നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നമ്മുടെ വീടുകൾ

Image may contain: 1 person

±+++++++++++++±
ഗദ്യവരികൾ: രതീഷ് സുഭദ്രം
========================
ഉറുമ്പ്*
ചേറുകുഴച്ചുഞാനുണ്ടാക്കിയ വീടു നീ പൊളിച്ചെറിഞ്ഞില്ലേ.
കാക്ക*
കൊക്കിലൊതുക്കിയ ചുള്ളിയിൽ പണിഞ്ഞ എന്റെവീട് നീ മരകൊമ്പോടെ മുറിച്ചെറിഞ്ഞില്ലേ
ചിലന്തി*
മുട്ടയിട്ടു വലകൂട്ടിയിരുന്ന എന്നെ ചൂലുകൊണ്ടു മാറ്റിയെറിഞ്ഞില്ലേ നീ.
ഏലി*
മണ്ണുതുരന്നുണ്ടാക്കിയ എന്റെമാളം വിഷവും ചില്ലുകഷണവും കൊണ്ടടച്ചില്ലേ നീ.
മീൻ*
ചെറുത്തോട്ടിലെ ഇത്തിരി വെള്ളത്തിൽ തത്തി കളിച്ചപ്പോൾ, അവിടം മണ്ണിട്ടുമൂടിയില്ലേ നീ.
ഒരുകൂട്ടം പക്ഷികൾ*
പലതരം പക്ഷികൾ ഞങ്ങൾ ഒന്നിച്ചു പാർത്തൊരുമരം ഒടുവിൽ മുറിച്ചുമാറ്റിയില്ലേ നീ.
ഈ പ്രളയത്തിൽ നിൻ വീടു തകരുമ്പോൾ ചിരിക്കില്ല.
കാരണം, ഞങ്ങൾക്കറിയാം
വീട് നഷ്ട്ടപെട്ട വേദന.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot