നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രവാസി


Image may contain: 1 person, suit and closeup
ഞാൻ വളരെ സന്തോഷവാൻ ആയിരുന്നു . രണ്ടു വര്ഷങ്ങള്ക്കു ശേഷം ആദ്യമായി നാട്ടിൽ പോവുകയാണ്.
ഈ ദിവസമാണ് ഞങൾ പ്രവാസികളുടെ രണ്ടു വർഷത്തേ ഊർജം . കല്യണത്തിനായാണ് ഇത്തവണ പോക്ക് .കല്യാണം ഉറപ്പിച്ചതും കണ്ടുപിടിച്ചതും വീട്ടുകാർ തന്നെ. എന്റെ ചിഞ്ചു എന്റെ അനിയത്തി അവൾക്കു എന്നെക്കാൾ കൂടുതൽ എന്റെ ഇഷ്ട്ടങ്ങൾ അറിയാം.അതുകൊണ്ടു തന്നെ പെണ്ണിനെ കണ്ടുപിടിച്ചതും അവൾ തന്നെ..അവളുടെ ഒരു ഫ്രണ്ട് തന്നെ കക്ഷി .
എനിക്കും അറിയുന്ന കുട്ടി ആയതു കൊണ്ട് ഞൻ എതിർപ്പ് ഒന്നും പറഞ്ഞില്ല.എനിക്ക് അറിയാം ചിഞ്ചു എനിക്ക് വേണ്ടി നല്ലതേ കണ്ടെത്തു എന്ന്.
വിവാഹനിശ്ചയത്തിനും ഞാൻ പോയില്ല.ഒരു വലിയ കാത്തിരിപ്പായിരുന്നു ആഹ് ദിവസത്തിനു വേണ്ടി.
നാട്ടിലേക്ക് കുറെ അധികം സാധനം തന്നെ വാഗൻ ഇണ്ടായിരുന്നു .അമ്മക്ക് ഒരു സാരി.അച്ഛന് ഒരു വാച്ച്.ജനിച്ച അന്ന് തൊട്ടു അച്ഛൻ വാച്ച് കെട്ടുന്നത് ഞാൻ കണ്ടിട്ടില്ല .എന്നാലും വാച്ച് ഒക്കെ കെട്ടി അച്ഛൻ ഗമയിൽ നില്കുന്നത് എനിക്ക് ഒന്ന് കാണണം.
പിന്നെ ചിഞ്ചുവിന് ഒരു കമ്മൽ .അവളുടെ കമ്മൽ പണയം വച്ച് പോന്നതാണ് ഞാൻ ഇങ്ങോട്ടു....അവൾ കമ്മൽ ഇട്ടു തലയാട്ടുന്നത് ഞാൻ മനസ്സിൽ കണ്ടു ..
പണയം വക്കാൻ കമ്മൽ തരുമ്പോൾ അവൾ പറഞ്ഞു.അല്ലെങ്കിലും സുന്ദരികൾക്ക് കമ്മലിന്റെ ആവശ്യം ഇല്ല ചേട്ടാ ...ചേട്ടന് കാശു കിട്ടുമ്പോൾ പുതിയ ഫാഷിണിൽ ഉള്ളത് വാങ്ങി തന്നാൽ മതി.പാവം ..മുഖത്തു നോക്കി പുഞ്ചിരിക്കും.
രാത്രി ആണ് ഫ്ലൈറ്റ്. റൂമിൽ ഉള്ളവരെല്ലാം നിറയെ സമ്മാനങ്ങൾ വാങ്ങി തന്നു.മിട്ടായികൾ സോപ്പ് അങനെ അങനെ ....
അങ്ങനെ കല്യാണ സ്വപനവും ഒപ്പം എന്റെ സ്വന്തം വീട്ടുകാരെയും കാണാനുള്ള ആവേശത്തിൽ ഞാൻ റൂമിൽ നിന്ന് ഇറങ്ങി.
കൂട്ടുകാർ വന്നു വിമാനത്താവളത്തിൽ ആക്കി.എല്ലാരും ബെസ്റ് വിഷസ് പറഞ്ഞു.
ചിലർ പുതുപെണ്ണിനെ ഇവിടെ ദുബായ് കാണിക്കാൻ കൊണ്ട് വരൻ പറഞ്ഞു.
ഫ്ലൈറ്റിനുള്ള കാത്തിരിപ്പു വളരെ ദ്യർഗ്യമേറിയതായിരുന്നു ....ചിന്തകൾ വീട്ടിലേക്കു കടന്നു പോയി.വിശപ്പിന്റെ കാടിനയം അറിഞ്ഞ കുട്ടികാലം .നല്ല വസ്ത്രങ്ങൾ ഇല്ലാത്ത ഓണക്കാലം.
അമ്മായി തരുന്ന പഴയ കുപ്പായങ്ങൾ ആണ് ഞങളുടെ ഓണക്കോടി.അത് ധരിച്ചു ഗമയിൽ നടക്കുന്ന എന്റെ ചിഞ്ചു .ഞാൻ അറിയാതെ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. കഷ്ടപ്പാട് സഹിക്കാൻ പറ്റാതെ പ്ലസ്ടു വച്ച് പഠിപ്പു നിർത്തി.കുറെ ജോലി ചെയ്തു .ഒന്നും ശരിയായില്ല.വീട്ടിലെ കഷ്ടപ്പാട് കൂടി വന്നു അവസാനം അറിയുക്കുന്ന ആൾ മുഖേന ദുബായിൽ ജോലി ശരിയാക്കി ഇങ്ങോട്ടു പൊന്നു..ഇപ്പൊ നാലു വർഷങ്ങൾ.ജീവിതം മെല്ലെ പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു.ചിഞ്ചു പഠിക്കുന്നു.'അമ്മ അച്ഛൻ നല്ല ഭക്ഷണം കഴിക്കുന്നു നല്ല വസ്ത്രം ധരിക്കുന്നു.
പുതിയ വീട് പണി എതാണ്ട് കഴിഞ്ഞു.ഞാൻ പോയിട്ട് വേണം പുതിയ വീട്ടിലേക്കു മാറാൻ.എന്റെ കല്യാണത്തിന് ശേഷം ചിഞ്ചുവിനെ കെട്ടിച്ചു വിടണണം.അവൾ നല്ലം പഠിക്കും , നേഴ്സ് ആവണം എന്ന അവളുടെ ആഗ്രഹം.
എല്ലാര്ക്കും സേവനം ചെയ്യണം എന്ന്...
എപ്പോഴോ ഉറങ്ങി...ഫ്ലൈറ്റ് വന്നു.ഫ്ലൈറ്റിൽ കയറി വിൻഡോ സീറ്റ് കിട്ടി.അപ്പുറത്തു ഒരു അപ്പാപ്പനും അമ്മാമയും ആണ്. അവർ കൊച്ചുമക്കളെ വന്നു കണ്ടു തിരിച്ചു പോവാണ്. അമ്മാമ്മ നല്ല കരച്ചിൽ അപ്പാപ്പൻ ആശ്വസിപ്പിക്കുന്നുട് ...ഞാൻ പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു..
അന്നൗൺസ്‌മെന്റ് കേട്ടാണ് ഞാൻ ഞെട്ടി എനിക്കുന്നെ.ഫ്ലൈറ്റ് കൊച്ചിൻ എയർപോർട്ടിൽ ഇറങ്ങിലാണ്....വെള്ളം കേറിയയത്രേ.ശരിയാണ് ഞാനും കേട്ട് നാട്ടിൽ നല്ല മഴ ആണ് എന്നൊക്കെ.ഇന്നലെ കൂടി ചിഞ്ചു പറഞ്ഞു ചേട്ടൻ വന്നിട്ട് വേണം പുതിയ വീട്ടിലേക്കു മാറാൻ എന്ന്.പഴയ വീട് നല്ല ചോരൽ ആണത്രേ ...ഞാന് വാക്ക് കൊടുത്തിട്ടുണ്ട്
ഏതായാലും തിരുവന്തപുരത്തു ഇറങ്ങി.ഇവിടേം നല്ല മഴ.
റോഡിലൊക്കെ വെള്ളം കേറി കിടക്കാണ്.ഫോൺ ഒന്നും കിട്ടുന്നില്ല.ഒന്നിലും ചാർജും റേഞ്ചും ഇല്ല. ഇവിടുന്നു ടാക്സി എടുത്തു പോവാം അല്ലാതെ വഴിയില്ല..ട്രെയിൻ ഒന്നും ഇല്ല.ടാക്സി വിളിച്ചു.
റോഡ് മുഴുവൻ ശാന്തം ആയിരുന്നു മഴയുടെ ശബ്‍ദം അല്ലാതെ ഒന്നും ഇല്ല.ഇടയ്ക്കു വണ്ടി കുഴിയിൽ പെടുന്നുണ്ട് ..അപ്പൊ ഞാൻ മനസ്സിൽ ഓർത്തു. എനിക്ക് വഴി തെറ്റിറ്റില് കേരളം തന്നെ..
വീടിന്റെ അടുത്തേക്ക് എത്തും തോറും മഴ കൂടി കൂടി വന്നു.ഞാൻ വീടിന്റെ അടുത്ത് വണ്ടി ഇറങ്ങി.
കുറച്ചു ദൂരം നടക്കണം ..
വണ്ടി കണ്ടിട്ടാവണം ചിലർ വന്നു.പെട്ടീ എടുക്കാൻ അവർ സഹായിച്ചു.നടക്കുന്നിടക്ക് ചില അടക്കി പിടിച്ച സംസാരവും മറ്റും എന്നെ അസ്വസ്ഥനാക്കി ...
വീടിന്റെ അടുത്ത് എത്തും തോറും ആളുകളുടെ എണ്ണം കൂടി വന്നു..നോട്ടങ്ങളുടെ തീവ്രത കൂടി വന്നു.
.അതെ ഞാൻ എന്റെ പഴയ വീട്ടിൽ എത്തി.അവിടെ വീട് ഇല്ലാ.പകരം മണ്ണ് വന്നു സംഹാര താണ്ഡവം അടിയതിന്റെ ചില ശേഷിപ്പുകളാ മാത്രം.
'അമ്മ അച്ഛാ ചിഞ്ചു ഞാൻ വിളിച്ചു ഓടി..പോസ്റ്മോർട്ടൻ കഴിഞ്ഞു ആംബുലൻസിൽ കിടത്തിയിക്കുകയാണ് അവരെ.
അവർ കിടക്കാണ് മകന്റെ വരവും കാത്തു.ഇന്ന് അവർ പുതിയ കോടി പുതച്ചിരിക്കുന്നു..നല്ല സമാധാനത്തിൽ ഉറങ്ങുന്നു.
അതെ വീട് ചോരുന്നില്ല .... എല്ലാരും കൂടി അവരെപുതിയ വീട്ടിലേക്കു കിടത്തി.ഞാൻ അറിയുന്നില്ല.പക്ഷെ ഓർമ്മയിൽ ഉണ്ട്.എന്റെ അനിയത്തി അവൾ താമസിക്കാൻ ആഗ്രഹിച്ച വീട്..അവൾ കിടക്കുന്നു ഇന്ന് ഒരു പരിഭവവും ഇല്ലാതെ .....മകന്റെ കൈ പിടിച്ചു പുതിയ വീട്ടിൽ കയറാൻ ആഗ്രഹിച്ചവർ വേറെ ആരുടെക്കെയോ കൈൽ കിടന്നു വീട്ടിൽ കയറി...ഇനി അവർക്കു സ്വപ്നങ്ങൾ ഇല്ല.പരിഭവം ഇല്ല.കമ്മൽ വേണ്ട സാരി വേണ്ട.വേണ്ടത് തീയാണ്.എന്തിനെയും കത്തിച്ചു കളയാൻ കഴുവുള്ള ചുവപ്പു തീയ്.
ഇന്ന് എന്റെ കല്യാണം ആണ്.അവർ എനിക്ക് വേണ്ടി ഒരുക്കിവച്ച കല്യാണം.പക്ഷെ ഇന്ന് ഈ കല്യാണത്തിന് അവർക്കു നല്കാൻ എന്റെ കയ്യിൽ സദ്യയില...ഒന്നുമില്ല...ഉണ്ട്... ചോറിൽ കുഴച്ചു വച്ച മൂന്നു പിണ്ഡം .....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot