Slider

**തായ് മസ്സാജ് **

0
Image may contain: 1 person, smiling

ആണുങ്ങളുടെ സ്വപ്ന രാജ്യമായ പാട്ടായ കാലു കുത്തിയ അന്ന് മുതൽ രഘുവിന് ഒരു ആഗ്രഹം മാത്രം. മസ്സാജ്ന്നു പോകണം. നാട്ടിൽ വച്ചൊക്കെ ആളുകൾ പറഞ്ഞും കെട്ടും പ്രചരിപ്പിച്ചും വളരെ ഫേമസ് ആണല്ലോ പാട്ടായയും അവിടുത്തെ മസ്സാജ് ഉം.
ഭാര്യയോടൊപ്പം ടൂർ ന്നു വന്നത് കൊണ്ട് മസ്സാജ് ഒരു തീരാ സ്വപ്നം ആയി നില്കും എന്ന് ഉറപ്പുണ്ടായത് കൊണ്ട്. അതിനെ പറ്റി ചിന്തിക്കാനോ പറയാനോ നിന്നില്ല രഘു. വൈദ്യൻ ഇച്ഛിച്ചതും രോഗി കല്പിച്ചതും പാൽ എന്ന് പറഞ്ഞപോലെ യാത്ര ക്ഷീണം കൊണ്ടാവാം ശ്രീമതിക്ക് നടുവ് വേദന.
നല്ല ആയുർവേദിക് മസ്സാജ് പോലെ ഗുണങ്ങൾ തായ് മസ്സാജ്ന്നും ഉണ്ട് എന്ന് പറഞ്ഞു കൊടുത്തു കൂട്ടുകാരികൾ. ആദ്യമായി ആ ടീംസ് നെ കൊണ്ട് ഉപയോഗം ഉണ്ടായി. രഘു മനസ്സിൽ ആലോചിച്ചു.
എന്തായാലും ആദ്യമൊക്കെ എതിർത്തു എന്നിട്ട് ഒടുവിൽ മീനാക്ഷി മസ്സാജ് നു പോകാൻ സമ്മതിച്ചു.
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഉള്ള സമയം ആയി എന്ന് മനസിലാക്കിയ രഘു. കുറുക്കനെ പോലെ മീനാക്ഷിയുടെ അടുത്ത് ചെന്നിരുന്നു നടുവിൽ തടവി കൊണ്ട് പറഞ്ഞു. "നീ പോയി രണ്ടു മണിക്കൂർ മസ്സാജ് ചെയ്യുമ്പോൾ ഞാൻ എന്ത് ചെയ്യും ഞാനും വരാം." അത് ശരി ആണല്ലോ മീനാക്ഷി ഓർത്തു "എങ്കിൽ രഘുവേട്ടനും ചെയ്യുന്നേ ഒരു തായ് മസ്സാജ് ".
രഘുവിന്റെ കണ്ണുകൾ മിന്നി. മനസ്സിൽ ഐസ് കോരി ഇട്ടതു പോലെ. സുന്ദരികളായ പല പല പെണ്കുട്ടികളുടെ മുഖവും മനസിലൂടെ മിന്നി മാഞ്ഞു. ഒടുവിൽ വൈകുനേരം അവർ ബീച് റോഡിലൂടെ നടക്കാൻ തുടങ്ങി. അതി മനഹോരമായ കടൽ തീരം. അതിന്റെ സൈഡ്ഇൽ മാല മാല പോലെ പെട്ടി കടകൾ പലവർണത്തിലെ ഭക്ഷണ സാധനങ്ങൾ.
മഞ്ഞ പച്ച കറുപ്പ് നിറങ്ങളിൽ ആണ് കൂടുതലും ഭക്ഷണങ്ങൾ ഇരുന്നത്. ചെറിയ ബക്കറ്റിൽ മദ്യം വിൽക്കുന്ന സുന്ദരികളെ രഘു ഒളികണ്ണിട്ടു നോക്കി. ഭാര്യ കണ്ടാൽ ജീവൻ പോകും എന്നുറപ്പുള്ളതു കൊണ്ട് പുള്ളി ഒരു നോട്ടത്തിൽ അത് അവസാനിപ്പിച്ചു.
പല പല മസ്സാജ് പാർലർ കേറി ഇറങ്ങിയിട്ടും ആശാന് തൃപ്‌തി ആയില്ല എല്ലാത്തിലും ആണുങ്ങളുണ്ടല്ലോ.അപ്പോൾ എന്തായാലും തന്റെ മസ്സാജ് മീനാക്ഷി അവരെ കൊണ്ട് ചെയ്യിക്കാൻ പറയും. അത് പറ്റില്ലല്ലോ. അങ്ങനെ ആ തെരുവ് മുഴുവൻ അലഞ്ഞു നടന്ന ശേഷം ഒടുവിൽ അവർ ചെന്നെത്തിയത് ഒരു സ്പാ യിലാണ്.മണിക്കൂറിനു ഉള്ള റേറ്റ് ഒക്കെ മീൻ നു വിലപറയുന്ന ലാഘവത്തിൽ രഘു പറഞ്ഞു ഉറപ്പിച്ചു.
ആരാണ് മസ്സാജ് ചെയുന്നത് എന്ന് മീനാക്ഷി ചോദിച്ചപ്പോൾ. സുന്ദരികളായ രണ്ടു പെൺകുട്ടികൾ മുന്നോട്ടു വന്നു. ഞങ്ങൾ മാത്രേ ഫ്രീ ഉള്ളു ഞങ്ങൾ ചെയ്തോളാം എന്ന് അവർ പറഞ്ഞപ്പോൾ രഘു ദൃതങ്ക പുളകിതനായി. മീനാക്ഷി മുഖം ചുളിച്ചു പറഞ്ഞു "രഘുവേട്ട ഇനി അലയാൻ വയ്യ ഇവിടെ ചെയ്താലോ ? ". ആരോ നിർബന്ധിച്ച പോലെ രഘു തലയാട്ടി ...
തണുപ്പുള്ള ടൈൽസ് ഇൽ ചവിട്ടി മസ്സാജ് റൂമിലേക്ക് നടന്നപ്പോൾ വരാൻ പോകുന്ന അനുഭൂതിയുടെ സ്വപ്ന ലോകത്തായിരുന്നു രഘു.
വസ്ത്രങ്ങൾ മുഴുവൻ അഴിച്ചു ഒരു ഗൗൺ ലേക്ക് മാറണം എന്ന് അവൾ വന്നു പറഞ്ഞു. അവളെ അടുത്ത് കണ്ടപ്പോൾ തന്നെ ഒരു രസം. കടയിൽ കിട്ടുന്ന ബൊമ്മ കുട്ടിയെ പോലെ. സൺഫ്ലവർ വിത്തുകൾ പോലെ ഉള്ള കണ്ണുകൾ. കോലൻ മുടി. ചീവീട് കരയുന്ന പോലത്തെ ശബ്ദം. മസ്സാജ് ടേബിൾ മേലെ സ്വപ്നം കണ്ടു കണ്ണുകളടച്ചു കിടന്ന തന്റെ മേലെ എന്തോ ഒരു ഭാരം വച്ചപോലെ രഘുവിന് തോന്നി. നോക്കിയപ്പോൾ ആ സുന്ദരി തന്റെ മേലെ ഒരു തുണി വിരിച്ചു അവിടെ ഇരിപ്പായി.
തന്റെ സ്വപ്നത്തിലെ തായ് മസ്സാജ് ആയിരുന്നില്ല.രഘുവിന് ലഭിച്ചത് . പരുക്കൻ ആയ കൈകൾ കൊണ്ട് ഒരു ഉഴിച്ചിൽ. നാണു വൈദ്യൻ തിരുമുന്ന പോലെ. അടിവസ്ത്രം അഴിക്കാൻ ആ പെണ്ണ് പറഞ്ഞപ്പോൾ ഒന്ന് സംശയിച്ചു നിന്ന രഘു വിനോടു അവൾ പറഞ്ഞു "ഡോണ്ട് വെറി സർ i ആൾസോ ഹാവ് ലൈക്‌ യൂ സെയിം സെയിം ".
രഘുവിന് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു. തായ് മസ്സാജ് എങ്ങനെയോ തീർത്തു.
**ജിയ ജോർജ് **
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo