Slider

ഉടഞ്ഞുവീഴുന്ന ചില്ലുഗോപുരങ്ങൾ - അഞ്ചാം ഭാഗം

0

അലോഷിയുടെ മുഖം ശാന്തമായിരുന്നു. ... തന്റെയുത്തരം ദേവുവിനെ എത്രത്തോളം പിടിച്ചുലച്ചേക്കാമെന്ന ഭയം അയാളിൽ നിഴലിച്ചു. ...
"ദേവു നീ മറ്റൊരാൾക്ക് മുന്നിലാണോ തല കുനിച്ചത് . ..? സിദ്ധാർത്ഥൻ നിനക്ക് ആരെങ്കിലുമാണോ ... സ്വന്തം മുറപ്പെണ്ണിനെ മനസ്സിൽ നിറച്ച സിദ്ധാർത്ഥനെ എനിക്കറിയാം ... വേനലവധിക്കാലത്ത് നമ്മളാടിയ വേഷങ്ങളിൽ നിന്റെ ഭർത്താവാകാൻ എന്നോട് പലപ്പോഴും ശണ്ഠകൂടാറുള്ള സിദ്ധു ... ഒടുവിൽ ദേവന്റെ വാക്കുകൾ കേട്ട് ഞാൻ പിൻവലിയുമ്പോൾ നിന്റെ മുഖത്തെ നിരാശ പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നു ...
നമ്മളറിയാതെ ദേവനും ...!
ദേവു പക്ഷെ ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. സീതയുടെ മിഴികൾ അവളെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. ...
"അലോഷി .... എന്നോട് ഇത്തിരി കരുണ കാണിച്ചുടെ.... സിദ്ധു എന്റെ ഭർത്താവാണ് .. പക്ഷെ പലപ്പോഴും വഴിമാറിയൊഴുകുന്ന രണ്ടരുവികൾ ...
ഞങ്ങൾ വെറും ദമ്പതികൾ മാത്രമാണിപ്പോഴും .., വർഷങ്ങൾ കഴിഞ്ഞിട്ടും പുഷ്പിക്കാത്ത പൂന്തോട്ടങ്ങൾക്ക് എന്ത് ഭംഗിയാണ് അവകാശപ്പെടാനുള്ളത് ... ഒരർത്ഥത്തിൽ ഞങ്ങൾ തികഞ്ഞ പരാജയമാണ്. .. "
"നിന്റെ കുടുംബ ജീവതത്തിൽ ചില പാകപ്പിഴകളുണ്ടെന്ന് ദേവൻ പറഞ്ഞിരുന്നു. .. എല്ലാം മറക്കണം ... നീ ഭാഗ്യവതിയാണ് ... തല്ലിപ്പൊട്ടിക്കാൻ എളുപ്പമാണ് ... പക്ഷെ ...,
പറയുന്നതിനിടയ്ക്ക് പലപ്പോഴും ചുമയുടെ ശല്യം അലോഷിയെ വല്ലാതെ ക്ഷീണിതനാക്കിയിരുന്നു. ... കടുത്ത ശ്വാസതടസ്സം അയാളുടെ മുഖത്തെ വലിച്ചു മുറുക്കുന്നുണ്ടായിരുന്നു.
"അന്ന് യഥാർത്ഥത്തിൽ ദേവൻ എന്നോട് പറഞ്ഞത് നിന്നെ മറക്കണമെന്നല്ല ...! മറിച്ച് മൃദുല എന്ന പെൺകുട്ടിയെക്കുറിച്ച് അന്വേഷിക്കാനാണ് ... പറഞ്ഞ പ്രകാരം യാത്ര തിരിച്ചയെനിക്ക് അവൾ വിവാഹിതയും അമ്മയുമായെന്ന വിവരമാണ് ലഭിച്ചത് .. അത് ദേവനെ അറിയിച്ചിരുന്നു ..പക്ഷെ നേരിൽക്കണ്ട് ബോദ്ധ്യപെടണമെന്ന ആവശ്യപ്രകാരം ഞാൻ വീണ്ടുമലഞ്ഞു .അതിനിടയ്ക്ക് നിന്റെ വിവാഹം കഴിഞ്ഞു .. നിങ്ങൾ കുട്ടിയായിരിക്കുമ്പോൾ ഉറപ്പിച്ച വിവാഹം....!"
"മൃദുലയുടെ കുട്ടിയുടെ അച്ഛൻ അവളുടെ ഭർത്താവല്ലെന്ന വാർത്തയറിയാൻ ഞാൻ വൈകിപ്പോയിരുന്നു .അത് കേട്ട ദേവന്റെ മുഖഭാവത്തിൽ എനിക്ക് സംശയമുണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യാനുള്ള അനുമതിയില്ലാത്തതിനാൽ സത്യമറിയാൻ കഴിഞ്ഞില്ല ... തുടർന്ന് ദേവൻ തീർത്ഥയാത്രയ്ക്കും ഞാൻ കോയമ്പത്തൂരേക്കും തിരിച്ചു ."
"അപ്പോൾ സീതയുടെ അമ്മ മൃദുലയും അച്ഛൻ ..? അലോഷി നിനക്കറിയാം ആ സത്യം ... എന്റെ ദേവേട്ടന്റെ മകളാണോ സീത ...? പറയു "
ദേവൂ ആകെ വിവശയായിരുന്നു ... താനൊരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ...ഒരു പക്ഷെ നേരിൽപ്പറയാൻ ദേവേട്ടന് ശക്തിയില്ലാത്തതിനാലാവാം തന്നെ അലോഷിയുടെ സമക്ഷമെത്തിച്ചത് ... മരണം കൊണ്ട് തന്നെത്തോൽപ്പിച്ച ദേവേട്ടനോടവൾക്ക് ദേഷ്യം തോന്നി..
"അറിയാമെങ്കിൽ സംരക്ഷിച്ചു കൂടായിരുന്നോ ഈ കുട്ടിയെ ... എന്തിനാണ് വിധിയുടെ കരാള ഹസ്തങ്ങളിൽ തളച്ചിട്ടത് ...? "
(തുടരും )
രചന: ശ്രീധർ ആർ എൻ
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- CLICK HERE
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo