Slider

അന്നൊരിക്കൽ

0
Image may contain: 1 person, smiling, closeup
അന്നൊരിക്കലൊരമ്പലനടയിൽ,
ആലിൻകീഴെയനുപദമോടെ...
ഇന്ദ്രനീല മിഴികളുമായി.....
ഈനിലാവിലുദിച്ചൊരു താരം .
ഉജ്വലാംഗ കിരീടം ചൂടി...,
ഊഷരതയെയുർവ്വരമാക്കി.
ഋതുവസന്തമണിഞ്ഞതിലോലം...
എത്ര സുരഭില മോഹനസവിധം.
ഏതു ദേവകടാക്ഷം തേടി..,
ഐശ്വര്യത്തിൻ ദേവതയായി,
ഒളിവിടർന്നു സ്വയംപ്രഭയായി...
ഓർമ്മകൾക്കിന്നെന്തു സുഗന്ധം.
By: Sreedhar RN
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo