നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൊച്ചു കൊച്ചു സംശയങ്ങൾ

Image may contain: 1 person, smiling, closeup
അച്ഛാ ഒരു സംശയം ചോദിച്ചോട്ടെ.
പഠിയ്ക്കാനുള്ള സംശയം വല്ലതും ആണോ?
അതൊന്നുമല്ല പരീക്ഷ തീർന്നു, പുസ്തകവും മടക്കി വച്ചു. ഇത് ടിവി കാണുന്ന നേരമുളള സംശയം ആണ്.
എന്നാൽ ചോദിച്ചോ.
ആദ്യത്തെ സംശയം എല്ലാ ചാനലുകാരും പ്രീമിയർ ഷോ എന്നും പറഞ്ഞ് ഒരു സിനിമയുടെ ആദ്യ സംപ്രേക്ഷണം ഗംഭീര പരസ്യ തോട് കൂടി കാണിയ്ക്കാറില്ലേ?
അതിനെന്താ കുഴപ്പം.
അതിനല്ലാ കുഴപ്പം. അവർ ഒരേ സിനിമ തന്നേ 25, 50,75, 100 പ്രാവശ്യം എല്ലാം കാണിയ്ക്കുന്നില്ലേ അതിനും അവർക്ക് സിൽവർ,ഗോൾഡൻ, പ്ലാറ്റിനം, ഡയമണ്ട് എന്നിങ്ങനെ പരസ്യത്തോടെ കാണിക്കാൻ പാടില്ലേ, അതും ഒരു എക്സ്ട്രാ വരുമാന മാർഗ്ഗം അല്ലേ.
ഇത് മോൾ അവരെ ഒരു സിനിമ കൂടുതൽ പ്രാവശ്യം കാണിയ്ക്കുയ്ക്കുന്നതിന് കളിയാക്കിയതാണോ, അതോ ഈ സംശയം സീരിയസ്സായി ചോദിച്ചതാണോ?
സീരിയസ്സായി ചോദിച്ചതാണ്.
മോളെ ആരെങ്കിലും ടിവിയിൽ വരുന്ന സിനിമകൾ വീണ്ടും വീണ്ടും കാണുമോ .
കാണുമച്ഛാ, ആദ്യമായി കാണുന്നതിനേക്കാൾ എനിക്കിഷ്ടം കണ്ട സിനിമ വീണ്ടും കാണുന്നതാണ്.
അയ്യേ, അതെന്താ അങ്ങിനെ,
ആദ്യമായി കാണുന്നതല്ലേ അതിന്റെ ഒരു ത്രിൽ.
അതിനത്ര വലിയ ത്രിൽ ഒന്നു മില്ല. ആദ്യം കാണുമ്പോൾ ആകെ ആങ്ങ്സൈറ്റിയും കഥയുടെ ക്ലൈമാക്സ് ഓർത്ത് ടെൻഷൻ എല്ലാം ആയിരിക്കും. അതിനാൽ ശരിയ്ക്ക് ആസ്വദിച്ച് സിനിമ കാണുന്നത് മൂന്നാമതും, നാലാമതും എല്ലാം കാണുമ്പോൾ മുതലാണ്. ചിരിയും, കരച്ചിലും, ഭയവും എല്ലാം വരുന്നത് നേരത്തെ അറിയാവുന്നതു കൊണ്ട് മനസ്സിൽ നേരത്തെ ആ മൂഡ് ക്രിയേറ്റ് ചെയ്ത് വയ്ക്കാം. നോ ടെൻഷൻ, ബീ ഹാപ്പി.
നമിച്ചു മോളെ, എന്റേയും സംശയം തീർന്നു. മോളുടെ സിനിമ കാണലിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ലേ.
എന്നാൽ ഇനി സിനിമയ്ക്ക് ഇടയ്ക്കുള്ള പരസ്യത്തെ പറ്റിയുള്ള ഒന്ന്,രണ്ട് സംശയങ്ങൾ ചോദിച്ചോട്ടെ.
ഇനി അതായിട്ട് കുറയ്ക്കണ്ട.
അതും ഇതുപോലുള്ള കുരുത്തക്കേടുള്ള സംശയങ്ങൾ ആണോ?
ഇല്ലച്ഛാ, ഇത് വേറെ ടൈപ്പ് സംശയമാണ്. സിനിമയുടെ ഇടയിൽ ജ്വവല്ലറിക്കാരുടെ കുറെ പരസങ്ങൾ ഇല്ലേ,
മഞ്ജു വാര്യർ, അമിതാബ്ബച്ചൻ, മോഹൻലാൽ, പൃഥ്വീരാജ് എല്ലാവരും ഉണ്ടല്ലോ, അക്ഷയതൃദീയയുടെ സമയം ആണെങ്കിൽ പറയുകയും വേണ്ട. വിശ്വാസം അതല്ലേ എല്ലാം. കടം വാങ്ങിയാണെങ്കിലും സ്വർണ്ണം
വാങ്ങി വച്ചോ അത് ഭാഗ്യം കൊണ്ടുവരും എന്നെല്ലാം
ഏതെല്ലാം ജാതി പരസ്യങ്ങൾ.
ആ പരസ്യങ്ങൾ എല്ലാം ഉള്ളതുകൊണ്ടല്ലേ പരസ്യക്കാരും, ടി വി ക്കാരും, അഭിനേതാക്കളും ജീവിച്ചു പോകുന്നത്, അതിലെന്താണ്
പിന്നെ സംശയം.
അതല്ല സംശയം, ഇത്തിരി കഴിഞ്ഞ്, കൊശമറ്റം, മുത്തൂറ്റ്, മണപ്പുറം എന്നെല്ലാം പറഞ്ഞ് ഇവരെല്ലാവരും തന്നേ പിന്നീട് വന്ന് പറയുന്നു വാങ്ങിയ സ്വർണ്ണമെല്ലാം അവരുടെ സ്ഥാപനത്തിൽ പലിശയ്‌ക്ക്
വച്ച് പണമെടുത്ത് കടം തീർത്തോളു, അഭിമാനമല്ലേ വലുതെന്ന്. അതാണ് സംശയം അപ്പോൾ നമ്മൾ സ്വർണ്ണം വാങ്ങുന്നതെന്തിനാണ്?
ദൈവമേ എനിക്കിതിന്നൊന്നും മറുപടിയില്ല, എന്നാലിനി മോൾ സിനിമയും പരസ്യവും ഒന്നും കാണണ്ട വല്ല ന്യൂസും കണ്ടോ?
അച്ഛാ എന്നാൽ ഈ സ്ഥാനാർത്ഥി പട്ടികയേ പറ്റി
ഇത്തിരി സംശയം ചോദിച്ചോട്ടെ.
വേണ്ട,വേണ്ട ഇലക്ഷൻ തീരുന്നവരേ പെരുമാറ്റച്ചട്ടം ലംഘിക്കരുതെന്നാണ് പ്രമാണം.
എന്നാൽ രാഷ്ട്രീയം നിർത്തി. ലാസ്റ്റ് ആൻ്റ് ഫൈനൽ ആയ ഒരേയൊരു സംശയം കൂടി.
വലം പിരി ശംഖ്, ധനാഗമ യന്ത്രം, കല്ലുവച്ച മോതിരം, ഏലസ്സ്, തകിട് എന്നെല്ലാം ഉള്ള പരസ്യത്തിലൂടെ കുറെ അമ്മ നടിമാർ ഇത് വാങ്ങി വീട്ടിൽ വച്ചാൽ ധനം കുമിഞ്ഞുകൂടുമെന്ന് പറയുന്നുണ്ടല്ലോ? എന്നാലീ പരസ്യം പറയുന്നവർക്കും, വില്പന നടത്തുന്നവർക്കും അത് അവരുടെ കൈവശം തന്നേ വച്ചാൽ പോരെ, അവർക്ക് ആവശ്യത്തിനുള്ള പൈസ കുമിഞ്ഞുകൂടില്ലേ, എന്തിനാ പുറത്തു കൊടുക്കുന്നത്.
സംശയം വേണ്ട മോളെ അവര് പറഞ്ഞത് സത്യമല്ലേ,
ഇതെല്ലാം ഉള്ളത് കൊണ്ടല്ലേ അവരുടെ കൈയിൽ പൈസ ധാരാളം വന്നു ചേരുന്നത്. കുറെ മണ്ടന്മാർ അത് വാങ്ങിക്കൂട്ടുന്നത് കൊണ്ടാണെന്ന് മാത്രം.
തീർന്നോ മോളുടെ കൊച്ചു കൊച്ചു സംശയങ്ങൾ, എന്നാലും ഇതു വല്ലാത്ത സംശയങ്ങളാണേ.

By PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot