
( ജോളി ചക്രമാക്കിൽ )
വിഷാദരാഗം മൂളി
അലകളെ
തലോടിയൊരു കുളിർകാറ്റും..
അലയൊഴിയാതെ...
ഹൃദയം നുറുങ്ങിയ
മൗനനൊമ്പരങ്ങളും
എങ്ങോ പോയി മറഞ്ഞു....
അലകളെ
തലോടിയൊരു കുളിർകാറ്റും..
അലയൊഴിയാതെ...
ഹൃദയം നുറുങ്ങിയ
മൗനനൊമ്പരങ്ങളും
എങ്ങോ പോയി മറഞ്ഞു....
പ്രതീക്ഷകളുടെ പുതുനാമ്പുകൾക്ക്
മീതെ ഉണർവ്വിന്റെ പൊൻകിരണങ്ങൾ...
പതിയെ ചായം പൂശുകയായീ...
തുടികൊട്ടുണരുകയായീ.
ജീവനുറവകൾ
താളബദ്ധമാവുന്ന ജീവിതം
ശ്രുതി ചേരുന്നിതാ....
ഈണം മൂളുന്നിതാ....
സംഗീത സാന്ദ്രമായി അലിഞ്ഞൊഴുകുന്നിതാ
ഒരു പുതു ജീവിത സംഗീതമുയരുന്നിതാ....
മീതെ ഉണർവ്വിന്റെ പൊൻകിരണങ്ങൾ...
പതിയെ ചായം പൂശുകയായീ...
തുടികൊട്ടുണരുകയായീ.
ജീവനുറവകൾ
താളബദ്ധമാവുന്ന ജീവിതം
ശ്രുതി ചേരുന്നിതാ....
ഈണം മൂളുന്നിതാ....
സംഗീത സാന്ദ്രമായി അലിഞ്ഞൊഴുകുന്നിതാ
ഒരു പുതു ജീവിത സംഗീതമുയരുന്നിതാ....
ഹൃദയ തന്ത്രികൾ മീട്ടി
നവരാഗമാലിക തീർക്കാം..
നമുക്കിനിയൊന്നായ് ...
ഒത്തുചേർന്നൊഴുകാം ..
പ്രണയത്തിൻ പുതുരാഗം നുകരാം
സുഖസുഷുപ്തിയിൽ ആഴ്ന്നിറങ്ങാം.
ഒരു നവസംഗീതമായി പുലരിയുണരാം....
നവരാഗമാലിക തീർക്കാം..
നമുക്കിനിയൊന്നായ് ...
ഒത്തുചേർന്നൊഴുകാം ..
പ്രണയത്തിൻ പുതുരാഗം നുകരാം
സുഖസുഷുപ്തിയിൽ ആഴ്ന്നിറങ്ങാം.
ഒരു നവസംഗീതമായി പുലരിയുണരാം....
13 - Mar - 2018
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക