(ഗിരി ബി. വാരിയർ)
അതിർത്തിയിലെ
സംഘർഷത്തെപ്പറ്റി
ടിവിയിൽ വാദപ്രതിവാദങ്ങൾ
പിരിമുറുകുമ്പോൾ...
സംഘർഷത്തെപ്പറ്റി
ടിവിയിൽ വാദപ്രതിവാദങ്ങൾ
പിരിമുറുകുമ്പോൾ...
ആബാലവൃദ്ധം ജനങ്ങളും
സാമൂഹ്യ മാധ്യമങ്ങളിൽ
മുഴുകിയിരുന്ന്, കിട്ടിയതെല്ലാം
പൊടിപ്പും തൊങ്ങലും ചേർത്തു്
ഫോർവേർഡ് ചെയ്യുമ്പോൾ...
സാമൂഹ്യ മാധ്യമങ്ങളിൽ
മുഴുകിയിരുന്ന്, കിട്ടിയതെല്ലാം
പൊടിപ്പും തൊങ്ങലും ചേർത്തു്
ഫോർവേർഡ് ചെയ്യുമ്പോൾ...
അമ്മ പ്രാർത്ഥനാമുറിയിൽ
കരഞ്ഞുകൊണ്ട്
ജപിക്കുകയായിരുന്നു,
കരഞ്ഞുകൊണ്ട്
ജപിക്കുകയായിരുന്നു,
ഭാര്യ ഭയവും സങ്കടവും അതിലേറെ
ആശങ്കയും ഉള്ളിലൊതുക്കി
അടുക്കളയിൽ യാന്ത്രികമായി
ഓരോ പണിയിലായിരുന്നു.
ആശങ്കയും ഉള്ളിലൊതുക്കി
അടുക്കളയിൽ യാന്ത്രികമായി
ഓരോ പണിയിലായിരുന്നു.
എട്ടു വയസ്സുള്ള മകൻ
അനുജത്തിയെ പിച്ചവെക്കാൻ
പഠിപ്പിക്കുകയായിരുന്നു.
അനുജത്തിയെ പിച്ചവെക്കാൻ
പഠിപ്പിക്കുകയായിരുന്നു.
സഹോദരൻ ഗൾഫ് നാട്ടിലെ
മണലാരണ്യത്തിലെ എതോ
ക്യാമ്പിൽ ജോലി കഴിഞ്ഞ് വന്ന്
പാക്കിസ്ഥാനിയും ബംഗ്ലാദേശിയും
ഫിലിപ്പിനിയും അടങ്ങുന്ന
സഹമുറിയന്മാരോടൊപ്പം
ഭക്ഷണം പാകം ചെയ്യുകയായിരുന്നു.
മണലാരണ്യത്തിലെ എതോ
ക്യാമ്പിൽ ജോലി കഴിഞ്ഞ് വന്ന്
പാക്കിസ്ഥാനിയും ബംഗ്ലാദേശിയും
ഫിലിപ്പിനിയും അടങ്ങുന്ന
സഹമുറിയന്മാരോടൊപ്പം
ഭക്ഷണം പാകം ചെയ്യുകയായിരുന്നു.
അച്ഛൻ അയൽപക്കത്തെ
ഗോപാലൻ നായരോട്
പട്ടാളത്തിൽ ആയിരുന്നപ്പോൾ
ചെയ്തവീരകഥകൾ
അഭിമാനത്തോടെ
പറയുകയായിരുന്നു.
ഗോപാലൻ നായരോട്
പട്ടാളത്തിൽ ആയിരുന്നപ്പോൾ
ചെയ്തവീരകഥകൾ
അഭിമാനത്തോടെ
പറയുകയായിരുന്നു.
പട്ടാളക്കാരൻ തന്റെ
കയ്യിൽ അമ്മ കെട്ടി തന്ന
പൂജിച്ച ചരടിൽ തൊട്ട്
മനസ്സിൽ അമ്മയെ ധ്യാനിച്ചു്,
വിവാഹമോതിരത്തിൽ
വിരലോടിച്ച് പേഴ്സിനുള്ളിലെ
മക്കളുടെ ഫോട്ടോയിൽ
ഉമ്മ വെച്ച്, അച്ഛൻ പകർന്നു
തന്ന രാജ്യസ്നേഹം
അഭിമാനമാക്കി,
സ്വന്തം മാതൃരാജ്യത്തെ
ജനതയുടെ മുഴുവൻ സുരക്ഷയും
ഉറപ്പ് വരുത്താൻ
തന്റെ കർത്തവ്യ-
നിർവഹണത്തിനായി
തയ്യാറെടുക്കുകയായിരുന്നു.
കയ്യിൽ അമ്മ കെട്ടി തന്ന
പൂജിച്ച ചരടിൽ തൊട്ട്
മനസ്സിൽ അമ്മയെ ധ്യാനിച്ചു്,
വിവാഹമോതിരത്തിൽ
വിരലോടിച്ച് പേഴ്സിനുള്ളിലെ
മക്കളുടെ ഫോട്ടോയിൽ
ഉമ്മ വെച്ച്, അച്ഛൻ പകർന്നു
തന്ന രാജ്യസ്നേഹം
അഭിമാനമാക്കി,
സ്വന്തം മാതൃരാജ്യത്തെ
ജനതയുടെ മുഴുവൻ സുരക്ഷയും
ഉറപ്പ് വരുത്താൻ
തന്റെ കർത്തവ്യ-
നിർവഹണത്തിനായി
തയ്യാറെടുക്കുകയായിരുന്നു.
*****
ഗിരി ബി വാരിയർ
28 ഫെബ്രുവരി 2019
©️copyright protected
28 ഫെബ്രുവരി 2019
©️copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക