നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നക്കാനക്ക് ബിരിയാണി.

Image may contain: 1 person
വനിതാദിനം ആയതു കൊണ്ടൊന്നുമല്ല അടുക്കളയിൽ കയറിയത്, വനിതകൾ കൂടെയില്ലാത്ത പ്രവാസികൾ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽപ്പെട്ട് അടുക്കളക്കാര്യങ്ങളിൽ അഗ്രഗണ്യർ ആയിപ്പോകുന്നതാണ്. അന്ന വിചാരം മുന്ന വിചാരം പിന്നെ വിചാരം കാര്യവിചാരം എന്നു പറഞ്ഞയാൾ പ്രവാസിയാണോ എന്നറിയില്ല. കഥ പറഞ്ഞിരുന്നാൽ വയറിൽ കാറ്റുകേറുന്നതറിയാം. അതിനാൽ അടുത്ത അരമണിക്കൂർ എല്ലാം മറന്ന്
അല്പം പാചക പരീക്ഷണങ്ങളിൽ മുഴുകാം.
അജാനക്ക് ആയി കേട്ടതുകൊണ്ട് നക്കാനക്ക്
എന്താണെന്ന് സംശയിക്കണ്ട,
ഒരു ഗുമ്മായിക്കോട്ടെ എന്നോർത്ത് നമ്മുടെ ഹോട്ട്ഡോഗ് എന്നു വിളിക്കുന്ന ചിക്കൻഫ്രാങ്ക്സിൻ്റെ അറബി വാക്ക് പറഞ്ഞതാണ് എന്നു മാത്രം. അത് ഒരു പാക്കറ്റിൽ പത്തു പീസ് ഉള്ളത് മൊത്തം
വേണ്ടാത്തതിനാൽ ഫ്രീസറിൽ നിന്ന് പകുതി എടുത്ത് വെള്ളത്തിൽ ഇട്ട് തണുപ്പ് കളയാൻ മാറ്റി വച്ചു.
ഒരു ഗ്ലാസ്സ് ബിരിയാണി അരി
കഴുകി വെള്ളം തോരാൻ മാറ്റിവച്ചു. രണ്ടു സവാള, ഒരു കാരറ്റ്, ഒരു തക്കാളി,ഒരു കഷ്ണം ഇഞ്ചി, രണ്ടു വെളുത്തുള്ളി, അഞ്ച് പച്ചമുളക്, ഇത്തിരി കറിവേപ്പില, ഇത്തിരി മല്ലിയില്ല. കാരറ്റ് ക്രേറ്റ് ചെയ്തെടുത്തു. രണ്ടുസവാള വൃത്തിയാക്കിയെടുത്ത് അതിൽ നിന്ന് ഒന്നര സവാള എടുത്ത് നീളത്തിൽ അരിഞ്ഞും, ബാക്കി പകുതി സവാള കുനുകുനെ അരിഞ്ഞെടുത്ത് സലാഡിനായി വച്ചിരിക്കുന്ന പാത്രത്തിൽ ഇട്ടു.
ചീനച്ചട്ടി അടുപ്പത്ത് വച്ച് രണ്ടു സ്പൂൺ നെയ്യൊഴിച്ച്
അല്പം അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരി വച്ചു. നീളത്തിൽ അരിഞ്ഞുവച്ചിരിക്കുന്നതിൽ പകുതി സവാളയും വഴറ്റിയെടുത്തു. ക്രേറ്റ് ചെയ്തു വച്ചിരിക്കുന്നതിൽ നിന്ന് കുറച്ചെടുത്ത് സലാഡിന് ഉള്ള പാത്രത്തിൽ ഇടുകയും ബാക്കി വഴറ്റി എടുക്കുകയും ചെയ്തു.
ബിരിയാണി ഉണ്ടാക്കാനായി
പാത്രം അടുപ്പത്ത് വച്ച് ചൂടായി വന്നപ്പോൾ രണ്ട് സ്പൂൺ നെയ്യൊഴിച്ച് അതിൽ നേരത്തെ കഴുകി വച്ച് വെള്ളം വാർന്നു പോയ
അരിയിട്ട് ചെറുതായി വറുത്തെടുത്തു. അതിലേക്ക് രണ്ടു ഗ്ലാസ്സ് വെള്ളം ഒഴിച്ച്
പാകത്തിന് ഉപ്പിട്ടിളക്കി. മസാല പാക്കറ്റിൽ നിന്ന് ഇത്തിരി വീതം കറുവപ്പട്ട, ഏലയ്ക്ക, പെരുംജീരകം, ഗ്രാമ്പൂ, കുരുമുളക്, കറുവയില, ഇത്തിരി ഇഞ്ചി, ഒരല്ലി വെളുത്തുള്ളി, കീറിയ രണ്ട് പച്ചമുളക്, ഇത്തിരി കരിവേപ്പില എന്നിവയിട്ട് ഇളക്കി അടച്ചു വച്ചു.
ചീനച്ചട്ടി അടുപ്പിൽ വച്ച് തീ കത്തിച്ച്, ചൂടായി വന്നപ്പോൾ എണ്ണയൊഴിച്ച് വട്ടത്തിൽ അരിഞ്ഞുവച്ച നക്കാനക്ക് ഇട്ട് ഇളക്കി ബ്രൗൺ കളറായി വന്നപ്പോൾ അല്പം മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ഇട്ടതിനു ശേഷം, നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സമ്പാളയും ഇട്ട് നന്നായി മൊരിഞ്ഞു വന്നപ്പോൾ ഇത്തിരി ഉപ്പും കരിവേപ്പിലയും, കറിമസാലയും ചേർത്ത് കൂടെ ഇത്തിരി കുരുമുളകുപൊടിയും വിതറിയപ്പോൾ കറി റെഡി.
കൃത്യം പത്തു മിനിട്ടുകൊണ്ട് വെന്ത് വെള്ളം വറ്റിയ ബിരിയാണി ചോറിലേയ്ക്ക്
വറുത്തു കോരി വച്ചിരിക്കുന്ന
ചേരുവകൾ ചേർത്തിളക്കി. ചെറിയ ടിന്നിൽ കിട്ടുന്ന പൈനാപ്പിൾ പീസുകൾ മുകളിൽ വിതറുകയും ടിന്നിലുണ്ടായിരുന്ന പൈനാപ്പിൾ നീരിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് മുകളിൽ റൗണ്ടിൽ ഒഴിച്ചു കൊടുത്ത് മല്ലിയിലയും വിതറി അടച്ച് വച്ച് തീയണച്ചു -
സലാഡിന് വച്ചിരിക്കുന്ന പാത്രത്തിലേയ്ക്ക് രണ്ടു പച്ചമുളകും, ഒരു തക്കാളിയും
അരിഞ്ഞിട്ട് ഉപ്പും, തൈരും ചേർത്തപ്പോൾ സലാഡും റെഡി.
പാകത്തിന് ചേരുവകൾ ചേർത്തു കൂടെ അല്പം സ്നേഹവും ചേർത്ത് ആത്മാർത്ഥമായി തയ്യാറാക്കിയാൽ എത് ഭക്ഷണവും നന്നാകും എന്നത് സത്യമല്ലേ. അര മണിക്കൂർ കൊണ്ട് പെട്ടെന്ന് തയ്യാറാക്കിയ ബിരിയാണിയുടെ സ്വാദ് നന്നായെങ്കിലും കൂടെ ആരെങ്കിലും കഴിയ്ക്കാനും കൂടെ ഉണ്ടായിരുന്നെങ്കിൽ
ഇതിൻ്റെ സ്വാദ് ഇതിലും ഇരട്ടിയാകുമായിരുന്നു എന്നോർക്കുമ്പോൾ പേരറിയാത്ത ഒരു വിഷമം
ഉള്ളിൽ നിറയുന്നു.

BY PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot