Slider

തണൽ ഫീസ് ( മിനിക്കഥ )

0

,'റോഡു സൈഡിലെ തണൽ മരത്തിന്റെ ചുവട്ടിലേക്ക് ബൈക്ക് പാർക്ക് ചെയ്ത് , ബൈക്കിൽ നിന്നിറങ്ങി,
''ഹൊ, എന്തൊരു ചൂട് !
''മഴ , പ്രളയമായെങ്കിൽ,
ചൂട് പ്രഹരമാണ് ...
പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ ആളുണ്ടായിരുന്നു, ... ദുരിതാശ്വാസ ക്യാമ്പുണ്ടായിരുന്നു,... വളളവും, ഹെലികോപ്ടറുമുണ്ടായിരുന്നു,
ചൂടിൽ നിന്ന് രക്ഷിക്കാൻ ആരുമില്ലല്ലോ ദൈവമേ.... ?
തണൽ മരത്തിനെ വലയം വയ്ക്കുന്ന ചൂടൻ കാറ്റേറ്റ് ഇരിക്കുമ്പോൾ, പെട്ടന്ന് പുറകിലൊരു ആളനക്കം,
''നീട്ടപ്പിടിച്ച കൂപ്പൺ
, 100/- രൂപയുടേത്,
''എന്താത്, ?
'' തണൽ ഫീസ്,...
''തണൽ ഫീസോ, ..?
''ങാ ...., പഞ്ചായത്തിന്റെ പുതിയ നിയമമാണ് സർ ... റോഡ് സൈഡിലെ തണൽ ഉപയോഗിക്കുന്ന വഴിയാത്രക്കാരിൽ നിന്ന് മണിക്കൂറിനു 150 രൂപ വീതം ഫീസ് ഈടാക്കണമെന്ന്....
എന്നാൽ,
കനത്ത
സൂര്യാഘാതം മൂലം സമ്മർ ഓഫറായി 50 രൂപ കുറച്ചു,...
ഈ ഓഫർ നട്ടുച്ചയ്ക്ക് മാത്രം...!! സാറെ കാശെടുക്ക് ... ഇല്ലെങ്കിൽ വേഗം സ്ഥലം കാലിയാക്ക് .... വേറെ വാഹനം ക്യു നില്ക്കുകയാണ് ...
''എന്റെ ദൈവമേ,... എടോ മരം ഒരു വരമാണ് ...
'മരമൊരു വരമാണെങ്കിൽ
തണലൊരു വരുമാനമാണു സർ...!!
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo