
"ഇന്ന് നേരത്തെയാണല്ലോ അശ്വതി. "
"ആഹ്ഹ് ചേച്ചി ഇന്നു നൈറ്റ് ഡ്യൂട്ടി തുടങ്ങുവല്ലേ. "
നഴ്സിംഗ് സൂപ്പർവൈസർ ജിജി ചേച്ചിയാണ്. രെജിസ്റ്ററിൽ സൈൻ ചെയ്യാൻ ചെന്നതാ ഞാൻ.
"ഇന്നു നല്ല പുകിലാരുന്നു. വേഗം പൊയ്ക്കോ. നിറഞ്ഞു കിടക്കുവാ. "
"അയ്യോ ഒറ്റ ബെഡും കാലിയില്ലേ. "
"ഇല്ലെന്നേ. രണ്ടു ആക്‌സിഡന്റ്. പിന്നെ ഒരു ഡെത്ത്. അത് ക്ലിയർ ചെയാണെന്നു മുൻപേ വാർഡിലെ ഒരു പേഷ്യന്റ് fits വന്നു aspiration ആയി കൊണ്ടൊന്നിട്ടുണ്ട്. Oncology patient ആണ്. Last സ്റ്റേജ് ആണ്. "
"മ്മ്. നന്നായി. ചേച്ചി ഈവെനിംഗ് ആരുന്നോ. "
"അതേടി ഞാൻ പോകുവാ. ഇത്രേം നേരം ഞാനും അവിടരുന്നു. പുതിയ രണ്ടു പിള്ളേരും പിന്നെ സൗമ്യയും. അവൾ ആകെ വിഷമിച്ചു. "
"എന്നാ ഞാൻ വേഗം ചെല്ലട്ടെ. "
സൈൻ ചെയ്തു വേഗം ഞാൻ icu വിലക്ക് പോയി. ജിജി ചേച്ചി നൈറ്റ് ഉണ്ടേൽ ഒരു സഹായം ആണ്. ഇന്നു നിലതിരിക്കാൻ പറ്റില്ലല്ലോ ദൈവമേ.
Icu ന്റെ വാതിൽക്കൽ തന്നെ കുറേപ്പേര് ഇരിപ്പുണ്ട്. ആരൊക്കെയോ കരയുന്നുമുണ്ട്. ആരുടെയും മുഖത്തേക് നോക്കാതെ വേഗം ഞാൻ അകത്തു കയറി.
"ഹാവു ചേച്ചി നേരത്തെ വന്നോ. ഞാൻ നോക്കി ഇരികുവരുന്നു. വേഗം ഡ്രസ്സ് മാറി വരൂ. കുറെ കാര്യങ്ങൾ പറയാനുണ്ട്. "
"നീ ഒന്നും പറയണ്ട. ഇന്നലെ ഞാനാ കാലിയാക്കി ഇട്ടേച്ചുപോയ icu നീ നിറച്ചല്ലോടി ദ്രോഹി. "
അവളൊരു വളിച്ച ചിരി ചിരിച്ചു bed no 2ന്റെ urine bag കാലിയാക്കാൻ poyi. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. 8ബെഡിൽ 7ഉം വെന്റിലേറ്റർ patients. മോണിറ്ററുകളുടെ കി കി ശബ്ദം. തീവണ്ടി നിക്കാറാവുമ്പോ ഉള്ളപോലെ വെന്റിലെറ്ററിന്റെ ഹ്ശ് ഹ്ശ് ശബ്ദം.നിറയെ ട്യൂബുകളുമായി 8patients.
ഒരു ദീർഘ നിശ്വാസം വിട്ടു ഞാൻ ഡ്രസ്സ് മാറാൻ പോയി. സകല ദൈവങ്ങളേം വിളിച്ചു hand over എടുക്കാൻ പോയി.
ആദ്യം ഇൻവെന്ററി ചെക്ക് ചെയ്യണം. എന്തേലും മിസ്സിംഗ് ആണേൽ നാളെ ഞാൻ സമാദാനം പറയേണ്ടി വരും.
"ഡി ഇതിൽ 4സ്റ്റെതെസ്കോപ്പ ഉള്ളല്ലോ. ഒരെണ്ണം എന്തിയെ. "
"എന്റെ ചേച്ചി അതാ post op ലെ മിനു കൊണ്ടോയി. ചേച്ചിയൊന്നു മേടിച്ചെക്കെ. "
"അയ്യെടാ എന്റെ മോളു അത് പോയി മേടിച്ചോണ്ടു തന്നിട്ട് പോയാൽ മതി. "
"ഒന്ന് വേഗം വായോ. ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. "
"കിടന്നു ബഹളം വെക്കാതെ വരുവല്ലേ. "
"Bed no 1nothing special. നാളെ ന്യൂറോസര്ജറി കാര് വന്നിട്ട് തീരുമാനിക്കും. ഇയാളുടെ ആൾക്കാരുടെ കൈയിൽ പൈസ ഇല്ല. "
"കഷ്ടം പിന്നെന്തിനാ ഇതിനെ ഇങ്ങനെ ഇട്ടേക്കുന്നെ. ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടോയ്ക്കുടെ. "
"മ്മ് നാളെ അത് തീരുമാനിക്കും. Medicines ഒന്നും മേടിക്കാൻ അവരുടെ കൈയിൽ പൈസ ഇല്ല. ഞാൻ നമ്മുടെ സ്റ്റോക്കിൽ നിന്നെടുത്തു കൊടുത്തു. ചേച്ചി എങ്ങനേലും ഒപ്പിച്ചു നാളെ എണ്ണം തികയ്ക്കണേ. ഇല്ലേൽ ഇൻചാർജ് തള്ള എന്നെ കൊല്ലും. "
"ഞാൻ ഉറപ്പു പറയില്ല. ഇന്നു ഓപ്പറേഷൻ തിയേറ്ററിൽ ആരാ ഡ്യൂട്ടി. "
"ഇന്നു സുനിതയാ. അവള് തരും മറക്കല്ലേ മുത്തേ. "
"മതി മതി ബാക്കി പറ. "
അങ്ങനെ ഓരോ ബെഡിൽ ചെന്നു over മേടിച്ചു. 5ബെഡിൽ കിടക്കുന്ന ആളെ കണ്ടു പെട്ടെന്ന് ഞാൻ പുറകോട്ടു മാറി. ഒരു മിന്നൽ എന്റെ നെഞ്ചിലേക് മിന്നിയപോലെ.താഴെ വീണുപോകുമെന്നു തോന്നിയപ്പോൾ വിറക്കുന്ന കൈകൊണ്ട് ഞാൻ ആ ബെഡിൽ മുറുകെ പിടിച്ചു.
"എന്താ ചേച്ചി. എന്ത് പറ്റി. "
"ഒന്നുല്ലെടി ഞാൻ കുറച്ചു വെള്ളം കുടിക്കട്ടെ. "
ഞാൻ എങ്ങനെയോ അവിടുന്ന് changing റൂമിലേക്ക് ഓടി. അത് അവനാകരുതേ എന്ന് മാത്രമാണ് പ്രാർത്ഥന. എന്റെ കണ്ണുകൾ എന്നെ തെറ്റിധരിപ്പിച്ചതാകും.
"ചേച്ചി ഇത് ആഷിക്. ഇതാണ് ഇന്നു oncology വാർഡിൽ നിന്നും ഷിഫ്റ്റ് ചെയ്തത്. പക്ഷെ ഇപ്പോ under nerosurgery ആണ്. Ca lungs ആണ്. ഇപ്പോ ബ്രൈനിലേക് spread ആയി. "
ഇത്രയും കേട്ടപ്പോഴേ എന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നീടവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ചെവിയിൽ കൂടി ഒരു മൂളിച്ച.
കണ്ണ് തുറന്നപ്പോൾ എല്ലാരും എനിക്ക് ചുറ്റുമുണ്ട്. ഡോക്ടർ പിന്നെ എന്റെ കൂടെ നൈറ്റ് ചെയുന്ന നിഷ അങ്ങനെ എല്ലാരും.
"Are you ok അശ്വതി. "
"Yes ഡോക്ടർ. കുഴപ്പം ഇല്ല. "
"എന്ത് പറ്റി food കഴിച്ചില്ല "
മ്മ് എന്ന് മൂളുക മാത്രം ചെയ്തു. അല്ലാതെ എന്ത് മറുപടി ഞാൻ പറയും. എന്റെ ജീവനാണ് ഈ കിടക്കുന്നതെന്നോ.....
"ചേച്ചി വയ്യെങ്കിൽ 1-4bed എടുത്താൽ മതി. അത് stable patients ആണ്. "
"വേണ്ട നിഷ ഞാൻ 5-8bed എടുത്തോളാം. എനിക്ക് കുഴപ്പം ഇല്ല. "
------- --------- -------- ---------- ------- ----
"അച്ചു നീ എവിടാ. "
"ഞാൻ നിന്റെ ബില്ഡിങ്ങിന്റ താഴെ ഉണ്ട്. എനിക്ക് പേടിയാകുന്നു ആഷിക്. നമുക്ക് പുറത്തെവിടെലും പോകാം. "
"നീ മര്യാദക്ക് കേറി വരുന്നുണ്ടോ. ഇങ്ങനെ പേടിച്ചാലോ. വെറുതെ സംസാരിക്കാനല്ലേ. "
ആഷികും ഞാനും ആദ്യമായി കാണുന്നത് ഡൽഹിയിൽ വച്ചാണ്. ഞാൻ അന്ന് ഡൽഹി max ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിനോക്കുന്നു.
ഒരു ഷോപ്പിംഗിനിടയിൽ വച്ചു കണ്ടു. എന്റെ കൈയിൽ നിന്നും വീണുപോയ atm കാർഡ് പുറകെ വന്ന ആഷിക് കണ്ടു. അത് തിരിച്ചു എന്നെ ഏല്പിക്കാൻ വന്നപ്പോൾ തുടങ്ങിയ സൗഹൃദം പിന്നീട് എപ്പോഴോ പ്രണയം ആയി മാറുകയായിരുന്നു.
ഇന്ന് അവൻ എന്നെ റൂമിലേക്ക് വിളിച്ചു. ഒരുപാട് ആലോചിച്ചു. ചെയുന്നത് ശരിയാണോ. പക്ഷെ എനിക്കവനെ വിശ്വാസം ആണ്. എന്നെ ചതിക്കില്ല.
Calling bell അടിച്ചു ഞാൻ വാതിൽക്കൽ നിൽക്കുകയാണ്. ഒരിക്കലും ഇല്ലാത്ത ഒരു ഭയം എന്റെ മനസ്സിൽ ഉണ്ട്. എങ്കിലും ഞാൻ എന്നോട് തന്നെ പറഞ്ഞു അവൻ ചതിക്കില്ല.
"കേറി വാടി. ആകെ വൃത്തികേടായിട്ട് കിടക്കുവാ ഒന്നും തോന്നല്ലേ. "
"എന്തൊരു നാറ്റമട ഇത്. നീ സിഗരറ്റിൽ കുളിക്കുവാനോ. "
"കേറിവാടി മുത്തേ. പോയി ഒരു ചായ ഇട്. "
ഞാൻ അടുക്കളയിൽ ചായയിടാൻ കേറി. തിളക്കുന്ന വെള്ളത്തിലേക്കു പൊടി ഇടാൻ തുടങ്ങിയതും ഒരു കൈ എന്റെ വയറ്റത്തു വട്ടം പിടിച്ചു. ചായപ്പൊടി താഴേക്കിട്ട് ഞാൻ കുതറി മാറി. അത് അവനായിരുന്നു ആഷിക്.
എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. എന്റെ ദേഹം ആകെ വിറക്കുന്നുണ്ടായിരുന്നു.
"എന്താ ഇത് ആഷിക് "
"ഇങ്ങു വാ മോളെ. ഇങ്ങനല്ലേ എല്ലാവരും. ഇതിന്റെ രസം നിനക്കറിയില്ലാത്തകൊണ്ട. "
"നീ എന്നെ ചതിക്കുവായിരുന്നല്ലേ. നിന്നെ വിശ്വസിച്ച ഞാനാണ് വിഡ്ഢി. "
"നീ വല്യ വർത്തമാനം പറയാതെ ഇങ്ങോട്ട് വാടി. പിന്നെ നിന്നെ പൂവിട്ടു പൂചിക്കാനാണ് വിളിച്ചതെന്ന് കരുതിയോ. "
അവന്റെ ശബ്ദത്തിലെ മാറ്റം എന്നെ കൂടുതൽ ഭീതിയിലാഴ്ത്തി. എങ്കിലും ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു.
"എന്നെ കൊന്നിട്ടല്ലാതെ എന്റെ ദേഹത്ത് നീ തൊടില്ലെടാ. "
"പ്ഫാ ചൂലേ. നീ എന്തു കരുതിടി. എന്റെ കെട്ടിലമ്മയാകാനൊ. നിന്നെപോലൊരുത്തിയെ ഇതിനുവേണ്ടി തന്നെയടി പ്രേമിച്ച. പിന്നെ നീ ഒരു പുണ്യാളത്തി. കണ്ടവന്റെ മലവും മൂത്രവും കോരുന്നവളല്ലേ നീ. നിന്റെ സൂക്കേട് എനിക്കറിയടി "
അവന്റെ നെഞ്ചിൽ ഒരു തള്ള് കൊടുത്തു ഞാൻ ഹാളിലേക്കു ഓടി. പിടഞ്ഞെണീറ്റ് അവൻ എന്റെ പിറകെ വന്നു നാടുവിനിട്ട് ആഞ്ഞു തൊഴിച്ചു. തെറിച്ചു ഞാൻ അവിടെയുള്ള ചെയറിൽ തലയിടിച്ചു വീണു.
അഴിഞ്ഞുകിടന്ന എന്റെ മുടികുത്തിനു പിടിച്ചു അവൻ ഒരു രാക്ഷസനെപോലെ അലറി.........
പക്ഷെ അവിടെയും ദൈവം എന്നെ രക്ഷിച്ചു. അവന്റെ റൂംമേറ്റ് ആയ വിനീത് കേറിവന്നു ഒരു ദൈവദൂതനായി. വിനീതിനെ കണ്ടതെ എന്തുപറയണം എന്നറിയാതെ നിന്ന ആഷികിനെ തള്ളി മാറ്റി ഞാൻ കരഞ്ഞോണ്ട് ഇറങ്ങി ഓടി. അന്നാണ് ഞാൻ അവനെ അവസാനമായി കണ്ടത്.
"ചേച്ചി 3. 30ആയി ബ്ലഡ് കളക്ഷൻ തുടങ്ങട്ടെ. ചേച്ചി അവിടിരുന്നോളു ഞങ്ങൾ bed bath കൊടുത്തോളം. "
നിഷയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
"വേണ്ടെടി ഞാൻ കൊടുത്തോളം. "
"ചേച്ചി bed no 5 ഉണർന്നു കിടക്കുവാണല്ലോ. പേടിക്കണ്ടാട്ടൊ. ഞങ്ങൾ ഇപ്പോ diaper എല്ലാം മാറ്റി കുട്ടപ്പനകഠോ. "
നിഷയുടെ സംസാരം കേട്ടോണ്ട് അവൻ അവളുടെ മുഖത്തേക് നോക്കി കിടക്കുകയാണ്. പെട്ടെന്നാണ് എന്നെ ശ്രദിച്ചത്. അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും et ട്യൂബ് വായിൽ ഉള്ളതുകൊണ്ട് നിസഹായനായി എന്നെ നോക്കാനേ അവനു കഴിഞ്ഞുള്ളു.
നിഷ ബ്ലഡ് എടുത്തു പോയപ്പോൾ ഞാൻ അവനു bed bath കൊടുക്കാൻ വന്നു. ഒരു 15വയസുള്ള കുട്ടിയെ പോലെയേ കണ്ടാൽ തോന്നു. അത്രയ്ക് എല്ലും തോലുമായിരുന്നു. മുടിയില്ലാത്ത തലയും കണ്പീലികളില്ലാത്ത കണ്ണുകളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി.
പഴയ ആ ചുറുചുറുക്കും ഐശ്വര്യവും അവനെ വിട്ടുപോയിരുന്നു. ജീവൻ നിലനിർത്താൻ യന്ത്രങ്ങളെ ആശ്രയിച്ചു കിടക്കുന്ന എന്റെ ആഷികിനെ ഒരു കൊച്ചുകുഞ്ഞിനെ പോലെ diaper മാറ്റി കുളിപ്പിച്ചു powder ഇടിച്ചു, സൈഡ് ചെരിച്ചു ഞാൻ കിടത്തി. നിറഞ്ഞ urine bag കാലി ചെയ്തു.
എനിക്കറിയാം എന്റെ ഒരു വാക്കിനായി അവൻ കാതോർക്കുന്നുണ്ടെന്നു.എന്തുകൊണ്ടോ എനിക്കൊന്നും പറയാൻ തോന്നിയില്ല. ഒരു കടലിരമ്പുന്നപോലെ സങ്കടം എന്റെ ഉള്ളിൽ ഇരമ്പുന്നുണ്ട്. പക്ഷെ ഇന്നവൻ എന്റെ മുന്നിൽ ഒരു രോഗി മാത്രമാണ്.
ഞാൻ അവനെ തുടപ്പിക്കുമ്പോൾ ഭക്ഷണം ട്യൂബിൽ കൂടി കൊടുക്കോമ്പോൾ എല്ലാം അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരുപക്ഷെ പശ്ചാത്താപത്തിന്റെ കണ്ണുനീർ.
പെട്ടെന്നാണ് മോണിറ്റർ അലാറം മുഴക്കിയത്. ഹാർട്ട് ബീറ്റ് 0.പെട്ടെന്ന് ഡോക്ടറെ വിളിച്ചു. ഞാൻ cpr കൊടുത്തു. ഒരിക്കൽ ഒരുപാടു സ്നേഹിച്ച ആ ഹൃദയത്തെ പോകാൻ അനുവദിക്കില്ലെന്ന നിശ്ചയ ദാർഢ്യത്തോടെ.
പക്ഷെ ഞാൻ തോറ്റുപോയി. എന്റെ cpr നോ മെഡിസിനുകൾക്കോ ഒന്നും അവനെ എനിക്ക് തിരിച്ചു നൽകാനായില്ല. എന്തിനാണ് ദൈവമേ ഇങ്ങനൊരു പരീക്ഷണം കൂടി.
ഇത് അവനുള്ള ശിക്ഷയല്ല. എനിക്കുള്ള ശിക്ഷയാണ്. മായ്ച്ചാലും മായാത്ത ഓർമകളുമായി ജീവിച്ച എന്നെ വീണ്ടും വീണ്ടും വേദനയുടെ പടുകുഴിയിലേക് തള്ളിയിട്ടുള്ള വിധിയുടെ ക്രൂരത.
പ്രണയമേ നീ എന്തിനെന്നെ പുൽകി.......വേദനകൾ മാത്രം സമ്മാനിക്കാനായോ.....
By: GeethuAnoop
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക