
അന്വേഷണം ഏകദേശം വഴിമുട്ടിയ നിലയിലെത്തിയിരിക്കുന്നു. ... അധികാരികളും പൊതുജനങ്ങളും ആകെ പരിഭ്രാന്തരാണ് ... മറുഭാഗത്ത് മോഷണം നിർബാധം തുടരുന്നുമുണ്ട് ...
എന്തു ചെയ്യും ...?
തൂലികത്തുമ്പിനാൽ വായനക്കാരെ ആകാംഷയുടെ കൊടുമുടി കയറ്റുന്നവരും ഗൃഹാതുരത്വത്തിന്റെ നെടുവീർപ്പുകളും ദുർഗ്രാഹ്യതയുടെ മൂടുപടമണിഞ്ഞവരും വരെ വിഷമത്തിലാണ് ... തങ്ങളുടെ കഥകൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ആരാണയാൾ ...?
ഒരു പൂവിന്റെ ചിത്രം പ്രൊഫൈലാക്കി സകലരുടേയും പൂക്കാലം കവരുന്ന ഒരാൾ .. പലരും പല രീതിയിലും അന്വേഷിച്ചു. .. പരാജയമായിരുന്നു ഫലം
ഇനിയെന്ത് ...?
സകലരും ട്രൗസർ മുറുക്കി ചിന്തയിലാണ്ടു. ... ഒരേയൊരു വഴി .... ഒരാളുടെ രൂപം ആയാളുടെ പ്രൊഫൈൽ ഡീറ്റെയിൽസിൽ നിന്നും അയാളുടെ പോസ്റ്റിൽ നിന്നും മനസ്സിലാക്കി രേഖാചിത്രം വരയ്ക്കുന്ന അഗ്രഗണ്യൻ....!
ആരാണയാൾ ....?
മറ്റാരുമല്ല .. അനശ്വരൻ കുന്നുമ്മൽക്കയറി ... ആയാളുടെ തൂലികയുടെ ചൂടേറ്റവർ അനവധിയാണ് .. സ്വന്തം രൂപം കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി തലതല്ലി വീണവർ... ഇപ്പോഴും ബോധം വീഴാത്തവരുമുണ്ട് ... ആയാളെ കൊണ്ടുവരുക തന്നെ .....!
എവിടെയുണ്ടാവും ....?
ബെല്ലാരി ... ബെല്ലാരിയിൽ നിന്നും പോത്തുകളുമായി കറുത്ത കണ്ണടയും കരിംനീല തൊപ്പിയും ധരിച്ച് പവനായിയെ വെല്ലുന്ന മാനറിസങ്ങളുമായി അയാൾ ട്രക്കുമായി വരുന്ന വിവരം തന്നെത്തന്നെ ഹിപ്പ്നോട്ടിസ് ചെയ്ത് അദ്ധേഹമെന്ന ഇദ്ധേഹം ഇതിനോടകം കണ്ടു പിടിച്ചിരുന്നു.
എവിടെ തടയും ...?
ആണവ റിയാക്ടർ, കാലഡൈസ്കോപ്പ് ,എന്തിനേറെ ഫൈൻ അടയ്ക്കാനുള്ള പണം വരെ ഏർപ്പാട് ചെയ്ത് അനശ്വരനെ കാത്ത് അവർ നിന്നു ...
ഈ സമയം ...!
പുഴയോരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രാജുവിനേയും രാധയേയും കണ്ട ലുട്ടാപ്പിക്ക് ഒരു ബുദ്ധി തോന്നി .... ഛെ. ...! മാറിപ്പോയി
ഈ സമയം അതിവേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുന്ന ട്രക്കിന്റെ
ക്യാബിനിൽ തൂലിക കൊണ്ട് ഇന്നത്തെ അത്ഭുതം തീർക്കുകയായിരുന്ന അനശ്വരന്റെ മൂളിപ്പാട്ടിൽ മതിമറന്നു നിൽക്കുന്ന പോത്തുകൾ കോറസ് പാടാൻ തുടങ്ങി ... ചിത്രം വരച്ച് കഴിഞ്ഞ് തന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള സകലരുമായി ഒത്തു നോക്കി
ക്യാബിനിൽ തൂലിക കൊണ്ട് ഇന്നത്തെ അത്ഭുതം തീർക്കുകയായിരുന്ന അനശ്വരന്റെ മൂളിപ്പാട്ടിൽ മതിമറന്നു നിൽക്കുന്ന പോത്തുകൾ കോറസ് പാടാൻ തുടങ്ങി ... ചിത്രം വരച്ച് കഴിഞ്ഞ് തന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള സകലരുമായി ഒത്തു നോക്കി
നൊ രക്ഷ ...!
ആരുമായും സാമ്യമില്ല ... ഇനിയെന്തു ചെയ്യും ... ഈസരാ .... ഇന്നും പട്ടിണി ...
പെട്ടന്നാണ് അന്തരിക്ഷത്തിൽ ആണവ ഗന്ധം നിറഞ്ഞ് .... അനശ്വരൻ ആഞ്ഞു ചവിട്ടി ....
പെട്ടന്നാണ് അന്തരിക്ഷത്തിൽ ആണവ ഗന്ധം നിറഞ്ഞ് .... അനശ്വരൻ ആഞ്ഞു ചവിട്ടി ....
(തുടരില്ല.)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക