Slider

മഴകാത്ത്.

0
Image may contain: 1 person, standing
ഒരു തൈമുളയ്ക്കുവാൻ
ഒരു പൂ വിടരുവാൻ
ഒരു മഴക്കൊരുപാട്
കാത്തിരിക്കുന്നു ഞാൻ.
ഇറയത്തു കൈ നീട്ടി
ഇരുകൈ നനയ്ക്കുവാൻ
കൈകുമ്പിൾ ചേർത്താ
മഴയെ പിടിക്കുവാൻ.
ഒരു മഴക്കൊരുപാട്
കാത്തിരിക്കുന്നു ഞാൻ.
അമ്മ കാണാതൊന്നു
മുറ്റത്തിറങ്ങുവാൻ.
മഴനൂലിനൊപ്പം
ഉയരത്തിലെത്തീടാൻ.
മഴവരുമാകാശ
കാഴ്ച്ചകൾ കാണുവാൻ.
മേഘങ്ങൾക്കുള്ളിലും
നൃത്തം ചവിട്ടീടാൻ.
ഒരു മഴക്കൊരുപാട്
കാത്തിരിക്കുന്നു ഞാൻ.
ഉയരുന്ന കുമിളയെ
കോരിയെടുക്കുവാൻ.
പൊട്ടുന്ന കൗതുകം
കണ്ടു ചിരിക്കുവാൻ.
ഒരു മഴക്കൊരുപാട്
കാത്തിരിക്കുന്നു ഞാൻ.
കടലാസുതോണിക്കായ്
പുസ്തകം കീറുവാൻ.
മുറ്റം നിറയെയാ
കാഴ്ച്ചയൊരുക്കുവാൻ.
ഒരു തൈമുളയ്ക്കുവാൻ
ഒരു പൂ വിടരുവാൻ.
ഒരു മഴക്കൊരുപാട്
കാത്തിരിക്കുന്നു ഞാൻ.
Babu Thuyyam.
08/03/19.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo