമർത്തി തുടച്ചു. “ഇത്രമാത്രം കോലാഹലമുണ്ടാക്കിയ ഈ പരീക്ഷണം! ഇതെന്തിനായിരുന്നു എന്നു നിനക്കറിയണ്ടേ ?”
അവൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി.
“കള്ളം! ഞാനൊരു സൈക്കിയാട്രിസ്റ്റാണെന്ന് നിനക്കറിയാമോ കുട്ടീ ? എനിക്ക് ഒരു പുസ്തകം പോലെ നിന്റെ മനസ്സു വായിക്കാനാകുന്നുണ്ട്. You really want to know !”
നതാലിയ നിവർന്നു. ‘ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങ്’ എന്ന ഡോക്ടറുടെ ആ ടെക്ക്നിക്ക് അവൾക്കു തുടക്കത്തിലേ പിടികിട്ടിയിരുന്നു. തന്റെ കൗതുകം മുതലെടുക്കാൻ ശ്രമിക്കുകയാണയാൾ.
“എഴുന്നേല്ക്ക്!” അവളുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം കടന്നു വന്നു. തോക്കിൻ കുഴൽ ഡോക്ടറുടെ നെറ്റിയിലേക്കു ചൂണ്ടിപ്പിടിച്ചുകൊണ്ട് അവൾ കൈകൊണ്ടാംഗ്യം കാട്ടി. “മൂന്നു വരെ എണ്ണും ഞാൻ! അതിനുള്ളിൽ...”
“ഓക്കേ ഓക്കേ!” ഡോക്ടർ ചിരിച്ചുകൊണ്ട് പിടഞ്ഞെഴുന്നേറ്റു. വേദന സഹിക്കാനാകാതെ നെഞ്ചിൽ ഒരു കൈ താങ്ങിക്കൊണ്ടാണ് അയാൾ നിവർന്നു നിന്നത്. “വല്ലാത്ത ആരോഗ്യമാണ് നിനക്ക്! സമ്മതിച്ചിരിക്കുന്നു നിന്റെ ഒരൊറ്റ ഇടിയിൽ എന്റെ ഇടതുവശത്തെ എട്ടാമത്തെ വാരിയെല്ലൊടിഞ്ഞു! Amazing Strength! എനിക്കു വേണ്ടിയിരുന്ന ഏറ്റവും ബെസ്റ്റ് ഒരു ടെസ്റ്റ് സബ്ജെക്റ്റ് തന്നെ ആയിരുന്നു നീ . എന്തു ചെയ്യാം, നിനക്കു ഭാഗ്യമില്ല.”
“Shut the fuck up! “അവൾ കൈ നീട്ടി. “ആ സിറിഞ്ച് ഇവിടെ തരൂ! ഇനിയും നിനക്ക് 23 വാരിയെല്ലുകൾ കൂടി ബാക്കിയുണ്ടെന്ന് മറക്കരുത്.”
പെട്ടെന്നാണതുണ്ടായത്!
ഭയാനകമായൊരു സ്ഫോടനശബ്ദത്തോടെ ആ മുറിയുടെ വാതിൽ തകർന്നു വീണു. ഒപ്പം ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് കുറെ പട്ടാളക്കാർ അകത്തേക്കിരച്ചു കയറി.
എന്നാൽ നതാലിയക്ക് ഒരു നിമിഷം പോലും ആലോചിക്കാനുണ്ടായിരുന്നില്ല. അവൾ ഡോക്ടറെ കടന്നു പിടിച്ച് തന്റെ മുൻപിലേക്കു നീക്കി നിർത്തി. റൈഫിൾ ഒരു തടസ്സമായിരിക്കുമെന്നു തിരിച്ചറിഞ്ഞതും അത് താഴെയിട്ട് അവൾ പോക്കറ്റിൽ നിന്നും പിസ്റ്റളെടുത്ത് ഡോക്ടറുടെ കഴുത്തിലേക്കു ചേർത്തു പിടിച്ചു.
അകത്തേക്കു കയറിയ പട്ടാളക്കാർ സ്തംഭിച്ചു നില്ക്കുകയാണ്. നതാലിയായുടെ മുഖഭാവം ഭയാനകമായിരുന്നു. എന്തിനും മടിക്കില്ലെന്നു വിളിച്ചറിയിക്കുന്ന കണ്ണുകൾ! ഒരു ശബ്ദം പോലുമുണ്ടാക്കിയില്ല... പക്ഷേ അവളുടെ ഒരു നോട്ടം മതിയായിരുന്നു സായുധരായ ആ സൈനികരെ സ്തബ്ധരാക്കാൻ.
“മാഡം! ഇതൊരു മിലിട്ടറി ഫെസിലിറ്റിയാണ്. യാതൊരു കാരണവശാലും നിങ്ങൾക്കിവിടെനിന്നും രക്ഷപ്പെടാനാകില്ല. നാല്പ്പതിലേറെ പട്ടാളക്കാരുണ്ടിവിടെ. എല്ലാവരും സായുധരാണ്. Please let the Doctor go!.”
“Go ! fuck yourself!" നതാലിയ അയാളുടെ ഭീക്ഷണി പുച്ഛിച്ചു തള്ളി. ”ഇൻഡ്യൻ ആർമി യൂണിഫോമിട്ട് ഇതിനൊക്കെ കൂട്ടു നില്ക്കുന്ന Sons of bitches!“ അവൾ പല്ലു ഞെരിച്ചു.
അപ്പോൾ തനിക്കു പുറകിൽ നിന്നും അവൾ ഒരു ഞെരക്കം കേട്ടു.
താൻ നേരത്തെ ബോധരഹിതനാക്കിയ ആ ഗാർഡാണ്. അവൻ തന്റെ കാലു കൊണ്ട് നതാലിയ താഴെയിട്ട റൈഫിൾ കൈക്കലാക്കാനുള്ള ശ്രമമാണ്. അവളുടെ മുഖത്ത് വല്ലാത്തൊരു ഭാവം കടന്നു വന്നു.
അടുത്ത നിമിഷം അവൾ ആ തോക്കു കൊണ്ട് ഡോക്ടറുടെ വലതു ചെവി അടച്ച് ഒരു ഒരു ഉഗ്ര പ്രഹരമേല്പ്പിച്ചു. അയാളിൽ നിന്നും ഉറക്കെ ഒരു രോദനമുയർന്നു. ആ സെക്കൻഡിൽ തന്നെ അവൾ ഇടതു കൈ കൊണ്ട് ആ സിറിഞ്ച് കൈക്കലാക്കി ഡോക്ടറുടെ കഴുത്തിൽ ഇടതു വശത്തെ കരോറ്റിഡ് ആർട്ടറിയിലേക്ക് കുത്തിയിറക്കി!
അപ്പോഴേക്കും ആ ഗാർഡ് തോക്ക് കൈക്കലാക്കിക്കഴിഞ്ഞിരുന്നു പക്ഷേ അത് തന്റെ ജീവിതത്തിൽ അവസാനമായിട്ടെടുത്ത തീരുമാനമായിരുന്നു എന്നയാളറിഞ്ഞില്ല!
ഡോക്ടറെ പരമാവധി പുറകോട്ടു വലിച്ചു പിടിച്ച് അവൾ തന്റെ വലംകയ്യിലെ പിസ്റ്റളിന്റെ ട്രിഗർ വലിച്ചു! തുടരെ തുടരെ മൂന്നു വട്ടം!
ആ അവസ്ഥയിലും അവളുടെ ഉന്നം എത്ര കൃത്യമായിരുന്നു എന്ന് ആ പട്ടാളക്കാർ അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. നെറ്റിയിലും, കഴുത്തിലും മാറിലുമായി മൂന്നു വെടിയേറ്റ് ആ ഗാർഡ് പുറകോട്ടു മലച്ചു.
നതാലിയായുടെ ശ്രദ്ധ ഡോക്ടറിലായി.
ഇതുവരെ കാണാത്ത ഒരു ഭീതി അയാളുടെ കണ്ണിൽ നിഴലിക്കുന്നതവൾ കണ്ടു. സിറിഞ്ച് കുത്തിയിറക്കിയിട്ടേയുള്ളൂ, മരുന്ന് അവൾ ഇഞ്ചക്റ്റ് ചെയ്തിരുന്നില്ല. പക്ഷേ ഏതു നിമിഷവും അമർത്താവുന്ന രീതിയിൽ അവളുടെ തള്ളവിരൽ പിസ്റ്റണിൽ അമർന്നിരുന്നു.
വിറങ്ങലിച്ചു പോയിരുന്നു പട്ടാളക്കാർ. എന്തിനും മടിക്കാത്ത ഒരുത്തിയാണതെന്നവർക്ക് വ്യക്തമായി മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. ഡോ. രഘുചന്ദ്രയും അവരോട് പിൻവാങ്ങാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയാണിപ്പോൾ!
“GET THE FUCK OUT!!” അവൾ ഗർജ്ജിച്ചു!
*******************************************************************************
Tactical Assault Unit Head Quarters, Tombay – Mumbai – Same time
*******************************************************************************
കമാൻഡർ വിശാൽ ഇന്റൊരഗേഷൻ റൂമിൽ, തന്റെ മുൻപിൽ തല കുമ്പിട്ടിരിക്കുന്ന യുവാവിനെ സാകൂതം നോക്കി നിന്നു.
തലേന്ന് ഹോട്ടൽ ഹയാത് റീജൻസിയുടെ പാർക്കിങ്ങ് ലോട്ടിൽ നിന്നും പിടികൂടിയ അവൻ ഇതുവരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല.
ആരോഗ്യം തിരിച്ചുകിട്ടിയിരിക്കുന്നു.ഓർമ്മയും. പക്ഷേ സദാ സമയവും തല കുമ്പിട്ട് നിശബ്ദനായിരിക്കുകയാണവൻ. ആരുടേയും ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നില്ല. അവസാനം വിശാൽ തന്നെ നേരിട്ടു വന്നിരിക്കുകയാണിപ്പോൾ. ഒപ്പം സദാ സമയവും അയാളുടെ ആജ്ഞാനുവർത്തികളായി കൂടെ നടക്കുന്ന രണ്ട് TAU ഏജന്റുമാരും. ഇനിയും ആ ചെറുപ്പക്കാരൻ ‘സഹകരിക്കാൻ’ തയ്യാറായില്ലെങ്കിൽ ബലം പ്രയോഗിക്കാനാണ് തീരുമാനം.
നതാലിയായുടെ കാറിൽ നിന്നാണവനെ കിട്ടിയത്. അതുകൊണ്ടു തന്നെ അവളുടെ തിരോധാനത്തെപ്പറ്റി എന്തെങ്കിലും വിവരം അവനിൽ നിന്നു കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. പക്ഷേ അവൻ സംസാരിക്കാനുള്ള യാതൊരു ലക്ഷണവും കാണിക്കുന്നില്ല.
“Hi! I'm Commander Vishal Sathyanath! Good morning!” പുഞ്ചിരിയോടെ വിശാൽ അയാളെ ചോദ്യം ചെയ്യാനാരംഭിച്ചു. “എന്താണ് നിന്റെ പേര് ?”
മറുപടിയില്ല. കണ്ണുകളുയർത്തി വിശാലിനെ നോക്കിയ അവന്റെ മുഖത്ത് ഒരു ചെറിയ പരിഹാസഭാവമായിരുന്നു.
വിശാൽ, പുഞ്ചിരി മായാതെ തന്നെ കണ്ണുകൾ ഒന്നടച്ചു തുറന്നു.
“സുഹൃത്തേ! ഫുൾ ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി എന്താണെന്നറിയാമോ താങ്കൾക്ക് ? ഇത് അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു Tactical Assault Unit ആണ്. അതായത് അക്ഷരാർത്ഥത്തിൽ, ഒരാളെ കൊല്ലാൻ ലൈസൻസുള്ളവരാണ് ഞങ്ങൾ. എന്നിട്ടും ഇത്ര സമാധാനപരമായി ഇടപെടുന്നത് ഒരു മനുഷ്യ ജീവനു ഞങ്ങൾ അത്രമാത്രം വില കൊടുക്കുന്നതുകൊണ്ടാണ്. മര്യാദക്ക് ചോദ്യങ്ങൾക്ക് മറുപടി തന്നു തുടങ്ങുന്നതാണ് നിനക്കു നല്ലത്. ഇനി ഇതുപോലെ ഭീക്ഷണിപ്പെടുത്താനായി ഞാൻ സമയം കളയില്ല. Tell me your name! NOW!!”
“എന്റെ പേര് റോബി!” അയാൾ മുഖമുയർത്തി നിവർന്നിരുന്നു. “അതെന്റെ യതാർത്ഥ പേരല്ല. പക്ഷേ തല്ക്കാലം നിങ്ങൾക്ക് എന്നെ റോബി എന്നു വിളിക്കാം. പിന്നെ... ഞാനാരാണെന്നും പറയാം. പുറത്തു പറയാൻ കൊള്ളാത്ത മിലിട്ടറി ഓപ്പറേഷനുകൾക്കായി കോണ്ട്രാക്റ്റ് ബേസിൽ വർക്കു ചെയ്യുന്ന ഒരു ട്രെയിൻഡ് അസാസിൻ! ഇതിൽ കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്.”
വിശാൽ അമ്പരന്ന് തന്റെ പിന്നിൽ നില്ക്കുന്ന ഏജന്റ്സിനെ നോക്കി.
“കള്ളമാണത്. ഇൻഡ്യൻ ആർമ്മിക്ക് ഇങ്ങനെ ഒരു സംവിധാനമില്ല. ആർമ്മിയുടെ ജോലി ചെയ്യാൻ പുറത്തു നിന്നൊരു കോണ്ട്രാക്ടറെ ഏല്പ്പിക്കേണ്ട അവസ്ഥ നമുക്കില്ല. മറ്റു രാജ്യങ്ങളിലൊക്കെ അങ്ങനെ കേട്ടിട്ടുണ്ട്. പക്ഷേ ഇൻഡ്യൻ ആർമി ഒരിക്കലും വാടക കൊലയാളികളെ തേടി പോകില്ല.” വിശാൽ രൂക്ഷമായാണ് പ്രതികരിച്ചത്. “ഞാനും ഒരു ആർമി ഓഫീസറാണ് മിസ്റ്റർ!”
വീണ്ടും റോബിയുടെ ചുണ്ടിന്റെ കോണിൽ ആ പരിഹാസച്ചിരി.
“ഓക്കേ. അതു സത്യമാണെങ്കിൽ, നിങ്ങളെ ജോലിക്കെടുത്ത ആർമി ഉദ്യോഗസ്ഥന്റെ പേരു പറയു.”
ഒരു പൊട്ടിച്ചിരിയോടെയായിരുന്നു മറുപടി. “നിങ്ങളെന്തൊരു വിഡ്ഢിയാണ് വിശാൽ! ഇത്രയെളുപ്പത്തിൽ ഒരാൾക്ക് എന്നെക്കൊണ്ടത് പറയിപ്പിക്കാമായിരുന്നെങ്കിൽ ആരെങ്കിലും എന്നെ ഈ ജോലി ഏല്പ്പിക്കുമോ ? ട്രെയിൻഡ് അസ്സാസ്സിൻ എന്നു ഞാൻ പറഞ്ഞത് വെറും വാക്കല്ല. നിങ്ങളുടെ ഈ വില കുറഞ്ഞ ഭീക്ഷണികൾ കൊണ്ടൊന്നും എന്നെ ഭയപ്പെടുത്താമെന്നു കരുതരുത്. എങ്കിലും ഒരു കാര്യം ഞാൻ പറയാം. എന്നെ ഈ ജോലിയേല്പ്പിച്ചയാൾ ഒരു ബ്രിഗേഡിയർ ജെനറലാണ്. നിങ്ങളെക്കാളൊക്കെ വളരേ ഉയർന്ന റാങ്കിലുള്ള ഒരു മിലിട്ടറി ഉദ്യോഗസ്ഥൻ.”
അവൻ പറയുന്നതെല്ലാം സത്യമാണെന്ന് വിശാലിനു മനസ്സിലാകുന്നുണ്ടായിരുന്നു. തികഞ്ഞ മന:സാന്നിധ്യത്തോടെയാണ് അവന്റെ ഓരോ വാക്കുകളും.
“നീയായിരുന്നില്ലേ ആ ട്രക്കിൽ നതാലിയായെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ?” വിശാൽ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് ചോദിച്ചത്.
മറുപടിയില്ല. റോബി മേശപ്പുറത്ത് വിരലുകൾ കൊണ്ട് താളം പിടിച്ചുകൊണ്ടിരുന്നു.
“ആരാണ് ആ ട്രക്കിൽ നിന്നോടൊപ്പമുണ്ടായിരുന്നത് ?”
“ഞാനൊറ്റക്കായിരുന്നു.” മുഖം താഴ്ത്തിയാണ് മറുപടി. കള്ളമാണെന്ന് കേട്ടാൽ തന്നെ അറിയാം.
“നിനക്ക് ആകാൻഷ തൃപാഠി എന്നൊരു പെൺകുട്ടിയെ അറിയുമോ ?” അടുത്ത ചോദ്യം.
റോബി പെട്ടെന്ന് മുഖമുയർത്തി. അമ്പരന്നുള്ള അവന്റെ ആ നോട്ടത്തിൽ നിന്നു തന്നെ അവൻ ആദ്യമായാണ് ആ പേരു കേൾക്കുന്നതെന്ന് വിശാലിനു മനസ്സിലായി.
“ആരാണ് ആകാൻഷയെ കൊലപ്പെടുത്തിയത് ?”
“അറിയില്ല... ആ പേരു തന്നെ ഞാൻ ആദ്യമായാണ് കേൾക്കുന്നത്.”
വിശാൽ പുഞ്ചിരിച്ചു. “സത്യമാണ് നീ പറഞ്ഞത്. നിനക്കവളെ അറിയില്ല. പക്ഷേ ഞാൻ ചോദിച്ച മറ്റു ചോദ്യങ്ങൾക്കൊക്കെ നിനക്കുത്തരമറിയാം. പക്ഷേ പറയില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്. അല്ലേ ?”
ആകാൻഷ എന്ന പേരു കേട്ടപ്പോളുണ്ടായ തന്റെ പ്രതികരണം വിശാൽ ശ്രദ്ധിച്ചിരിക്കുന്നു. റോബി ചുണ്ടു കടിച്ചു പിടിച്ചു കൊണ്ട് ആലോചനയിലാണ്ടു.
“അതൊക്കെ പോട്ടെ. എനിക്കതൊന്നും അറിയണ്ട! എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ചോദിക്കാം. Where is Agent Natalia ?”
“No Idea !” പെട്ടെന്നായിരുന്നു മറുപടി. അവൻ ഒരു നിമിഷം പോലും ആലോചിച്ചില്ല.
“നിന്നെ ഞങ്ങൾക്കു കിട്ടിയത് അവളുടെ കാറിൽ നിന്നാണ്.”
“അതെങ്ങനെ സംഭവിച്ചെന്നും എനിക്കറിയില്ല. എനിക്കു തോന്നുന്നു അവൾ എനിക്ക് എന്തോ ഇഞ്ചെക്ഷൻ തന്നെന്നാണ്. ഓർമ്മ കിട്ടുന്നില്ല.”
വിശാൽ തിരിഞ്ഞ് തന്റെ സഹപ്രവർത്തകരെ നോക്കി. കാര്യം മനസ്സിലായ അവരിലൊരാൾ മുൻപോട്ടു വന്ന് ഒരു ബ്രീഫ്കേസെടുത്ത് മേശപ്പുറത്തു വെച്ചു തുറന്നു.
“സർ ഒന്നു പുറത്തു വെയ്റ്റ് ചെയ്യൂ പ്ലീസ്. ഇവന് നതാലിയ എവിടെയുണ്ടെന്നറിയാമെങ്കിൽ തീർച്ചയായും അവനെക്കൊണ്ടതു പറയിപ്പിച്ചിട്ടേ ഞങ്ങൾ വെളിയിൽ വരൂ.”
വിശാൽ എഴുന്നേറ്റ് പതിയെ റോബിയുടെ കവിളിൽ ഒന്നു തട്ടി.
“You are about to enter a world of pain, my friend! Last chance! മര്യാദക്ക് നിനക്കറിയാവുന്നതെല്ലാം തുറന്നു പറയുക. അല്ലെങ്കിൽ...”
റോബി നിക്ഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.
ഒരു ഏജന്റ് മുൻപോട്ട് വന്ന് റോബിയുടെ കൈകൾ രണ്ടും കസേരക്കു പിന്നിലേക്ക് പിടിച്ച് വിലങ്ങിട്ടു. എന്നിട്ട് ഒരൊറ്റ വലിക്ക് കസര പുറകോട്ട് മറിച്ചിട്ടു. എന്നിട്ട് പോക്കറ്റിൽ നിന്നും മറ്റൊരു വിലങ്ങെടുത്ത് അവന്റെ കാലുകളും പരസ്പരം ബന്ധിച്ചു.
മറ്റേ ഏജന്റ് ആ സമയം തുറന്നു വെച്ച ബ്രീഫ് കേസിൽ നിന്നും സർജ്ജിക്കൽ ഉപകരണങ്ങൾ പോലെ എന്തൊക്കെയോ എടുത്ത് മേശപ്പുറത്തേക്കു വെച്ചു. പോസ്റ്റ്മോർട്ടം ചെയ്യുന്നവർ തലയോട്ടി പിളർക്കാൻ ഉപയോഗിക്കുന്ന ഒരു തരം കട്ടർ മേശക്കടിയിലെ ഒരു പ്ലഗ്ഗ് പോയിന്റിലേക്കു കണക്റ്റ് ചെയ്ത് പ്രവർത്തിപ്പിച്ചുകൊണ്ട് അയാൾ പതിയെ റോബിയുടെ മുടിയിൽ പിടിച്ച് ആ കസേരയടക്കം നിവർത്തി വെച്ചു.
“നീ ഡോ. ഹാനിബൾ ലെക്റ്റർ എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ ?” ആ ഏജന്റ് അവന്റെ കണ്ണുകളിലേക്കു നോക്കി വികൃതമായി പല്ലിളിച്ചു ചിരിച്ചു. “ഒരു ഫിക്ഷണൽ കഥാപാത്രമാണ്. ഹോളിവുഡ് സിനിമയാണ്. അതിൽ, അയാൾ ഒരു മനുഷ്യനെ ഇതുപോലെ കെട്ടിയിട്ട്, തലയോട്ടി പിളർന്ന് ബ്രെയിൻ മുറിച്ചെടുത്ത് ഫ്രൈ ചെയ്ത് അയാളെക്കൊണ്ടു തന്നെ തീറ്റിക്കുന്ന ഒരു ദൃശ്യമുണ്ട്... ആ സിനിമ കണ്ട നാൾ മുതൽ അതൊന്നു പരീക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതാണ്.” ഏജന്റ് നാവു നീട്ടി ചുണ്ടു നനച്ചു. “Are you Ready ??" അയാൾ ആ കട്ടറിന്റെ ബ്ലേഡ് റോബിയുടെ നെറ്റിയിൽ മുട്ടിച്ചു. സെക്കൻഡുകൾക്കുള്ളിൽ നീളത്തിൽ അവന്റെ നെറ്റിയിൽ തൊലി വിണ്ടുകീറി. ഒരു ഡാം തുറന്നു വിട്ട പോലെ, നീളത്തിൽ രക്തത്തിന്റെ ഒരു ‘തിര’ താഴേക്കൊഴുകിയിറങ്ങി. അവന്റെ കണ്ണുകളിലേക്ക്!
“പ്ലീസ്!! നോ!!! ഞാൻ പറയാം! എല്ലാം ഞാൻ പറയാം!!” റോബി ഉച്ചത്തിൽ അലറി നിലവിളിച്ചു!
“ഹും! ട്രെയിൻഡ് അസ്സാസ്സിനാണത്രെ!” കമാൻഡർ വിശാലിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.
To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot