നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വനിത ജില്ല


Image may contain: Shoukath Maitheen, sitting and indoor

''മാറ് മറക്കാൻ ഒരു കഷണം തുണിക്കു വേണ്ടി മാറ് ഛേദിച്ച നങ്ങേലി എന്ന വനിത രത്നത്തെ സ്മരിച്ചു കൊണ്ട് ഈ വനിതാ ദിനം ഞാൻ ഉത്ഘാടനം ചെയ്യുകയാണ് ....
സദസിൽ കൈയ്യടി,
ഉത്ഘാടക തിരി കത്തിക്കാൻ തുടങ്ങിയപ്പോൾ തോളിൽ നിന്ന് ഊർന്നിറങ്ങിയ സാരി യുടെ പിൻഭാഗത്തെ ദ്യശ്യം ചാനലുകാരി ക്യത്യമായി ഒപ്പിയെടുത്തു,....
പാവം നങ്ങേലി എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാകണം ...ആർക്കു വേണ്ടിയാണ് അവർ മാറ് മുറിച്ചെറിഞ്ഞത്,....വെറുതെ ഒരു മാറ് വേസ്റ്റാക്കി....
പ്രസംഗം ആരംഭിച്ചു,
പ്രിയപ്പെട്ട , നാരി ...വനിത.... സ്ത്രീ ലേഡീസുകളെ,.....നിങ്ങൾക്കെല്ലാവർക്കും നമ്മുടെ സ്വന്തം ദിനത്തിലേക്ക് സ്വഗതം, ആശംസകൾ ,...
ഇന്ന് നമ്മുടെ ദിനമാണ്,...
പക്ഷേ,
നമ്മളിൽ പലർക്കുമിന്ന് ''ദീന''മാണ് ...
ലോകത്തിന്റെ ചരിത്രം പരിശോധിച്ചാൽ സ്ത്രീ എന്നും ഒരു രണ്ടാം കിട പൗരിയായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുളളത് ...
കാലം മാറി,
ഇന്നു സ്ത്രീ ആരാ ... ലോകത്തിലെ നമ്പർ വൺ പദവിയിലാണ് പെണ്ണ്...
ഇന്നു സ്ത്രീക്കു കഴിയാത്തതായി എന്താണുളളത് ...?
എത്രയെത്ര പുരുഷന്മാരാണ് ശസ്ത്ര ക്രിയയിലൂടെ പെണ്ണാകുന്നത്,...
പെണ്ണ് അപമാനമല്ല...അഭിമാനമാണ് .
ഏതെങ്കിലും പെണ്ണ് ശസ്ത്രക്രിയയിലൂടെ ആണായിട്ടുണ്ടോ,.?
ആണിനു ആണത്തമില്ല,
പെണ്ണിനു പെണ്ണത്തവുമില്ല,
രണ്ടിനും പൊണ്ണത്തടിമാത്രമേയുളളു,...
സ്ത്രീ..... ,സ്ത്രീയുടെ ശക്തി തെളിയിച്ചു കഴിഞ്ഞു, ....
അവളിന്ന് പുരുഷനോടൊപ്പം എത്തിക്കഴിഞ്ഞു,...
പുരുഷനില്ലാതേയും അവൾ എന്തും നേടും എന്ന് തെളിയിച്ചു കഴിഞ്ഞു
അതു കൊണ്ട് എനിക്കു പറയാനുളളത് .....
നമുക്കു മാത്രമായി ഒരു ജില്ല വേണം, ഒരു ഗ്രാമം വേണം,
ഒൺലി ലേഡീസ് ഡിസ്ട്രിക്,...
അവിടെ ലേഡീസിനു വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ തയ്യാറാക്കി തരണം,..
ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ജില്ല... അടുത്ത വനിതാ ദിനത്തിൽ ആ ജില്ല രൂപീകൃതമാകണം ...അതിനുളള പരിശ്രമമാകണം ഇന്നുമുതൽ ...
കേരളത്തിലെ എല്ലാ ജില്ലകളുടെ പേരിൽ നിന്നും സ്ത്രീ ലിംഗത്തിനോട് സാദൃശ്യമുളള അക്ഷരങ്ങൾ എടുത്തു കൊണ്ട് ആ ജില്ലയ്ക്ക് പേരിടണം,...
''തിരുവനന്തപുരം ,'' എന്ന പേരിൽ സ്ത്രിലിംഗത്തിനോട് സാദൃശ്യമുളള അക്ഷരം ഏതാണ് ..,?
ഇവിടുത്തെ ജില്ലകളുടെ പേരിലെല്ലാം പുരുഷമേധാവിത്വമാണുളളത്,...
അത് മാറണം .... ജില്ലകളുടെ നാമം പുനപ്പരിശോധിക്കണം ...
ആകെയുളളത് '' കൊച്ചി ''യാണ്.,അച്ചീടെ'' ച്ചീ '' വരുന്നതു കൊണ്ട് കൊച്ചിയെ സ്ത്രീലിംഗത്തിൽ പെടുത്താം,...
ഇനിമുതൽ കൊച്ചി വെറും കൊച്ചിയല്ല
'' മിസ് കൊച്ചിയാണ് ''...
കൊല്ലവും, കോട്ടയവും ,പത്തനംതിട്ടയും ഇടുക്കിയും, പാലക്കാടും, തൃശൂരും, മലപ്പുറവും, എല്ലാം പുരുഷ നാമസാദൃശ്യമാണ് ...
ആലപ്പുഴ യിൽ പുഴ വന്നതിനാൽ പുഴ രണ്ടിലും പെടൂല,
കോഴിക്കോടിന്, .. കോഴി വന്നതിനാൽ അതിലൊരു സ്ത്രീ ലിംഗ സമത്വമുണ്ട് ..കാരണം ''കോഴി''യിൽ രണ്ടും വരാം,...
കണ്ണൂര് കരുത്തനാണ്,
വയനാട് വയലോലകളാണ് ...
കാസർഗോഡിൽ ''ഗോഡു''ളളതിനാൽ ഞാനൊന്നും പറയുന്നില്ല...അത് ദൈവദോഷമാകും ...
അപ്പോൾ പറഞ്ഞു വന്നത്
നാളെ ഹർത്താലാണ്
വനിതകൾ റോഡിലിറങ്ങി കൊണ്ടുളള ആദ്യത്തെ ഹർത്താൽ ....
സദസിൽ കൂട്ട കൈയ്യടി....
മാഡം .....!
സദസിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റ് നിന്നു കൊണ്ട് വിളിച്ചു ....
'മാഡം ...
'ങാ പറയൂ,...
''ഈ ജില്ല എവിടെയായിട്ട് വരണം എന്നാണ് ഉദ്ദേശിക്കുന്നത് .... ??
അതായത് ,
''തെക്ക് കൊല്ലത്തിനും,.. തിരുവനന്തപ്പുരത്തിനും മദ്ധ്യത്തിൽ വരണം ...!
''അതെന്താ അവിടെ ..,?
''എന്റെ ഭർത്താവിന്റെ വീട് ട്രിവാണ്ട്രത്തും, എന്റെ വീട് കൊല്ലത്തുമാണ്....
''അതു പറ്റില്ല ...സദസിൽ സ്ത്രീകളെഴുന്നേറ്റു പരസ്പരം ബഹളമായി,
കോട്ടയത്ത് വേണം, ന്റെ അച്ചായന്റെ വീടവിടാ ...
ഒന്നു പോടി പത്തനം തിട്ടയിൽ മതി,
പിന്നേ., ആലപ്പുഴ മതി, ഏട്ടന് ഹൗസ് ബോട്ടിലാ പണി ...
ഒന്നു പോ ശെയ്ത്താനെ ഞങ്ങടെ മലപ്പുറത്ത് മതി,... ഇക്കാക്ക കുറ്റിപ്പുറത്ത് കുത്തിയിരിക്കുവാ ...
''മുറിയൂലേ ... '' ആരോ ചോദിച്ചു ...
ജ്ജ് മുണ്ടരുത് കോഴിക്കോട് മാണം,...
സദസിൽ കൂട്ടയടി ....
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ തല്ലു കൊണ്ട് ഓടുന്ന കാമറാ വുമണിനോടൊപ്പം , ഈ എന്റെ വനിതാദിനാശംസകൾ,.....
==============
ഷൗക്കത്ത് മൈതീൻ ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot