Slider

-പ്രവാസം-

0
Image may contain: 1 person, beard, tree, outdoor, nature and closeup
ഒന്നുകൂടേ പുണർന്നു ഞാൻപോയിടാം
പിന്നെയെന്നെന്നതാർക്കറിയാം.
കുന്നുകൂട്ടുവാനല്ല ഞാൻ ചെല്ലുന്ന-
തല്ലലില്ലാതെ തലചായ്ക്കുവാൻ
കണ്ണിലൂറും വിയർപ്പിന്നെരുവിലും
മുന്നിൽ മൂടുന്ന ചൂടിൻ പുതപ്പിലും
പിന്നെ കൂടേപ്പിറന്ന കിതപ്പിലും
നിന്നെയോർക്കുന്നതൊന്നുമാത്രം സഖേ.
മൂന്നിൽകൂടും കണക്കിൻ സമസ്യകൾ -
ക്കെന്നു മോക്ഷം കൊടുക്കുവാനാവുമോ
നല്ല കാലം കഴിഞ്ഞു പോകുന്നുവോ
മുന്നിൽ വേനൽവരണ്ടു നിൽക്കുന്നുവോ
വന്നകാലം മറന്നുപോയെങ്കിലും
ഇല്ല തീർന്നില്ല മാസത്തവണകൾ
ഒന്നുതീരുമ്പൊഴൂഴം പിടിക്കുവാ-
നുണ്ട് പിന്നെയും കാതങ്ങൾ പിന്നിലായ്
കണ്ടുതീർന്നില്ല നിന്നിലെ നിന്നെ ഞാൻ
കണ്ടുതീർന്നില്ല കണ്ണിലെ കൗതുകം
രണ്ടുമാസം തികച്ചൊന്നു നാം കൂടുവാ-
നെന്തുവേണം ഇനിയെത്രനാൾ കാക്കണം
ഒന്നുകൂടേ പുണർന്നു ഞാൻപോയിടാം
പിന്നെയെന്നെന്നതാർക്കറിയാം.
------------------
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo