Slider

ഗണിതശാസ്ത്രം

0
Image may contain: 1 person
നാലു പരീക്ഷകളും നല്ലെഴുത്തായിരുന്നു എന്നു പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണയാണോയെന്ന് ഓർത്തു പോയാൽ തന്നെ കുറ്റം പറയാനാവുമോ? നാളത്തെ പരീക്ഷയെ പറ്റി നമ്മളൊന്നുമറിയുന്നില്ലേ രാമനാരായണയെന്നോതി താൻ പാതി,
ദൈവം പാതി, ദൈവത്തിൻ്റെ
പകുതി കിട്ടിയാൽ തന്നെ പാസാകാനുള്ള മാർക്കു കിട്ടും എന്നു പറഞ്ഞ് ഫോണിൽ കളിക്കുന്ന മോൾ. ഏൻ ഓതിയോതിയും പിള്ള ഗണിച്ചുഗണിച്ചുമെന്ന പഴഞ്ചൊല്ലിൻ്റെ പതിരന്വേഷിച്ചു കൊണ്ട് മോളോട് പരിഭവം മറച്ച് വച്ച് തേനൊലിയ്ക്കുന്ന രീതിയിൽ ചോദിച്ചു.
നാളത്തെ പരീക്ഷ കണക്കല്ലേ.
അതേ കണക്കാ.
എന്നിട്ട് മൊത്തം പഠിച്ചോ?
അതും കണക്കാ.
ഞാനൊരു സംശയം ചോദിച്ചോട്ടെ.
അമ്മ ചോദിയ്ക്കമ്മേ, എന്തെങ്കിലുമെല്ലാം ചോദിയ്ക്ക്. പഠിയ്ക്ക് പഠിയ്ക്ക് എന്നു പറയുന്നത് കേൾക്കുന്നതിനേക്കാൾ എന്തു രസമാണ് ഇങ്ങിനെ സംസാരിച്ചിരിയ്ക്കുന്നത്.
ഇത്ര മടിയുള്ള ആൾക്ക് എങ്ങിനെയാണ് പത്തിൽ പഠിച്ചപ്പോൾ CBSE യ്ക്ക് ഫുൾ A+ കിട്ടിയത്.
അത് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലമ്മേ. അന്നും ജയിച്ചവരുടെ ലിസ്റ്റിൽ എൻ്റെ പേരു കാണാത്തതിനാൽ ഞാൻ ഓർത്തു തോറ്റു പോയി എന്നാണ് അതിനു ശേഷമാണ് ഫുൾ എപ്ലസ്സിൻ്റെ കൂടെ എൻ്റെ നമ്പർ കണ്ടിട്ട്
ഞാൻ തന്നേ അതിശയിച്ചു പോയത്.
പിന്നെന്താ പ്ലസ് ടൂവിന് ആ പഠിത്തം ഒന്നും കാണാത്തത്.
അതിനു കാരണം അച്ഛനാണ്.
അതെന്താ പാവം അച്ഛനെന്തു ചെയ്തു.
അച്ചൻ ഇന്നാളൊരു ദിവസം
പറഞ്ഞില്ലേ, ടെൻഷൻ എടുത്തൊന്നും പഠിയ്ക്കണ്ട, ഫസ്റ്റ് ചാൻസിൽ കിട്ടിയില്ലെങ്കിൽ നമുക്ക് സെക്കൻ്റ് ചാൻസിൽ എഴുതിയെടുക്കാം എന്ന്.
അതേതായാലും നന്നായി.
വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ പറഞ്ഞു അതൊന്നുമോർക്കുന്നില്ലേ.
ഇല്ലമ്മേ സത്യമായും മറ്റൊന്നുമോർക്കുന്നില്ല, ആകെ ഓർമ്മയിൽ ഇതുമാത്രം തെളിഞ്ഞു നിൽക്കുന്നു, ടെൻഷൻ എടുക്കണ്ട, ഒരു വർഷം പോയാലും കുഴപ്പമില്ല എന്നു പറയുന്നതു മാത്രം.
ദൈവമേ ചുമ്മാ കേറി പോകുന്ന കുരങ്ങിന് ഏണി വച്ച് കൊടുക്കുന്ന ഇത്തരം ഉപദേശങ്ങൾ ഒന്നും വേണ്ടായിരുന്നെൻ്റെ ദൈവമേ.

By: PS Anikumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo