നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

-യാത്ര-

Image may contain: 1 person, beard, tree, outdoor, nature and closeup

അണുവാകണം മെല്ലെയുയിർതേടണം.
പതിയെപ്പടർന്നുചെറുപുഴുവാകണം.
നിറമേഴുമേന്തുന്ന മഴവില്ലുമാകണം.
നിറയുംനിലാവും നിറങ്ങളുമാകണം.
അഗ്നിസ്ഫുടത്തിലൂടക്ഷരമാകണം.
കത്തിജ്വലിക്കുന്ന നക്ഷത്രമാകണം.
നഗ്നമാം നേത്രങ്ങളറിയാതെയിരുളിലെ-
ചെരുവിലായെല്ലാമറിഞ്ഞുനിൽക്കേണം.
അഗ്നിഹോത്രപ്പുകയ്ക്കപ്പുറം ചെല്ലണം.
അശരീരിയാകണം സ്വരമായി മാറണം.
അതിലോലമോഹങ്ങളറിയുവാനനിലനാ-
യറിയാതെയിണകളെത്തഴുകിയൊഴുകേണം.
കെട്ടുപാടെല്ലാമഴിച്ചെറിഞ്ഞിട്ടൊന്നു-
ഞെട്ടറ്റുവീഴണം പൊട്ടിച്ചിതറണം.
ഒറ്റയ്ക്കു മണ്ണോടു പറ്റിക്കിടന്നിട്ടു-
മുറ്റും പുഴുക്കൾക്കിരയായി മാറണം.
ചുറ്റിപ്പിടിക്കുമാമഗ്നിക്കരങ്ങളാൽ -
പഞ്ചഭൂതങ്ങൾതൻ പങ്കുവീടേണം.
സഞ്ചിതമായവയൊക്കെയും പേറിയാ-
വഞ്ചിയിലേറിത്തുഴഞ്ഞുപോയീടണം.
-വിജു കണ്ണപുരം-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot