നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സമർപ്പണം.

Image may contain: 1 person
ഇതാ എന്റെ ഹൃദയം
ഒരു തളികയിൽ
നിനക്കായ് സമർപ്പിക്കുന്നു.
ചിലപ്പോഴൊക്കെ
വല്ലാത്തൊരിഷ്ടം തോന്നും.
ഒരു കൂറ്റൻ തിരമാലയായ് വന്ന്
നീയറിയാതെ പുണർന്ന്
പിൻവാങ്ങാറുണ്ട്.
സാങ്കൽപ്പികമായ ഈ ലോകത്ത്
നീയില്ലാതെ ഞാനെന്തിന്..?
ചിലപ്പോഴൊക്കെ
ആ കാണുന്ന
കുന്നിൻ മുകളിൽ കയറി
നീ എന്റേതാണെന്ന്
ഉറക്കെ വിളിച്ചു പറയാൻ തോന്നും.
അല്ലെങ്കിൽ
ആ പാറക്കൂട്ടങ്ങൾക്കടിയിലെ
കടലിന്റെ അഗാധതയിലേക്ക്
ഇരുകൈകളും നിവർത്തിച്ചാടി
പവിഴപ്പുറ്റുകളിൽ
മറഞ്ഞിരിക്കുന്ന നിന്നെ തിരയാനും
യഥാർത്ഥത്തിൽ
താഴ്‌വരയിലെ ഇരുണ്ട
കാടുകളിലെവിടെയോ നീ
മറഞ്ഞിരിക്കുന്നുണ്ട്.
അതു കൊണ്ടാണല്ലോ കാറ്റിനോടൊപ്പമുയർന്ന്
മേഘങ്ങളുമായി കൂട്ടുകൂടുന്നതും
ത്രിസന്ധ്യകളിൽ
വിവിധ വർണ്ണങ്ങളായി പൂക്കുന്നതും.
Babu Thuyyam
22/03/19.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot