Slider

നിധി

0

^^^^^
ഒരുപാട് കാലം അടഞ്ഞു കിടന്ന വാതിൽ ഒരുപക്ഷേ ഒരുപാട് ശ്രമങ്ങളുടെ ഫലമായി തള്ളി തുറന്ന് അകത്തു പ്രവേശിക്കുവാൻ സാധിച്ചേക്കും... പക്ഷേ വീണ്ടും പഴയതുപോലെ ചേർത്തടച്ചിട്ടു പോകാം എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാരണം ആ തുറക്കലിൽ വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകും അല്ലെങ്കിൽ വിജാഗിരികൾ കേടു വന്നിട്ടുണ്ടാകും. അടഞ്ഞു കിടക്കുന്നതിന്റെ ഉള്ളിലെന്താണെന്നറിയാനുള്ള ആകാംക്ഷ ഒടുവിൽ ആ മുറിയെ ആർക്കും കേറി എന്തും ചെയ്തിട്ടു പോകാം എന്ന നിലയിൽ സുരക്ഷിതമല്ലാതാക്കി ഉപയോഗശൂന്യമാക്കിത്തീർക്കുന്നു. കേടുപാടുകൾ തീർത്ത് വാതിലടയ്ക്കുവാൻ ആരും ശ്രമിക്കാറില്ല. കാരണം അടഞ്ഞ മുറികൾ ഒരുപാടുള്ള കൊട്ടാരത്തിൽ നിധി തിരയുന്ന സന്ദർശകരാണ് നാം. ഏത് നിമിഷവും മുഴങ്ങാവുന്ന സമയപരിമിതിയുടെ മണിയൊച്ചയ്ക്കുള്ളിൽ നിധി തിരഞ്ഞു കണ്ടുപിടിക്കാൻ ശ്രമിക്കുന്നവർ. ആർക്കെങ്കിലും കിട്ടിയെന്ന് തോന്നിയാൽ ആ മുറിക്കുള്ളിലേക്ക് ഇടിച്ചു കയറുവാൻ ശ്രമിക്കുന്നവർ. നാമാകുന്ന മുറിയിൽ തിരയുന്നവരെ നമ്മൾ കാണുന്നില്ല കാരണം നമ്മുടെ കണ്ണുകൾ നിധി തിരഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താണ്, എങ്ങിനെയിരിക്കുന്നതാണ് നിധി എന്നറിയാതെ നിധി തിരഞ്ഞു കൊണ്ടിരിക്കുന്നവർ.
ജയ്സൺ ജോർജ്ജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo